politics
-
വി.എസ്. ജോയിയെ തഴഞ്ഞത് രാഷ്ട്രീയത്തില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ട്; ആര്യാടന്‍ ഷൗക്കത്ത് സിപിഎം സ്ഥാനാര്‍ഥിയാകാന്‍ ചര്‍ച്ച നടത്തിയയാള്‍; പിണറായിക്കെതിരേ ഒരു വരി എഴുതില്ല; വലതുപക്ഷത്തെ ഇടതുപക്ഷം; യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വി ഉറപ്പാക്കുമോ അന്‍വര്‍?
മലപ്പുറം: യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി പിവി അൻവർ. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാനടക്കം ശ്രമിച്ച ആര്യാടൻ ഷൌക്കത്തിനെ നിലമ്പൂരിലെ ജനങ്ങൾക്ക് താൽപര്യമില്ലെന്നും ഗോഡ്ഫാദർ ഇല്ലാത്തതിനാൽ കോൺഗ്രസിൽ വിഎസ് ജോയ് തഴയപ്പെട്ടുവെന്നും പിവി അൻവർ പരസ്യമായി തുറന്നടിച്ചു. നിലമ്പൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് അൻവർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്തിനെതിരെ ഉയർത്തിയത്. ആര്യാടൻ ഷൌക്കത്തിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അംഗീകരിക്കാനാകില്ലെന്ന് നിലമ്പൂരിലെ സിപിഎം ഏരിയാ കമ്മറ്റികളും ലോക്കൽ കമ്മിറ്റികളും തീരുമാനമെടുത്തതോടെയാണ് അതില്ലാതായതെന്നാണ് അൻവർ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചത്. നിലമ്പൂരിലെയും മലയോരമേഖലയിലെയും സാഹചര്യം ഉന്നയിക്കാൻ കഴിയുന്ന വ്യക്തിയെന്ന നിലയിലാണ് അവരുടെ പ്രശ്നങ്ങളറിയുന്ന ആളെന്ന നിലയിലാണ് വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെട്ടത്. ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നും ഒരു പ്രതിനിധി ഈ മണ്ഡലത്തിൽ നിന്നും ഈയടുത്ത് ഉണ്ടായിട്ടില്ല. മലയോര മേഖലയിലെ യുഡിഎഫിന്റെ അനുകൂല സാഹചര്യം ക്രിസ്ത്യൻ കമ്യൂണിറ്റിയെ പരിഗണിക്കാതിരുന്നതോടെ നഷ്ടപ്പെട്ട് പോയി. വിഎസ് ജോയിയിലൂടെ അത് മാറ്റിയെടുക്കാമായിരുന്നു. യുഡിഎഫ് ഇത് പരിഗണിക്കുമെന്ന് കരുതിയിരുന്നു. വിഎസ് ജോയിയെ…
Read More » -
ബിജെപിയുടെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്; തൃശൂര്‍, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകള്‍ക്കായി പ്രത്യേകം പദ്ധതി; കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓരോ വാര്‍ഡിലും അഞ്ചംഗ കോര്‍ ടീം; എന്‍എസ്എസ്, ക്രിസ്ത്യന്‍ സ്വാധീന മേഖലകളില്‍ ഊര്‍ജിത പ്രവര്‍ത്തനം
തിരുവനന്തപുരം: ഈ വര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ബിജെപി. പുതിയ നേതൃത്വത്തിനു കീഴില്‍ പ്രധാന തന്ത്രങ്ങളും സംഘടനാ പുനര്‍നിര്‍മാണവുമടക്കം നടപ്പാക്കും. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം എന്നീ നഗര കോര്‍പറേഷനുകളില്‍ വിജയം ലക്ഷ്യമിടുന്ന പാര്‍ട്ടി, തന്ത്രപരമായി നിര്‍ണായകമായ ചില പോക്കറ്റുകളിലും വിജയ സാധ്യത മനസിലാക്കി തന്ത്രങ്ങള്‍ രൂപീകരിക്കും. എന്‍എസ്എസ്, ക്രിസ്ത്യന്‍ സ്വാധീനമുള്ള മേഖലകളില്‍ യുഡിഎഫ് കൈവശം വച്ചിരിക്കുന്ന സീറ്റുകള്‍ ലക്ഷ്യമിട്ടും പ്രവര്‍ത്തിക്കും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍താഴെ തദ്ദേശ സ്ഥാപനങ്ങളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുയാണു ലക്ഷ്യം. ഇതിനായി ഓരോ പഞ്ചായത്തുകള്‍ക്കുംവേണ്ടി പദ്ധതി തയാറാക്കും. നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുക എന്നതാണ് മുന്‍ഗണന. സംഘടനാപരമായി ശക്തമായ പ്രദേശങ്ങളില്‍ സീറ്റുകള്‍ നേടിക്കൊണ്ടോ നിര്‍ണായക പങ്ക് വഹിച്ചോ സാന്നിധ്യം അറിയിക്കാനും പാര്‍ട്ടി ആഗ്രഹിക്കുന്നു. ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എന്‍ഡിഎ) ഇപ്പോള്‍ രണ്ടു മുനിസിപ്പാലിറ്റികളാണു നിയന്ത്രിക്കുന്നത്- പാലക്കാട്, പന്തളം എന്നിവ. മുന്നണിക്ക് സംസ്ഥാനത്തുടനീളം 1,600 ഓളം വാര്‍ഡ് അംഗങ്ങളുണ്ട്. സാധാരണ രീതിക്ക് വിരുദ്ധമായി,…
Read More » -
നിലമ്പൂരില്‍ സ്വതന്ത്രനായി പി.വി. അന്‍വര്‍; ആര്യാടന്‍ ഷൗക്കത്തിനെ ഇറക്കുന്നില്‍ കടുത്ത എതിര്‍പ്പ്; വകവയ്ക്കാതെ യുഡിഎഫ്; ഹൈക്കമാന്‍ഡ് ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും; അന്‍വറിന്റെ എല്ലാ തന്ത്രങ്ങളും പാളി; ഷൗക്കത്തിന് നിര്‍ണായകമായത് കനഗോലുവിന്റെ റിപ്പോര്‍ട്ട്
മലപ്പുറം : നിലമ്പൂരിൽ ഒറ്റപ്പേരിലേക്ക് യുഡിഎഫ്. ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. പിവി അൻവർ ഉയർത്തുന്ന സമ്മർദ്ദത്തിന് യുഡിഎഫ് വഴങ്ങിയില്ല. ഇതോടെയാണ് സാധ്യത ആര്യാടൻ ഷൗക്കത്തിലേക്ക് തന്നെ ചുരുങ്ങിയത്. ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. അവസാന നിമിഷം വി എസ് ജോയിക്ക് വേണ്ടി പിവി അൻവർ നടത്തിയ വിലപേശലിന്റെ വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന നേതാക്കൾ വിഎസ് ജോയിയുമായി സംസാരിച്ചു. പാർട്ടി സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകി. ഇന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. സംസ്ഥാന നേതാക്കളുടെ ചർച്ചകളിലും നേരത്തെ ഷൗക്കത്തിന്‍റെ പേരിനായിരുന്നു മുൻതൂക്കം. സാമുദായിക പരിഗണന വെച്ചുള്ള കെപിസിസി പുനസംഘടനയാണ് ഷൗക്കത്തിന് തുണയായത്. ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട സണ്ണി ജോസഫ് പ്രസിഡന്‍റ് ആയതോടുകൂടി ഇനി ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ ആ വിഭാഗത്തിന്‍റെ എതിർപ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. വി എസ് ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ…
Read More » -
55 ശതമാനം മുസ്ലിംകള്‍; 20 ശതമാനം ക്രിസ്ത്യാനികള്‍; നിലമ്പൂരില്‍ സാമുദായിക സമവാക്യം നിര്‍ണായകം; മുസ്ലിം സ്ഥാനാര്‍ഥിക്കായി സമസ്തയും കാന്തപുരവും ലീഗും; കനഗോലുവിനെ മറികടന്ന് ഷൗക്കത്തിനെ തഴഞ്ഞാല്‍ കോണ്‍ഗ്രസില്‍ അടിപൊട്ടും; എസ്ഡിപിഐയുടെ വോട്ടുകളും നിര്‍ണായകം; കണക്കുകള്‍ ഇങ്ങനെ
നിലമ്പൂര്‍: ഏറെ നിര്‍ണായകമായ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക സാമുദായിക സമവാക്യങ്ങള്‍. വഖഫ്, ലൗജിഹാദ് പോലുള്ള വിഷയങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അകല്‍ച്ച പ്രകടമായ സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വഖഫ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കണ്ണുംപൂട്ടി അനുകൂലിച്ചു കത്തോലിക്കാ സഭ രംഗത്തുവന്നെങ്കിലും അതുകൊണ്ടൊന്നും മുനമ്പത്തു പ്രശ്‌നം തീരില്ലെന്നു തിരിച്ചറിഞ്ഞ സമയംകൂടിയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ണായകമാകും. 2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 1700 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് അന്‍വറിന്റെ വിജയം. എതിരാളിയായ അഡ്വ. വി.വി. പ്രകാശിന് 78527 വോട്ട് ലഭിച്ചു. ബിജെപിക്ക് 8595 വോട്ടുകളും ലഭിച്ചു. ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന അനില്‍ മാത്യുവിന് 509 വോട്ടുകള്‍ മാത്രമാണു ലഭിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ഥി കെ. ബാബു മണിക്ക് 3281 വോട്ടുകളും മറ്റൊരു സ്വതന്ത്രന് 559 വോട്ടും നോട്ടയ്ക്ക് 507 വോട്ടും ലഭിച്ചു. ഇക്കുറി എസ്ഡിപിഐ പിന്തുണ യുഡിഎഫിന് ആയതിനാല്‍ ഈ വോട്ട് നിര്‍ണായകമാകും. ക്രിസ്ത്യന്‍ പ്രീണനത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥിയാക്കിയാല്‍…
Read More » -
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്‍ ആശയക്കുഴപ്പം ഇല്ല; വിജയിക്കുകയാണു ലക്ഷ്യം; പി.വി. അന്‍വര്‍ അനൂകൂല ഫാക്ടര്‍ എന്നും ആര്യാടന്‍ ഷൗക്കത്ത്; അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി എം. സ്വരാജിനെ ഇറക്കുമോ?
നിലമ്പൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്‍ ആശയക്കുഴപ്പമില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം. തിരഞ്ഞെടുപ്പിന് യുഡിഎഫാണ് ഒരുങ്ങിയത്, ആര്യാടന്‍ ഷൗക്കത്തല്ല. പി.വി. അന്‍വര്‍ യുഡിഎഫ് അനുകൂല ഫാക്ടറാകുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ഭരണവിരുദ്ധ വികാരം അളന്ന് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് തയാറാകാനുള്ള നല്ല അവസരമാണ് യുഡിഎഫിന് നിലമ്പൂര്‍. യുഡിഎഫ് മുന്നണി വിപുലീകരണത്തിനും നിലമ്പൂര്‍ കരുത്താകും. കല്ലുകടിയില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായാല്‍ പാതിവഴി കടന്നെന്ന് കണക്കുക്കൂട്ടുന്ന കോണ്‍ഗ്രസിന്റെ സജീവ പരിഗണനയിലുള്ളത് ആര്യാടന്‍ ഷൗക്കത്തും വി.എസ്. ജോയിയുമാണ്. തൃക്കാക്കരയും പുതുപ്പള്ളിയും പോലെ വൈകാരിക ഘടകങ്ങള്‍ ഇല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലാവസ്ഥയില്‍ നടന്ന പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ പോലെയുമല്ല. നിലമ്പൂരില്‍ യുഡിഎഫ് കാണുന്നത് അടിമുടി രാഷ്ട്രീയ പോരാട്ടമാണ്. നിലമ്പൂരിനെ മറന്നിരിക്കുമ്പോള്‍ പൊടുന്നന്നെ പ്രഖ്യാപിച്ചിട്ടും സുസജ്ജമെന്ന് തറപ്പിച്ചുപറയുകയാണ് നേതാക്കള്‍. ആര്യാടന്‍ ഷൗക്കത്തിന്റെയും വി.എസ്.ജോയിയുടെയും മുഖങ്ങള്‍ മാത്രമേ നിലവില്‍ കോണ്‍ഗ്രസിനു മുന്‍പിലുള്ളു. രണ്ടിലൊരാളെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടായാല്‍ മാത്രമേ മറ്റൊരു മുഖത്തെക്കുറിച്ച് ആലോചന ഉയരൂ. ഇടതുപക്ഷത്തെ അടിക്കാനുള്ള അന്‍വറിനോളം…
Read More » -
അന്‍വറിന്റെ ഉടക്കിനു കാരണം മന്ത്രിയാക്കാത്തത്; ഇപ്പോള്‍ വി.എസ്. ജോയിയെ നിര്‍ദേശിക്കുന്നതിന് പിന്നിലും ഒരു ലക്ഷ്യമുണ്ട്; ആര്യാടന്‍ ഷൗക്കത്ത് ജയിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തന്‍; ലീഗിനും അന്‍വറിനും ഇടയില്‍ തലപുണ്ണാക്കി കോണ്‍ഗ്രസ്; നിലമ്പൂര്‍ വീണ്ടും രാഷ്ട്രീയ ചര്‍ച്ചയിലേക്ക്
നിലമ്പൂര്‍: പാകിസ്താനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചേക്കുമെന്നു കരുതിയ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് എത്തിയതോടെ സംസ്ഥാനം വീണ്ടും പോരാട്ടച്ചൂടിലേക്ക്. രണ്ടുമുന്നണികളും ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയുമാണ് ഉപതെരഞ്ഞെടുപ്പ് കടന്നുവരുന്നത്. ബിസിനസുകാരനും മുന്‍ കോണ്‍ഗ്രസുകാരനും സര്‍വ്വോപരി പിണറായിയുടെ വിശ്വസ്തനുമായിരുന്ന പി.വി. അന്‍വര്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരേ തിരിഞ്ഞതോടെയാണ് രാജിയിലേക്കും തെരഞ്ഞെടുപ്പിലേക്കും എത്തിയത്. അന്‍വര്‍ മുന്നണി വിടാനുണ്ടായ കാരണം കേവലം രാഷ്ട്രീയം മാത്രമാണെന്നു കരുതാനാകില്ല. എല്ലാവര്‍ക്കും അറിയാമെങ്കിലും അതാരും ചര്‍ച്ച ചെയ്യുന്നില്ലെന്നു മാത്രം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടന്‍ അന്‍വറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ‘പിണറായിസം തകരും’ എന്ന പോസ്റ്ററും കൗണ്‍ഡൗണ്‍ സ്റ്റാര്‍ട്ട്‌സ് എന്ന ക്യാപ്ഷനുമായിരുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നതു കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലായിരുന്നു. തൃക്കാക്കര, പാലക്കാട്, പുതുപ്പള്ളി എന്നീ സീറ്റുകള്‍ നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് അത്യധ്വാനമൊന്നും വേണ്ടിവന്നില്ല. നിലമ്പൂരില്‍ കഴിഞ്ഞ രണ്ടുതവണ വിജയിച്ചത് ഇടതു സ്വതന്ത്രനായിരുന്നു. സിപിഎമ്മിനു കാര്യമായ സാന്നിധ്യമില്ലാത്ത മണ്ഡലം. 1967ല്‍ സപ്തകക്ഷിമുന്നണിയുടെ കാലത്ത് കെ. കുഞ്ഞാലിയാണ് നിലമ്പൂരില്‍നിന്ന് ജയിച്ച ഏക സിപിഎമ്മുകാരന്‍. 82ല്‍ ടി.കെ. ഹംസ ഇടതുസ്വതന്ത്രനായി ജയിച്ചുകയറി. 2016ലും 2021…
Read More » -
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; 23ന് വോട്ടെണ്ണല്‍; സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ആര്യാടനോ വിഎസ് ജോയിയോ? യുഡിഎഫില്‍ തര്‍ക്കം തുടരുന്നു; കരുത്തുകാട്ടുമോ അന്‍വര്‍?
നിലമ്പൂര്‍ ഉപതിരഞ്ഞെുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ 19ന് തിരഞ്ഞെടുപ്പ് നടക്കും. 23 ന് വോട്ടെണ്ണല്‍. പി.വി.അന്‍വര്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ രണ്ടിനാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂണ്‍ അഞ്ചിന് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. കേരളത്തില്‍ നിലമ്പൂരിലേതടക്കം നാല് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിച്ചത്. ഗുജറാത്തിലെ കാദി (എസ്‌സി), വിസാവദർ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കും 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. അതേസമയം, നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. വിവിധ മുന്നണികള്‍ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും. വി.എസ്.ജോയി, ആര്യാടന്‍ ഷൗക്കത്ത് എന്നിവരെയുള്‍പ്പെടെയുള്ളവരെയാണ് യുഡിഎഫ് പരിഗണിക്കുന്നത്. അതേസമയം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടത് ഹൈക്കമാന്‍ഡെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. യുഡിഎഫ് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ ആശയവിനിമയം തുടങ്ങിക്കഴിഞ്ഞെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും പറഞ്ഞു. അനുയോജ്യരായ നിരവധി ആളുകളുണ്ട്;…
Read More » -
ഖാര്‍ഗെയും രാഹുലും സ്ഥാനം മാറണമെന്നു പറഞ്ഞില്ല; കേരളത്തിലെ നേതാക്കള്‍ സൂചന പോലും നല്‍കിയില്ല; പിണറായിക്കെതിരായ അന്തിമ പോരാട്ടം നയിക്കണമെന്ന് ആഗ്രഹിച്ചു; മാറേണ്ടി വരുമെന്ന് ഒരിക്കും കരുതിയില്ല; ഒഴിവായത് കണ്ണൂരിനിന്ന് മന്ത്രിയാക്കാമെന്ന ഉറപ്പില്‍: ഒരുമുഴം മുമ്പേ എറിഞ്ഞ് സുധാകരന്‍
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രയാക്കുമെന്ന ഉറപ്പിലെന്നു കെ. സുധാകരന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കും. അധ്യക്ഷ പദവിയില്‍നിന്നു മാറണമെന്നു നിര്‍ദേശിച്ചതു കെ.സി. വേണുഗോപാലാണെന്നും സുധാകരന്‍ വെളിപ്പെടുത്തി. ബെല്‍ഗാവി സമ്മേളനത്തിനു ശേഷം ആറു പിസിസി അധ്യക്ഷന്മാര്‍ രാജ്യത്തു മാറി. അതിന്റെ ഭാഗമായി നേതൃത്വം കേരളത്തിലും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. എനിക്ക് മറ്റു പല സ്ഥാനങ്ങളും നല്‍കാമെന്നും പ്രത്യേക ഇളവ് നല്‍കി നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കുമെന്നും സര്‍ക്കാരിന്റെ ഭാഗമാക്കാമെന്നും വേണുഗോപാല്‍ ഉറപ്പു നല്‍കിയെന്നു സുധാകരന്‍ പറഞ്ഞു. നിങ്ങളെ ഒഴിവാക്കുന്നതല്ല, പാര്‍ട്ടിയില്‍തന്നെ ഉണ്ടാകുമെന്നു വേണുഗോപാല്‍ പറഞ്ഞു. ഉചിതമായ ആദരം നല്‍കുമെന്നും താന്‍ നിര്‍ദേശിക്കുന്നയാളെ കെപിസിസി പ്രസിഡന്റ് ആക്കുമെന്നും പറഞ്ഞു. പ്രവര്‍ത്തകസമിതി അംഗത്വം നല്‍കുമെന്ന ഉറപ്പു പാലിച്ചു. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ മാറ്റരുതെന്നായിരുന്നു രാഹുലിനോടും ഖാര്‍ഗെയോടും ആവശ്യപ്പെട്ടത്. ഇരുവരും മാറണമെന്ന് ആവശ്യപ്പെട്ടില്ല. കേരളത്തിലെ നേതാക്കളോട് ആരോഗ്യ നിലയെപ്പറ്റി സംസാരിക്കാമെന്ന് ഇരുവരും പറഞ്ഞു. എന്നാല്‍, കേരളത്തിലെ നേതാക്കള്‍ എനിക്ക് ഒരു…
Read More » -
സുധാകരനെ തെറിപ്പിച്ചത് കെ.സി. വേണുഗോപാൽ…? ഡൽഹിയിൽ വച്ച് ഒഴിയാൻ ആവശ്യപ്പെട്ടു… രാഹുലും ഖാർഗെയും പോലും മാറാൻ പറഞ്ഞിട്ടില്ല… തെരഞ്ഞെടുപ്പ് കഴിയുംവരെ മാറ്റില്ലെന്ന് കരുതി…, കെ.സിയുടെ പഴയ സഹായങ്ങളും വിവരിച്ച് കെ. സുധാകരൻ…
തൃശൂർ: കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനുണ്ടായ കാരണം വെളിപ്പെടുത്തി കെ. സുധാകരൻ. വൻ വാഗ്ദാനങ്ങൾ നൽകിയതോടെയാണ് മനസ്സില്ലാ മനസ്സോടെയാണെങ്കിലും സ്ഥാനം ഒഴിഞ്ഞതെന്ന് കെ. സുധാകരൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കെ.പി.സി.സി. പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞാലും പാർട്ടിയിലും സർക്കാരിലും വിവിധ പദവികൾ നൽകുമെന്ന നേതൃത്വം ഉറപ്പ് നൽകിയതിനാലാണ് സുധാകരൻ മാറിനിൽക്കാൻ തീരുമാനിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ സർക്കാരിന്റെ ഭാഗമാക്കുമെന്നും ഹൈക്കമാൻഡ് ഉറപ്പു നൽകിയതായി കെ.സുധാകരൻ പറഞ്ഞതായാണ് റിപ്പോർട്ട്. കെപിസിസി അധ്യക്ഷ പദവിയിൽനിന്നു മാറണമെന്ന് ഡൽഹിയിൽ വച്ച് കെ.സി.വേണുഗോപാലാണ് ആവശ്യപ്പെട്ടതെന്ന് സുധാകരൻ പറഞ്ഞു. ‘‘ബെൽഗാവി സമ്മേളനത്തിനു ശേഷം ആറു പിസിസി അധ്യക്ഷന്മാർ രാജ്യത്ത് മാറിയിരുന്നു. അതിന്റെ ഭാഗമായി നേതൃത്വം കേരളത്തിലും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. എനിക്ക് മറ്റു പല സ്ഥാനങ്ങളും നൽകാമെന്നും പ്രത്യേക ഇളവ് നൽകി നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകുമെന്നും സർക്കാരിന്റെ ഭാഗമാക്കാമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളെ ഒഴിവാക്കുന്നതല്ല, പാർട്ടിയിൽ തന്നെയുണ്ടാകുമെന്നും വേണു…
Read More » -
‘ഭരണഘടനാ വിരുദ്ധമായ നിയമം പാസാക്കുമ്പോള്‍ കണ്ണടയ്ക്കാന്‍ കഴിയില്ല, നീതി ലഭിക്കാന്‍ അവധി തടസമാകരുത്’; ചാന്‍സലര്‍ വിഷയത്തില്‍ തമിഴ്‌നാടിനെ നിര്‍ത്തിപ്പൊരിച്ച് മദ്രാസ് ഹൈക്കോടതി; സ്റ്റാലിന് തിരിച്ചടിയായത് എന്ത്? നിയമത്തില്‍ ഗുരുതര വീഴ്ച; യൂണിവേഴ്‌സിറ്റി വിസി നിമയനത്തില്‍ പ്രതിസന്ധി
ചെന്നൈ: സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിവാദങ്ങള്‍ക്കു വഴി വച്ചിരുന്നു. കേരളത്തില്‍ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ എടുത്തുമാറ്റുന്ന നിയമ നിര്‍മാണം നിയമസഭ പാസാക്കിയിരുന്നു. കഴിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബില്ല് പിടിച്ചുവച്ച നടപടി വലിയ വിവാദമായിരുന്നു. എന്നാല്‍, കഴിഞ്ഞ സുപ്രീം കോടതി വിധിയോടെ, ഈ കേസ് പിന്‍വലിക്കുകയും എല്ലാവര്‍ക്കും വിധി ബാധകമാണെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍, തമഴ്‌നാട്ടില്‍ പാസാക്കിയ നിയമം കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇടക്കാല വിധിയാണു പുറപ്പെടുവിച്ചതെങ്കിലും ഇതു സംബന്ധിച്ച ഗൗരവമേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്തു. പ്രത്യേകിച്ച് ഇത്തരം വിഷയങ്ങളില്‍ അടുത്തിടെ കേരള ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍. തമിഴ്‌നാട്ടില്‍ ചാന്‍സലര്‍ പദവി എടുക്കു കളയുന്നതിനു പകരം വൈസ് ചാന്‍സലര്‍മാര്‍രെ നിയമിക്കാനുള്ള അവധികാരം എടുത്തുകളയുകയാണു ചെയ്തത്. ഗവര്‍ണര്‍ ബില്ലുകള്‍ ദീര്‍ഘകാലം പിടിച്ചുവച്ചു. 2025 ഏപ്രില്‍ 8 ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച് ഭരണഘടനാപരമായ ഉത്തരവ് നേടി.…
Read More »