politics

  • എട്ടിനകം രാഹുലിനെ പൊക്കിയിരിക്കണം; ഡിസംബര്‍ എട്ട് കേരളം ചര്‍ച്ചചെയ്യുന്ന കോടതിവിധിയുടെ ദിവസം; അതിനു മുന്‍പ് രാഹുലിന്റെ മിസിംഗ് കേസ് ക്ലോസ് ചെയ്യാന്‍ കേരള പോലീസ്

      തിരുവനന്തപുരം: ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ എട്ടാം തിയതിക്കുള്ളില്‍ പൊക്കിയിരിക്കണമെന്ന് കേരള പോലീസിന് ആഭ്യന്തരവകുപ്പിന്റെ രഹസ്യകര്‍ശന നിര്‍ദ്ദേശം. എട്ടാം തിയതി കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു കോടതി വിധി വരാനിരിക്കുകയാണ്. അതിനു മുന്‍പ് രാഹുലിനെ ഏതുവിധേനയും കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് ആഭ്യന്തരര വകുപ്പ് അനൗദ്യോഗികമായി പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.   നടിയെ ആക്രമിച്ച കേസിന്റെ വിധി വരുന്നത് ഈ മാസം എട്ടിനാണ്. കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന സുപ്രധാന വിധിപ്രസ്താവമാണത്. രാഹുലിനെ അതിനു മുന്‍പ് പിടികൂടുകയെന്നത് പോലീസ് പ്രസ്റ്റീജ് ഇഷ്യു ആയി എടുത്തിട്ടുണ്ട്. നാളെ കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ശേഷം എന്തു തീരുമാനമെടുക്കുമെന്നതുകൂടി നോക്കിയായിരിക്കും മുന്നോട്ടുള്ള പോലീസിന്റ നീക്കം. ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുലിന് കീഴടങ്ങുകയേ മാര്‍ഗമുള്ളു. അതിനു മുന്‍പ് പിടികൂടാനാണ് പോലീസ് ശ്രമം. മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കുകയാണെങ്കില്‍ രാഹുലിനെ പിടികൂടാതെ പോലീസിന് നാണം കെടേണ്ടി വരും.  

    Read More »
  • നിയമം നിയമത്തിന്റെ വഴിയെ പോകും…രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും കൈവിട്ടു ; എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ആവശ്യപ്പെടും ; പീഡനപരാതി കെപിസിസി നേതൃത്വം പോലീസിന് കൈമാറി

    തിരുവനന്തപുരം: ലൈംഗിപവാദത്തില്‍ അടുത്ത പരാതിയും ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍മാങ്കൂട്ടത്തിലിനെ പൂര്‍ണ്ണമായും കൈവിട്ട് കോണ്‍ഗ്രസ്. 23 കാരി നല്‍കിയ പരാതി പോലീസിന് കൈമാറി. നിയമപരമായി മുമ്പോട്ട് പോകാനാണ് തീരുമാനം. കേരളത്തിന് പുറത്ത് താമസിക്കുന്ന 23-കാരിയാണ് രാഹുലിനെതിരെ പരാതിയുമായി കെപിസിസിയെ അടക്കം സമീപിച്ചത്. യുവതി കെപിസിസിയ്ക്ക് പുറമേ രാഹുല്‍ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും നല്‍കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ഹോം സ്‌റ്റേയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് 23 കാരി നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്. രാഹുല്‍ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും പിന്നീട്, വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍, തന്നെ ഉള്‍പ്പെടെ ആരെയും വിവാഹം കഴിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും തന്റെ രാഷ്ട്രീയ ജീവിതം ഒരിക്കലും തന്റെ ഭാര്യക്കോ കുട്ടിക്കോ ആവശ്യമായ ശ്രദ്ധ നല്‍കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു രാഹുലിന്റെ മറുപടിയെന്നും പരാതിക്കാരി വ്യക്തമാക്കി. പീഡിപ്പിച്ചെന്ന പരാതി കെ പി സി സി അധ്യക്ഷന്‍ പൊലീസ് മേധാവിക്ക് കൈമാറിയതോടെ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യനീക്കവും പാളുമെന്ന് ഉറപ്പായിരിക്കുകയാണ്. പീഡനക്കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് മറ്റൊരു…

    Read More »
  • കാറില്‍ ഹോംസ്‌റ്റേയില്‍ എത്തിച്ചു ബലംപ്രയോഗിച്ചു ; രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചെന്നും ആരോപിച്ച് മറ്റൊരു യുവതിയും ; രാഹുലിനും പ്രിയങ്കയ്ക്കും പരാതി നല്‍കി

    തിരുവനന്തപുരം: ലൈംഗികാപവാദകേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പോലീസ് നെട്ടോട്ടമോടുമ്പോള്‍ പാലക്കാട് എംഎല്‍എയ്ക്ക് എതിരേ സമാന പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത് വന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതി. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചു. പൊലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമെന്നും യുവതി പരാതിയില്‍ പറയുന്നു. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇമെയില്‍ മുഖേന യുവതി നേതാക്കള്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു. അതേസമയം ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ നിലവില്‍ ഒളിവില്‍ തുടരുകയാണ്. രാഹുല്‍ കര്‍ണാടകയിലുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മൂന്ന് കാറുകളിലായി കേരളാ അതിര്‍ത്തിയിലേക്കും പിന്നീട് തമിഴ്‌നാട്ടിലേക്കും അവിടുന്ന് കര്‍ണാടത്തിലേക്കും രാഹുല്‍ മാങ്കൂട്ടത്തില്‍ പോയെന്നാണ്…

    Read More »
  • കള്ളനും പോലീസു ഒളിച്ചുകളിയും തുടരുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാനാകാതെ പോലീസ്; അന്വേഷണ നീക്കങ്ങള്‍ ചോരുന്നുവെന്ന സംശയം ബലപ്പെടുന്നു; തിരച്ചിലിന് പുതിയ സംഘത്തെ നിയോഗിക്കാന്‍ ആലോചന

      പാലക്കാട്: ലൈംഗീക പീഡനക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പോലീസ് നടത്തുന്ന തിരച്ചിലും അന്വേഷണവും ഫലം കാണാതെ തുടരുന്നു. രാഹുലിനെ തൊടാനാകാതെ കേരള പോലീസ് വിഷമിക്കുമ്പോള്‍ പോലീസ് നീക്കങ്ങള്‍ ചോരുന്നുവെന്ന സംശയം ബലപ്പെടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് പോലീസ് അന്വേഷണത്തിന്റെ കാര്യങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് കി്ട്ടുന്നുണ്ടെന്നാണ് പോലീസിലെ ഒരു വിഭാഗം കരുതുന്നത്. ഈ സാഹചര്യത്തില്‍ രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണ സംഘത്തെ മാറ്റാനുള്ള സാധ്യതയും വര്‍ധിച്ചു. ഇത്രയും പ്രമുഖനായ ഒരു ജനപ്രതിനിധിക്ക് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇത്ര ദിവസം ഒളിച്ചു കഴിയാമെങ്കില്‍ അത് കേരളപോലീസിന് നാണക്കേടു തന്നെയാണെന്നും ആക്ഷേപമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് രാഹുലിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തമിഴ്‌നാട് അതിര്‍ത്തിഗ്രാമങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ താമസിച്ചത് ബാഗല്ലൂരിലെ റിസോര്‍ട്ടിലാണെന്ന വിവരം പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അങ്ങോട്ട് പാഞ്ഞെത്തുമ്പോഴേക്കും രാാഹുല്‍ റിസോര്‍ട്ടില്‍ നിന്ന് കടന്നുകളഞ്ഞു. ഇതാണ് പോലീസിനകത്തെ ചാരന്‍മാരെക്കുറിച്ച് സംശയം വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. രാഹുല്‍ കര്‍ണാടകയിലേക്ക്…

    Read More »
  • ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് തോമസ് ഐസക്; വ്യക്തി ഹത്യ നടത്തുന്നുവെന്നും ആരോപണം; നിയമപരമായി നേരിടും; ഇതെല്ലാം ഇഡിയുടെ തെരഞ്ഞെടുപ്പുകാല തന്ത്രം;

        പത്തനംതിട്ട: കിഫ്ബി മസാല ബോണ്ട് കേസില്‍ നോട്ടീസ് അയച്ചത് തെരഞ്ഞെടുപ്പ് കാലത്തെ ഇ ഡിയുടെ തന്ത്രമാണെന്നും ഇ ഡിക്കു മുന്നില്‍ ഹാജരാകില്ലെന്നും മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക്. തെരഞ്ഞെടുപ്പ് ആയപ്പോള്‍ ഇ ഡി കലാപരിപാടിയുമായി ഇറങ്ങിയിരിക്കയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. മസാല ബോണ്ട് സംബന്ധിച്ച കേസ് വീണ്ടും കുത്തിപ്പൊക്കിയിരിക്കയാണ് ഇഡി. ആദ്യം നോട്ടീസ് വന്നത് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ്. കഴിഞ്ഞ ലോക്സഭാ കാലത്ത് വീണ്ടും നോട്ടീസ് വന്നു. തെരഞ്ഞെടുപ്പ് കാലത്ത് നോട്ടീസ് അയക്കുന്നത് ഇഡിയുടെ പതിവാണ്. ഇപ്പോള്‍ ഈ തദ്ദേശതെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും നോട്ടീസ് വന്നിരിക്കുന്നു. ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള ഇഡിയുടെ തന്ത്രമാണിതെന്ന് തോമസ് ഐസക്ക് പറഞ്ഞു. ആദ്യം ഇവരുടെ വാദം മസാല ബോണ്ട് ഇറക്കാന്‍ കിഫ്ബിക്ക് അവകാശമില്ല എന്നായിരുന്നു. എന്നാല്‍ മസാല ബോണ്ടിന് അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്കിനാണ് അവകാശമെന്നതും അതിന് കിഫ്ബിക്ക് അനമുതി നല്‍കിയെന്നും വ്യക്തമാക്കുന്ന തെളിവ് ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി തന്നോട് ഹാജരാകാന്‍…

    Read More »
  • പരാതികള്‍ തീരുന്നില്ലല്ലോ; രാഹുല്‍ സെല്‍ തുടങ്ങേണ്ടി വരുമോ പോലീസില്‍; മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി; ക്രൂരമായി പീഡിപ്പിച്ചെന്ന് പ്രിയങ്കയ്ക്കും രാഹുല്‍ഗാന്ധിക്കും പരാതി നല്‍കി

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നല്‍കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചു. പോലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമെന്നും യുവതി പരാതിയില്‍ പറയുന്നു. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇ-മെയില്‍ മുഖേന യുവതി നേതാക്കള്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു.

    Read More »
  • സിപിഎം കോളടിച്ചു; ഇ ഡി – ബിജെപി സ്‌പോണ്‍സേര്‍ഡ് ഗംഭീര പ്രചരണമാമാങ്കം; ഇതിലും നല്ല പ്രചരണം ഇടതുപക്ഷത്തിന് ഇനി സ്വപ്്‌നങ്ങളില്‍ മാത്രം; ഇഡി ഈ പാര്‍ട്ടിയുടെ ഐശ്വര്യം

    തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് സിപിഎമ്മിനു വേണ്ടി കേന്ദ്രനേതാക്കളൊന്നും കേരളത്തിലെത്തിയിട്ടില്ലെങ്കിലും കേന്ദ്രത്തില്‍ നിന്നുള്ള ഇ.ഡി പാര്‍ട്ടി സിപിഎമ്മിന്റെ വികസപ്രവര്‍ത്തനങ്ങളുടെ പ്രചരണം ഗംഭീരമായി നടത്തി. സിപിഎമ്മിന്റെ കേന്ദ്രനേതാക്കള്‍ വന്ന് കേരളത്തില്‍ പ്രചരണം നടത്തി തൊണ്ടപൊട്ടി പ്രസംഗിക്കുന്നതിനേക്കാള്‍ വേഗത്തിലും എളുപ്പത്തിലും ഇഡി നടത്തിയ പ്രചാരണവേല സിപിഎം കേരളഘടകത്തെ മാത്രമല്ല ദേശീയ ഘടകത്തേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.   കേരളത്തില്‍ സിപിഎം നടത്തിയ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് സിപിഎമ്മിനേക്കാള്‍ കൃത്യതയിലും വ്യക്തതയിലും ഇഡി തയ്യാറാക്കിയ നോട്ടീസ് തദ്ദേശതെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ സിപിഎം അങ്ങെടുക്കുമോ എന്ന് തോന്നിപ്പിക്കുന്നതാണ്. തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് പറയും പോലെ ഇഡി വള്ളി സിപിഎമ്മിന്റെ കാലില്‍ ചുറ്റിയെന്ന് വേണമെങ്കില്‍ പറയാം. നാട്ടില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തങ്ങള്‍ തന്നെ പറഞ്ഞുകൊണ്ടിരുന്നാല്‍ അത് കള്ളക്കഥയാണെന്നോ പ്രചരണതന്ത്രമാണെന്നോ ജനങ്ങള്‍ കരുതുമായിരുന്നു. എന്നാലിപ്പോള്‍ ബിജെപി ഭരിക്കുന്ന കേന്ദ്രത്തില്‍ നിന്നും വാറോലയുമായെത്തിയ കേന്ദ്രഅന്വേഷണ ഏജന്‍സി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി സിപിഎം കേരളത്തില്‍ നടത്തിയ വികസനപദ്ധതികള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു.   ഇതിലപ്പുറം ഇനിയെന്തുവേണം.…

    Read More »
  • പത്മകുമാറിന് ഇന്ന് നിര്‍ണായകദിനം; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനം ഇന്ന്; വിധി പറയുക കൊ്ല്ലം വിജിലന്‍സ് കോടതി

     കൊല്ലം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പത്മകുമാറിന് ഇന്ന് നിർണായകദിനം. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്നുമാണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ ചോദ്യം. ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ പിച്ചള എന്നെഴുതിയപ്പോള്‍ താനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികള്‍ ചെമ്പ് ഉപയോഗിച്ച് നിര്‍മിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. വീഴ്ചയുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് പിന്നീടും ചൂണ്ടിക്കാണിക്കാമെന്നും സ്വര്‍ണക്കവര്‍ച്ചയില്‍ പങ്കില്ലെന്നും ആണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ വാദം.എന്നാല്‍ പത്മകുമാറും – ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താന്‍ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലില്‍ കിടത്തുന്നത് മനുഷ്യത്വ രഹിതമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന…

    Read More »
  • വെള്ളം കുടിപ്പിക്കുന്ന കാരണം എന്തായാലും വെള്ളം കുടിക്കാം; രാഹുല്‍ ഈശ്വര്‍ വെള്ളം കുടിച്ച് വിശപ്പകറ്റുന്നു; ജയിലില്‍ രാഹുലിന് വാട്ടര്‍ ഡയറ്റ്; ഉപവാസം മനസ്സ് ശുദ്ധിയാവാന്‍ നല്ലതാണ്

    തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതീരെ പരാതി നല്‍കിയ അതിജീവിതയ്‌ക്കെതിരെ സൈബര്‍ പോസ്റ്റിട്ട കേസില്‍ ജയിലില്‍ ആയ രാഹുല്‍ ഈശ്വര്‍ വെള്ളം മാത്രം കുടിച്ച് ജയിലില്‍ വിശപ്പകറ്റുന്നു. തനിക്കെതിരെ കെട്ടിച്ചമച്ചത് കള്ളക്കേസ് ആണെന്ന് ആരോപിച്ച് ജയിലില്‍ നിരാഹാരം തുടരുകയാണ് രാഹുല്‍ ഈശ്വര്‍.   എന്നാല്‍ വെള്ളം കുടിക്കുന്നുണ്ടെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. വാട്ടര്‍ ഡയറ്റ് ശരീരത്തിന് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. ഭക്ഷണം ഉപേക്ഷിച്ചുള്ള ഉപവാസം മനസ്സ് ശുദ്ധമാകാന്‍ സഹായിക്കുമെന്ന് പറയാറുണ്ട്. വാ വിട്ട വാക്കുകള്‍ കൊണ്ട് അധിക്ഷേപം നടത്തുന്ന രാഹുല്‍ ഈശ്വറിന് ഇത് ഒരു ഉപവാസ കാലം.     ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച രാഹുല്‍ ഈശ്വര്‍യഇന്നലെ രാത്രി മുതല്‍ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. ജില്ല ജയില്‍ ബി ബ്ലോക്കിലാണ് രാഹുല്‍ ഈശ്വര്‍ കഴിയുന്നത്. അതേസമയം, സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും. ഇന്നലെ…

    Read More »
  • ഇ ഡി എന്നാൽ ഇലക്ഷൻ സമയത്തെ ഡ്രാമ എന്നാണോ നാരായണാ;   കിഫ്ബി സിഇഒ  പറഞ്ഞാലും മുഖ്യന്റെ വണ്ടി ഇപ്പോഴും റോംഗ്  സൈഡിലാണ് ; ബി കെയർഫുൾ 

    തിരുവനന്തപുരം: ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയിൽ സിബിഐ എന്നതിന്റെ ഫുൾഫോം സെൻട്രൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് എന്നല്ല എന്ന ജഗthi ശ്രീകുമാറിന്റെ വിക്രം എന്ന  കഥാപാത്രം പ്രതാപചന്ദ്രന്റെ നാരായണനോട് പറയുന്നുണ്ട്.  ഇപ്പോൾ ഇ ഡി വരുന്നു എന്ന് കേട്ടാൽ ജഗതി ചോദിക്കും പോലെ സിപിഎമ്മുകാർ ചോദിക്കുന്നു – ഇ ഡി എന്നാൽ ഇലക്ഷൻ ഡ്രാമ  എന്നാണോ നാരായണാ…  മുഖ്യമന്ത്രിക്കും മുൻ ധനകാര്യമന്ത്രിക്കും ഇ ഡി യുടെ നോട്ടീസ് കിട്ടിയപ്പോൾ സിപിഎമ്മിന് അതിൽ വലിയ ഞെട്ടലോ അമ്പരപ്പോ പരിഭ്രമമോ ഉണ്ടായില്ല.  ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ പൃഥ്വിരാജ് ചോദിക്കും പോലെ എവിടെയായിരുന്നു ഇത്രയും കാലം എന്നാണ് ഓരോ സിപിഎമ്മുകാരനും മനസ്സിൽ ചോദിച്ചത്.  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇലക്ഷൻ കാലത്തെ ഏതു നീക്കവും ഇലക്ഷൻ ഡ്രാമ എന്ന പേരിൽ പുച്ഛിച്ചു തള്ളാൻ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം.  ഇലക്ഷൻ ഒരു വിളിപ്പാടകലെ എത്തിനിൽക്കുമ്പോൾ മുഖ്യമന്ത്രിയെ തന്നെ ടാർജറ്റ് ചെയ്ത് അങ്ങ് ഡൽഹിയിൽ നിന്ന് ഇണ്ടാസ് കൊണ്ടുവന്നാൽ…

    Read More »
Back to top button
error: