politics
-
മുനമ്പം ഭൂമി തര്‍ക്കം സുപ്രീം കോടതിയില്‍ ; മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ ; നാനൂറാം ദിവസത്തിലേക്ക് മുനമ്പം സമരം ; പറഞ്ഞു വഞ്ചിച്ചവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കാന്‍ മുനമ്പത്തുകാര്‍
ന്യൂഡല്‍ഹി : മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. കേരള വഖഫ് സംരക്ഷണ വേദി, ടി എം അബ്ദുള്‍ സലാം എന്നിവരാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. 1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കെ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാകില്ലെന്നാണ് സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരുടെ വാദം. അഭിഭാഷകന്‍ അബ്ദ്ദുള്ള നസീഹാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് സുപ്രീം കോടതി എന്ന് പരിഗണിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു കേസ് ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിലപാട് എടുത്തത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂ എന്നും സിംഗിള്‍ ബഞ്ച് നിലപാട് എടുത്തിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഇത് തിരുത്തുകയായിരുന്നു. 1950 ലെ ആധാര പ്രകാരം…
Read More » -
കൊല്ലത്ത് സിപിഎമ്മില്‍ നിന്ന് കൂട്ട കൊഴിഞ്ഞുപോക്ക് ; അമ്പതിലേറെ പേര്‍ പാര്‍ട്ടി വിട്ടു ; ഇറങ്ങിപ്പോന്നത് ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റുമടക്കമുള്ളവര്‍
കൊല്ലം: കൊല്ലത്ത് സിപിഎമ്മില്‍ നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്ക്. അമ്പതിലധികം പേര്‍ സിപിഎം വിട്ടു. കൊല്ലം കുന്നത്തൂരിലാണ് സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ട് ഇത്രയധികം പേര്‍ ഒറ്റയടിക്ക് പാര്‍ട്ടി വിട്ടിരിക്കുന്നത്. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാരിയും അടക്കമുള്ളവരാണ് പാര്‍ട്ടി വിട്ടത്. കുന്നത്തൂര്‍ പഞ്ചായത്തിലെ പുത്തനമ്പലം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുളള തര്‍ക്കമാണ് ഇത്രയധികം പേരുടെ ഇറങ്ങിപ്പോക്കിന് വഴിവെച്ചത്. സാമ്പത്തിക തിരിമറിയില്‍ വിജിലന്‍സ് കേസുളളയാളെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് ആരോപിച്ചാണ് പാര്‍ട്ടിയിലെ പൊട്ടിത്തെറി.
Read More » -
തിരുവനന്തപുരം കോര്‍പറേഷനിങ്ങു തരണേയെന്ന് മുഖ്യമന്ത്രി ; കേരളത്തില്‍ വികസനമുണ്ടായത് ഇടത് ഭരണകാലത്തെന്ന് മുഖ്യമന്ത്രി ; തദ്ദേശത്തില്‍ വിജയം നേടിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ഭരണം ഉറപ്പായെന്ന് എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ ഭരണമിങ്ങ് തരണേയെന്ന് വോട്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരം കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021ല്‍ തുടര്‍ഭരണം ഏല്‍പ്പിച്ചത് പോലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണവും ഏല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വികസനമുണ്ടായത് എല്‍ഡിഎഫ് ഭരണകാലത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021ല്‍ തുടര്‍ഭരണം ഉണ്ടായതോടെ പിന്നോട്ട് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണത്തുടര്‍ച്ച കാരണം എല്ലാ മേഖലയിലും മുന്നേറ്റം ഉണ്ടായെന്നും ആരോഗ്യമേഖല ലോകോത്തര നിലവാരത്തിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ഭരണം ഉറപ്പായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം മൂന്നാം ഭരണത്തിന്റെ കേളികൊട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Read More » -
2020 ലെ പട്ടികയില്‍ വോട്ടില്ലാത്ത വിനു വോട്ട് ചെയ്തെങ്കില്‍ അത് കള്ളവോട്ടാണെന്നും ആക്ഷേപം ; നിയമരഹിതമായി വിഎം വിനുവിന് വോട്ട് അനുവദിച്ചാല്‍ എതിര്‍ക്കുമെന്ന് കോഴിക്കോട് സിപിഐഎം
കോഴിക്കോട്: വോട്ടില്ലാത്ത ആളെ വെച്ചാണോ കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ പിടിക്കാന്‍ പോകുന്നതെന്നും വിനുവിന് നിയമപരമല്ലാതെ വോട്ട് അനുവദിച്ചാല്‍ എതിര്‍ക്കുമെന്നും സിപിഐഎം. വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടില്ല. 2020-ലെ പട്ടിക യില്‍ വിനുവിന്റെ പേരില്ല. വോട്ട് ചെയ്തെങ്കില്‍ അത് കള്ള വോട്ടാണെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വെവ്വേറെ വോട്ടര്‍ പട്ടിക ആണെന്ന കാര്യം അറിയാത്ത ആളാണോ വി എം വിനുവെന്ന് ചോദിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് ചോദിച്ചു. കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എം വിനുവിന്റെ വോട്ട് വെട്ടിയെന്ന കോണ്‍ഗ്രസ് വാദത്തെ പൊളിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 2020ലെ വോട്ടെടുപ്പില്‍ വി എം വിനുവിന് വോട്ട് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. എന്നാല്‍ 2020ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയിട്ടും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന വാദം ആവര്‍ത്തിക്കുകയാണ് വിനുവും കോണ്‍ഗ്രസും. കോര്‍പ്പറേഷനിലെ എട്ടാം ഡിവിഷനിലെ നാലാം നമ്പര്‍ ബൂത്തില്‍നിന്ന് താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നാണ്…
Read More » -
ചെങ്കോട്ട സ്‌ഫോടനം ; ഉമര്‍ നബിയുടെ ചാവേര്‍ ബോംബിംഗ് വീഡിയോ പുറത്ത് ; ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ ; ചെങ്കോട്ട സ്ഫോടനത്തില്‍ മരണ സംഖ്യ 14 ആയി
ന്യൂഡല്‍ഹി: പതിനാലു പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് മുന്‍പായി ഉമര്‍ നബി ഷൂട്ട് ചെയ്ത വീഡിയോ പുറത്തുവന്നു. ചാവേര്‍ ആക്രമണത്തേയും ചാവേര്‍ ബോംബിംഗിനേയും കുറിച്ചാണ് വീഡിയോ. ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ വീഡിയോയില്‍ പറയുന്നു. സ്ഫോടനത്തിന് തൊട്ട് മുന്‍പായി ചിത്രീകരിച്ച വീഡിയോ ആണിത്. ഇംഗ്ലീഷിലാണ് സംസാരം. ചാവേര്‍ ആക്രമണത്ത ന്യായീകരിക്കുന്ന ഡയലോഗുകളാണ് വീഡിയോയില്‍ ഉമര്‍ പറയുന്നത്. അതിനിടെ ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചതോടെ മരണ സംഖ്യ 14 ആയി. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഡല്‍ഹി സ്വദേശിയായ വിനയ് പഥക്കാണ് കഴിഞ്ഞ ദിവസം മരിച്ചത്.
Read More » -
ജോസഫ് ബെന്നി മത്സരിക്കേണ്ടെന്ന് മുനമ്പം സമരസമിതി ; ജസ്‌ന സനല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കത്തില്‍നിന്നും മുനമ്പം സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി പിന്മാറി. ജോസഫ് ബെന്നിയെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു യുഡിഎഫ് നീക്കം. എന്നാല്‍ ജോസഫ് ബെന്നി മത്സരിക്കേണ്ടെന്ന് സമരസമിതി തീരുമാനിച്ച തോടെയാണ് ബെന്നി പിന്‍മാറിയത്. ഇതോടെ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് മുനമ്പം ഡിവിഷനില്‍നിന്ന് ജസ്‌ന സനല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് അംഗമാണ് ജസ്‌ന സനല്‍.
Read More » -
ബംഗളുരു വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയില്‍ വടിവാള്‍ ആക്രമണം; യാത്രക്കാര്‍ നോക്കിനില്‍ക്കേ ചാടിവീണ് യുവാവ്; കീഴ്‌പ്പെടുത്തിയത് സാഹസികമായി
ബെംഗളൂരു വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയില്‍ വടിവാള്‍ ആക്രമണം. ടാക്സി ഡ്രൈവര്‍ തമ്മിലുള്ള പോരിനൊടുവില്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെ വടിവാളുമായി യുവാവ് ചാടിവീണത്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലില്‍ അക്രമിയെ കീഴ്പെടുത്തുകയായിരുന്നു. ടെര്‍മിനല്‍ ഒന്നില്‍ നിരവധി യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. നീളമുള്ള വടിവാളുമായി ഒരാള്‍ ഓടിവരുന്നു. ജീവഭയത്താല്‍ യാത്രക്കാര്‍ക്കിടയിലൂടെ ഓടിരക്ഷപെടുന്നു. അതീവ സുരക്ഷാ മേഖലയില്‍ വടിവാളുമായി ആക്രമിയെത്തിയതു ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ്. അക്രമിയെ കണ്ടയുടന്‍ സമീപത്തുണ്ടായിരുന്ന സി.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അക്രമിയെ കീഴ്പെടുത്തുകയായിരുന്നു. വിമാനത്താവളത്തിലെ ടാക്സി ഡ്രൈവര്‍മാര്‍ തമ്മിലുള്ള വൈര്യമാണു ആക്രണത്തിലെത്തിയത്. ടാക്സി ഡ്രൈവറായ സൊഹാലി അഹമ്മദാണ് അക്രമി. ടാക്സി ഡ്രൈവര്‍മാരായ ജഗദീഷ്,രേണുകുമാര്‍, ഗംഗാധര്‍ അഗഡി എന്നിവരും സൊഹാലിയും തമ്മില്‍ നേരത്തെ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചായിട്ടായിരുന്നു ആക്രണം. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ കീഴ്പെടുത്തിയ പ്രതിയെ പിന്നീട് വിമാനത്താവള പൊലീസിനു കൈമാറി.
Read More » -
വി.എം.വിനുവിന്റെ പേര് എന്നേ വെട്ടിയതാണ് ; 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലും വിനുവിന്റെ പേരില്ല ; കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി ; വോട്ട് വെട്ടിയെന്ന വാദം പൊളിഞ്ഞു
കോഴിക്കോട് : സംവിധായകന്‍ വി.എം.വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നേരത്തെ തന്നെ നീക്കിയിരുന്നതായി കണ്ടെത്തി. 2020ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയിലും വി.എം.വിനുവിന്റെ പേരുണ്ടായിരുന്നില്ല. ഇതോടെ വിനുവിന്റെ പേര് ഇത്തവണ വെട്ടിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം പൊളിഞ്ഞു. അതേസമയം, 2020ല്‍ വോട്ട് ചെയ്തിരുന്നുവെന്ന് വിനു ആവര്‍ത്തിച്ചു. മലാപ്പറമ്പിലാണ് വോട്ട് ചെയ്തതെന്നും വിനു തറപ്പിച്ചു പറയുന്നു. എന്നാല്‍ മലാപറമ്പ് ഡിവിഷനില്‍ 2020ലെ വോട്ടര്‍ പട്ടികയിലും വി.എം.വിനു ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായാണ് വിനു ഇക്കുറി മത്സരിക്കാനിറങ്ങിയത്. സ്ഥാനാര്‍ത്ഥിയായി വിഎം വിനുവിനെ പ്രഖ്യാപിച്ചശേഷം വോട്ട് വെട്ടിയതാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. വി.എം.വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്ത സംഭവത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട് ഡിസിസി ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്നു. യോഗത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരിലാത്ത സ്ഥാനാര്‍ഥികളായ വി.എം.വിനു, ബിന്ദു തമ്മനക്കണ്ടി എന്നിവരും കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തും പങ്കെടുത്തു. യോഗത്തിനുശേഷം…
Read More » -
പാലക്കാട് ബിജെപിയില്‍ തമ്മിലടി ശക്തം ; സ്ഥാനാര്‍ത്ഥി പട്ടിക ഏകപപക്ഷീയമെന്ന് തുറന്നടിച്ച് മുന്‍ നഗരസഭ അധ്യക്ഷ ; കൃഷ്ണകുമാര്‍ പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമീള ശശിധരന്‍
പാലക്കാട്: പാലക്കാട് ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് മുന്‍ നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ രംഗത്ത്. കൃഷ്ണകുമാര്‍ പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രമീള ഉന്നയിച്ചത്. ഇതോടെ തേേദ്ദശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപിയില്‍ അടിയൊഴുക്കുകള്‍ക്കും അട്ടിമറികള്‍ക്കും സാധ്യതയേറി. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത് ഏകപക്ഷീയമായാണെന്നും പാലക്കാട് ബിജെപി പിടിച്ചെടുക്കാന്‍ കൃഷ്ണകുമാര്‍ പക്ഷം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയെന്നും പ്രമീള ശശിധരന്‍ കുറ്റപ്പെടുത്തി. തന്റെ സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാരാണെന്ന് പോലും ഏറ്റവും അവസാനമാണ് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപന കണ്‍വെന്‍ഷനില്‍ ക്ഷണിച്ചില്ല. തന്നെ ക്രൂശിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. ചെയര്‍പേഴ്‌സണ്‍ ആയിരുന്ന അവസാന കാലഘട്ടത്തില്‍ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു. പല പരിപാടികളിലേക്കും കാണിക്കാറില്ലെന്നും പ്രമീള പരാതിപ്പെട്ടു. ക്ഷണിച്ച പരിപാടികളിലേക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ പോകാറുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പം വേദി പങ്കിട്ടതും അത് കൊണ്ടാണെന്നും പ്രമീള ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.
Read More » -
നരകമായി മാറിയ ഗാസയില്‍നിന്ന് രക്ഷപ്പെടാന്‍ വിമാനത്തില്‍ സീറ്റൊന്നിന് നല്‍കിയത് 2 ലക്ഷം വീതം; പലസ്തീനികള്‍ സൗത്ത് ആഫ്രിക്കയിലേക്ക് കുടിയേറുന്നു; വെളിപ്പെടുത്തലുമായി വിമാനത്തിലുള്ള രണ്ടുപേര്‍; അല്‍-മജ്ദ് സംഘടനയെക്കുറിച്ചു ദുരൂഹതയേറുന്നു
ന്യൂഡല്‍ഹി: ഹമാസ് തീവ്രവാദികള്‍ക്കും ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കുമിടയില്‍ നരകമായി മാറിയ ഗാസയില്‍നിന്ന് സൗത്ത് ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കു പലായനം ചെയ്യാന്‍ പലസ്തീനികള്‍ നല്‍കിയത് സീറ്റൊന്നിന് രണ്ടുലക്ഷം രൂപവരെയെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ ലാന്‍ഡ് ചെയ്ത വിമാനം തടഞ്ഞുവച്ചതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. പലസ്തീനികളെ രാജ്യത്തുനിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണു നീക്കമെന്നായിരുന്നു സൗത്ത് ആഫ്രിക്ക ഇതിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഇസ്രയേലിലെ വിമാനത്താവളത്തില്‍നിന്ന് സൗത്ത് ആഫ്രിക്കയിലെത്തിയ 153 പേരില്‍ രണ്ടു പലസ്തീനികള്‍ നല്‍കിയ അഭിമുഖത്തില്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. വിമാനം നെയ്‌റോബിയിലാണ് തടഞ്ഞിട്ടത്. സംഭവത്തില്‍ സൗത്ത് ആഫ്രിക്കയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായി ഇസ്രയേല്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന രാജ്യമാണ് സൗത്ത് ആഫ്രിക്ക. പലസ്തീനില്‍ വംശഹത്യയാണെന്ന ആരോപണമടക്കം ഇവര്‍ രാജ്യാന്തര കോടതിയില്‍ ഉന്നയിച്ചിരുന്നു. പലസ്തീനികളെ അവരുടെ രാജ്യത്തുനിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും വിദേശകാര്യ മന്ത്രി റോണള്‍ഡ് ലാമോളയും ആരോപിച്ചിരുന്നു. എന്നാല്‍, ആര്‍ക്കെങ്കിലും ഗാസ മുനമ്പില്‍നിന്നു രക്ഷപ്പെടണമെന്ന് ആവശ്യപ്പെട്ടാല്‍…
Read More »