politics

  • ഗവര്‍ണറുടെ വിസി നിയമനം: തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമ നിര്‍മാണങ്ങള്‍ക്കു മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ; സര്‍ക്കാര്‍ നടപടി യുജിസി നിയമത്തിനു വിരുദ്ധമെന്നു ഹര്‍ജിക്കാരന്‍; ഗവര്‍ണര്‍ കേസ് വീണ്ടും സുപ്രീം കോടതി കയറുമെന്ന് ഉറപ്പ്

    ചെന്നൈ: വൈസ് ചാന്‍സലര്‍ (വിസി) നിയമനം ഗവര്‍ണറില്‍നിന്ന് എടുത്തുമാറ്റുന്നതിനു തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതികള്‍ക്കു മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ. തിരുനെല്‍വേലിയിലെ അഡ്വ. കുട്ടി എന്ന കെ. വെങ്കടാചലപതി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണു ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥനും വി. ലക്ഷ്മിനാരായണനും അടങ്ങുന്ന വേനല്‍ക്കാല അവധിക്കാല ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചത്. ഹര്‍ജിക്കാരനുവേണ്ടി സീനിയര്‍ കൗണ്‍സല്‍ ദാമശേഷാദ്രിയും അഡ്വ. വി.കെ. ഷണ്‍മുഖനാഥനും ചീഫ് സെക്രട്ടറിക്കും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ പി.എസ്. രാമനും സീനിയര്‍ കൗണ്‍സല്‍ പി. വില്‍സണും ഹാജരായി. തുടക്കത്തില്‍, എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് എജിയും വില്‍സണും കോടതിയോട് ആവശ്യപ്പെട്ടു. സ്റ്റേ ഹര്‍ജി പരിഗണിക്കുന്നതില്‍ അടിയന്തര പ്രാധാന്യമില്ലെന്ന് വാദിച്ചെങ്കിലും ഇരുവരുടെയും അപേക്ഷ കോടതി നിരസിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും സുപ്രീം കോടതിയുടെ പരിഗണനയിലുള്ള അനുബന്ധ കേസുകള്‍ക്കൊപ്പം ഇത് കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചിരുന്നു.…

    Read More »
  • മന്ത്രി റിയാസുമായി തര്‍ക്കമില്ല; മുഖ്യമന്ത്രിയോടു പരാതിപ്പെട്ടിട്ടില്ല; വാര്‍ത്ത വസ്തുതാ വിരുദ്ധം; തെരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നെന്നും മന്ത്രി എം.ബി. രാജേഷ്‌

    തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസുമായി തര്‍ക്കമെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് മന്ത്രി എം.ബി.രാജേഷ്. തിരുവനന്തപുരത്തെ സ്മാര്‍ട് റോഡ് ഉദ്ഘാടനം സംബന്ധിച്ച് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ടില്ല. മറ്റൊരുയോഗത്തില്‍ പങ്കെടുത്തത് കാരണമാണ് സ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തിന് പങ്കെടുക്കാതിരുന്നത്. തിരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ ഇത്തരംവാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നുവെന്നും എം.ബി. രാജേഷ് പ്രതികരിച്ചു. മഴക്കാലപൂർവ്വ ശുചീകരണയോഗം വൈകിയത് കാരണമാണ്  സ്മാർട്ട് സിറ്റി പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. താൻ മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുത്തു എന്നത് തീർത്തും വസ്തുതാവിരുദ്ധമായ വാർത്തയാണ്. ഇങ്ങനെ വാർത്ത കൊടുക്കുന്നത് അന്യായമാണെന്നും മന്ത്രി പറഞ്ഞു. വസ്തുതാ വിരുദ്ധമായ വാർത്ത ആദ്യം രണ്ട് ചാനലുകൾ കൊടുത്തു. പിന്നീട് മറ്റ് ചാനലുകളും കൊടുത്തു. തീർത്തും വസ്തുത വിരുദ്ധമാണ് വാര്‍ത്ത. നിഷ്കളങ്കമായി കൊടുക്കുന്നതല്ല ഈ വാർത്തകളെന്നും തെരഞ്ഞെടുപ്പ് വർഷങ്ങളിൽ ഇത്തരം വാർത്തകൾ പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് റോഡുകളുടെ ക്രെഡിറ്റിനെ ചൊല്ലി മന്ത്രിമാരായ മുഹമ്മദ് റിയാസും എം.ബി രാജേഷും തമ്മില്‍ തര്‍ക്കമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. ഒറ്റയ്ക്ക് ക്രഡിറ്റെടുക്കാനുള്ള പൊതുമരാമത്ത് മന്ത്രിയുടെ ശ്രമത്തില്‍ തദ്ദേശ…

