Breaking NewsKeralaLead NewsNEWS

നേരത്തെ പറഞ്ഞതുതന്നെ…നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരും!! യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം തന്നവരൊക്കെ അഭിപ്രായം മാറ്റി, എല്ലാ ദേശീയ സർവേകളിലും യുഡിഎഫ് മികച്ച നിലയിൽ- വി ഡി സതീശൻ

പറവൂർ: ഈ തെരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ജനം പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വി.ഡി. സതീശൻ പറഞ്ഞു. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

‘നേരത്തെ പറഞ്ഞതുപോലെ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരും. മുൻപ് യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം തന്നവരൊക്കെ ഇപ്പോൾ അഭിപ്രായം മാറ്റി. ഭയങ്കര പ്രയാസപ്പെട്ടായിരുന്നു ഞങ്ങൾക്ക് ഭൂരിപക്ഷം തരാൻ. അതിന്റെ റേറ്റ് ഇപ്പോൾ ഉയർന്നു വന്നു. എല്ലാ ദേശീയ സർവേകളിലും യുഡിഎഫ് മികച്ച നിലയിലാണ്. തട്ടിക്കൂട്ടിയ സർവേകളുടെ കാര്യമല്ല പറയുന്നത്. കേരളത്തിൽ തട്ടിക്കൂട്ടിയ സർവേകളുണ്ട്. അതിനെക്കുറിച്ച് വിശദമായി പിന്നെ പറയാം. മൂന്ന് മാസത്തിനിടയിൽ നാല് പ്രാവശ്യം കേരളം മുഴുവൻ സഞ്ചരിച്ചയാളാണ്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളയാളാണ്. ഞങ്ങൾ നൂറിലധികം സീറ്റുമായി അധികാരത്തിൽ വരും എന്നതിൽ ഒരു സംശയവുമില്ല’- വി.ഡി. സതീശൻ പറഞ്ഞു.

Signature-ad

അതുപോലെ പ്രബുദ്ധരായ രാഷ്ട്രീയ ബോധ്യമുള്ള ആളുകളാണ് കേരളത്തിലുള്ളത്. എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണ്. എല്ലാവരും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് ജനാധിപത്യത്തെ വിജയിപ്പിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാകണം. ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം. ആരും വോട്ട് ചെയ്യാതിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: