Breaking NewsIndiaLead Newspolitics

രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ചാല്‍ എന്തു ചെയ്യും? വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രി അമിത് ഷാ; രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകം ഉണര്‍ത്തി അഹമ്മദാബാദിലെ പ്രസംഗം

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുമ്പോള്‍ എന്ത ചെയ്യുമെന്നതിനെക്കുറിച്ചു സൂചന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രിയും മോദി മന്ത്രിസഭയിലെ രണ്ടാമനുമായ അമിഷ് ഷാ. വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കുമൊപ്പം ജൈവകൃഷിയിലേക്കു നീങ്ങാനാണു താന്‍ ആഗ്രഹിക്കുന്നതെന്ന് അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ അമിത് ഷാ പറഞ്ഞു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സഹകരണ മേഖലകളുമായി ബന്ധപ്പെട്ട സ്ത്രീകളുമായും തൊഴിലാളികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

‘വിരമിച്ച ശേഷം, എന്റെ ജീവിതകാലം മുഴുവന്‍ വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും പ്രകൃതി കൃഷിക്കും വേണ്ടി സമര്‍പ്പിക്കും. ജൈവകൃഷിയെന്നതു നിരവധി ഗുണങ്ങള്‍ നല്‍കുന്ന ശാസ്ത്രീയ പരീക്ഷണമാണെന്ന് ഷാ പറഞ്ഞു. രാസവളങ്ങള്‍ ഉപയോഗിച്ച് ഗോതമ്പ് വളര്‍ത്തുന്നത് പലപ്പോഴും വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പ്രകൃതി കൃഷി മനുഷ്യശരീരത്തെ രോഗരഹിതമായി നിലനിര്‍ത്താന്‍ സഹായിക്കുക മാത്രമല്ല, കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Signature-ad

വളം ഉപയോഗിച്ച് വളര്‍ത്തുന്ന ഗോതമ്പ് കഴിക്കുന്നത് കാന്‍സര്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, തൈറോയ്ഡ് രോഗം എന്നിവയ്ക്ക് കാരണമാകുമെന്ന് ഷാ പറഞ്ഞു. ‘ആദ്യം ഞങ്ങള്‍ക്ക് ഇത് അറിയില്ലായിരുന്നു. വളം ഇല്ലാതെ ഭക്ഷണം കഴിക്കുന്നത് അത് കഴിക്കുന്ന വ്യക്തിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനര്‍ത്ഥം മരുന്നുകളുടെ ആവശ്യമില്ല എന്നാണ്- അദ്ദേഹം പറഞ്ഞു.

കാര്‍ഷിക ഉല്‍പ്പാദനവും വര്‍ധിക്കുന്നുണ്ടെന്ന് ബിജെപി നേതാവ് പറഞ്ഞു. ‘എന്റെ കൃഷിയിടത്തില്‍ ഞാന്‍ പ്രകൃതിദത്ത കൃഷി സ്വീകരിച്ചു. അതിനുശേഷം ധാന്യോത്പാദനം ഒന്നര മടങ്ങു വര്‍ധിച്ചെന്നും’ അദ്ദേഹം പറഞ്ഞു.

‘ധാരാളം മഴ പെയ്യുമ്പോള്‍, വെള്ളം സാധാരണയായി കൃഷിയിടത്തില്‍ നിന്ന് പുറത്തേക്ക് പോകും. എന്നാല്‍ നിങ്ങള്‍ ജൈവകൃഷി ചെയ്താല്‍, ഒരു തുള്ളി പോലും കൃഷിയിടത്തില്‍ നിന്ന് പുറത്തേക്ക് പോകില്ല.കാരണം നിങ്ങള്‍ പ്രകൃതിദത്ത കൃഷി ചെയ്യുമ്പോള്‍, ജലാശയങ്ങള്‍ രൂപം കൊള്ളുന്നു. ധാരാളം വളം ഇടുന്നതിലൂടെ എല്ലാ ജലാശയങ്ങളും നശിപ്പിച്ചെന്നും’ അദ്ദേഹം പറയുന്നു.

രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട വകുപ്പു ലഭിച്ചെന്നു പറഞ്ഞ് എല്ലാവരും പ്രശംസിച്ചു. എന്നാല്‍, സഹകരണ മന്ത്രിയായതോടെയാണു വലിയൊരു വകുപ്പു ലഭിച്ചെന്ന് എനിക്കു തോന്നിയത്. കര്‍ഷകര്‍ക്കും, ദരിദ്രര്‍ക്കും, ഗ്രാമീണര്‍ക്കും, രാജ്യത്തെ മൃഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലാണു സന്തോഷം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സഹകരണത്തിലൂടെ സമൃദ്ധി’ എന്ന ദര്‍ശനം അനുസരിച്ച്, കര്‍ഷകരെ ശാക്തീകരിക്കുന്നതിലൂടെ സഹകരണ മന്ത്രാലയം ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കൊപ്പം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും ശക്തിപ്പെടുത്തുനെന്നന്ന് ഷാ നേരത്തേ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.

 

Here’s what Home Minister Amit Shah plans to do once he retires

Back to top button
error: