politics

  • കുന്നംകുളത്ത് പോലീസ് മര്‍ദ്ദനത്തിന് ഇരയായ സുജിത്തിന് ജോസഫ് ടാജറ്റിന്റെ വക സമ്മാനം സ്വര്‍ണ്ണമാല ; നിയമനിഷേധം പുറത്തുകൊണ്ടുവരാന്‍ അവസാനം വരെ കൂട്ടുനിന്ന വര്‍ഗ്ഗീസിന് പാര്‍ട്ടിയില്‍ പ്രമോഷന്‍

    തൃശ്ശൂര്‍: കുന്നംകുളത്ത് പൊലീസ് മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന് സ്വര്‍ണ്ണമാല സമ്മാനം. പോലീസ് മര്‍ദ്ദനത്തിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ്സില്‍ വെച്ച് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റാണ് സുജിത്തിന് സ്വര്‍ണ്ണമാല സമ്മാനിച്ചത്. സുജിത്തിന്റെ കസ്റ്റഡിമര്‍ദ്ദനത്തിന്റെ സിസിടിവിദൃശ്യം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും അതിശക്തമായ പ്രതിഷേധങ്ങളാണ് നടത്തിവരുന്നത്്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോലീസ് സ്‌റ്റേ ഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തൃശൂരിലെ പ്രതിഷേധം കുന്നംകുളം സ്‌റ്റേ ഷന് മുന്നില്‍ ഇന്ന് നടന്നപ്പോഴായിരുന്നു സുജിത്തിന് നേതാക്കളുടെ സ്‌നേഹോ പഹാരങ്ങള്‍ കിട്ടിയത്. കെപിസിസ അദ്ധ്യക്ഷന്‍ സണ്ണിജോസഫായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. വരുന്ന 15ാം തിയ്യതി സുജിത്തിന്റെ വിവാഹം നടക്കാനിരിക്കെ തന്റെ കഴുത്തി ല്‍ കിടന്ന മാലയാണ് ടാജറ്റ് സുജിത്തിനെ അണിയിച്ചത്. പോലീസ് മര്‍ദ്ദനം വന്‍ വിവാദമാ യതിന് പിന്നാലെ കഴിഞ്ഞ ദിവസം സുജിത്തിനെ സന്ദര്‍ശിച്ച കെ സി വേണുഗോപാല്‍ സ്വര്‍ണ്ണമോതിരം അണിയിച്ചിരുന്നു. യൂത്ത്…

    Read More »
  • മുഖ്യമന്ത്രിയുടെ മൗനം ഗുണ്ടകളായ പോലീസുകാര്‍ക്കുള്ള ഒത്താശ ; കേരളത്തിലെ മുഖ്യഗുണ്ട പിണറായി വിജയന്‍ തന്നെ ; ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്നത് കൊടിസുനിമാരെന്ന് ഷാഫി

    കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനമൈത്രി പൊലീസിനെ ഗുണ്ടാമൈത്രി പൊലീസാക്കി മാറ്റിയെന്നും പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം തുടര്‍ച്ചയായി പോലീസ് മര്‍ദ്ദനങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും തനി ഗുണ്ടായിസമായി പൊലീസിനെ ഈ സര്‍ക്കാര്‍ മാറ്റിയെന്നും ഷാഫി പറമ്പിലിന്റെ വിമര്‍ശനം. പൊലീസ് ഗുണ്ടായിസം വളരുന്നത് പിണറായി വിജയന്റെ പിന്തുണയോടെയാണെന്നും നിയമം സമാധാനത്തോടെ നടപ്പാക്കുന്നവര്‍ക്കല്ല ക്രിമിനലുകള്‍ക്കും ഗുണ്ടകള്‍ക്കുമാണ് സര്‍ക്കാരും ആഭ്യന്തരവകുപ്പും ഒത്താശ ചെയ്യുന്നതെന്നും വിമര്‍ശിച്ചു. കേരളത്തിലെ മുഖ്യഗുണ്ട പിണറായിയാണ്. ഗുണ്ടകളെ ഇരുവശവും നിര്‍ത്തി നാട് ഭരിക്കാമെന്ന് കരുതിയാല്‍ ജനങ്ങള്‍ മറുപടി നല്‍കും. സര്‍ക്കാര്‍ പോലീസില്‍ തനി ഗുണ്ടായിസം നടപ്പാക്കിയെന്നും ആഭ്യന്തരവകുപ്പിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് കൊടിസുനിമാരാണ്. പോലീസ് മര്‍ദ്ദനത്തിനെതിരേ കോണ്‍ഗ്രസ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍ എംപി. പൊലീസിലെ ഗുണ്ടകള്‍ക്ക് സര്‍ക്കാര്‍ രാഷ്ട്രീയ സംരക്ഷണം നല്‍കുന്നു. ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നും ശമ്പളം പറ്റുന്ന പൊലീസുകാരന്‍ മര്‍ദിക്കുന്ന ചിത്രം നവമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുവെങ്കില്‍, അതിന് എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത്. അതിന് സര്‍ക്കാര്‍ നടപടി…

    Read More »
  • എല്ലാ പഴുതുകളും അടച്ചിട്ടും വോട്ടു ചോര്‍ച്ചയില്‍ ഞെട്ടി പ്രതിപക്ഷം; എഎപി, ശിവസേന, ഡിഎംകെ എംപിമാര്‍ കാലുമാറിയെന്ന് സംശയം; ബിജെപി ക്യാമ്പില്‍ ആഘോഷം

    ന്യൂഡല്‍ഹി: എല്ലാ പഴുതുകളും അടച്ചിട്ടും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ന്നതിന്റെ ഞെട്ടലില്‍ പ്രതിപക്ഷം. എഎപി, ശിവസേന, ഡിഎംകെ എംപിമാരിലേക്കാണ് സംശയം ചെന്നെത്തുന്നത്. എന്‍ഡിഎ വിജയം ധാര്‍മ്മികവും രാഷ്ട്രീയവുമായ പരാജയമാണെന്നും പ്രത്യയശാസ്ത്ര പോരാട്ടം തുടരുമെന്നുമാണ് പ്രതിപക്ഷം പറയുന്നത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു പ്രതിപക്ഷം.ഫലം വന്നപ്പോള്‍ തകിടം മറിഞ്ഞു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി സുദര്‍ശന്‍ റെഡ്ഡിക്ക് 300 ഉം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണന് 452 ഉം വോട്ട്. പ്രതിപക്ഷത്ത് 24 എണ്ണത്തിന്റെ കുറവ് പ്രതീക്ഷിച്ചിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ 11 വോട്ടുകള്‍ക്ക് പുറമെ എന്‍ഡിഎയ്ക്ക് 13 വോട്ടുകള്‍ കൂടി ലഭിച്ചു. വോട്ട് ചോര്‍ച്ച ഉണ്ടായത് എഎപി, ശിവസേന ഉദ്ധവ് താക്കറെ എംപിമാര്‍ക്കിടയില്‍ നിന്നാണ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശിവസേന എംപിമാരില്‍ ഒരു വിഭാഗം ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവുമായി കൈകോര്‍ക്കാന്‍ ആഗ്രഹിക്കുന്നു. എഎപി എംപിമാരില്‍ ചിലര്‍ ബിജെപിയോട് മൃദുസമീപനമാണ് തുടരുന്നത്. 15 വോട്ടുകള്‍ മനപ്പൂര്‍വം സാധുവാക്കി എന്ന് വ്യക്തമാണെന്നാണ് നേതാക്കള്‍ പറയുന്നത്. 2022 ലെ തിരഞ്ഞെടുപ്പില്‍…

    Read More »
  • കര്‍ശന നടപടിയെന്നു ഡിജിപി; മുഖ്യമന്ത്രി ഇടപെട്ടു; മൗനം പാലിച്ചെന്ന വിമര്‍ശനത്തില്‍ കഴമ്പില്ല; മധു ബാബുവിന് എതിരായും നടപടി ഉടനെന്നും വിശദീകരണം

    തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ലഭിച്ച പരാതികളെല്ലാം പരിശോധിക്കും. കുന്നംകുളത്ത് കര്‍ശന നടപടി സ്വീകരിക്കാന്‍ ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുബാബുവിനെതിരായ പരാതിയിലും കര്‍ശന നടപടി വരുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അതിക്രമം സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നപ്പോള്‍ നടപടിക്ക് മുഖ്യമന്ത്രി ഇടപെട്ടെന്നും മൗനം പാലിച്ചെന്ന വിമര്‍ശനത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കുന്നംകുളത്ത് അച്ചടക്ക നടപടി വൈകിയിട്ടില്ലെന്നും ഡിജിപി പറഞ്ഞു. അതേസമയം ജനങ്ങളോട് നല്ല രീതിയില്‍ പെരുമാറാന്‍ പൊലീസ് തയ്യാറാകണമെന്നും പരസ്പര ബഹുമാനം ഉണ്ടാകണെന്നും റവാഡ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പരാതികളെല്ലാം ഗൗരവമായെടുത്തിട്ടുണ്ട്. ജനങ്ങളെ സഹായിക്കാനാണ് പൊലീസുള്ളതെന്നും ആശങ്ക വേണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. കേസിനു മറുവശംകൂടിയുണ്ടെന്ന് സിപിഎം അതേസമയം, കുന്നംകുളം മര്‍ദനത്തില്‍ നടപടിയെടുത്തതിനെ സ്വാഗതം ചെയ്യുന്നെന്നു വ്യക്തമാക്കി സിപിഎം തൃശൂര്‍ ഘടകവും രംഗത്തുവന്നു. നിയമം പാലിക്കേണ്ടവര്‍ നിയമം കൈയ്യിലെടുക്കുന്നതിനെ എക്കാലവും എതിര്‍ത്ത പാരമ്പര്യമാണ് സിപിഐ എമ്മിന്റേത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ രണ്ടുവര്‍ഷം മുമ്പുണ്ടായ ലോക്കപ്പ് മര്‍ദനത്തെയും അതേ നിലയില്‍…

    Read More »
  • ‘തമ്പീ പുറത്തുവരൂ, പത്രക്കാര്‍ കട്ട വെയ്റ്റിംഗ് ആണ്’; പി.കെ. ഫിറോസിനെ വിടാതെ കെ.ടി. ജലീല്‍; ദുബായിലെ കമ്പനിയില്‍ ഫിറോസ് അടക്കം മൂന്നു ജീവനക്കാര്‍ മാത്രം; ‘ഫിറോസിന്റേത് റിവേഴ്‌സ് ഹവാലയോ’ എന്നും ജലീല്‍

    മലപ്പുറം: യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെ വിടാതെ പിന്തുടര്‍ന്ന് കെ.ടി.ജലീല്‍. പി.കെ. ഫിറോസിന്റെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലകളില്‍ നേരിട്ടുപോയി ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ആരോപണങ്ങള്‍ ഉന്നയിച്ച ജലീല്‍, ഫേസ്ബുക്ക് പോസ്റ്റിലൂടെ വീണ്ടും രംഗത്തുവന്നു. ‘തമ്പീ, പുറത്തുവരൂ, പത്രക്കാര്‍ കട്ട വെയ്റ്റിംഗില്‍ ആണ്’. ഫിറോസിന്റെ കമ്പനി നടത്തുന്നതു റിവേഴ്‌സ് ഹവാലയോ എന്നും ജലീല്‍ ചോദിക്കുന്നു. ദുബായില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയില്‍ മൂന്നു ജീവനക്കാരാണുള്ളതെന്നും ഇതില്‍ ഫിറോസ് ആണെന്നും ജലീല്‍ രേഖകള്‍ പുറത്തുവിട്ടുകൊണ്ടു പറയുന്നു. 2021ല്‍ നോമിനേഷന്‍ നല്‍കുമ്പോള്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയോ എന്നും അന്വേഷിക്കണമെന്നു ജലീല്‍ ആവശ്യപ്പെടുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം തമ്പീ! പുറത്തു വരൂ! പത്രക്കാർ കട്ട വെയിറ്റിംഗാണ്! ഫിറോസിൻ്റെ കമ്പനി നടത്തുന്നത് റിവേഴ്സ് ഹവാലയോ? ദുബായിയിൽ റജിസ്റ്റർ ചെയ്ത “Fortune House General Trading L.L.C” എന്ന കമ്പനിയിൽ ആകെ ഉള്ളത് മൂന്ന് ജീവനക്കാരാണ്. അവർ മൂന്നു പേരും മൂന്നു വിഭാഗത്തിൻ്റെ മാനേജർമാരുമാണ്. 1) ഫിറോസ് പാലുള്ളക്കണ്ടിയിൽ മാമു (Sales…

    Read More »
  • അമേരിക്കയുടെ അടുപ്പക്കാരായിട്ടും അറിയിച്ചില്ലേ? ഖത്തര്‍ ആക്രമണം ട്രംപ് അറിഞ്ഞത് പാതിവഴിയില്‍; ഹമാസ് നേതാക്കള്‍ എവിടെയുണ്ടോ അവിടെല്ലാം ഇസ്രയേല്‍ എത്തും, ആരെങ്കിലും രക്ഷപ്പെട്ടെങ്കില്‍ അടുത്തവട്ടം ‘എടുക്കു’മെന്ന് യുഎസ് അംബാസഡര്‍

    ദോഹ: അമേരിക്കയുടെ ഏറ്റവും വലിയ അടുപ്പക്കാരനായിട്ടും യുഎസിന്റെ മധ്യേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമുണ്ടായിട്ടും ഖത്തിറില്‍ കടന്നുകയറി ഇസ്രയേല്‍ ആക്രമണം നടത്തിയതിന്റെ അമ്പരപ്പിലാണു ലോകം. ‘ഇസ്രയേല്‍ ആക്രമണത്തിന്റെ വിവരം അറിയിക്കുമ്പോഴേക്കും ഏറെ വൈകിയിരുന്നെന്നും തടയാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല’ എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. എങ്കിലും വിവരമറിഞ്ഞയുടന്‍ താന്‍ പ്രതിനിധിവഴി വിവരം ഖത്തറിനെ അറിയിച്ചു. പ്രതിരോധിക്കാനാകും വിധം വൈകി, എന്നായിരുന്നു ട്രംപിന്റെ കരുതലോടെയുള്ള പ്രതികരണം. ട്രംപ് പറഞ്ഞത് ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. ദോഹ ലക്ഷ്യമാക്കി യുദ്ധവിമാനങ്ങള്‍ പറന്നതിന് ശേഷമാണ് ഇസ്രയേല്‍ ആക്രമണ വിവരം യുഎസിനെ അറിയിക്കുന്നത്. കിഴക്ക് ലക്ഷ്യമാക്കി ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നത് കണ്ട് യുഎസ് സൈന്യം ഇസ്രയേലില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുകയായിരുന്നെന്ന് ഇസ്രയേലി മാധ്യമായ ചാനല്‍12 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മറുപടിയായാണ് ഖത്തറിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പോവുകയാണെന്ന് ഇസ്രയേല്‍ യുഎസിന് വിവരം നല്‍കുന്നത്. ഈ വിവരം യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് കൈമാറി. ഖത്തറിനെ വിവരമറിയിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.…

    Read More »
  • ഖലീല്‍ അല്‍ ഹയ്യ: ഹമാസിന്റെ അവശേഷിച്ച കരുത്തനായ നേതാവ്; അറബ് രാജ്യങ്ങള്‍ക്കിടയിലെ കണ്ണി; ഇറാന്റെ വിശ്വസ്തന്‍; ജൂതന്റെ രക്തത്തിനും വിലയുണ്ടെന്ന് കാട്ടിക്കൊടുത്തെന്ന് നെതന്യാഹു

    കെയ്‌റോ: ഇസ്മായില്‍ ഹാനിയയ്ക്കും യഹ്യ സിന്‍വാറിനും ശേഷം ഇസ്രയേലിന്റെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു ഹമാസിനുവേണ്ടി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഖലീല്‍ അല്‍ ഹയ്യ. മുഖ്യ നേതാക്കള്‍ കൊല്ലപ്പെട്ടതിനുശേഷം ഹമാസിനെ ഖത്തറിലിരുന്നു മുന്നോട്ടു നയിച്ചതും ഖലീലായിരുന്നു. ആക്രമണത്തില്‍ ഇദ്ദേഹം രക്ഷപ്പെട്ടെന്നാണ് ഹമാസ് പറയുന്നതെങ്കിലും ഇസ്രയേല്‍ തള്ളിക്കളഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ഗാസ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഖലീല്‍ ആയിരുന്നു രാജ്യാന്തര തലത്തില്‍ ഏറ്റവും ശ്രദ്ധേയനായ നേതാവായി മാറിയത്. 2024 ജൂലൈയില്‍ യഹ്യ സിന്‍വാര്‍ കൂടി കൊല്ലപ്പെട്ടതോടെ ഹമാസില്‍ ഏറ്റവും സ്വാധീനമുള്ള അഞ്ചുപേരുടെ കൗണ്‍സില്‍ അംഗമായും പിന്നീട് നേതാവുമായി മാറി. ഗാസ മുനമ്പില്‍നിന്ന് ഹമാസിലെത്തിയത ഖലീലിന് ഇതുവരെയുള്ള ആക്രമണത്തില്‍ മക്കളടക്കം നിരവധി ബന്ധുക്കളെ നഷ്ടമായി. ഗാസയില്‍വച്ചാണു ഹമാസ് തീവ്രവാദികൂടിയായ മൂത്തമകന്‍ കൊല്ലപ്പെട്ടത്. ഇറാനുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാനും ആയുധങ്ങളും പണവും എത്തിക്കാനും ഖലീല്‍ ആണു ചുക്കാന്‍ പിടിച്ചിരുന്നത്. ഇടയ്ക്ക് ഇസ്രയേലുമായി വെടിനിര്‍ത്തലുണ്ടായപ്പോഴും ഖലീല്‍ ചര്‍ച്ചയിലേക്കു വന്നു. 1960ല്‍ ഗാസ മുനമ്പില്‍ ജനിച്ച ഖലീല്‍, 1987 മുതല്‍…

    Read More »
  • പദ്ധതിയിട്ടതും നടപ്പാക്കിയതും ഇസ്രയേല്‍; പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: ഖത്തര്‍ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു; ആക്രമണത്തിന് എതിരേ ഒറ്റക്കെട്ടായി പ്രതികരിച്ച് മുസ്ലിം രാഷ്ട്രങ്ങള്‍; നേരത്തേ അറിഞ്ഞെന്ന് അമേരിക്ക

    ദോഹ: ഖത്തറില്‍ ജീവിച്ച് ഹമാസിനെ നയിക്കുന്ന നേതാക്കളെ ഉന്നമിട്ട് നടത്തിയ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്നനു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ ആണ് പദ്ധതിയിട്ടതും നടപ്പാക്കിയതെന്നും പൂര്‍ണ ഉത്തരവാദിത്വവും ഇസ്രയേലിനു മാത്രമാണെന്നും നെതന്യാഹു പറഞ്ഞു. പലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ നേതാക്കള്‍ വര്‍ഷങ്ങളായി ഖത്തര്‍ കേന്ദ്രമാക്കിയാണു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വക്താവ് ഖലീല്‍ അല്‍ ഹയ്യ അടക്കം ഉള്‍പ്പെടും. ഇസ്രായേലിന്റെ നടപടിയെത്തുടര്‍ന്ന് ഗാസയിലും ലെബനനിലും ഇറാനിലും നടന്ന യുദ്ധം പശ്ചിമേഷ്യയാകെ വ്യാപിക്കുന്നതിന്റെ സൂചനകളാണു കാണുന്നത്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈജിപ്റ്റിനൊപ്പം മധ്യസ്ഥരായി പ്രവര്‍ത്തിക്കുന്നത് ഖത്തറാണ്. ഖലീല്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് ആക്രമണമെങ്കിലും ഇവര്‍ രക്ഷപ്പെട്ടെന്നാണ് ഹമാസ് വക്താക്കള്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞത്. കഴിഞ്ഞ ദിവസം ജറുസലേമില്‍ നടത്തിയ വെടിവയ്പിന്റെ ഉത്തരവാദിത്വം ഹമാസിന്റെ സായുധ വിഭാഗമായ അല്‍-ക്വാസിം ബ്രിഗേഡ് ഏറ്റെടുത്തതിനു പിന്നാലെയാണ് ഇസ്രയേലിന്റെ നടപടി. ഹമാസിന്റെ അവസാന ശക്തികേന്ദ്രമായ ഗാസ പിടിച്ചെടുക്കാനുള്ള തീവ്ര യുദ്ധത്തിലേക്കു കടന്ന ഇസ്രയേലിന്റെ നടപടി നിയന്ത്രിക്കാനുള്ള അവസാന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ജറുസലേം…

    Read More »
  • എസ്ഡിപിഐ പ്രവര്‍ത്തകന്റെ ചരമ വാര്‍ഷികദിനത്തില്‍ എസ്‌കത്തി കൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ച് ആര്‍എസ്എസ് ; റീല്‍സ് ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

    കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്റെ അനുസ്മരണത്തില്‍ എസ് കത്തി കൊണ്ട് കേക്ക് മുറിച്ചതിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. സംഭവത്തിന്റെ റീല്‍സ് ഇട്ട ദുര്‍ഗനഗര്‍ ചുണ്ടയില്‍ എന്ന സംഘപരിവാര്‍ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിന് എതിരെയാണ് പൊലീസ് കേസെടുത്തത്. ‘അഭിമാനം കണ്ണവം സ്വയം സേവകര്‍’ എന്നെഴുതിയ കേക്കാണ് എസ് മോഡല്‍ കത്തികൊണ്ട് മുറിച്ചത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ണവം പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ കണ്ണവത്താണ് സംഭവം. റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. 2020 ലാണ് കണ്ണവത്തുളള എസ്ഡിപി ഐ പ്രവര്‍ത്തകനായിരുന്ന സലാഹുദ്ദീനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. സെപ്റ്റംബര്‍ എട്ടിന് 3.30-ന് സഹോദര ങ്ങള്‍ക്കൊപ്പം കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ കൈച്ചേരി വളവിനടുത്ത് വെച്ചാണ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സലാഹുദ്ദീന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട പരിപാടികള്‍ കഴിഞ്ഞദിവസം എസ്ഡി പിഐ പ്രദേശത്ത് നടത്തിയിരുന്നു. പിന്നാലെ എസ് ആകൃതിയിലുളള കത്തിയുമായി കേക്ക് മുറിക്കുന്ന വീഡിയോ ആര്‍എസ്എസും പ്രചരിപ്പിച്ചു. കേസില്‍ ആര്‍എസ്എസ് മുഖ്യ ശിക്ഷ ക് ചുണ്ടയില്‍ പളളിയത്ത് ഞാലില്‍ അമല്‍രാജ് (22), റിഷില്‍ തുടങ്ങി…

    Read More »
  • ടോള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും തള്ളി; എന്‍എച്ച്എഐയുടെ വാദം അംഗീകരിച്ചില്ല; കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ച കാര്യങ്ങളില്‍ തീരുമാനം വരട്ടെയെന്നും ഹൈക്കോടതി

    തൃശൂര്‍: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍വീസ് റോഡുകളിലെ പ്രശ്‌നം പരിഹരിക്കുകയാണെന്നും ടോള്‍ പിരിവ് പുന:സ്ഥാപിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി. ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ജില്ലാ കളക്ടറോട് ഓണ്‍ലൈനായി നാളെ ഹാജരാകാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്നു വരെയാണ് ഹൈക്കോടതി തടഞ്ഞത്. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ പുനസ്ഥാപിക്കില്ലെന്നു കോടതി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ പരിശോധന നടത്തിയോയെന്ന് ഹൈക്കോടതി ചോദിച്ചു. നേരത്തേ, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണു 10 വരെ ടോള്‍ പിരിവു നിര്‍ത്തലാക്കിയത്. സര്‍വീസ് റോഡിനു വീതികൂട്ടി ശാശ്വത പരിഹാരം കണ്ടില്ലെന്നും വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതു…

    Read More »
Back to top button
error: