politics
-
മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എ മാര്‍ക്കും ഭാര്യയ്ക്ക് പുറമേ ഇന്‍ചാര്‍ജ്ജ് വൈഫുകള്‍ വേറെയുണ്ടെന്ന പരാമര്‍ശം ; പണ്ഡിതവേഷം ധരിച്ച പരമനാറിയെന്ന് ആക്ഷേപിച്ച് സിപിഎമ്മിന്റെ മറുപടി
കോഴിക്കോട്: വിവാദപ്രസംഗത്തിന്റെ പേരില്‍ സമസ്ത ഇ.കെ. വിഭാഗം നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്‌വിക്കെതിരേ സിപിഐഎം പ്രപ്രതിഷേധം. പണ്ഡിത വേഷം ധരിച്ച നാറിയെന്നാണ് സിപിഐഎം വിശേഷിപ്പിച്ചത്. ഇഎംഎസിനെയും ജനപ്രതിനിധികളെയും അവഹേളിച്ചു എന്നാരോപിച്ചാണ് നദ്വിക്കെതിരെ പ്രതിഷേധം നടന്നത്. കോഴിക്കോട് മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെ ഇഎംഎസിന്റെ മാതാവ് 11 വയസ്സുള്ളപ്പോള്‍ വിവാഹിതയായ ആളാണെന്ന് പറഞ്ഞ് കൗമാര വിവാഹത്തെ ന്യായീകരിക്കുകയും മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ഭാര്യയ്ക്ക് പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്ന് ആക്ഷേപിക്കുകയും ചെയ്തതാണ് സിപിഐഎമ്മിനെ ചൊടിപ്പിച്ചത്. ഇസ്‌ളാമിക വിശ്വാസത്തില്‍ പുരുഷന്റെ ആരോഗ്യസ്ഥിതിയും താല്‍പ്പര്യവും അനുസരിച്ച് ഒന്നിലധികം ഭാര്യമാരെ അനുവദിക്കുന്നുണ്ടെന്നും നദ്‌വി പറഞ്ഞു. മടവൂരില്‍ നടന്ന പ്രതിഷേധത്തില്‍ പണ്ഡിത വേഷം ധരിച്ച നാറിയാണ് നദ്വിയെന്ന് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. അഖില്‍ അഹമ്മദ് വിമര്‍ശിച്ചത്. ” ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍ വൈഫ് ഇന്‍ചാര്‍ജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ല എന്നാണ് നദ്വി…
Read More » -
പറഞ്ഞത് തെറ്റായിപ്പോയെന്ന് തിരിച്ചറിയുന്നു, ബാഹ്യശക്തികളുടെ സമ്മര്‍ദ്ദമാണ് തന്നെക്കൊണ്ട് അങ്ങിനെ പറയിച്ചത് ; കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയ നേതാവ് ഒരാഴ്ച തികയും മുമ്പ് തിരിച്ചുവന്നു
പാലക്കാട്: അഭിപ്രായഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് എതിര്‍പാളയത്തിലേക്ക് പോയ നേതാവ് സിപിഐഎമ്മില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പഴയ പാര്‍ട്ടിയിലേക്ക് ക്ഷമാപണം നടത്തി തിരിച്ചുവന്നു. പാലക്കാട്ടെ കോണ്‍ഗ്രസുകാരനായ റിയാസ് തച്ചമ്പാറയാണ് എതിര്‍ഭാഗത്ത് പോയി ചേര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിയെത്തിയത്. കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് റിയാസ് തച്ചമ്പാറ പറഞ്ഞു. ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു റിയാസ് പാര്‍ട്ടിവിട്ടത്. എന്നാല്‍ അത് തന്റെ മാനസീക പ്രയാസങ്ങള്‍ മൂലമായിരുന്നെന്നും കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ തനിക്ക് കഴിയില്ലെന്നും പ്രസ്താവിച്ചുകൊണ്ടാണ് തിരിച്ചുവന്നത്. ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണ് ഡിസിസി പ്രസിഡന്റിനെതിരെ പറഞ്ഞതെന്നും അതില്‍ എ തങ്കപ്പനോട് ക്ഷമാപണം നടത്തുന്നു എന്നും മറ്റൊരു പാര്‍ട്ടിയില്‍ തനിക്ക് പോകാന്‍ കഴിയില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസ് തച്ചമ്പാറ മണ്ഡലം പ്രസിഡന്റായിരുന്നു റിയാസ്. അച്ചടക്ക നടപടിയുടെ ഭാഗമായി ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതോടെ കോണ്‍ഗ്രസ് വിട്ട് എതിര്‍ ചേരിയിലേക്ക് പോയ റിയാസ് സിപിഐഎം ഏരിയാ സെന്റര്‍ അംഗം കെ…
Read More » -
ബീഹാറില്‍ എന്‍ഡിഎയില്‍ സീറ്റ് വിഭജന തര്‍ക്കം മുറുകുന്നു ; ബിജെപിയെക്കാള്‍ ഒരു സീറ്റെങ്കിലും കൂടുതല്‍ നേടാന്‍ നിതീഷ്‌കുമാര്‍ ; ഇന്‍ഡ്യാ സഖ്യത്തില്‍ പുതിയ രണ്ടു പാര്‍ട്ടികള്‍ കൂടി
ന്യൂഡല്‍ഹി: ബിഹാറില്‍ വോട്ട് അധികാര്‍ യാത്ര ഉള്‍പ്പെടെ നടത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള കളം തെളിഞ്ഞു നില്‍ക്കുമ്പോള്‍ ഇന്‍ഡ്യാ മുന്നണിയുടെ ശോഭയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി സീറ്റ് വിഭജന ചര്‍ച്ചകള്‍ പ്രതിസന്ധിയുണ്ടാക്കുന്നു. ഭരണം നടത്തുന്ന എന്‍ഡിഎ സഖ്യത്തിലും ഇന്‍ഡ്യാ മുന്നണികളിലും സീറ്റ് വിഭജനചര്‍ച്ചകള്‍ പ്രശ്നമാകുന്നു. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയ്ക്കും നിതീഷ്‌കുമാറിന്റെ മുന്നണിയും തമ്മിലാണ് തര്‍ക്കം. ആര്‍ക്ക് സീറ്റ് കൂടുതല്‍ നല്‍കണമെന്ന കാര്യത്തിലാണ് തര്‍ക്കം. ബിജെപിയെക്കാള്‍ ‘കുറഞ്ഞത് ഒരു സീറ്റെങ്കിലും കൂടുതല്‍’ മത്സരിക്കണമെന്നാണ് കഴിഞ്ഞദിവസം നിതീഷ്‌കുമാറിന്റെ പാര്‍ട്ടി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ തന്നെ പാര്‍ട്ടി തലവനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രാജ്പൂര്‍ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ ‘ഏകപക്ഷീയമായി’ പ്രഖ്യാപിക്കുകയും ചെയ്തത് ബിജെപിയുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്് ശനിയാഴ്ച ബക്സറില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍, മുതിര്‍ന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിയും നിന്ന വേദിയില്‍ നിതീഷ്, പട്ടികജാതി (എസ്സി) സംവരണ മണ്ഡലമായ രാജ്പൂരിലെ ജെഡിയു സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രി സന്തോഷ് കുമാര്‍ നിരാലയെ പ്രഖ്യാപിച്ചു. 2020ല്‍ 115,…
Read More » -
വിപണി പിടിക്കാന്‍ എന്തും ചെയ്യുന്ന ചൈന; വസ്ത്രങ്ങള്‍ മുതല്‍ ഇലക്‌ട്രോണിക്‌സ് വരെ; ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് ഇന്ത്യന്‍ ഉത്പാദന രംഗത്തെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്: ജി.എസ്.ടി. പരിഷ്‌കാരവും സ്വദേശി ബ്രാന്‍ഡും തിരിച്ചടി മുന്നില്‍കണ്ട്; അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിലെ ഇന്ത്യ
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള താരിഫ് പ്രശ്‌നത്തിനു പിന്നാലെ ‘സ്വദേശി’ സാമ്പത്തിക വാദവുമായി രംഗത്തുവന്ന മോദിക്കു ചൈനീസ് ബന്ധം തിരിച്ചടിയായേക്കും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ‘സ്വദേശി ബ്രാന്‍ഡു’കള്‍ പ്രോത്സാഹിപ്പിക്കണമെന്നും ആളുകള്‍ വാങ്ങണമെന്നും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ചു ചില ബ്രാന്‍ഡുകള്‍ ‘സ്വദേശി’ പരസ്യങ്ങളടക്കം നല്‍കിത്തുടങ്ങി. എന്നാല്‍, അമേരിക്കയുമായി സമാന രീതിയില്‍ താരിഫ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ചൈന തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണു സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നത്. ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കാമ്പെയ്ന്‍ ആരംഭിച്ചത്. ഇവര്‍തന്നെ ഇപ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി കീഴടക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇപ്പോഴുള്ള ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഗുണം ലഭിക്കാന്‍ ഏറെക്കാലമെടുക്കുമെന്നതും എസ്‌ജെഎം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അമേരിക്കയിലേക്ക് ചൈന ഏറ്റവും കൂടുതല്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, മെഷീനറികള്‍, തുണി എന്നിവ കയറ്റു മതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. ഇൗ ഉത്പന്നങ്ങളെല്ലാം അടുത്ത ഘട്ടത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കാണ് എത്തുക.…
Read More » -
പോസ്റ്റുകള്‍ തയാറാക്കുന്നത് പാര്‍ട്ടി അനുഭാവികളായ പ്രഫഷണലുകള്‍; വിവാദ ‘ബീഡി’ പോസ്റ്റിന്റെ പേരില്‍ ബല്‍റാം രാജിവച്ചിട്ടില്ലെന്ന് സണ്ണി ജോസഫ്; പാര്‍ട്ടി നടപടി എടുത്തിട്ടുമില്ല; പിന്തുണയുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം: ബിഹാറുമായി ബന്ധപ്പെട്ട വിവാദ എക്‌സ് പോസ്റ്റിന് പിന്നാലെ വി.ടി. ബല്‍റാം രാജി വയ്ക്കുകയോ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കെപിസിസി വൈസ് പ്രസിഡന്റായ ബല്‍റാം അധിക ചുമതലയായി വഹിക്കുന്ന ഡിഎംസി (ഡിജിറ്റല്‍ മീഡിയാ സെല്‍) ചെയര്‍മാന്‍ പദവിയില്‍ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ പാര്‍ട്ടിയുടെ അജണ്ടയിലുണ്ടെന്നും സണ്ണി ജോസഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ (ഡിഎംസി) ഭാഗമായി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാര്‍ട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണെന്ന് സണ്ണി ജോസഫ് പ്രസ്താവനയില്‍ പറഞ്ഞു. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ തയ്യാറാക്കുക എന്നതാണ് അവര്‍ക്ക് നല്‍കിയ ചുമതല. ദേശീയ വിഷയങ്ങളില്‍ പോസ്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ എഐസിസിയുടെ നിലപാടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി…
Read More » -
‘ഒരായിരം നന്ദി, യമ്മി സ്വന്തമാണെന്നു സമ്മതിച്ചതിന്, വെള്ളടത്ത് മുഹമ്മദ് സ്വന്തം ബിനാമിയാണെന്ന് സമ്മതിച്ചതിന്’; പി.കെ. ഫിറോസിന് വീണ്ടും മറുപടിയുമായി കെ.ടി. ജലീല്‍; സോഷ്യല്‍ മീഡിയയില്‍ തിരിച്ചടിച്ച് അണികളും
മലപ്പുറം: കെ.ടി ജലീല്‍ എംഎല്‍എ പാലക്കാട് കൊപ്പത്തെ യമ്മി ഫ്രൈഡ് ചിക്കന്‍ കടയിലെത്തി ഭക്ഷണം കഴിച്ചതിന്‍റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഇട്ട പോസ്റ്റിനു മറുപടിയുമായി വീണ്ടും ജലീല്‍. ‘ഒരായിരം നന്ദി: പട്ടാമ്പിക്കടുത്ത കൊപ്പത്തെ “Yummi Fried Chicken” ഷോപ്പ് തൻ്റേതാണെന്ന് (പി.കെ ഫിറോസിൻ്റേതാണെന്ന്) സമ്മതിച്ചതിന് എന്നതാണ് പോസ്റ്റിന്റെ ഉള്ളടക്കം. തിരുനാവായക്കാരൻ വെള്ളടത്ത് മുഹമ്മദ് അഷ്റഫ് സ്വന്തം ബിനാമിയാണെന്ന് അംഗീകരിച്ചതിനും നന്ദി എന്ന കുറിപ്പിനൊപ്പം എന്‍ബി ആയി വീണ്ടും ചില കാര്യങ്ങള്‍ കൂടി ജലീല്‍ പറയുന്നു. NB-കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിൻ്റെ നനവ് ഞാനാ ഷോപ്പിൻ്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു. “ധോത്തി ചാലഞ്ചിൽ” പററിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നിൽക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു എന്നു കൂടി പരിഹാസരൂപേണ ചേര്‍ത്താണ് ജലീലിന്‍റെ പോസ്റ്റ്. കഴിഞ്ഞ ദിവസം ജലീൽ നടത്തിയ വാർത്താസമ്മേളനത്തിൽ കൊപ്പത്തെ ‘യമ്മി’ ഷോപ്പിൽ ഫിറോസിന് ഷെയറുണ്ട് എന്ന് ആരോപിച്ചിരുന്നു. അവിടത്തെ യൂത്ത്…
Read More » -
ഹമാസിന് അന്ത്യശാസനവുമായി ട്രംപ്; ‘ബന്ദികളെ തിരിച്ചെത്തിക്കേണ്ടത് എല്ലാവരുടെയും ആവശ്യം, കരാര്‍ അംഗീകരിക്കാനുള്ള ഒരേയൊരു അവസരം’; നടപടിക്കു മുന്നോടിയായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ഇസ്രയേല്‍ സന്ദര്‍ശിച്ചു
ന്യൂയോര്‍ക്ക്: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള അന്തിമ യുദ്ധം ഇസ്രായേല്‍ കടുപ്പിച്ചതിനു പിന്നാലെ ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്. ‘ബന്ദികളെ തിരിച്ചെത്തിക്കുക എല്ലാവരുടെയും ആവശ്യമാണ്. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അതിന്റെ ഫലമെന്താകുമെന്നു ഹമാസിനു നന്നായി അറിയാ’മെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കാതെയാണ് ട്രംപിന്റെ അന്ത്യശാസനം. നിലവില്‍ 48 ബന്ദികള്‍ ഹമാസിന്റെ പിടിയിലുണ്ട്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണു കണക്കാക്കുന്നത്. ഇസ്രയേല്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇനി ഹമാസിന്റെ ഭാഗത്തുനിന്നാണ് പ്രതികരണമുണ്ടാകേണ്ടത്. എല്ലാവരും ആവശ്യപ്പെടുന്നതു യുദ്ധം അവസാനിപ്പിക്കാനാണ്. എല്ലാവരും ആവശ്യപ്പെടുന്നത് ബന്ദികളെ തിരിച്ചെത്തിക്കാനാണ്. കരാര്‍ അംഗീകരിക്കാനുള്ള ഒരേയൊരു അവസരമാണിത്. ഞാന്‍ നേരത്തേയും ഹമാസിനു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത് അവസാന മുന്നറിയിപ്പാണ്. ഇനി മറ്റൊന്നുണ്ടാകില്ലെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍’ ബന്ദികളെ തിരികെയെത്തിക്കാന്‍ തയാറാണെന്നു ഹമാസ് അറിയിച്ചിട്ടുണ്ട്. ഇസ്രയേലി സൈന്യം ഗാസയില്‍നിന്നു പൂര്‍ണമായും പിന്‍മാറണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. കഴിഞ്ഞയാഴ്ച ട്രംപ് പുതിയ വെടിനിര്‍ത്തല്‍ കരാറിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെന്നു ഇസ്രയേലിന്റെ എന്‍ 12…
Read More » -
അവഹേളനം മറക്കാനും ക്ഷമിക്കാനും കഴിയില്ല; ഇന്ത്യ പ്രതികരിച്ചത് പക്വതയോടെ; ട്രംപിന്റെ സ്വരം മാറ്റത്തെക്കുറിച്ചു ജാഗ്രത പുലര്‍ത്തണം: കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണച്ച് വീണ്ടും ശശി തരൂര്‍
തിരുവനന്തപുരം: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ യു.എസ് പ്രസിഡന്റ് ട്രംപും ഉദ്യോഗസ്ഥരും നടത്തിയ വിവാദപരാമര്‍ശങ്ങള്‍ക്ക് എതിരെ ശശി തരൂര്‍ എം.പി. തീരുവ ചുമത്തിയതും ട്രംപിന്റെയും ഉദ്യോഗസ്ഥരുടെയും അവഹേളനവും പൂര്‍ണമായും മറക്കാനും ക്ഷമിക്കാനും സാധിക്കില്ലെന്ന് തരൂര്‍ പറഞ്ഞു. ട്രംപിന്റെ ക്ഷിപ്ര കോപത്തെ കുറിച്ചും ശശി തരൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പരാമര്‍ശിച്ചു. ട്രംപും മോദിയും അടുത്തസൗഹൃദത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും സംസാരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ പ്രതികരണം. ’50 ശതമാനം തീരുവ ചുമത്തിയതും പിന്നാലെ പ്രസിഡന്റും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും അപമാനിച്ചതും പൂര്‍ണമായി മറക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല’- ശശി തരൂര്‍ പറഞ്ഞു. ഇന്ത്യ വൈകാതെ തന്നെ മാപ്പ് പറയുകയും ട്രംപുമായി കരാറിലെത്തുകയും ചെയ്യുമെന്ന് കഴിഞ്ഞദിവസം യു.എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്ക് പറഞ്ഞിരുന്നു. ഇതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും തരൂര്‍ മറുപടി പറഞ്ഞു. ‘നമ്മള്‍ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യ വളരെ പക്വതയോടെയാണ് വിഷയത്തോട് പെരുമാറിയത്’തരൂര്‍ പ്രതികരിച്ചു. ഇരുരാജ്യത്തേയും…
Read More » -
വാഹന പ്രേമികള്‍ക്ക് കോളടിക്കും; മഹീന്ദ്രയും ടൊയോട്ടയും ടാറ്റയും വില കുറയ്ക്കുന്നു; ജനപ്രിയ എസ്.യു.വികള്‍ക്ക് 3.5 ലക്ഷംവരെ വില കുറയും; വിലക്കുറവ് സൂചന നല്‍കി മാരുതി സുസുക്കിയും; മോഡലുകള്‍ ഇവ
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിരക്ക് പരിഷ്‌ക്കരണത്തിന്റെ ഗുണഫലം ഉപയോക്താക്കളിലെത്താന്‍ വാഹനങ്ങളുടെ വില കുറച്ച് മഹീന്ദ്രയും ടൊയോട്ടയും. നേരത്തെ 28 ശതമാനമായിരുന്ന ചെറുവാഹനങ്ങളുടെ നികുതി 18 ശതമാനമാക്കിയിരുന്നു. എസ്.യു.വി പോലുള്ള വലിയ വാഹനങ്ങളുടെ നികുതി 40 ശതമാനമാക്കിയെങ്കിലും നഷ്ടപരിഹാര സെസ് എടുത്തുകളഞ്ഞതോടെ ഇവക്കും വില കുറയും. നേരത്തെ ടാറ്റ മോട്ടോഴ്സ്, റെനോ എന്നീ കമ്പനികളും വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 22 മുതലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നത്. ജനപ്രിയ മോഡലുകള്‍ക്ക് വില കുറക്കുമെന്ന് മാരുതി സുസുക്കിയും സൂചന നല്‍കിയിട്ടുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര യാത്രാ വാഹനങ്ങളുടെ വില 1.56 ലക്ഷം രൂപ വരെ കുറച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. ബൊലേറോ/നിയോ ശ്രേണിയുടെ വില 1.27 ലക്ഷം രൂപയും, എക്സ്.യു.വി 3എക്സ്.ഒ (പെട്രോള്‍) 1.4 ലക്ഷം രൂപയും, എക്സ്.യു.വി 3 എക്സ് ഒ (ഡീസല്‍) 1.56 ലക്ഷം രൂപയും കുറയും. ഥാര്‍ 2 ഡബ്ല്യു.ഡി (ഡീസല്‍) 1.35 ലക്ഷം രൂപയും, ഥാര്‍…
Read More »