    Read More »
  • ആയിരം മുറിപ്പെടുത്തലിലൂടെ അമരീന്ദര്‍ സിംഗിനെ പുറത്താക്കിയതുപോലെ ശശി തരൂരിനും പുറത്തേക്കു വഴിവെട്ടുമോ കോണ്‍ഗ്രസ്? വേണുഗോപാല്‍- ജയറാം രമേശ് സഖ്യത്തിന്റെ നീക്കത്തില്‍ സംശയവുമായി ദേശീയ മാധ്യമങ്ങള്‍; കോണ്‍ഗ്രസിനു തരൂരിനെ നഷ്ടമായാല്‍ പിന്നെയെന്ത്?

    ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതുപോലെ ശശി തരൂരിനെയും അപാനിച്ചു പുറത്താക്കാനുള്ള നീക്കങ്ങളാണു കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന സൂചനകളുമായി ദേശീയ മാധ്യമങ്ങള്‍. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം സര്‍വകക്ഷി സംഘത്തെ തെരഞ്ഞെടുത്തപ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടക്കം ഒഴിവാക്കി ശശി തരൂരിനെയും മനീഷ് തിവാരിയെയും സല്‍മാന്‍ ഖുര്‍ഷിദിനെയും അമര്‍ സിംഗിനെയും തെരഞ്ഞെടുത്തതിനു പിന്നാലെയാണ് കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ മറപൊളിച്ചത്. വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനെന്ന നിലയിലും ഐക്യരാഷ്ട്രസഭയില്‍ ഏകദേശം മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിലും, തരൂര്‍ അമേരിക്കയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പ്രതിനിധി സംഘത്തെ നയിക്കാന്‍ യോഗ്യനാണെന്നതില്‍ തര്‍ക്കമില്ല. ‘പതിനൊന്നു വര്‍ഷത്തിനിടെ കോടിക്കണക്കിന് നികുതിദായകരുടെ പണം ചെലവഴിച്ച് 72 രാജ്യങ്ങള്‍, 129 സന്ദര്‍ശനങ്ങള്‍, സന്ദര്‍ശിച്ചിട്ടും ആകെ ഫലം പൂജ്യമാണെന്നും ഒരു രാജ്യവും ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ചില്ലെന്നും’ കോണ്‍ഗ്രസിന്റെ കര്‍ണാടക വിഭാഗം എക്‌സില്‍ പോസ്റ്റിട്ടത്തിനു പിന്നാലൊണ് തരൂരിന്റെ നിയമനവും വിവാദമായത്. സര്‍ക്കാരിനെയും സൈനിക നീക്കത്തെയും കോണ്‍ഗ്രസ് ആഭ്യന്തര രാഷ്ട്രീയത്തില്‍…

