വിധവാ പെൻഷൻ ആവശ്യവുമായെത്തിയ സ്ത്രീ റവന്യൂ ഇൻസ്പെടറുടെ കൈ കടിച്ചുമുറിച്ചു, അസഭ്യം പറഞ്ഞ് മുടിക്കു കുത്തിപ്പിടിച്ചു, ഓഫിസിലെ ഫയലുകൾ വലിച്ചെറിഞ്ഞു, ആക്രമണത്തിൽ മറ്റു രണ്ടുപേർക്കും പരുക്ക്

മുക്കം: വിധവ പെൻഷനുമായി ബന്ധപ്പെട്ട് ആവശ്യത്തിന് ഓഫിസിലെത്തിയ സ്ത്രീ നഗരസഭ റവന്യൂ ഇൻസ്പെടറുടെ കടിച്ചു പരുക്കേൽപ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഇവരോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സ്ത്രീ ആക്രമിച്ചെന്നാണ് ജീവനക്കാരുടെ പരാതി.
റവന്യു ഇൻസ്പെക്ടർ ധന്യ ജയറാമിനാണ് കടിയേറ്റത്. പരാതിയുമായി എത്തിയ സ്ത്രീക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് സൂചന.ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കാൻ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതോടെ സ്ത്രീ ധന്യയെ അസഭ്യം പറയുകയും പിന്നീട് മുടിയിൽപ്പിടിച്ച് വലിച്ച് കടിക്കുകയുമായിരുന്നു.
പിന്നാലെ ഓഫിസിലെ ഫയലുകൾ ഇവർ വാരിവലിച്ചെറിഞ്ഞു. പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ ജീവനക്കാർക്കും പരുക്കേറ്റു. ഒടുവിൽ പോലീസിൽ എത്തിയാണ് സ്ത്രീയെ കൊണ്ടുപോയത്. സംഭവത്തിനുശേഷം സ്ത്രീയുടെ ബന്ധുക്കളെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറയുന്നു. ധന്യയ്ക്ക് പുറമെ രേഖ, ആരിഫ എന്നീ ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്.






