politics
-
മികച്ച പ്രതിഛായ, അഴിമതിക്കെതിരേ ശക്തമായ നിലപാട്; സിപിഐ സമ്മേളനവേദി വിട്ടതിനു പിന്നാലെ സി.സി. മുകുന്ദനെ ബിജെപിയിലേക്ക് ക്ഷണിച്ചത് രാജീവ് ചന്ദ്രശേഖര്‍; നാട്ടിക എംഎല്‍എ പദവി വാഗ്ദാനം; പി.എ. പണം തട്ടിയതിന് തെളിവു പുറത്തുവിട്ട് എംഎല്‍എ; സിപിഐ നേതൃത്വം കടുത്ത പ്രതിസന്ധിയില്‍
തൃശൂര്‍: ജില്ലാ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയതിന് പ ിന്നാലെ പ്രതിഷേധമുയര്‍ത്തി സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ സി.പി.ഐ നേതാവ് സി.സി. മുകുന്ദന്‍ എം.എല്‍.എ യെ വലവീശി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേരിട്ടാണ് ഇട പെട്ടത്. നാട്ടിക സീറ്റ് തന്നെയാണ് ആദ്യ വാഗ്ദാനം. ഇന്നലെ തൃശൂര്‍ ജില്ലയിലെ പ ാര്‍ട്ടി നേതൃത്വവുമായി ബന്ധ പ്പെട്ട രാജീവ് ചന്ദ്രശേഖര്‍ ഉടന്‍ തന്നെ മുകുന്ദനുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് കടക്കാനുള്ള നിര്‍ദേശവും നല്‍കി. കോണ്‍ ഗ്രസും ബി.ജെ.പിയും തന്നെ ക്ഷണിച്ചെന്ന് സി.സി. മുകുന്ദന്‍ പറഞ്ഞു. പാര്‍ട്ടി പൂര്‍ണ്ണമായും അവഗണിച്ചാല്‍ മറ്റുചിന്തകളി ലേക്ക് പോവുമെന്ന് മുകുന്ദന്‍ വ്യക്തമാക്കി. തന്റെ കള്ളയൊപ്പിട്ടു പിഎ പണം തട്ടിയതിന്റെ തെളിവുകളും മുകുന്ദന്‍ പുറത്തുവിട്ടിരുന്നു. യഥാര്‍ഥ ഒപ്പും പി.എ. ഇട്ട ഒപ്പും തമ്മില്‍ താരതമ്യം ചെയ്താണ് വിവരം പുറത്തുവിട്ടത്. ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിലേക്കെത്തിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യ ക്ഷന്‍ എം.എ കൃഷ്ണനുണ്ണിയടക്കമുള്ള എഴുത്തച്ഛന്‍ സമാജം നേതാക്കള്‍ ബി.ജെ.പി വിട്ട് വീണ്ടും…
Read More » -
‘യുക്രൈന് അത്യാധുനിക ആയുധങ്ങള്‍ നല്‍കും; 50 ദിവസത്തിനുള്ളില്‍ വെടി നിര്‍ത്തിയില്ലെങ്കില്‍ റഷ്യക്ക് 100 ശതമാനം ഉപരോധം; റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെയും ഉപരോധിക്കും’; ഇന്ത്യക്കും ചൈനയ്ക്കും പരസ്യ ഭീഷണിയുമായി ട്രംപ്; യൂറോപ്പിനു പിന്നാലെ നയംമാറ്റം പ്രഖ്യാപിച്ച് അമേരിക്ക
കീവ്/വാഷിംഗ്ടണ്‍: യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ 50 ദിവസത്തിനുള്ളില്‍ സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം പ്രഖ്യാപിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയോടൊപ്പം ഓവല്‍ ഓഫീസില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. കോടിക്കണക്കിനു ഡോളര്‍ വിലവരുന്ന ആയുധങ്ങള്‍ ഉടന്‍ യുക്രൈനു വിതരണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ഞങ്ങള്‍ ഏറ്റവും ആധുനികമായ ആയുധങ്ങള്‍ നിര്‍മിച്ചു നാറ്റോയ്ക്കു കൈമാറും. ഇതിനു പണവും അവര്‍ നല്‍കും. റഷ്യന്‍ ആക്രമണങ്ങളില്‍നിന്ന് യുക്രൈനെ സംരക്ഷിക്കുന്നതിന് അത്യാധുനികമായ പാട്രിയറ്റ് മിസൈലുകള്‍ നല്‍കും. മറ്റു രാജ്യങ്ങള്‍ 17 പാട്രിയറ്റ് മിസൈലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ ചിലതോ മുഴുവനായോ യുക്രൈനു കൈമാറുമെന്നും ട്രംപ് പറഞ്ഞു. റഷ്യക്കെതിരേ സെക്കന്‍ഡറി ഉപരോധം നടപ്പാക്കുന്നത് പാശ്ചാത്യ രാജ്യത്തിന്റെ വിദേശ നയത്തിന്റെ മാറ്റമായിട്ടാണു വിലയിരുത്തുന്നത്. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കടക്കം ഉപരോധം ഏര്‍പ്പെടുത്തണമെന്നു അമേരിക്കയിലെ രണ്ടു പ്രധാന രാഷ്ട്രീയ കക്ഷികളും യുഎസ് സര്‍ക്കാരില്‍ സമ്മര്‍ദം…
Read More » -
സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന സര്‍വകലാശലകളെ ഇനിയും കലുഷിതമാക്കരുത്; നിയമപരമായി പ്രവര്‍ത്തിക്കാന്‍ വിസിയും ഗവര്‍ണറും തയാറാകണം; കോടതി പറഞ്ഞുവിട്ടവര്‍ ഗൂഢ താത്പര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍; കോടതി വിധിക്കു പിന്നാലെ പ്രസ്താവനയുമായി സിപിഎം
തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ ഗവർണറും ചില വൈസ് ചാൻസലർമാരും നടത്തുന്നത് ചട്ടവിരുദ്ധ പ്രവർത്തനങ്ങളും ഇല്ലാത്ത അധികാര പ്രയോഗങ്ങളുമാണെന്ന് ഹൈക്കൊടതി വിധിയിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലറെ നിയമിച്ച ഗവർണറുടെ നടപടി പൂർണമായും നിയമവിരുദ്ധ നടപടിയാണെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിട്ടുള്ളത്. സമാനമായ ഒട്ടേറെ വിധികൾ കാറ്റി പറത്തിയാണ് ഗവർണർ തുടർച്ചയായി നിയമവിരുദ്ധ നിയമനങ്ങൾ നടത്തിയത് എന്നതും വസ്തുതയാണ്. താൽകാലിക വിസി നിയമനം നടത്തേണ്ടത് സർക്കാർ പാനലിൽ നിന്നാണെന്ന് ഒരിക്കൽ കൂടി കോടതി പറഞ്ഞിരിക്കുന്നു. ആർഎസ്‌എസിന് സർവകലാശാലകളെ കൈപ്പിടിയിലാക്കാൻ നടത്തുന്ന കയ്യേറ്റങ്ങൾ മാത്രമായേ ചാൻസലർ എന്ന അധികാരമുപയോഗിച്ച് താൽകാലിക വൈസ് ചാൻസലർമാരെ കയറൂരിവിട്ടുള്ള പ്രവർത്തനങ്ങളെ കാണാനാകൂ. ചട്ട വിരുദ്ധ പ്രവർത്തനങ്ങളെ നിയമപരമായും രാഷ്‌ട്രീയമായും ഞങ്ങൾ നേരിടുമെന്ന് പറയുന്നത് അക്കാദമിക മേഖലയെ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാണ്. സംസ്ഥാന സർക്കാർ ഫണ്ട് നൽകുന്ന സർവകലാശാലകളിൽ നിയമപരമായി തന്നെ അർപ്പിതമായ അധികാരം…
Read More » -
ഡോ. കെ.ശിവപ്രസാദും ഡോ. സിസ തോമസും ഔട്ട്? താൽകാലിക വിസി നിയമനത്തിൽ ഗവർണറുടെ അപ്പീൽ തള്ളി!! സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ല- ഹൈക്കോടതി
കൊച്ചി: കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസിമാരെ നിയമിച്ച വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണ. ഗവർണറുടെ അപ്പീൽ തള്ളി ഹൈക്കോടതി. ഈ 2 സർവകലാശാലകളിലും സർക്കാർ പാനലിൽ നിന്നല്ലാതെ താൽക്കാലിക വിസിമാരെ നിയമിച്ച ഗവർണറുടെ നടപടി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. നിലവിൽ ഈ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലയെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.വി. ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം കേരള സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി ഡോ. കെ.ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാലയിൽ താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെയും നിയമിച്ചതിനെതിരെ സർക്കാരായിരുന്നു സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമയത്തായിരുന്നു ഈ നിയമനം. ഇരു സർവകലാശാലകളിലും പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ സർക്കാർ പാനൽ നൽകിയെങ്കിലും ഗവർണർ ഇതുമറികടന്നു ഡോ. ശിവപ്രസാദിനെയും ഡോ. സിസ തോമസിനേയും നിയമിക്കുകയായിരുന്നു. സർക്കാർ നൽകിയ പാനലിന് പുറത്തുനിന്നായിരുന്നു ചാൻസലറുടെ…
Read More » -
ഞങ്ങൾക്കുണ്ടൊരു പരിപാടി, അരിവാൾ കൊണ്ടൊരു പരിപാടി..!! കൈയും വെട്ടും കാലും വെട്ടും.., വേണ്ടി വന്നാൽ തലയും വെട്ടും.., ബിലാൽ എന്നൊരു വേട്ടപ്പട്ടി വല്ലാതങ്ങ് കുരച്ചാൽ കുന്തിപ്പുഴയുടെ തീരത്ത് ഐആർഎട്ടിന് വളമാക്കും… നേതാവിനെതിരേ കൊലവിളിയുമായി സിപിഎം പ്രവർത്തകർ
പാലക്കാട്: സിപിഎം പ്രദേശിക നേതാക്കൾക്കെതിരെ പരോക്ഷ വിമർശനം നടത്തിയ സിപിഎം നേതാവും കെടിഡിസി ചെയർമാനുമായ പി.കെ ശശിക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടുമെന്നും കൊലവിളി മുദ്രാവാക്യത്തിൽ നേതാക്കൾ വിളിച്ചു പറയുകയായിരുന്നു. മണ്ണാർക്കാട് നഗരത്തിൽ ഏരിയ സെക്രട്ടറി എൻകെ നാരായണൻ കുട്ടി ഉൾപ്പെടെ പങ്കെടുത്ത പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം ഇങ്ങനെ- ‘ബിലാലുമാരുടെ ചെരിപ്പ് നക്കികൾ ഞങ്ങടെ നേരെ പോരിന് വന്നാൽ തച്ചു തകർക്കും സൂക്ഷിച്ചോ… ഞങ്ങൾക്കുണ്ടൊരു പരിപാടി, അരിവാൾ കൊണ്ടൊരു പരിപാടി, കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും. ബിലാൽ എന്നൊരു വേട്ടപ്പട്ടി വല്ലാതങ്ങ് കുരച്ചാൽ കുന്തിപ്പുഴയുടെ തീരത്ത് ഐആർഎട്ടിന് വളമാക്കും. സിപിഎമ്മാ പറയുന്നെ’- അതേസമയം കഴിഞ്ഞ ദിവസം മണ്ണാർക്കാട് നഗരസഭയിലെ അഴിമതിക്കെതിരെ പാർട്ടി സ്വീകരിച്ച നിലപാടിനെതിരെ പികെ ശശി വിമർശനം ഉന്നയിച്ചിരുന്നു. മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പങ്കെടുത്ത പരുപാടിയിലായിരുന്നു വിമർശനം. പികെ…
Read More » -
പണമൊഴുക്കിയും പരമാവധി സീറ്റുകള്‍ പിടിക്കാന്‍ ബിജെപി; വാര്‍ഡുകളിലേക്ക് ലക്ഷങ്ങള്‍ ഒഴുകും; സമൂഹ മാധ്യമങ്ങള്‍ക്കായി 60 അംഗ പ്രഫഷണല്‍ ടീം; പ്രതിമാസ ചെലവ് ഒന്നരക്കോടി; ധൂര്‍ത്ത് ആരോപണം ഉയര്‍ത്തി എതിര്‍ചേരി
തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ രാജീവ് ചന്ദ്രശേഖര്‍ പിടിമുറുക്കിയതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പണമൊഴുക്കിയാണെങ്കിലും പരമാവധി സീറ്റുകള്‍ പിടിക്കാന്‍ ലക്ഷ്യം. ജയ സാധ്യതയുള്ള കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 10 മുതല്‍ 20 ലക്ഷം വരെ ചിലവഴിക്കാനാണ് നീക്കം. പഞ്ചായത്ത് വാര്‍ഡുകളില്‍ മൂന്നു മുതല്‍ അഞ്ച് ലക്ഷം രൂപ വരെയും ചെലവഴിക്കും. നഗരസഭാ വാര്‍ഡുകളില്‍ അഞ്ചു മുതല്‍ 10 ലക്ഷം രൂപ വരെയും ചെലവാക്കും. ഭരണം ലഭിക്കാന്‍ സാധ്യതയുള്ള പഞ്ചായത്തുകളില്‍ 10 ലക്ഷം രൂപ അധികമായി നല്‍കാനും തീരുമാനമുണ്ട്. പതിനായിരം വാര്‍ഡുകളില്‍ വിജയിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം. 25 നഗരസഭകളില്‍ ഭരണം ഉറപ്പാണെന്നും 400 ഗ്രാമപഞ്ചായത്തുകള്‍ പിടിച്ചെടുക്കുമെന്നും ദേശീയ നേതൃത്വത്തിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്‍കിയെന്നാണു വിവരം. തൃശൂര്‍ കോര്‍പ്പറേഷനും തിരുവനന്തപുരം കോര്‍പ്പറേഷനും പിടിച്ചെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനായി വേതനം നല്‍കി ആളുകളെ ചുമതലപ്പെടുത്താനും നീക്കമുണ്ട്. ഓരോ മേഖലയിലും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മുപ്പതിനായിരം…
Read More » -
വിദ്യാര്‍ഥികളെ പാദപൂജയ്ക്കു നിര്‍ബന്ധിച്ച സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെ.എസ്.യു; ‘ജനാധിപത്യ, മതേതര ബോധം ചോദ്യം ചെയ്യുന്ന സംഭവങ്ങള്‍ അവസാനിപ്പിക്കണം’
തിരുവനന്തപുരം: വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കാസര്‍ഗോഡ് ബന്തുടക്കയിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി വിദ്യാലയത്തിലും, മാവേലിക്കരയിലെ വിദ്യാധിരാജാ സെന്‍ട്രല്‍ സ്‌കൂള്‍ ഉള്‍പ്പടെ വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്നും കത്തില്‍ പറയുന്നു. ഇത്തരത്തില്‍ വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവം സാക്ഷര കേരളത്തിന് അപമാനകരമാണ്. ഒരു വിദ്യാര്‍ഥിക്ക് തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനു സമാനമാണ് പ്രസ്തുത പ്രവൃത്തി. നമ്മുടെ സംസ്ഥാനത്തെ ജനാധിപത്യ മതേതര ബോധം ചോദ്യം ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഇത്തരം സ്‌കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അപരിഷ്‌കൃതവും അവസാനിപ്പിക്കേണ്ടതുമാണ്.കഴിഞ്ഞ 10 വര്‍ഷക്കാലമായി ഇത്തരം സ്‌കൂളുകളുടെ മറവില്‍ ‘ആര്‍.എസ്.എസ് സ്ലീപ്പിംഗ് സെല്ലുകള്‍’ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തേണ്ടതായുണ്ട്. ഇത്തരം ചെയ്തികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരും ഒരുപോലെ കുറ്റക്കാരാണ്.…
Read More » -
വിവാദങ്ങള്‍ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലം; പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിന്? കേരളം ആരോഗ്യ രംഗത്ത് മുന്നില്‍, ആ കരുത്ത് തകര്‍ക്കരുത്: വീണാ ജോര്‍ജിന് പിന്തുണയുമായി ലത്തീന്‍ സഭ
കോട്ടയം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പിന്തുണയുമായി ലത്തീന്‍ സഭ. നിലവിലെ വിവാദങ്ങളില്‍ മന്ത്രിയുടെ രാജി വയ്‌ക്കേണ്ടതില്ലായെന്ന് ലത്തീന്‍ സഭയുടെ മുഖപത്രമായ ജീവനാദത്തില്‍ ലേഖനം. അപകടം നടന്ന് അരമണിക്കൂറിനുള്ളില്‍ മന്ത്രി സ്ഥലത്തെത്തിയത് കാണാതെ പോകരുതെന്ന് ലേഖനത്തില്‍ ലത്തീന്‍ രൂപതാ വക്താവ് ഫാ. സേവ്യര്‍ കുടിയാംശേരി വ്യക്തമാക്കി. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ലേഖനത്തില്‍ ചോദിക്കുന്നു. ഇത് വിവാദങ്ങള്‍ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലമാണെന്ന് പരാമര്‍ശം. മന്ത്രി അവസരത്തിനൊത്ത പക്വത കാട്ടിയില്ല, അതിന് രാജി വേണ്ടതില്ലെന്നും പരാമര്‍ശം. ആരോഗ്യ രംഗത്ത് കേരളം മുന്നിലാണ്. ആ കരുത്ത് തകര്‍ക്കരുതെന്നും ലത്തീന്‍ രൂപതാ വക്താവ് ലേഖനത്തില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. മന്ത്രി രാജി വെക്കണമെന്ന ആവശ്യം അനാവശ്യമാണെന്നാണ് ലത്തീന്‍ സഭയുടെ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. രാജി ആവശ്യപ്പെടാനുള്ള വിഷയമായി ഇത് മാറുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു. ഇതിനപ്പുറം…
Read More » -
എസ്എഫ്‌ഐ ക്ഷുഭിത യൗവനത്തെ കൂടെനിര്‍ത്തുന്നു; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ടിവിയിലും; താന്‍ പറഞ്ഞതു കേട്ടിരുന്നെങ്കില്‍ പത്തനംതിട്ടയില്‍ അഞ്ച് സീറ്റ് കിട്ടുമായിരുന്നു; പി.ജെ. കുര്യന്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്‌ഐയെ പുകഴ്ത്തിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. സര്‍വകലാശാല സമരങ്ങളില്‍ ഉള്‍പ്പെടെ എസ്എഫ്‌ഐ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടിവിയില്‍ കാണാമെന്നും വിമര്‍ശനം. താന്‍ പറഞ്ഞത് കേള്‍ക്കാതിരുന്നതിനാല്‍ പത്തനംതിട്ടയിലെ അഞ്ച് സീറ്റും നഷ്ടമായെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി. ഒരു മണ്ഡലത്തില്‍ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യമില്ലെന്ന് പിജെ കുര്യന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു കുര്യന്റെ വിമര്‍ശനം. എതിര്‍ പ്രചാരണങ്ങള്‍ക്കിടയിലും സിപിഎം സംഘടന സംവിധാനം ശക്തമാണ്.കഴിഞ്ഞ തവണ താന്‍ പറഞ്ഞത് കെട്ടിരുന്നെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് നിയമസഭ സീറ്റുകളില്‍ യുഡിഎഫ് ജയിക്കുമായിരുന്നു. ജില്ലയില്‍ ആരോടും ആലോചിക്കാതെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി. അടൂര്‍ പ്രകാശ് ഉള്‍പ്പടെ അന്നത്തെ കെപിസിസി നേതൃത്വം തന്റെ നിര്‍ദേശം അംഗീകരിച്ചില്ലെന്ന് പിജെ കുര്യന്‍ പറഞ്ഞു. ഇത്തവണ സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പിച്ചാല്‍ അപകടം ഉണ്ടാകും. കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നിവരെ…
Read More »