    Read More »
  • പാകിസ്താനു കുടിവെള്ളം മുട്ടിക്കാനുള്ള പദ്ധതികള്‍ അണിയറയില്‍; കനാല്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് വെള്ളം വഴിതിരിച്ചുവിടും; പോഷക നദികളില്‍ അഞ്ച് ജലവൈദ്യുത പദ്ധതികള്‍; 90 ശതമാനം വെള്ളവും ഊറ്റിയെടുക്കും; ഉദ്യോഗസ്ഥര്‍ക്ക് മോദി നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി/ഇസ്ലാമാബാദ്: പഹല്‍ഗാം തീവ്രവാദി ആക്രമണത്തിനു പിന്നാലെ പാകിസ്താനു വെള്ളം നല്‍കുന്നതു പരിമിതപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികളുമായി രംഗത്ത്. പാകിസ്താനിലെ കൃഷിയിടങ്ങളെ പോഷിപ്പിക്കുന്ന ജലത്തിന്റെ അളവു കുറയ്ക്കാനും ഇന്ത്യയിലേക്കുതന്നെ വഴിതിരിച്ചു വിടാനുമുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് ഇന്ത്യയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ട്. ഇതിനായി പ്രധാനപ്പെട്ട പദ്ധതികള്‍ നടപ്പാക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണത്തില്‍ 26 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് 1960ലെ സിന്ധുനദീജല ഉടമ്പടിയില്‍നിന്ന് കേന്ദ്രം പിന്‍മാറിയത്. ഇതിനു പിന്നാലെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. യുദ്ധത്തിനു പിന്നാലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും വെള്ളം നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല. സിന്ധു നദിയിലെ മൂന്നു ജലാശയങ്ങളായ ചെനാബ്, ഝലം സിന്ധു നദികളിലെ പദ്ധതികളുടെ നിര്‍വഹണം, ആസൂത്രണം എന്നിവ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടെന്നു ആറ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. പ്രധാനമായും പാകിസ്താന്റെ ഉപയോഗത്തിനുള്ള സിന്ധു നദിയിലെ മൂന്ന് ജലാശയങ്ങളായ ചെനാബിലെ രണ്‍ബീര്‍ കനാലിന്റെ നീളം 120 കിലോമീറ്ററായി ഇരട്ടിയാക്കുന്നതാണ്…

    Read More »
  • തരൂരിന്റെ ലക്ഷ്യം അച്ചടക്ക നടപടി എടുപ്പിച്ച് പുറത്തുപോകല്‍? ലക്ഷ്യം നയതന്ത്ര പദവി? സര്‍വകക്ഷി സംഘത്തിന്റെ പേരില്‍ വെട്ടിലായി കോണ്‍ഗ്രസ്; തരൂരിനെ തലവനാക്കിയത് എഐസിസി നല്‍കിയ പട്ടിക തള്ളിയശേഷം; പിന്തുണച്ച് കെപിസിസി നേതാക്കള്‍

    ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി നിലപാട് സ്വീകരിക്കുന്നതില്‍ ശശി തരൂരിനോടുള്ള അതൃപ്തി പ്രകടമാക്കി ഹൈക്കമാന്‍ഡ്. പാര്‍ട്ടിയെ വെട്ടിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ തരൂര്‍ കൂട്ടുനിന്നുവെന്നും പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി വെട്ടുകയാണെന്നും എഐസിസി വിലയിരുത്തി. പാര്‍ട്ടിയെ കൊണ്ട് അച്ചടക്ക നടപടി എടുപ്പിക്കാനാണ് തരൂരിന്റെ നീക്കമെന്നും നയതന്ത്ര പദവി ലക്ഷ്യമിട്ടാണ് നിലവിലെ പ്രതികരണങ്ങളെന്നും എഐസിസിയുടെ നിഗമനം. അതേസമയം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിനിടയിലും സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും തലത്തിലേക്ക് കോണ്‍ഗ്രസ് താഴില്ലെന്നും കോണ്‍ഗ്രസിന്റെ അഞ്ച് നേതാക്കളും സംഘത്തിന്റെ ഭാഗമാകുമെന്നും ജയറാം രമേശ് വ്യക്തമാക്കി. എന്നാല്‍ അനുഭവപരിചയവും പദവികളും പരിഗണിച്ചാണ് കോണ്‍ഗ്രസ് സംഘാംഗങ്ങളെ തിരഞ്ഞെടുത്തെതന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാട് വിശദീകരിക്കുന്ന സംഘത്തെ ശശി തരൂരാണ് നയിക്കുന്നത്. സംഘം യുഎസ്എ, പനാമ, ബ്രസീല്‍, കൊളംബിയ, ഗുയാന രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇന്തോനീഷ്യ, മലേഷ്യ, കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തിലാണ് ജോണ്‍ ബ്രിട്ടാസുള്ളത്. ഈജിപ്ത്, എത്യോപ്യ, ഖത്തര്‍, സൗത്ത് ആഫ്രിക്ക…

    Read More »
  • ‘നന്ദി മോദി അങ്കിള്‍, നിങ്ങള്‍ ഞങ്ങളുടെ ഹീറോ’; ഭീകരതയ്ക്ക് എതിരായ ഉറച്ച നടപടിക്കു പ്രധാനമന്ത്രിയെയും സൈന്യത്തെയും അഭിനന്ദിച്ച് ഡല്‍ഹി ഇമാമിന്റെ ചെറുമകന്‍; ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു പേരല്ല, രാജ്യത്തിന്റെ വികാരമെന്ന് പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്കെതിരായ ശക്തമായ നിലപാടിന്റെ പേരില്‍ മോദിയെ അഭിനന്ദിക്കുന്ന ബാലന്റെ വീഡിയോ വൈറല്‍. ഡല്‍ഹി ജുമാ മസ്ജിദിലെ ഷാഹി ഇമാമിന്റെ ചെറുമകന്‍ സയ്യിദ് അരീബ് ബുഖാരിയാണു ‘ഭീകരതയ്ക്കെതിരായ ഉറച്ച നടപടിക്ക്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ സായുധ സേനയ്ക്കും നന്ദി പറയുന്നത്. ന്യൂഡല്‍ഹിയിലെ ജുമാ മസ്ജിദ് കുടുംബത്തിലെ 15-ാം തലമുറയെ പ്രതിനിധീകരിക്കുന്ന ഏഴുവയസുകാരന്‍ പള്ളിയുടെ മുന്നില്‍ ഇരിക്കുന്നതായിട്ടാണു വീഡിയോയിലുള്ളത്. ‘ബഹുമാനപ്പെട്ട മോദി അങ്കിള്‍, നിങ്ങള്‍ തീവ്രവാദത്തിനെതിരെ ശക്തമായ ഒരു ചുവടുവയ്പ് നടത്തി. അത് പ്രവര്‍ത്തനത്തിലൂടെ നിങ്ങള്‍ കാണിച്ചുതന്നു. നിങ്ങള്‍ ഞങ്ങളുടെ നായകനാണ്’. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷം തന്നെ ഭയപ്പെടുത്തിയെന്നും അസ്വസ്ഥനാക്കിയെന്നും ഇപ്പോള്‍ ആത്മവിശ്വാസവും ശാന്തതയും അനുഭവിക്കുന്നെന്നും അരീബ് പറഞ്ഞു. ‘ഇപ്പോള്‍ എനിക്ക് വീണ്ടും എന്റെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഇന്ത്യാ സര്‍ക്കാരിനും നമ്മുടെ ധീരരായ ജവാന്‍മാര്‍ക്കും നന്ദി. ജയ് ഹിന്ദ്- അരീബ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും പാകിസ്ഥാനും സൈനിക നടപടി നിര്‍ത്താന്‍ സമ്മതിച്ചതിന്റെ ഒരു ദിവസത്തിന് ശേഷമാണ് കുട്ടിയുടെ…

    Read More »
  • കടത്തിനു മുകളില്‍ കടവുമായി ജീവിച്ചിട്ടും ആയുധപ്പുരകള്‍ നിറയ്ക്കുന്ന പാകിസ്താന്‍!; രാജ്യം തകര്‍ന്നിട്ടും തകരാത്ത സൈന്യം; യുദ്ധ വിമാനങ്ങള്‍മുതല്‍ അന്തര്‍വാഹിനി വരെ; കൃഷിമുതല്‍ ഭവന പദ്ധതികളില്‍വരെ നിയന്ത്രണം; 80 ശതമാനം ആയുധനം നല്‍കുന്ന ചൈന വാങ്ങാനുള്ള പണവും നല്‍കും! ഒപ്പം ‘അങ്കിള്‍ സാമി’ന്റെ കൈനീട്ടവും

    ന്യൂഡല്‍ഹി: രാജ്യാന്തര നാണയ നിധിയുടെ സഹായമില്ലെങ്കില്‍ ഇന്ന് പാകിസ്താന്‍ ഒരിഞ്ച് മുന്നോട്ടു നീങ്ങില്ല. പിന്നെയെങ്ങനെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു? ഒറ്റ ഉത്തരമേ ഇതിനുള്ളൂ. രണ്ടു വര്‍ഷം മുമ്പ് ഹഖാനി പറഞ്ഞതുപോലെ ‘അങ്കിള്‍ ബില്ലുകള്‍ അടയ്ക്കുന്നു’! പാകിസ്താന്‍ തകര്‍ന്നു. പക്ഷേ, സൈന്യം തകര്‍ന്നിട്ടില്ല. യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, അന്തര്‍വാഹിനികള്‍, യുദ്ധക്കപ്പലുകള്‍: ഇസ്ലാമാബാദ് അവയെല്ലാം ശേഖരിക്കുന്നതു തുടരുന്നു. ഒരു സാമ്പത്തിക രക്ഷാ പദ്ധതിയില്‍നിന്ന് അടുത്തതിലേക്കു കടക്കുമ്പോള്‍ കടം കുമിഞ്ഞു കൂടുന്നു. ഈ വര്‍ഷം മാത്രം ജിഡിപി 236 ബില്യണ്‍ ഡോളറിലേക്കു ചുരുങ്ങുമ്പോഴും ഏഴു ബില്യണ്‍ ഡോളര്‍ പ്രതിരോധത്തിനായി നീക്കിവയ്ക്കുന്നു. രാജ്യത്തിന്റെ വഷളാകുന്ന സാമ്പത്തിക തകര്‍ച്ച പാകിസ്ഥാന്റെ സൈനിക ശക്തിയെ തൊട്ടിട്ടില്ല. എങ്ങനെ? മുഖ്യ ആയുധവ്യാപാരിതന്നെ അവയ്ക്കുള്ള പണം നല്‍കിയാല്‍ എങ്ങനെയുണ്ടാകും? ഒരാള്‍തന്നെ വില്‍പനക്കാരനും ബാങ്കറുമാകുന്നു. പാക് സൈനിക ഇറക്കുമതിയുടെ 80 ശതമാനവും ചൈനയില്‍നിന്നാണ്. യുദ്ധസാമഗ്രികള്‍ നല്‍കുക മാത്രമല്ല അതിനുള്ള പണവും നല്‍കും! കുറഞ്ഞ പലിശ നല്‍കിയാല്‍ മതി. കുറഞ്ഞ പലിശ, വഴക്കമുള്ള നിബന്ധനകള്‍, നീണ്ട ഗ്രേസ് പിരീഡുകള്‍…

    Read More »
  • പാകിസതാന്റെ യഥാര്‍ഥ ഭരണാധികാരി ജനറല്‍ അസിം മുനീര്‍; ഷെഹബാസ് വെറും പാവ; ഇന്റലിജന്‍സ് മുതല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വരെ റിപ്പോര്‍ട്ട് ചെയ്യുന്നത് മുനീറിന്; മാര്‍ക്കോ റൂബിയോ സംസാരിച്ചതും പട്ടാള മേധാവിയോട്; അധികാരം പിടിക്കാത്തത് സാമ്പത്തിക സഹായങ്ങള്‍ മുടങ്ങുമെന്ന് ഭയന്ന്; യുദ്ധം കഴിയുമ്പോള്‍ തെളിയുന്നത്

    ന്യൂഡല്‍ഹി: അടുത്തകാലത്തു ലോകത്തുനടന്ന ഒരു യുദ്ധത്തിലും പട്ടാള മേധാവിയുടെ പേര് ഇത്രയും ചര്‍ച്ചയായിട്ടുണ്ടാകില്ല. ഇന്ത്യന്‍ പട്ടാള മേധാവി ആരെന്ന ചോദ്യത്തിന് പലര്‍ക്കും ഒരുപക്ഷേ മറുപടിയുണ്ടാകില്ല. എന്നാല്‍, ഇന്ത്യ-പാക് യുദ്ധത്തിന് മാസങ്ങള്‍ക്കു മുമ്പേ ജനറല്‍ അസിം മുനീര്‍ എന്ന പാക് മേധാവിയുടെ പേര് ചര്‍ച്ചയായി. കാരണം ഒന്നു മാത്രം- പാകിസ്താനില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മുനീറാണ്. മുനീറിന്റെ പാവ പ്രസിഡന്റ് മാത്രമാണ് ഷെഹബാസ് ഷെരീഫ്. ജനാധിപത്യത്തിലും സമ്പദ്‌വ്യവസ്ഥയിലും ചോക്കും ചീസും പോലെ വ്യത്യാസമാണ് പാകിസ്താനും ഇന്ത്യയും. നിറം മാത്രമാണ് ഒന്ന്. രണ്ടും ആണവ ശക്തികളാണെങ്കിലും സൈനിക ശക്തി തമ്മില്‍ വന്‍ അന്തരമുണ്ട്. ഇന്ത്യയെ നയിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. പാകിസ്താനില്‍ യഥാര്‍ഥ ശക്തി ‘ജിഹാദി ജനറല്‍’. യുദ്ധത്തിനു പിന്നാലെ പാകിസ്താന്‍ ഒരു സമ്പൂര്‍ണ അധികാരം പിടിച്ചെടുക്കലിന്റെ വക്കിലാണോ എന്നും സംശയിക്കേണ്ടിവരും. പാക് സൈനിക ജനറല്‍ അസീം മുനീറിന്റെ ജനങ്ങളുമായുള്ള ഏക ബന്ധം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാന്‍ ഖാനെ തടവിലാക്കിയശേഷം ഷെഹബാസിന്റെ നേതൃത്വത്തില്‍ പാവ സര്‍ക്കാരിനെ നിയമിച്ചു…

    Read More »
  • പ്രസിഡന്റ് ആകേണ്ട, എംഎല്‍എ ആയാല്‍ മതി; ജില്ലാ ഭാരവാഹികളാകാന്‍ മടിച്ച് നേതാക്കള്‍; കോണ്‍ഗ്രസില്‍ അഴിച്ചുപണി കീറാമുട്ടി; കണ്‍വീനര്‍ കസേര തെറിച്ചത് ഹസന്‍ അറിഞ്ഞത് ദീപാ ദാസ് മുന്‍ഷി ഫോണില്‍ വിളിച്ചപ്പോള്‍; താപ്പാനകളെ വെട്ടാന്‍ പുതിയ നേതാക്കളുമായി രാഹുലിന്റെ ചര്‍ച്ച

    തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം കെപിസിസി ഭാരവാഹികളുടെ അഴിച്ചുപണിയില്‍ പൊളിഞ്ഞത് സംസ്ഥാനത്തെ നേതാക്കളുടെ ഒത്തുതീര്‍പ്പു ഫോര്‍മുല. വ്യാഴാഴ്ച വൈകിട്ട് പട്ടിക പുറത്താകുന്നതിന് തൊട്ടുമുമ്പ് ദീപ ദാസ്മുന്‍ഷി ഫോണില്‍ അറിയിച്ചപ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍കസേര തെറിച്ചത് എം.എം. ഹസന്‍ അറിഞ്ഞത്. അതുവരെ ചര്‍ച്ചയോ ആശയവിനിമയമോ ഉണ്ടായില്ല. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്ന വി.എസ്. ശിവകുമാറും ഷാനിമോള്‍ ഉസ്മാനും പട്ടികയില്‍നിന്ന് തെറിച്ചത് അവസാനനിമിഷം. ഇവരുള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ പുതിയ നിയമനത്തില്‍ അസംതൃപ്തരാണ്. ആന്റോ ആന്റണിയെ വെട്ടാനുള്ള ശക്തമായ നീക്കം ഫലംകണ്ടതോടെയാണ് നേരത്തെ നിശ്ചയിച്ച ‘ഫോര്‍മുല’ തകിടം മറിയുകയും പലരുടെയും സ്ഥാനം നഷ്ടപ്പെടുകയും ചെയ്തത്. പ്രസിഡന്റ് ചര്‍ച്ച യുദ്ധക്കളമായി മാറിയതോടെ രാഹുല്‍ ഗാന്ധി കേരളത്തിലെ വിവിധ നേതാക്കളുമായി നടത്തിയ ചര്‍ച്ചയാണ് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത്. കെ.സി. വേണുഗോപാലും വി.ഡി. സതീശനും നിര്‍ദേശിച്ചവരുടെ പേരുകളും തള്ളിപ്പോയി. നിലവില്‍ കെ. മുരളീധരനും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ പുനസംഘടനയില്‍ പ്രതികരിച്ചിട്ടില്ല. ഇന്നലെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെയും പ്രസിഡന്റിനെയും കേന്ദ്ര നേതൃത്വം ഡല്‍ഹിക്കു…

    Read More »
  • അന്ന് മുരളീധരന്‍ പറഞ്ഞു: ‘സമയമാകുമ്പോള്‍ കാണാം’! തൃശൂരില്‍ കാലുവാരിയവര്‍ എല്ലാം സംഘടനാ ചുമതലകള്‍ക്ക് പുറത്ത്; അനില്‍ അക്കരയെയും ജോസ് വള്ളൂരിനെയും ഒതുക്കിയതിനു പിന്നാലെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ടി.എന്‍. പ്രതാപനും തെറിച്ചു; ജില്ല കമ്മിറ്റിയുടെ നിയന്ത്രണവും മുരളിക്ക്

    തൃശൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്കെതിരേയുണ്ടായ നാണംകെട്ട തോല്‍വിയില്‍ കാലുവാരിയവര്‍ക്കെതിരായ കെ. മുരളീധരന്റെ നീക്കത്തില്‍ ടി.എന്‍. പ്രതാപനും സ്ഥാനം തെറിച്ചു. ലോക്‌സഭയില്‍ മുരളീധരനുവേണ്ടി സീറ്റ് ഒഴിഞ്ഞതിനു പിന്നാലെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നെങ്കില്‍ പുനസംഘടനയില്‍ ആ സ്ഥാനവും പോയി. മുരളീധന്‍ അനുകൂലികള്‍ കാലുവാരിയെന്ന് ആരോപണം ഉയര്‍ത്തിയിരുന്ന ജോസ് വള്ളൂരിന്റെയും സ്ഥാനം നേരത്തേ തെറിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണുനട്ടിരിക്കുന്ന പ്രതാപന് സ്ഥാനനഷ്ടം തിരിച്ചടിയാകുമെന്നാണു വിലയിരുത്തുന്നത്. തന്റെ തോല്‍വിക്കു കാരണം പ്രതാപനും ജോസ് വള്ളൂരും കാര്യമായി പ്രവര്‍ത്തിക്കാത്തതാണെന്ന ആരോപണം മുരളി പക്ഷം ഉന്നയിച്ചിരുന്നു. തോല്‍വിക്കു ശേഷം ടി.എന്‍. പ്രതാപനെതിരേയും നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഉണ്ടായില്ല. എന്നാല്‍, പരസ്യ പ്രതികരണങ്ങളില്‍നിന്നു വിട്ടുനിന്ന മുരളീധരന്‍ സമയമാകുമ്പോള്‍ കാണാമെന്നായിരുന്നു അടുപ്പക്കാരോടു പറഞ്ഞിരുന്നത്. പുനസംഘടനയെത്തിയപ്പോള്‍ പ്രതാപന്റെ സ്ഥാനവും പോയി. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജോസ് വള്ളൂരിനെ മാറ്റിയെങ്കിലും പ്രതാപനെതിരെ നടപടി യെടുത്തിരുന്നില്ല. പിന്നാലെ മലബാര്‍ മേഖലയുടെയും കെ എസ് യുവിന്റെയും ചുമതല നല്‍കി പ്രതാപന്‍ അവസാന നിമിഷം…

    Read More »
Back to top button
error: