Newsthen Special

  • ചീഫ് മിനിസ്‌റ്റേഴ്‌സ് എവറോളിംഗ് ട്രോഫിക്കായി കണ്ടശാങ്കടവ് വള്ളംകളി സെപ്റ്റംബര്‍ ആറിന്; അത്തംനാളില്‍ ജലോത്സവത്തിന് കൊടിയേറ്റം

    തൃശൂര്‍: ഓണം വാരാഘോഷത്തിന്റെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍റോളിങ് ട്രോഫിക്കായി നടക്കുന്ന കണ്ടശ്ശാംകടവ് വള്ളംകളി സെപ്റ്റംബര്‍ ആറിന് നടക്കും. ജലോത്സവ നടത്തിപ്പിന് വേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ ആലോചനാ യോഗം തൃശൂര്‍ സബ് കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. സബ് കലക്ടര്‍ അഖില്‍ വി മേനോന്‍ യോഗത്തിന് നേതൃത്വം നല്‍കി. ഓഗസ്റ്റ് 26 അത്തംനാളില്‍ ജലോത്സവത്തിന് കൊടിയേറും. അഞ്ചുദിവസത്തെ വിപുലമായ ആഘോഷമാണ് ഉണ്ടാക്കുക. വള്ളംകളിയില്‍ ചുണ്ടന്‍ വള്ളങ്ങളെ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ചും, ബിഎസ്എ എലുമായി സഹകരിച്ച് വള്ളംകളി തല്‍സമയം കാണുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനെക്കുറിച്ചും, ജില്ലയിലെ ഓണാഘോഷ പരിപാടികളില്‍ ഏതെങ്കിലും ഒന്ന് ജലോത്സവ നഗരിയില്‍ നടത്തുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കലോത്സവത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരന്‍, ജില്ലാ പഞ്ചായത്തംഗം വി. എന്‍ സുര്‍ജിത്, ജലവാഹിനി ബോട്ട്…

    Read More »
  • ആശയ വിനിയമത്തിലെ പാളിച്ച പണിയായി; ഇസ്രയേല്‍ ബോംബിട്ടപ്പോള്‍ ഞെട്ടി! സിറിയന്‍ സൈന്യം തെക്കോട്ടു നീങ്ങിയത് അമേരിക്കയുടെയും ഇസ്രയേലിന്റെയും മൗനാനുവാദം ഉണ്ടെന്നു കരുതിയെന്നു റിപ്പോര്‍ട്ട്; തോമസ് ബരാക്കിന്റെ പ്രഖ്യാപനവും വിനയായി

    ഡമാസ്‌കസ്/ബെയ്‌റൂട്ട്: സ്വീഡയിലേക്കു സൈന്യത്തെ വിന്യസിക്കാന്‍ അമേരിക്കയുടെയും ഇസ്രേയേലിന്റെയും പച്ചക്കൊടി കിട്ടിയെന്ന് സിറിയ വിശ്വസിച്ചിരുന്നെന്ന അമ്പരിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി റോയിട്ടേഴ്‌സ്. അമേരിക്കന്‍ ഉദ്യോഗസ്ഥരുമായുള്ള കത്തിടപാടുകളും സിറിയയിലേക്കുള്ള പ്രത്യേക പ്രതിനിധി തോമസ് ബരാക്കിന്റെ ആഹ്വാനവുമാണ് സിറിയ മൗനാനുവാദമായി തെറ്റിദ്ധരിച്ചത്. ബെദൂയിന്‍ ആദിവാസി ഗോത്ര വിഭാഗങ്ങളും ഇസ്ലാമില്‍നിന്നുതന്നെ ഉരുത്തിരിഞ്ഞ മതമായ ഡ്രൂസ് വിഭാഗവും തമ്മിലുള്ള കലാപം അടിച്ചമര്‍ത്തുകയായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം. എന്നാല്‍, ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ സൈന്യം അമ്പരന്നുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രീകൃത രാജ്യമെന്ന നിലയില്‍ സിറിയ ഭരിക്കണമെന്നു നേരത്തേ യുഎസ് സന്ദേശം നല്‍കിയിരുന്നു. എന്നാല്‍, മതിയായ ആശയവിനിമയമില്ലാതെ തെക്കോട്ടു നീങ്ങിയതാണ് ഇസ്രയേലിന്റെ ആക്രമണത്തിന് ഇടയാക്കിയതെന്നും റോയിട്ടേഴ്‌സ് സിറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചെയ്തു. സ്വീഡയിലെ ഡ്രൂസ് വിഭാഗത്തിലെ നിരവധി ആളുകളെ സര്‍ക്കാര്‍ സേന കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണു ബുധനാഴ്ച സിറിയന്‍ സൈനിക കേന്ദ്രങ്ങളിലും ഡമാസ്‌കസിലും വ്യാപക വ്യോമാക്രമണം നടത്തിയത്. ഇസ്രയേലിന്റെ നീക്കം ഇസ്ലാമിസ്റ്റ് നേതൃത്വത്തെ അമ്പരപ്പിച്ചെന്നും വൃത്തങ്ങള്‍ പറഞ്ഞു. ബാഷര്‍ അല്‍ അസദിനെ പുറത്താക്കിയതിനുശേഷം അധികാരമേറ്റ ഇടക്കാല…

    Read More »
  • വിദേശ നിക്ഷേപം തവിടുപൊടി; ചൈനയുമായുള്ള വ്യാപാരം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി നിതി ആയോഗ്; കര്‍ശന വ്യവസ്ഥകള്‍ നീക്കണം; വ്യവസായ വകുപ്പിന് അനുകൂല നിലപാട്; ജയ്ശങ്കറിന്റെ യാത്രയ്ക്കു പിന്നാലെ പ്രതീഷിക്കുന്നത് വന്‍ മാറ്റങ്ങള്‍

    ന്യൂഡല്‍ഹി: ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള കര്‍ശന വ്യവസ്ഥകളില്‍ ഇളവു നല്‍കണമെന്ന് നിതി ആയോഗ് ശിപാര്‍ശ ചെയ്‌തെന്നു റിപ്പോര്‍ട്ട്. ചില നിര്‍ണായക ഇടപാടുകളില്‍ ഇത്തരം അനാവശ്യ നിയന്ത്രണങ്ങള്‍ പ്രതിസന്ധിയുണ്ടാക്കുന്നെന്നും മൂന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഇന്ത്യന്‍ കമ്പനികളില്‍ ചൈനീസ് നിക്ഷേപത്തിനു മുന്നോടിയായി ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമാണ്. എന്നാല്‍, 24 ശതമാനംവരെയുള്ള നിക്ഷേപങ്ങള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അനുവദിക്കണമെന്നും നിതി ആയോഗിലെ പേരുവെളിപ്പെടുത്താത്ത മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയിലേക്കു നേരിട്ടുള്ള നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു നിര്‍ദേശം നല്‍കിയതെന്നും വ്യവസായ വകുപ്പ്, ധനവകുപ്പ്, വിദേകാര്യ വകുപ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ഇതേക്കുറിച്ചു പഠിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. നിതി ആയോഗ് സമര്‍പ്പിക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളും അതേപടി സര്‍ക്കാര്‍ പരിഗണിക്കാറില്ല. എന്നാല്‍, 2020ല്‍ ഉണ്ടായ സംഘര്‍ഷത്തിനുശേഷം ഇന്ത്യയും ചൈനയും പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് എന്നതാണു ശ്രദ്ധേയം. എന്തു തീരുമാനമുണ്ടാകണമെങ്കിലും അതിനു മാസങ്ങള്‍…

    Read More »
  • ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ചു യുദ്ധ വിമാനങ്ങള്‍ വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ്; ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം നിര്‍ത്തിയതില്‍ ഇടപെട്ടു; ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കു മുമ്പില്‍; ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തും

    ന്യൂയോര്‍ക്ക്: ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ തകര്‍ന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഇടപെടലിനെ തുടര്‍ന്നാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് ആവര്‍ത്തിച്ചു. ഏതു രാജ്യത്തിന്റെ യുദ്ധ വിമാനങ്ങളാണു നഷ്ടപ്പെട്ടതെന്നു ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇരു രാജ്യത്തിന്റെയുംകൂടിയാണോ അതോ ഏതെങ്കിലും ഒരു രാജ്യത്തിന്റെയാണോ എന്നതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കുവേണ്ടി വൈറ്റ് ഹൗസില്‍ വിളിച്ച അത്താഴ വിരുന്നിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യയും പാകിസ്താനും തമ്മില്‍ നമുക്കു ബന്ധമുണ്ട്. രണ്ടു രാജ്യത്തിന്റെയും നാലോ അഞ്ചോ യുദ്ധ വിമാനങ്ങള്‍ ആക്രമണത്തിനിടെ ആകാശത്തുവച്ചു തകര്‍ന്നിട്ടുണ്ട്. യുദ്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടും ആണവരാജ്യങ്ങളാണ്. അവരാണു പരസ്പരം പോരടിച്ചത്. ഞാന്‍ ഇടപെട്ടത് അതുകൊണ്ടാണെ’ന്നും ട്രംപ് പറഞ്ഞു. BREAKING STORY   ഏഷ്യ കപ്പ് ക്രിക്കറ്റ്: കൂടിയാലോചന യോഗം ധാക്കയില്‍ നടത്തിയാല്‍ ബഹിഷ്‌കരിക്കുമെന്ന് ബിസിസിഐ; ‘പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി അനാവശ്യ സമ്മര്‍ദം ചെലുത്തുന്നു; വേദി മാറ്റാന്‍ പറഞ്ഞിട്ടും മറുപടിയില്ല’; 2026 സെപ്റ്റംബര്‍ വരെയുള്ള…

    Read More »
  • ആഡംബരം, സുരക്ഷ, സര്‍വസ്വാതന്ത്ര്യം: ദാവൂദ് മുതല്‍ ഭട്കല്‍ സഹോദരന്‍മാര്‍വരെ; പാകിസ്താന്‍ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തി സൂക്ഷിക്കുന്നത് കൊടും ഭീകരരെ; പറയുമ്പോള്‍ വീട്ടു തടങ്കലില്‍, സുരക്ഷയ്ക്കു സൈന്യവും; ആവര്‍ത്തിച്ചുള്ള വാദം പൊളിച്ച് യുഎസ് നേവല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

    ഇസ്ലമാബാദ്: ഭീകരാക്രമണങ്ങളിലൂടെ നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത മസൂദ് അസറും ഹാഫിസ് സയീദുമടക്കം നിരവധി ഭീകരര്‍ പാക് സര്‍ക്കാരിന്റെ സുരക്ഷയില്‍ ജീവിക്കുന്നെന്നു റിപ്പോര്‍ട്ട്. അമേരിക്കന്‍ നേവല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ഇവര്‍ക്കു ദശലക്ഷക്കണക്കു രൂപയുടെ സുരഷാ സംവിധാനങ്ങളും സംരക്ഷണയും പ്രവര്‍ത്തനങ്ങള്‍ക്കു സൈന്യത്തിന്റെ പിന്തുണയുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകര്‍ പാകിസ്താനിലില്ലെന്നും ഇവരെപ്പറ്റി കൃത്യമായ വിവരം നല്‍കിയാല്‍ ഇന്ത്യക്കു കൈമാറാന്‍ തയാറാണെന്ന് അടുത്തിടെ ബിലാവല്‍ ഭൂട്ടോ വ്യക്തമാക്കിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നത്. ഠ ഹാഫിസ് സയീദ് ഹാഫിസ് സയീദിന്റെ തലയ്ക്കു 10 ദശലക്ഷം ഡോളറാണ് അമേരിക്കയും ഐക്യരാഷ്ട്ര സഭയും ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാള്‍ ലാഹോറില്‍ സായുധ സൈന്യത്തിന്റെ കാവലിലാണു ജീവിക്കുന്നത്. ഇയാള്‍ വീട്ടു തടങ്കലിലാണെന്ന ബിലാവല്‍ ഭൂട്ടോയുടെ വാദങ്ങള്‍ക്കു കടക വിരുദ്ധമാണിത്. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇവരുടെ ഒളിയിടങ്ങള്‍ തകര്‍ത്തെങ്കിലും നേതാക്കള്‍ ഇപ്പോഴും സുരക്ഷിതരാണ്. ഠ മസൂദ് അസര്‍ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസര്‍ അടുത്തിടെയാണു പാകിസ്താനിലെ ബഹാവല്‍പുര്‍ പള്ളിയില്‍ തീവ്രവാദത്തിനു…

    Read More »
  • ‘ഔദ്യോഗികമായ ഇടപെടല്‍കൊണ്ട് ഗുണമുണ്ടെന്നു കരുതുന്നില്ല’: നിമിഷപ്രിയ കേസില്‍ സുപ്രീം കോടതിയില്‍ വീണ്ടും കൈമലര്‍ത്തി കേന്ദ്രസര്‍ക്കാര്‍; പ്രതിനിധി സംഘത്തെ പോകാന്‍ അനുവദിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍; തടസം യെമനിലേക്കുള്ള യാത്രാവിലക്ക്; അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ച് കോടതി

    ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ വധശിക്ഷയില്‍ ഔദ്യോഗികമായി ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഈ സമയത്ത് എന്തെങ്കിലും ഔദേ്യാഗികമായി ചെയ്യാന്‍ കഴിയുമെന്നു കരുതുന്നില്ലെന്നു അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇരയുടെ കുടുംബം മാപ്പു നല്‍കുന്നത് നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ആദ്യപടിയാണെന്നു ഹര്‍ജിക്കാര്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകന്‍ പറഞ്ഞു. ഹര്‍ജിക്കാരന്റെ സംഘടനയിലെ അംഗങ്ങളും കേരളത്തില്‍ നിന്നുള്ള ഒരു മത പണ്ഡിതനും ഉള്‍പ്പെടുന്ന പ്രതിനിധി സംഘത്തെ ഇരയുടെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ യെമനിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചപ്പോഴായിരുന്നു അറ്റോര്‍ണി ജനറലിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം പരിഗണിക്കുമെന്നും ഔദ്യോഗികമായി രേഖപ്പെടുത്തരുതെന്നും അവര്‍ പറഞ്ഞു. പ്രിയയുടെ അമ്മ ഇരയുടെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ യെമനില്‍ എത്തിയിട്ടുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരം കേന്ദ്രത്തിന്റെ അനുമതിയോടെയാണ് അവര്‍ അവിടെ പോയതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ‘എന്തെങ്കിലും പരിഹരിക്കപ്പെടണമെങ്കില്‍ ഞങ്ങള്‍ക്ക്…

    Read More »
  • വിട! ഫിയര്‍ലെസ് ഫെലിക്‌സ്: പാരാഗ്ലൈഡര്‍ തകര്‍ന്നു മരിച്ച ഫെലിക്‌സിന് കണ്ണീരോടെ വിട നല്‍കി ലോകം; ലോകത്തെ അമ്പരപ്പിച്ച ആയിരക്കണക്കിന് ചാട്ടങ്ങള്‍; വേഗംകൊണ്ട് ശബ്ദത്തെയും തോല്‍പ്പിച്ചു; ഒടുവില്‍ ആകാശപ്പക്ഷിയായി മടക്കം

    റോം: അതിസാഹസികനായ സ്‌കൈ ഡൈവര്‍ ഫെലിക്‌സ് ബോംഗാര്‍ട്‌നര്‍ക്ക് കണ്ണീരോടെ വിട നല്‍കി ലോകം. പാരാഗ്ലൈഡര്‍ അപകടത്തിനിടെയാണ് അമ്പത്താറുകാരനായ ഫെലിക്‌സ് ഇറ്റലിയില്‍ വച്ച് മരിച്ചത്. ഫെലിക്‌സ് കയറിയ പാരാഗ്ലൈഡര്‍ നിയന്ത്രണം വിട്ട് പോര്‍ടോ സാന്റ് എല്‍പിദിയോയിലെ സ്വിമ്മിങ് പൂളിന്റെ ഭിത്തിയില്‍ ഇടിച്ച് വീഴുകയായിരുന്നു. ശബ്ദത്തെയും തോല്‍പ്പിച്ചു ‘ഫിയര്‍ലെസ് ഫെലിക്‌സ്’ എന്നായിരുന്നു ബോംഗാര്‍ട്‌നറെ സാഹസിക ലോകം വിളിച്ചിരുന്നത്. ശരീരം കൊണ്ട് ശബ്ദ വേഗത്തെ ‘തോല്‍പ്പിച്ച’ മനുഷ്യന്‍. 2012ലാണ് ഫെലിക്‌സ് ആ ആകാശച്ചാട്ടം നടത്തിയത്. ന്യൂ മെക്‌സിക്കോയുടെ ആകാശത്തില്‍ നിന്നും 39 കിലോ മീറ്റര്‍ ഉയരത്തിലേക്ക് കൂറ്റന്‍ ഹീലിയം ബലൂണ്‍ ക്യാപ്‌സൂളിലേറി ഫെലിക്‌സ് പറന്നുകയറി. മര്‍ദം നിറച്ച സ്യൂട്ടായിരുന്നു ഫെലിക്‌സിന്റെ വേഷം. അവിടെ നിന്നും ശബ്ദത്തെക്കാള്‍ വേഗത്തില്‍ ഒറ്റച്ചാട്ടം. പിറന്നത് പുതുചരിത്രം. ജീവന്‍ പോലും അപകടത്തിലായ ഘട്ടം ആ ചാട്ടത്തിനിടെയുണ്ടായെന്ന് റെഡ് ബുള്‍ സ്ട്രാറ്റോസ് ടീം പിന്നീട് വെളിപ്പെടുത്തി. ‘ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ അങ്ങേയറ്റം എളിമയുള്ളവനാകും. റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതിനെ കുറിച്ചോ, ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കുന്നതിനെ…

    Read More »
  • എന്റര്‍ ദ കില്‍ സോണ്‍: റഷ്യയെ നേരിടാന്‍ പുതിയ തന്ത്രവുമായി യുക്രൈന്‍; ആയുധക്കമ്പനികള്‍ക്ക് കൃത്യത പരീക്ഷിക്കാന്‍ അവസരം; സൈന്യം തിരികെ റിപ്പോര്‍ട്ട് നല്‍കും; എയര്‍ ഡിഫെന്‍സിന് പ്രാഥമിക പരിഗണന; റഷ്യക്കു തലവേദനയായി യുക്രൈന്‍ ഡ്രോണുകള്‍

    കീവ്: റഷ്യ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ വിദേശ ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള വേദിയാക്കി മാറ്റാന്‍ അനുമതി നല്‍കി യുക്രൈന്‍. യുദ്ധമുന്നണിയില്‍ വിവിധ യൂറോപ്യന്‍, അമേരിക്കന്‍ കമ്പനികള്‍ പുറത്തിറക്കുന്ന ആധുനിക യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്നാണു യുക്രൈന്‍ ആം ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ ബ്രേവ്-1 വ്യക്തമാക്കിയത്. ‘ടെസ്റ്റ് ഇന്‍ യുക്രൈന്‍’ പദ്ധതിയുടെ ഭാഗമായി കമ്പനികള്‍ക്ക് യുക്രൈനിലേക്ക് ആയുധങ്ങള്‍ അയയ്ക്കാം. ഇവ എങ്ങനെ ഉപയോഗിക്കണമെന്നതില്‍ ഓണ്‍ലൈന്‍ ട്രെയിനിംഗും നല്‍കും. യുക്രൈന്‍ സൈന്യം ഇവ ഉപയോഗിച്ചശേഷം ഫലങ്ങള്‍ തിരിച്ചയയ്ക്കുമെന്നും ബ്രേവ് 1 പ്രസ്താവനയില്‍ പറഞ്ഞു. എന്തൊക്കെ സാങ്കേതിക വിദ്യകളാണ് നിലവിലുള്ളതെന്നു മനസിലാക്കാന്‍ യുക്രൈന്‍ സൈന്യത്തെ സഹായിക്കുന്നതിനും കമ്പനികള്‍ക്ക് യുദ്ധേപകരണങ്ങളുടെ കൃത്യത മനസിലാക്കാനും ഗുണകരമാകുമെന്നു ബ്രേവിന്റെ ഇന്‍വെസ്റ്റര്‍ റിലേഷന്‍ മേധാവി ആര്‍ടെം മോറോസ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു. പദ്ധതിക്കു വ്യാപക സ്വീകരണം ലഭിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ടെന്നും ഇതിന്റെ ചെലവുകള്‍ ആര്, എങ്ങനെ കൈമാറുമെന്നതു വ്യക്തമാക്കിയിട്ടില്ല. മൂന്നുവര്‍ഷമായി യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ഇതുവരെ റഷ്യക്ക് അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്താന്‍…

    Read More »
  • സീസറിനുള്ളത് ദൈവത്തിനു വേണ്ട! സ്‌കൂള്‍ വിദ്യാഭ്യാസ സമയത്തില്‍ സമസ്തയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ മുഖപത്രം; ‘മദ്രസ പഠനത്തിന് സര്‍ക്കാര്‍ സമയം ഉണ്ടാക്കി കൊടുക്കണം എന്നാണോ വാദം? മറ്റു മതസ്ഥര്‍ ആരാധന നടത്തുന്നത് ഒഴിവു വേളകളില്‍; സമസ്തയുടെ ആവശ്യം മതേതരത്വ വിരുദ്ധം’

    കോട്ടയം: സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ സമയം പുനക്രീമീകരിക്കുന്നതുമായി ബന്ധപ്പെട്ടു സമസ്തയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ക്രൈസ്തവ സഭ മുഖപത്രമായ ദീപിക. ‘സീസറിനുള്ളത് ദൈവത്തിനു വേണ്ട’ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയയിലാണ് സര്‍ക്കാരിന്റെ നീക്കങ്ങളെ പിന്തുണച്ച് സഭ രംഗത്തുവന്നത്. സഭയുടെ അഭിപ്രായങ്ങളാണ് ഇതുവരെയുള്ള ദീപിക എഡിറ്റോറിയലുകളില്‍ നിഴലിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ബിജെപിക്കെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍നിന്നു മാറ്റരുതെന്നു പറയുന്നവര്‍തന്നെ മതപഠനം കഴിഞ്ഞുമതി പൊതു പഠനമെന്നാണു വാദിക്കുന്നതെന്നും സമസ്തയുടെ വിയോജിപ്പ് ചര്‍ച്ച ചെയ്യാമെന്നു പറയുന്ന സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യപരമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. സമസ്ത സര്‍ക്കാരിനു മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ മാധ്യമ വാര്‍ത്തകളില്‍ വരുന്നതുപ്രകാരം മതേതരത്വ വിരുദ്ധമാണ്. ‘സമയമാറ്റത്തിലെ അധിക അരമണിക്കൂര്‍ വൈകുന്നേരത്തേക്ക് മാറ്റണമെന്നും ഓണം, ക്രിസ്മസ്, മധ്യവേനല്‍ അവധികള്‍ വെട്ടിക്കുറച്ച് അധ്യയനസമയം വര്‍ധിപ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നാണ് വാര്‍ത്തകള്‍. അതായത്, പ്രവൃത്ത് ദിനങ്ങളിലെ പൊതുവിദ്യാഭ്യാസ സമയംപോലും മതപഠനത്തിനനുസരിച്ച് ക്രമീകരിച്ചു കൊള്ളണം! ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍നിന്നു മാറ്റരുതെന്നു പറയുന്നവര്‍ തന്നെ, മതപഠനം കഴിഞ്ഞു…

    Read More »
  • ഇന്നു ‘ബുധന്‍’ വിപരീതദിശയിലേക്ക് സഞ്ചരിക്കും; ഈ രാശിക്കാര്‍ക്ക് ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

    ഇന്ന് (2025 ജൂലായ് 18-ന്) ‘ബുധന്‍’ കര്‍ക്കിടകം രാശിയില്‍നിന്നു പിന്തിരിയും. ഇത് നമ്മുടെ ചിന്തകളെയും ആശയവിനമയത്തെയും മുന്‍കാല പ്രവര്‍ത്തനങ്ങളെയും പുനര്‍മൂല്യനിര്‍ണയം ചെയ്യാന്‍ അവസരമൊരുക്കും. കര്‍ക്കിടത്തില്‍ ബുധന്‍ പിന്തിരിയുന്നതിന്റെ സ്വാധീനം വൈകാരികമായി കുടുംബജീവിതത്തിലും കൂടുതലായി കാണപ്പെടും. പഴയ ബന്ധങ്ങളെയും മുന്‍കാല കാര്യങ്ങളെയും വീണ്ടും ഓര്‍ക്കാനും കാണാനും മെച്ചപ്പെടുത്താനും ക്രമീകരിക്കാനുമുള്ള സമയമാണിത്. സാമ്പത്തിക കാര്യങ്ങള്‍ പുനഃപരിശോധിക്കുകയും ഏതെങ്കിലും തരത്തിലുള്ള അപ്രതീക്ഷിത ചെലവുകളോ സങ്കീര്‍ണതകളോ ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രത്യേകിച്ചും പ്രധാനമാണ്. ബുധന്‍ വിപരീത ദിശയിലേക്ക് സഞ്ചരിക്കുന്നത് ആശയവിനമയത്തില്‍ തെറ്റിദ്ദാരണകള്‍ക്കും സാങ്കേതിക പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇതിന് ജാഗ്രത ആവശ്യമാണ്. കര്‍ക്കിടകം വൈകാരികവും ഗാര്‍ഹികവുമാണ്. അതിനാല്‍ ഈ സമയത്ത് കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍, വൈകാരിക വ്യക്തത, സ്വയം വിലയിരുത്തല്‍ എന്നിവ ആവശ്യമായി വന്നേക്കാം. പഴയ പ്രശ്നങ്ങള്‍ പരിഹരിക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും പുതിയ സമീപനങ്ങള്‍ സ്വീകരിക്കാനുമുള്ള സമയമാണിത്. വിവിധ രാശികളില്‍ ഇത് എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നതെന്ന് നോക്കാം. ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും…

    Read More »
Back to top button
error: