Breaking NewsCrimeKeralaLead NewsNEWS

മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാനെ തലകീഴായി കെട്ടിത്തൂക്കിയത് ഫാനിന്റെ ഹുക്കിൽ, സുപ്രണ്ട് ചെകിട്ടത്ത് അടിച്ചു, കുട്ടിയെ മുൻപും ഉപദ്രവിച്ചിരുന്നു… കുട്ടിയു‌ടെ പിതാവ്, വാർഡനും കുക്കും അറസ്റ്റിൽ, പ്രതിഷേധം

കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരനെ ബോർഡിങ് സ്കൂളിൽ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുനലൂർ വെട്ടിത്തിട്ട ലിവിങ് വാട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിക്കെതിരെ (ബോയ്സ് ഹോം) ആണ് ​ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബോയ്സ് ഹോം വാർഡൻ ടോം, പാചകക്കാരൻ ബിജു കുര്യൻ എന്നിവരെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.

ഹോസ്റ്റലിലെ കുക്കായ ബിജു കുര്യന്റെ 500 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് കുട്ടിയെ ബിജുവും വാർഡനും ചേർന്ന് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയ പരാതിയിൽ പറയുന്നത്. വീട്ടിലെത്തിയ കുട്ടി അസ്വാഭാവികത പ്രകടിപ്പിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് സംഭവം പുറത്തുപറഞ്ഞത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

Signature-ad

ഇരുവരോടും പണം എടുത്തിട്ടില്ലെന്ന് കുട്ടി ആവർത്തിച്ചെങ്കിലും കേൾക്കാൻ വാർഡനും പാചകക്കാരനും തയാറായില്ലെന്നും തലകീഴായി കെട്ടിത്തൂക്കി മർദിക്കാൻ ശ്രമിച്ചെന്നും കുട്ടി പോലീസിനു മൊഴി നൽകി. തുടർന്ന് ടോമിനെയും ബിജു കുര്യനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ബോയ്സ് ഹോമിന്റെ ചുമതലക്കാരുടെ മൊഴിയെടുത്തു. രാവിലെ നാട്ടുകാർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സ്ഥാപനം അടച്ചുപൂട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ബോയ്സ് ഹോം ജീവനക്കാരനെ ഉച്ചയോടെ നാട്ടുകാർ തടഞ്ഞുവച്ചു.

അതേസമയം മകനെ കാലിൽ കയർ കെട്ടി തലകീഴായി ഫാനിന്റെ ഹൂക്കിലാണ് തൂക്കിയിട്ടതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. മകന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുണ്ട്. വെക്കേഷൻ ആയപ്പോൾ കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നിരുന്നു. വീട്ടിലെത്തിയപ്പോഴും വിളിക്കാൻ ചെന്നപ്പോഴുമെല്ലാം അവൻ ആകെ വിഷമത്തിലായിരുന്നു. വിഷമിച്ചിരിക്കുന്നത് എന്തെന്ന് ചോദിച്ചപ്പോഴാണ് മകൻ വിവരം പറയുന്നത്. ലിജു എന്ന കുക്കാണ് ഉപദ്രവിച്ചത്. ഇയാൾ മുമ്പും മകനെ ഉപദ്രവിച്ചിട്ടുണ്ട്. സൂപ്രണ്ട് മകന്റെ ചെകിടത്താണ് അടിച്ചത്. നോക്കാൻ നിവർത്തിയില്ലാത്തത് കൊണ്ടാണ് ഹോസ്‌റ്റലിൽ നിർത്തി പഠിപ്പിക്കുന്നതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

എന്നാൽ ഈ പറയുന്നത് പോലെ ഒന്നും നടന്നിട്ടില്ലെന്നാണ് സ്ഥാപനം നടത്തിപ്പുകാരനായ പ്രിൻസ് പറയുന്നത്. വിരട്ടാൻ വേണ്ടി കാലിൽ കെട്ടി എന്നാണ് ലൈജു (കുക്ക്) പറഞ്ഞത്. ഇയാളെ മദ്യപാനം കാരണം ജോലിയിൽ നിന്ന് ഒഴിവാക്കിയതാണ്. ജോലിക്ക് കൊണ്ടു വന്നവർ അഭ്യർഥിച്ചപ്പോൾ കുറച്ച് ദിവസം കൂടി താമസിക്കാൻ അനുവദിച്ചു. വീടില്ലെന്ന് പറഞ്ഞിരുന്നു, കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. അന്ന് വരെയേ അയാൾ ജോലിയിൽ ഉണ്ടായിരുന്നുള്ളൂ. ഈ പറഞ്ഞ പോലെ ഒന്നും നടന്നതായി കുട്ടികൾ ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രിൻസ് വ്യക്തമാക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: