Newsthen Special

  • ഡോ. കെ.എസ്. കസ്തൂരിരംഗന്‍ അന്തരിച്ചു; പശ്ചിമഘട്ട റിപ്പോര്‍ട്ടിന്റെ പേരില്‍ കേരളത്തിലും വിവാദ നായകന്‍; ഐഎസ്ആര്‍ഒയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയ ദീര്‍ഘദര്‍ശി

    ബെംഗളൂരു: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ പശ്ചിമഘട്ടസംരക്ഷണ റിപ്പോര്‍ട്ടിന്റെ പുനഃപരിശോധനയ്ക്കു നിയോഗിക്കപ്പെട്ട കമ്മിഷന്റെ ചെയര്‍മാനുമായിരുന്ന ഡോ. കെ. കസ്തൂരിരംഗന്‍ (85) അന്തരിച്ചു. ഇന്നു രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം. ഒന്‍പതുവര്‍ഷം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു. 2003 ഓഗസ്റ്റ് 27നു പദവിയില്‍നിന്നും വിരമിച്ചു. രാജ്യസഭാംഗം, ആസൂത്രണ കമ്മിഷന്‍ അംഗം, ജെഎന്‍യു വൈസ് ചാന്‍സലര്‍, രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്‌കര എന്നിവയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു. പിന്നീട് വിദൂര സംവേദന (ഐആര്‍എസ്) ഉപഗ്രങ്ങളുടെ പ്രോജക്ട് ഡയറക്ടറായി. 1994 മാര്‍ച്ച് 31ന് ഐഎസ്ആര്‍ഒ ചെയര്‍മാനായി സ്ഥാനമേറ്റ അദ്ദേഹം, മേയില്‍ 114 കിലോ ഭാരമുളള ഐആര്‍എസ് ഉപഗ്രഹ വിക്ഷേപണത്തിനു സമര്‍ത്ഥമായ നേതൃത്വം നല്‍കി. തുടര്‍ന്ന് രാജ്യത്തും വിദേശത്തും വിജയകരമായ ബഹിരാകാശ വിക്ഷേപണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവയടക്കം രാജ്യാന്തര-ദേശീയതലത്തില്‍ അനേകം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് കസ്തൂരിരംഗന്‍ തയാറാക്കിയ റിപ്പോര്‍ട്ട് വാര്‍ത്തകള്‍…

    Read More »
  • തൃശൂര്‍ പൂരം വെടിക്കെട്ട്: കേന്ദ്രത്തെ മലര്‍ത്തിയടിച്ച് ‘കേരള ജിംഖാന’; പഴുതുകള്‍ മുതലെടുത്ത് നിര്‍ണായക നീക്കം; എല്ലാം രാഷ്ട്രീയക്കളിയെന്ന് പറഞ്ഞു മുങ്ങിയ സുരേഷ് ഗോപിയുടെ പൊടിപോലുമില്ല; പ്രതിസന്ധി തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കിയതില്‍ ദേവസ്വങ്ങള്‍ക്കും അതൃപ്തി

    തൃശൂര്‍: പൂരം അടുത്തെത്തിയിട്ടും വെടിക്കെട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ബിജെപി സര്‍ക്കാരിനു കഴിയാതെ വന്നതോടെ നിര്‍ണായക നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. പെസോയുടെ നിയമത്തിലെ പഴുതുകള്‍ മുതലെടുത്ത് വെടിക്കെട്ടിനു സാഹചര്യമൊരുക്കിയതാണു കൈടയി നേടുന്നത്. വെടിക്കെട്ടു വിഷയത്തില്‍ നിരന്തരം ഇടപെട്ടിരുന്ന സുരേഷ് ഗോപിയെയും കേന്ദ്രസര്‍ക്കാരിനെയും നോക്കുകുത്തിയാക്കി മലര്‍ത്തിയടിച്ചിരിക്കുകയാണു ‘കേരള ജിംഖാന’. പെസോയുടെ പുതിയ ഭേദഗതികള്‍ വെടിക്കെട്ടിനു തടസമാകുമെന്നു പലവട്ടം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സുരേഷ് ഗോപി ആദ്യം ഇടപെട്ടതും പൂരം വെടിക്കെട്ടിലാണ്. ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ തൃശൂരില്‍ കൊണ്ടുവന്ന് ചര്‍ച്ച നടത്തുകയും പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനം സന്ദര്‍ശിക്കുകയും ചെയ്തിരുന്നുവെങ്കിലും പുതിയ നിയമഭേദഗതി വന്നതോടെ കേന്ദ്രത്തിന് പിന്നീട് അധികം മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ദേവസ്വം ഭാരവാഹികള്‍ക്ക് കൂടിക്കാഴ്ച നടത്താന്‍ സുരേഷ് ഗോപി അവസരം ഒരുക്കിയിരുന്നുവെങ്കിലും പുതിയ ഭേദഗതി സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്തുന്ന കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. വീണ്ടും ദേവസ്വം ഭാരവാഹികളെ ഡല്‍ഹിക്ക് കൊണ്ടുപോയി…

    Read More »
  • ഷൈന്‍ ടോമിന് എതിരായ പരാതി ഫെഫ്ക അട്ടിമറിച്ചെന്ന് ആരോപണം; ഓഡിയോ ക്ലിപ്പുകള്‍ പുറത്ത്; ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു മുമ്പ് ബി. ഉണ്ണിക്കൃഷ്ണന്റെ വാര്‍ത്താ സമ്മേളനം ദുരൂഹം; ‘ആക്ഷന്‍’ സീനിലേക്ക് പോലീസും; ലഹരി ഉപയോഗക്കാരുടെ പട്ടിക തയാര്‍; വിവരം ലഭിച്ചാല്‍ സ്വമേധയാ കേസ്

    കൊച്ചി: ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ നടി വിന്‍സിയുടെ പരാതി ഫെഫ്ക അട്ടിമറിച്ചെന്ന് ആരോപണം. ഷൈനിനെ ഫെഫ്ക വിളിച്ചുവരുത്തിയത് ദുരൂഹമെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. ഫെഫ്ക നിയമം കാറ്റില്‍പ്പറത്തിയെന്ന് ഫിലിം ചേംബര്‍ മോണിറ്ററിങ് കമ്മറ്റി അംഗം റാണി ശരണും ഐസി തെളിവെടുപ്പിനിടെ ഫെഫ്ക വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റെന്ന് നിര്‍മാതാവ് സന്തോഷ് പവിത്രവും കുറ്റപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പുകളാണു പുറത്തുവന്നത്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈനില്‍നിന്ന് തനിക്ക് മോശം അനുഭവം നേരിട്ടെന്ന വിന്‍സിയുടെ പരാതിയില്‍ തിങ്കളാഴ്ചയാണ് ഇന്റേണല്‍ കമ്മറ്റി ആദ്യം തെളിവെടുത്തത്. വിന്‍സിയെയും ഷൈനിനെയും കേട്ട കമ്മറ്റി അണിയറ പ്രവര്‍ത്തകരില്‍നിന്ന് തെളിവെടുപ്പ് തുടരുന്നതിനിടെയാണ് ഫെഫ്ക വിഷയത്തില്‍ ഇടപെട്ട് വാര്‍ത്താസമ്മേളനം നടത്തിയത്. ഷൈനിനെയും സിനിമയുടെ നിര്‍മാതാവിനെയും ഫെഫ്ക ഓഫീസില്‍ വിളിച്ചുവരുത്തി കേട്ടുവെന്നും ഷൈനിന് ഒരവസരം കൂടി നല്‍കുകയാണ് വേണ്ടതെന്നും ഉള്‍പ്പെടെയുള്ള ബി. ഉണ്ണികൃഷ്ണന്റെ വാര്‍ത്താസമ്മേളനമാണ് വിവാദമായത്. ഐസി അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെന്നിരിക്കെ ഫെഫ്കയുടെ ഇടപെടല്‍ അട്ടിമറിയെന്നാണ് ആരോപണം. വിഷയത്തില്‍ സ്വീകരിക്കേണ്ട നടപടിക്കുള്ള ശുപാര്‍ശ സഹിതം ഐ.സി…

    Read More »
  • പുടിന്റെ രഹസ്യപുത്രന്റെ ചിത്രങ്ങള്‍ പുറത്ത്; ചിത്രങ്ങള്‍ പ്രചരിക്കുന്നത് റഷ്യന്‍ വിരുദ്ധ ടെലിഗ്രാം ചാനലില്‍; കാമുകിയും ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവുമായ അലീനയില്‍ പിറന്നതെന്നും സണ്‍ നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട്

    റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇതുവരെ രഹസ്യമായി സൂക്ഷിച്ച പത്തു വയസു പ്രായമുള്ള മകന്‍ ഇവാന്റെ ചിത്രങ്ങള്‍ പുറത്ത്. റഷ്യന്‍ വിരുദ്ധ ടെലഗ്രാം ചാനലായ VChK-OGPU ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. പുട്ടിന്റെ കാമുകിയെന്നും രഹസ്യഭാര്യയെന്നുമറിയപ്പെടുന്ന പഴയകാല ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് 41കാരി അലീന കബയേവയില്‍ പുടിനുണ്ടായ മകന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതാദ്യമാണ് ഇവാന്‍ വ്ളാഡിമിറോവിച്ച് പുടിന്‍ എന്ന പുടിന്റെ മകന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. പൊതുയിടങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും ഇവാനെ മറച്ചുവച്ചിരിക്കുകയാണെന്നാണ് വിവരം. മങ്ങിയതാണെങ്കിലും ഉയര്‍ന്ന റെസല്യൂഷനുകളിലുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വലിയ സുരക്ഷയില്‍ പൊതുജനത്തിന്റെ കണ്ണില്‍പെടാതെ ഏകാന്ത ജീവിതമാണ് ഇവാന്‍ നയിക്കുന്നതെന്നും കുട്ടിയായിരുന്ന പുടിനെ അനുസ്മരിപ്പിക്കും വിധമാണ് ഇവാന്‍ എന്നും ചിത്രം പുറത്തുവിട്ട ടെലഗ്രാം ചാനല്‍ പറയുന്നു. This is Ivan Vladimirovich Putin, one of Vladimir Putin’s secret children. The ten year old ‘hardly communicates with other children, spending…

    Read More »
  • ഒടുവില്‍ ആശ്വാസ തീരത്ത്; റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന വടക്കാഞ്ചേരി സ്വദേശിക്ക് മോചനം: ജെയിന്‍ കുര്യന്‍ ഉടന്‍ വീട്ടിലെത്തും; ടിക്കറ്റ് എടുത്തു നല്‍കിയത് റഷ്യന്‍ മലയാളികള്‍

    തൃശൂര്‍ : റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട വടക്കാഞ്ചേരി കുറാഞ്ചേരി സ്വദേശിയായ യുവാവിന് മോചനം. യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ജെയിന്‍ കുര്യനെ വിട്ടയച്ചു. മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നും ജെയിന്‍ കുര്യനെ ഡല്‍ഹിയില്‍ എത്തിച്ചു. ഡല്‍ഹിയിലെത്തിയ ജെയിന്‍ കുര്യന്‍ ബന്ധുക്കളോട് ഫോണില്‍ സംസാരിച്ചു. പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകള്‍ക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം. മലയാളികളുടെ സഹായത്തോടെയാണു നാട്ടിലേക്കു തിരിക്കാനായതെന്നു ജെയ്ന്‍ പറഞ്ഞു. പട്ടാള ക്യാമ്പിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് ഉദ്യോഗസ്ഥര്‍ ബുക്ക് ചെയ്തു നല്‍കി. റെയില്‍വേ സ്റ്റേഷനിലേക്ക് പോകും എന്നു പറഞ്ഞാണ് ഡിസ്ചാര്‍ജ് ആയതിനുശേഷം ഹോസ്പിറ്റലില്‍ നിന്നും ഇറങ്ങിയത്. അവിടെനിന്നും മലയാളികളെ സമീപിക്കുകയായിരുന്നു. അവരാണ് ടിക്കറ്റ് എടുത്ത് നല്‍കിയതെന്നും ജെയിന്‍ പറഞ്ഞു. ജെയിന്‍ തിരികെ നാട്ടിലെത്തുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ജെയിനിന്റെ കുടുംബം പറഞ്ഞു. റഷ്യയില്‍ മരിച്ച ബിനിലിന്റെ മൃതദേഹം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് ബിനിലിന്റെ ഭാര്യാമാതാവ് അല്‍ഫോന്‍സ പറഞ്ഞു.   റഷ്യന്‍ കൂലിപട്ടാളത്തില്‍ അകപ്പെട്ട് യുദ്ധത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന…

    Read More »
  • കുട്ടിക്രിക്കറ്റിലെ തമിഴക വീര്യം; സ്ഥിരതയുടെ പര്യായം: 20 ലക്ഷത്തില്‍നിന്ന് മൂന്നുവര്‍ഷം കൊണ്ട് എട്ടരക്കോടിയുടെ താരമൂല്യം; ഒറ്റയ്ക്കു വഴിവെട്ടി വന്നവന്‍; സായ് സുദര്‍ശന്‍

    മൂന്നുവര്‍ഷം മുമ്പ് വെറും 20 ലക്ഷം രൂപയ്ക്കു ടീമിലെത്തുമ്പോള്‍ ‘ഗോഡ്ഫാദര്‍മാരായി’ ആരുമുണ്ടായിരുന്നില്ല. ഇന്ന് ഗുജറാത്ത് ടൈറ്റന്‍ എന്ന ടീമിന് ഏറ്റവുമധികം വിശ്വസിക്കാവുന്ന കളിക്കാന്‍. കോഹ്‌ളിയും ധോണിയും രോഹിത്തും സഞ്ജുവുമൊക്കെയുണ്ടായിട്ടും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ ഓറഞ്ച് ക്യാപ്പ് തലയില്‍. ക്രിക്കറ്റില്‍ ഒറ്റയ്ക്കു വഴിവെട്ടിവരുന്നന്‍. സായ് സുദര്‍ശന്‍ എന്ന 23 കാരന്‍ ഇന്ന് കുട്ടിക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനാണ്. എട്ടു മത്സരങ്ങളില്‍നിന്ന് അഞ്ച് അര്‍ധസെഞ്ചുറിയടക്കം ഐപിഎല്‍ 18-ാം സീസണ്‍ പാതി പിന്നിടുമ്പോള്‍ സായ് സുദര്‍ശനിലേക്കാണ് എല്ലാ ടീമുകളുടെയും നോട്ടം. പുറകില്‍ നിക്കോളാസ് പൂരന്‍ മുതല്‍ വിരാട് കോഹ്ലി വരെ ലോക ക്രിക്കറ്റിലെ വന്‍മരങ്ങള്‍ പലരുമുണ്ട്. സീസണില്‍ എട്ട് മത്സരങ്ങളില്‍ ആറ് ജയവുമായി പോയിന്റ് ടേബിളിന്റെ തലപ്പത്ത് നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ പടയോട്ടങ്ങളിലെ നെടുന്തൂണാണിപ്പോള്‍ ഈ തമിഴ്‌നാട്ടുകാരന്‍. 2022 ല്‍ വെറും 20 ലക്ഷം രൂപക്ക് ഗുജറാത്ത് തട്ടകത്തിലെത്തിച്ചതാണ് സുദര്‍ശനെ. ഇക്കുറി മെഗാ താരലേലത്തിന് മുമ്പ് ഗുജറാത്ത് നിലനിര്‍ത്തിയ അഞ്ച് താരങ്ങളില്‍ ഒരാള്‍ സുദര്‍ശനായിരുന്നു.…

    Read More »
  • സംവാദത്തിന്റെ ജാലകം തുറന്നിട്ട മാതൃകാ പുരുഷന്‍; ‘സുവിശേഷത്തിന്റെ ആനന്ദം’ സൃഷ്ടിച്ചതു കോളിളക്കം; മനുഷ്യന്റെ ദാരിദ്ര്യവും ദുരിതവും ഇല്ലായ്മ ചെയ്യാനുള്ള ധാര്‍മികത പങ്കിട്ടതിന്റെ പേരില്‍ താങ്കളെ എന്നും ഓര്‍മിക്കും: മാര്‍പാപ്പയുടെ വിയോഗത്തില്‍ മന്ത്രി ആര്‍. ബിന്ദു

    തൃശൂര്‍: സംവാദത്തിന്റെ ഒരു ജാലകം എല്ലാവര്‍ക്കുമായി തുറന്നിട്ട മാതൃകാ പുരുഷനെയാണു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നു മന്ത്രി ഡോ. ആര്‍. ബിന്ദു. തന്റെ ആദ്യ പ്രാമാണികരേഖയായ ‘സുവിശേഷത്തിന്റെ ആനന്ദ’ത്തിന്റെ (ജോയ് ഓഫ്ദി ഗോസ്പല്‍) ചില ഭാഗങ്ങള്‍ എത്രയ്ക്ക് കോളിളക്കം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇന്നും നമുക്ക് ഓര്‍മ്മയുണ്ട്. അത് വായിച്ച് ഞെട്ടിയവര്‍ക്ക് പുതിയ ബോധക്കേടുകള്‍ സൃഷ്ടിക്കും വിധമാണ് തുടര്‍വര്‍ഷങ്ങളില്‍ മാര്‍പാപ്പ നടത്തിയ ഇടപെടലുകള്‍. ഇടതുപക്ഷക്കാറ്റ് വീശിയടിക്കുന്ന ലത്തീന്‍ അമേരിക്കയില്‍ നിന്നുള്ള മാര്‍പാപ്പ വ്യത്യസ്തനാകാതെ തരമില്ലെന്ന് അവരോധിതനായ പാടേ വ്യക്തമായിരുന്നു. പാവപ്പെട്ടവരോടുള്ള പാപ്പയുടെ ആ ആഭിമുഖ്യമാണ് ലോക ജനതയുടെ ഹൃദയഭാജനമാക്കിയത്. ദാരിദ്ര്യത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും പുണ്യവാളനായ ഫ്രാന്‍സിസ് ഓഫ് അസീസിയുടെ പേര് പുതിയ മാര്‍പാപ്പ സ്വീകരിച്ചതുതന്നെ മാറ്റത്തിന്റെ ഒരു സൂചനയായിരുന്നു. പാവങ്ങള്‍ക്കായുള്ള പാവപ്പെട്ട പള്ളിയാണ് തന്റെ ആദര്‍ശമെന്നാണ് പാപ്പ വിശദീകരിച്ചത്.ക്ഷേമപ്രവര്‍ത്തനങ്ങള്‍കൊണ്ട് ദാരിദ്യത്തിന്റെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന തിരിച്ചറിവ് വ്യക്തമാക്കാന്‍ പാപ്പ ഒരിക്കലും മടിച്ചില്ല. കമ്പോളത്തിന്റെ പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തെയും ധനപരമായ ഊഹ ഇടപാടുകളെയും തള്ളിക്കളഞ്ഞുമാത്രമേ പാവങ്ങളുടെ പ്രശ്നത്തെ അടിസ്ഥാനപരമായി പരിഹരിക്കാനാകൂ…

    Read More »
  • എസ്എഫ്‌ഐഒയുടെ ചുവടുപിടിച്ചുതന്നെ അന്വേഷണം; വീണ വിജയന്‍ അടക്കമുള്ളവുടെ മൊഴി ആവശ്യപ്പെട്ട് ഇഡി; തെളിവുകള്‍ കൈമാറാന്‍ അപേക്ഷ നല്‍കി; കമ്പനി സ്‌റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ച് ഡയറിക്കുറിപ്പിലേക്ക് അന്വേഷണം കൂട്ടിമുട്ടിക്കാന്‍ നീക്കം

    കൊച്ചി: സിഎംഎആര്‍എല്‍- എക്‌സാലോജിക്ക് കേസില്‍ വീണാ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. ഇതിനായി എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇഡി അപേക്ഷ നല്‍കി. എസ്എഫ്‌ഐഒ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച തെളിവുകളും അനുബന്ധ രേഖകളും നല്‍കണം. നേരത്തെ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എസ്എഫ്‌ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷമാണ് മൊഴി ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയടക്കം എട്ട് വ്യക്തികളും അഞ്ച് സ്ഥാപനങ്ങളുമാണ് പ്രതിപ്പട്ടികയിലുള്ളത്. 2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകള്‍ കുറ്റാരോപിതര്‍ക്കെതിരെ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രം കോടതി അംഗീകരിച്ചതോടെയായിരുന്നു കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് ലഭിച്ചത്. ഒരു വര്‍ഷം മുന്‍പ് സിഎംആര്‍എല്‍ ഇടപാടില്‍ ഇഡി കേസെടുത്തെങ്കിലും കുറ്റകൃത്യം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരുന്നു. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന മൊഴികള്‍ തെളിവുകളടക്കം പരിശോധിച്ച ശേഷം…

    Read More »
  • ഒരുവെടിക്ക് രണ്ടുപക്ഷി: യുഡിഎഫ് പ്രവേശനത്തിലൂടെ അന്‍വര്‍ ഉന്നമിടുന്നത് തവനൂരും പട്ടാമ്പിയും; എതിര്‍പ്പുമായി ഘടക കക്ഷികള്‍; ‘അന്‍വര്‍ ഇല്ലാതെ മത്സരിക്കുന്ന മുന്നണിയുടെ നടുവൊടിയു’മെന്ന് സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പ്

    നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ പി.വി. അന്‍വറിന്റെ ലക്ഷ്യം തവനൂരും പട്ടാമ്പിയും. നിലവില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളില്‍ കണ്ണുവച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കണമെന്ന ആവശ്യം അന്‍വര്‍ നിരന്തരം ഉന്നയിക്കുന്നത്. മാധ്യമങ്ങളോടുള്ള സമ്പര്‍ക്കം ഒഴിവാക്കിയെങ്കിലും ‘അന്‍വര്‍ ഇല്ലാതെ മത്സരിക്കുന്ന മുന്നണിയുടെ നടുവൊടിയും’ എന്ന തരത്തില്‍ അദ്ദേഹത്തിന്റെ കൂട്ടാളികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടത്തുന്നതും കോണ്‍ഗ്രസിനെ ഉന്നമിട്ടാണെന്നാണു വിലയിരുത്തുന്നത്. അടുത്തിടെ തൃണമൂലിലെത്തിയ സജി മഞ്ഞക്കടമ്പനാണ് ഈ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ദേശീയതലതത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി കടന്നാക്രമിക്കുന്ന തൃണമൂലിനെ കേരളത്തില്‍ മുന്നണിയിലെടുക്കുന്നതില്‍ ഘടക കക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. തൃണമൂലിന് കേരളത്തില്‍ ഒരിടത്തും കാര്യമായ വേരോട്ടമില്ല. അന്‍വര്‍ ചേര്‍ന്നതിനു ശേഷമാണ് അല്‍പമെങ്കിലും തൃണമൂലിന്റെ പേര് ഉയര്‍ന്നു കേട്ടത്. നിലമ്പൂരില്‍ അന്‍വറിന്റെ പിന്തുണ നിര്‍ണായകമാണെങ്കിലും ഉന്നയിക്കുന്ന ഉപാധികള്‍ക്കു കീഴടങ്ങാനാകില്ലെന്നും നിലവിലെ യുഡിഎഫ് സമവാക്യം പൊളിയുമെന്നുമാണു കണക്കാക്കുന്നത്. ദേശീയതലത്തില്‍, കോണ്‍ഗ്രസിനെ നിരന്തരം ആക്രമിക്കുന്ന തൃണമൂലിനെ മുന്നണിയുടെ എടുക്കുന്നതിനോട് നേതൃത്വത്തിന് താല്പര്യം ഇല്ല. യുഡിഎഫിന്റെ ഭാഗമല്ലാതെ തന്നെ കെ.കെ.…

    Read More »
  • ഒരു ക്ഷേത്രം, ഒരു കിണര്‍; ഒരു ശ്മശാനം: ജാതി വ്യത്യാസങ്ങള്‍ ഇല്ലാതാക്കണമെന്ന ആഹ്വാനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്; ‘ഉത്സവങ്ങള്‍ ഒന്നുചേര്‍ന്നു നടത്തുമ്പോള്‍ ദേശീയതയും ഊട്ടിയുറപ്പിക്കപ്പെടും’

    അലീഗഢ് (യുപി): ജാതി വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാനായി ‘ഒരു ക്ഷേത്രം, ഒരു കിണര്‍, ഒരു ശ്മശാനം’ എന്ന തത്ത്വം സ്വീകരിച്ച് സമൂഹ ഐക്യത്തിനായി പരിശ്രമിക്കാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എച്ച്ബി ഇന്റര്‍ കോളജ്, പഞ്ചന്‍ നഗരി പാര്‍ക്ക് എന്നിവിടങ്ങളിലെ ശാഖകളില്‍ സന്ദശനം നടത്തി പ്രസംഗിക്കുമ്പോഴായിരുന്നു ഈ ആഹ്വാനം. അഞ്ച് ദിവസത്തെ അലീഗഢ് സന്ദര്‍ശനത്തിനിടെ, ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുത്ത സ്വയംസേവകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനായുള്ള ആഗോള ഉത്തരവാദിത്തം നിറവേറ്റാന്‍ ഇന്ത്യക്ക് യഥാര്‍ഥ സാമൂഹിക ഐക്യം കൈവരിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും അടിസ്ഥാനതലങ്ങളില്‍ ഐക്യ സന്ദേശം പ്രചരിപ്പിക്കാന്‍ അവരെ വീടുകളിലേക്ക് ക്ഷണിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. മൂല്യങ്ങളാണ് ഹിന്ദു വിശ്വാസത്തിന്റെ അടിത്തറ. പാരമ്പര്യവും സാംസ്‌കാരിക മൂല്യവും സന്‍മാര്‍ ബോധവുമുള്ള സമൂഹത്തെ വളര്‍ത്തണമെന്നും അദ്ദേഹം ആര്‍എസ്എസ് ശാഖ സന്ദര്‍ശിച്ചുകൊണ്ട് ആഹ്വാനം ചെയ്തു. കുടുംബമാണു സമൂഹത്തിന്റെ അടിസ്ഥാനം. മൂല്യങ്ങളില്‍നിന്നുള്ള അടിത്തറയില്‍നിന്നുമാത്രമേ നല്ല കുടുംബങ്ങളുണ്ടാകൂ. ഉത്സവാഘോഷങ്ങള്‍ എല്ലാവരും ചേര്‍ന്നു നടത്തുമ്പോള്‍ അത് ദേശീയതയ്ക്കും സാമൂഹിക…

    Read More »
Back to top button
error: