Newsthen Special
-
അധിക്ഷേപിച്ചത് ഏതു മന്ത്രി? മന്ത്രിയെയും എംപിയെയും കണ്ടാല്‍ നിയമനം ലഭിക്കുമോ? ആരോപണത്തില്‍ സംശയം ഉന്നയിച്ച് സൈബര്‍ ലോകം; റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ നിയമന ശിപാര്‍ശയ്ക്ക് അധികാരം പി.എസ്.സിക്കു മാത്രം; രണ്ടാം റാങ്ക് കിട്ടിയാലും ആദ്യം നിയമനം ലഭിക്കില്ല
തിരുവനന്തപുരം: വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഇടതു നേതാക്കളള്‍ക്കും സിപിഎം മന്ത്രിക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി എത്തി ഉദ്യോഗാര്‍ഥികള്‍. തെരുവില്‍ കിടന്ന് സമരം ചെയ്തിട്ട് പുച്ഛവും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നെന്നും മന്ത്രിയെ കാണാന്‍ പോയപ്പോള്‍ മീന്‍ വില്‍ക്കാന്‍ പൊയ്ക്കൂടെ എന്നു ചോദിച്ചെന്നും എംപിയെ കണ്ടപ്പോള്‍ കോണ്‍ഗ്രസിനെക്കുറിച്ചും ബിജെപിയെക്കുറിച്ചും സംസാരിക്കാത്തത് എന്താണെന്നും ചോദിച്ചെന്നാണ് ആരോപണം. എകെജി സെന്ററില്‍ പോയപ്പോള്‍ റോഡില്‍ എണ്ണയൊഴിച്ച് ആത്മഹത്യ ചെയ്താലും സിപിഎമ്മിന് പ്രശ്‌നമില്ലെന്ന് പറഞ്ഞു. അവകാശപ്പെട്ട ജോലി ചോദിക്കുന്നതെങ്ങനെ ദുര്‍വാശിയാകുമെന്നും സമരക്കാര്‍. സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് പിഎസ്സി റാങ്ക് ലിസ്റ്റ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്നവസാനിക്കുകയാണ്. അവസാന നിമിഷവും ലിസ്റ്റ് പരിഗണിച്ചില്ലെങ്കില്‍ 18 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ കാക്കി അണിയാനുള്ള പ്രതീക്ഷകള്‍ക്ക് ഇന്ന് വിരാമമാകും. 18 ദിവസം നിരാഹാരം കിടന്നാല്‍ നിയമവും ചട്ടവും മാറ്റാനാകുമോ എന്നായിരുന്നു മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി.…
Read More » -
സെബിയുടെ നടപടിക്കു പിന്നാലെ ഓഹരി വിപണിയില്‍ കൂപ്പുകുത്തി ജെന്‍സോള്‍ എന്‍ജിനീയറിംഗ്: 1125ല്‍നിന്ന് 116 ലേക്ക് ഓഹരി വില ഇടിഞ്ഞു; പണം നഷ്ടപ്പെട്ടവരില്‍ ധോണി മുതല്‍ ദീപിക പദുകോണ്‍വരെ; കരകയറ്റം എളുപ്പമാകില്ല
ന്യൂഡല്‍ഹി: സെബിയുടെ നടപടിക്കു പിന്നാലെ ഓഹരി വിപണിയല്‍ ജെന്‍സോള്‍ എന്‍ജിനീയറിംഗ് തകര്‍ന്നടിഞ്ഞപ്പോള്‍ കാശുപോയവരില്‍ സെലിബ്രിറ്റികളും. മറ്റൊരു നോട്ടീസ് ലഭിക്കുന്നതുവരെ ഓഹരി വിപണിയില്‍ കമ്പനിയുടമകളായ ജഗ്ഗി സഹോദരങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയതാണ് കനത്ത തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി കമ്പനിയുടെ പണം വകമാറ്റിയെന്നാണു കണ്ടെത്തല്‍. ലിസ്റ്റഡ് കമ്പനിയായ ജെന്‍സോള്‍ എന്‍ജിനിയറിംഗ് സ്വരൂപിച്ച നിക്ഷേപത്തില്‍ വലിയൊരു പങ്ക് വകമാറ്റി ചിലവഴിച്ചതായും ഇത് മറച്ചുവയ്ക്കാന്‍ വ്യാജ രേഖ ചമച്ചതായുമാണ് ഓഹരി വിപണി നിയന്ത്രകരായ സെബി കണ്ടെത്തിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ 1,125.75 രൂപ വരെ വില ഉയര്‍ന്ന ജെന്‍സോള്‍ ഓഹരികള്‍ വിവാദങ്ങള്‍ രൂക്ഷമായതോടെ 116 രൂപയിലേക്ക് താഴ്ന്നു. ഇപ്പോഴിതാ ബോളിവുഡ് നടി ദീപിക പദുക്കോണും പ്രശസ്ത ക്രിക്കറ്റ് താരം ധോണിയും അടക്കമുളള പ്രമുഖര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നെന്ന റിപ്പോര്‍ട്ടാണു പുറത്തുവരുന്നത്. ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ കുടുംബ ഓഫീസായ കാ എന്റര്‍പ്രൈസസ്, ബജാജ് ഫിന്‍സെര്‍വിന്റെ സഞ്ജീവ് ബജാജ് എന്നിവരുള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് 2019 ല്‍ കമ്പനി ഏഞ്ചല്‍…
Read More » -
വിവാഹ മോചന കേസ് നടക്കുന്ന ദമ്പതികളുടെ മകന്റെ യാത്രാ വിലക്ക്: ദുബായ് കോടതി വിധിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി; ‘കടുത്ത മനുഷ്യാവകാശ ലംഘനം, ആ കോടതികള്‍ ഇത്തരം ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ പ്രശസ്തം’
ന്യൂഡല്‍ഹി: വിവാഹമോചന കേസ് നടക്കുന്നതിന്റെ പേരില്‍ ദമ്പതികളുടെ കുട്ടിക്കു യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ദുബായ് കോടതി വിധിക്കെതിരേ സുപ്രീം കോടതി. ദുബായ് കോടതിയുടെ വിധിയില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ സുപ്രീം കോടതി മനുഷ്യാവകാശ ലംഘനമാണെന്നും വീട്ടുതടങ്കലിലാക്കുന്നതിനു തുല്യമാണെന്നും നിഷ്ഠൂരമാണെന്നും പറഞ്ഞു. ജസ്റ്റിസ് കാന്തിന്റെയും എന്‍. കോടീശ്വര്‍ സിംഗിന്റെയും ബെഞ്ചാണു ഹേബിയസ് കോര്‍പസ് കേസ് പരിഗണിക്കുന്നതിനിടെ പരാമര്‍ശം നടത്തിയത്. തന്റെ മുന്‍ഭാര്യ ദുബായിലെ വീട്ടില്‍നിന്നും അനുമതിയില്ലാതെ കുട്ടിയെ കൊണ്ടുപോയെന്നും ദുബായ് കോടതി കുട്ടിക്കു യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു കുട്ടിയുടെ പിതാവിന്റെ ഹര്‍ജി. എന്നാല്‍, ഇതിനെതിരേ രൂക്ഷ വിമര്‍ശനമാണു കോടതി ഉന്നയിച്ചത്. ‘നിങ്ങള്‍ അവളെ (ഭാര്യയെ) ഏതാണ്ട് ഏകാന്തതടവില്‍ പാര്‍പ്പിച്ച ഒരു കേസായിരുന്നു അത്, പിന്നെ നിങ്ങള്‍ ഒരു കോടതിയില്‍ നിന്ന് ഒരു ഉത്തരവ് നേടി, കാരണം ആ കോടതികള്‍ ഇത്തരത്തിലുള്ള ക്രൂരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ പ്രശസ്തമാണ്. ഇത് മനുഷ്യാവകാശങ്ങളുടെ പൂര്‍ണ്ണമായ ലംഘനമാണ്. താമസസ്ഥലത്ത് തടവിലാക്കുകയോ ജയിലിലടയ്ക്കുകയോ ചെയ്യുന്നതിന് തുല്യമാണ്. ഇത് വീട്ടുതടങ്കല്‍ എന്നറിയപ്പെടുന്നു.…
Read More » -
ഹിന്ദുക്കളും മുസ്ലിംകളും വ്യത്യസ്തര്‍; ഇസ്ലാമിക റിപ്പബ്ലിക്ക് ആക്കുന്നതിനുള്ള ആശയലോകത്തിനു വിത്തുപാകണം; രാജ്യം എങ്ങനെ രൂപീകരിച്ചെന്നു കുട്ടികളെ പഠിപ്പിക്കണം: കടുത്ത മതവാദം ഉയര്‍ത്തി പാകിസ്താന്‍ സൈനിക മേധാവി; ജനാധിപത്യ മേലങ്കി അഴിഞ്ഞു വീണെന്ന് ഇന്ത്യ
ഇസ്ലാമാബാദ്: തീവ്രവാദികളുടെ അമ്മത്തൊട്ടിലെന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞാണ് പാകിസ്താന്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ നിരവധി നേതാക്കളെ കൊന്നുതള്ളിയ പാകിസ്തന്‍, ഇതുവരെ പുറമേ പ്രഖ്യാപിച്ചിരുന്ന നിലപാടുകളില്‍നിന്നു പിന്നോട്ടു പോകുന്നെന്ന ആശങ്കയുമായി ലോക രാജ്യങ്ങള്‍. പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസീം മുനീറിന്റെ വാക്കുകളാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്. ജനാധിപത്യം വലിച്ചെറിയണമെന്നും ഇസ്ലാമിക റിപ്പബ്ലിക്ക് ആക്കുന്നതിനുള്ള ആശയലോകത്തിനു വിത്തുപാകണമെന്നും ഹിന്ദുക്കളില്‍നിന്നു നാം വ്യത്യസ്തരാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ രൂപീകരണത്തിലേക്കു നയിച്ച ദ്വിരാജ്യ വാദം മുന്നോട്ടുവച്ച സൈനിക മേധാവി, മറ്റൊരു അഫ്ഗാനിസ്ഥാനും സിറിയയ്ക്കും വിത്തുപാകുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സൈന്യത്തിന്റെ ആദ്യകാലംമുതലുള്ള സൈനിക ഗാനം ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലെ കുട്ടികളോട് ഇസ്ലാമും ഹിന്ദുക്കളും തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കണേെന്നും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അടിസ്ഥാനം അതാണെന്നും ജനറല്‍ ആവശ്യപ്പെട്ടത്. 1947ല്‍ ഇരുരാഷ്ട്രങ്ങളും രൂപീകരിച്ചതിന്റെ മാനദണ്ഡങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. മുസ്ലിംകള്‍ക്കായി രാജ്യം വേണമെന്ന ആവശ്യത്തിന്റെ പുറത്താണു പാകിസ്താന്‍ രൂപീകരിക്കപ്പെട്ടതിനെ ഓര്‍മപ്പെടുത്തുകയായിരുന്നു അദ്ദേഹം. ‘ജീവിതത്തിന്റെ എല്ലാ അര്‍ഥത്തിലും നാം ഹിന്ദുക്കളില്‍നിന്നു വ്യത്യസ്തരാണെന്നു…
Read More » -
ഒരുലക്ഷം രൂപയ്ക്ക് കമ്പനി തുടങ്ങി; ഹരിയാന കോണ്‍ഗ്രസ് സര്‍ക്കാര്‍ 7.5 കോടിയുടെ ഭൂമി ഇരുണ്ടു വെളുത്തപ്പോള്‍ രജിസ്റ്റര്‍ ചെയ്തുനല്‍കി; 700 ശതമാനം ഉയര്‍ന്ന നിരക്കില്‍ ഡിഎല്‍എഫിന് വില്‍പന; ഇടപാടു റദ്ദാക്കിയ രജിസ്‌ട്രേഷന്‍ ഐജിയെ തെറിപ്പിച്ചു; കള്ളപ്പണ ഇടപാടില്‍ ഇഡി പിടിമുറുക്കിയ റോബര്‍ട്ട് വാദ്ര ചെറിയ മീനല്ല!
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. 17 വര്‍ഷം പഴക്കമുള്ള കേസില്‍ ഇഡി പുതിയ ഇടപെടലുകള്‍ നടത്തുമ്പോള്‍ അത് രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാകുകയാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇഡി ഇന്ന് വാദ്രയെ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇത് രണ്ടാം തവണയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യല്‍. ഏറെ കാലമായി ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പു കാലങ്ങളില്‍ ഹരിയാനയില്‍ ബിജെപി കോണ്‍ഗ്രസിനെതിരെ പ്രചരണായുധമാക്കുന്നതാണ് വാദ്രക്കെതിരായ കേസ്. ഇത്തവണയും രാഷ്ട്രീയ ലക്ഷ്യമാണ് ബിജെപിക്കുള്ളതെന്നാണ് വാദ്രയുടെ പ്രതികരണം. റോബര്‍ട്ട് വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും റിയല്‍ എസ്റ്റേറ്റ് വമ്പന്‍മാരായ ഡിഎല്‍എഫും ചേര്‍ന്ന് നടത്തിയ ഇടപാടാണ് നിയമക്കുരുക്കാകുന്നത്. 2007 ലാണ് വാദ്ര ഈ കമ്പനി ആരംഭിച്ചത്. ഒരു ലക്ഷം രൂപയായിരുന്നു മൂലധനം. 2008 ല്‍ ഗുരുഗ്രാമിലെ മനേസര്‍ സിക്കോപൂരില്‍ കമ്പനി 3.5 ഏക്കര്‍ സ്ഥലം വാങ്ങി. ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയുമായി 7.5 കോടി രൂപക്കായിരുന്നു…
Read More »




