Breaking NewsCrimeKeralaLead Newspolitics

കാറില്‍ ഹോംസ്‌റ്റേയില്‍ എത്തിച്ചു ബലംപ്രയോഗിച്ചു ; രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചെന്നും ആരോപിച്ച് മറ്റൊരു യുവതിയും ; രാഹുലിനും പ്രിയങ്കയ്ക്കും പരാതി നല്‍കി

തിരുവനന്തപുരം: ലൈംഗികാപവാദകേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പോലീസ് നെട്ടോട്ടമോടുമ്പോള്‍ പാലക്കാട് എംഎല്‍എയ്ക്ക് എതിരേ സമാന പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത് വന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതി. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി നല്‍കി.

വിവാഹ വാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചു. പൊലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമെന്നും യുവതി പരാതിയില്‍ പറയുന്നു. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇമെയില്‍ മുഖേന യുവതി നേതാക്കള്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു.

Signature-ad

അതേസമയം ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ നിലവില്‍ ഒളിവില്‍ തുടരുകയാണ്. രാഹുല്‍ കര്‍ണാടകയിലുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മൂന്ന് കാറുകളിലായി കേരളാ അതിര്‍ത്തിയിലേക്കും പിന്നീട് തമിഴ്‌നാട്ടിലേക്കും അവിടുന്ന് കര്‍ണാടത്തിലേക്കും രാഹുല്‍ മാങ്കൂട്ടത്തില്‍ പോയെന്നാണ് പോലീസിന്റെ നിഗമനം. നാളെ രാഹുല്‍ മാങ്കൂട്ടത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി പരിഗണിക്കാനിരിക്കെ രാഹുലിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.

Back to top button
error: