സ്ഥാനാര്‍ത്ഥി ചര്‍ച്ച പോലും തുടങ്ങിയിട്ടില്ല, ബിജെപിയെ ഞെട്ടിച്ച് സ്വന്തം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷന്‍ ; രാജീവ് ചന്ദ്രശേഖര്‍ കാവിപ്പാര്‍ട്ടിക്ക് ആദ്യ എംഎല്‍എ യെ സമ്മാനിച്ച നേമത്ത് മത്സരിക്കും

തൃശൂര്‍: സ്ഥാനാര്‍ത്ഥി ചര്‍ച്ച പാര്‍ട്ടിയില്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ സ്വന്തം സ്ഥാനാര്‍ത്ഥി ത്വം പ്രഖ്യാപിച്ച് ബിജെപി് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിന് ആദ്യ ബിജെപി എംഎല്‍എയെ സംഭാവന ചെയ്ത നേമത്ത് നിന്നും താന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. തൃശൂര്‍ പ്രസ്‌ക്ലബ്ബിന്റെ വോട്ട് വൈബ് പരിപാടിയിലാണ് താന്‍ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.
നേരത്തേ 2016 ല്‍ രാജഗോപാലിനെ ജയിപ്പിച്ച് നിയമസഭയില്‍ ആദ്യത്തെ ബിജെപി എംഎല്‍എ യെ പ്രവേശിപ്പിച്ച മണ്ഡലമായ നേമത്ത് ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ ശശി തരൂരിനെതിരേ രാജീവ് ചന്ദ്രശേഖര്‍ക്ക് ലീഡ് നല്‍കിയ സ്ഥലം കൂടിയാണ് നേമം. അതേസമയം ഇവിടെ 2021 ല്‍ കുമ്മനം രാജശേഖരന്‍ തോല്‍വി ഏറ്റു വാങ്ങിയിരുന്നു. വി. ശിവന്‍കുട്ടി ഇവിടെ ജയിക്കുകയും ചെയ്തിരുന്നു. നേരത്തേ തന്നെ നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പാര്‍ലമെന്ററി പാര്‍ട്ടിയോഗം വിളിച്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതാണ് സാധാരണ രീതി. അതിന് വിപരീതമായിട്ടാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് താന്‍ നൂറുശതമാനവും മത്സരിക്കുമെന്ന് പറഞ്ഞ് ബിജെപി അദ്ധ്യക്ഷന്‍ വേണമെങ്കില്‍ മണ്ഡലവും പറയാമെന്ന് പറഞ്ഞാണ് നേമത്തിന്റെ പേര് പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയപ്ര തീക്ഷ വെച്ചിരിക്കുന്ന സ്റ്റാര്‍ മണ്ഡലങ്ങളിലൊന്നാണ് നേമം. തദ്ദേശ തെരഞ്ഞെടുപ്പി നൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അണിയറ പ്രവര്‍ത്തനങ്ങളും തുടങ്ങിയി രിക്കുക യാണ് ബിജെപി. കുറച്ചു സീറ്റുകളിലെങ്കിലും ജയം നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.






