Newsthen Special

  • കരുണ്‍ നായര്‍ എല്ലാ അവസരങ്ങളും തുലച്ചോ? അസിസ്റ്റന്റ് കോച്ചിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മൂന്നാം നമ്പരിനെ ചൊല്ലി ആശങ്ക; ഏഴുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം തിരിച്ചെത്തിയപ്പോള്‍ ഫോമില്ല; ആകെ നേടിയത് 131 റണ്‍സ് മാത്രം

    മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രധാന ആശങ്ക മൂന്നാം നമ്പര്‍ ബാറ്ററുടെ കാര്യത്തില്‍. കരുണ്‍ നായര്‍ക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനായിട്ടില്ല. മലയാളിതാരം കരുണ്‍ നായര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത് ആഭ്യന്തര കിക്കറ്റിലെ സ്ഥിരതയാര്‍ന്ന റണ്‍വേട്ടയോടെയാണ് എന്നാല്‍ ആ മികവ് ഇംഗ്ലണ്ടിനെതിരെ പുറത്തെടുക്കാന്‍ കരുണിന് കഴിയുന്നില്ല. ആദ്യ മൂന്ന് ടെസ്റ്റിലും കളിച്ച കരുണിന് ആകെ നേടാനായത് 131 റണ്‍സ് മാത്രം. ഇന്ത്യ – ഇംഗ്ലണ്ട് ടീമുകളില്‍ അര്‍ധ സെഞ്ച്വറിയില്ലാത്ത ഏക ടോപ് ഓര്‍ഡര്‍ ബാറ്ററാണ് കരുണ്‍. ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ ആയിരുന്നു മൂന്നാമന്‍. കരുണ്‍ ആറാം നമ്പര്‍ ബാറ്ററും. രണ്ടും മൂന്നും ടെസ്റ്റുകളില്‍ കരുണിന് മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും ലോര്‍ഡ്‌സില്‍ നേടിയ 40 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കരുണിന് പകരം സായ് സുദര്‍ശന് വീണ്ടും അവസരം നല്‍കണമെന്ന വാദം ശക്തമായിക്കഴിഞ്ഞു. കിട്ടിയ അവസരം പ്രയോജനപ്പെടുത്താത്ത കരുണിനെ മാറ്റി സായ് സുദര്‍ശനെ കളിപ്പിക്കണമെന്ന് മുന്‍താരം ഫാറുഖ്…

    Read More »
  • വോട്ടിനു കോഴ: തമിഴ്‌നാട് ബിജെപിക്കു തലവേദയായി കൂടുതല്‍ തെളിവുകള്‍; ഒന്നരക്കിലോ സ്വര്‍ണം വിറ്റ കേസ് തുമ്പായി; ബിജെപി എംഎല്‍എയും പ്രസിഡന്റുമായ നാഗേന്ദ്രനുമായി ബന്ധിപ്പിക്കുന്ന കോള്‍ രേഖകള്‍ കോടതിയില്‍; 3.98 കുഴല്‍പ്പണം വീണ്ടും ചര്‍ച്ചയിലേക്ക്

    ചെന്നൈ: തമിഴ്‌നാട് ബിജെപി പ്രസിഡന്റും തിരുനെല്‍വേലി എംഎല്‍എയുമായ നൈനാര്‍ നാഗേന്ദ്രനും ഉള്‍പ്പെട്ട ‘വോട്ടിനു കോഴ’ക്കേസ് വീണ്ടും അന്വേഷിക്കാന്‍ സിബി-സിഐഡി. പണമിടപാടുകളും കോള്‍ ഡാറ്റ രേഖകളും ഉള്‍പ്പെടെ പരിശോധിച്ചാണു നടപടിയെന്നാണു കോടതി രേഖകള്‍ വ്യക്മാക്കുന്നത്. 2024 തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കു കൈക്കൂലിയായി നല്‍കാന്‍ കൊണ്ടുവന്നതെന്ന് ആരോപിക്കപ്പെടുന്ന 3.98 കോടിയുടെ പണം പിടിച്ചടുത്തിരുന്നു. ഇതും ബിജെപിയിലെ ഉന്നത നേതാക്കള്‍ തമ്മിലുള്ള ബന്ധവും ഏജന്‍സി ഔദ്യോഗികമായി കണ്ടെത്തിയെന്നാണു വിവരം. ആവശ്യത്തിനു തെളിവില്ലാതെ കേസന്വേഷണം നിലച്ചെന്നു ബിജെപി നേതാക്കളും പോലീസും വിലയിരുത്തിയ ഘട്ടത്തിലാണു പുതിയ തുമ്പില്‍ പിടിച്ചുള്ള നീക്കം. അടുത്തിടെ ഒന്നരക്കിലോ സ്വര്‍ണം പണമാക്കി മാറ്റിയതുമായി ബന്ധപ്പെട്ട് നടത്തിയ അറസ്റ്റുകളാണ് നാഗേന്ദ്രനിലേക്ക് വീണ്ടും അന്വേഷണം എത്തിച്ചത്. അന്വേഷണം ശക്തമായാല്‍ നാഗേന്ദ്രന്‍ അറസ്റ്റിലായേക്കുമെന്ന ആശങ്കയും തമിഴ്‌നാട് ബിജെപിയിലുണ്ട്. തെരഞ്ഞെടുപ്പു നടക്കാന്‍ ഒരുവര്‍ഷം ശേഷിക്കേ ഇതു ബിജെപിക്കു കനത്ത തിരിച്ചടിയാകും. 1.5 കിലോ സ്വര്‍ണ്ണക്കട്ടി വിറ്റ ശേഷം 97.92 ലക്ഷം രൂപ പണം കൈമാറിയതിന് സൂരജ് എന്ന വ്യക്തിയെ ജൂണ്‍ 30…

    Read More »
  • ലഷ്‌കറെ തോയ്ബയുടെ നിഴല്‍ സംഘടനയായ റസിസ്റ്റന്റ് ഫ്രണ്ടിനെ തീവ്രവാദികളാക്കി പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയുടെ നയതന്ത്ര വിജയയെന്ന് വിദേശകാര്യ വകുപ്പ്; പഹല്‍ഗാം ആക്രമണം ഏറ്റവും നിഷ്ഠൂരമായ പ്രവൃത്തിയെന്ന് മാര്‍ക്കോ റൂബിയോ

    വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടി ആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഉപവിഭാഗമായാണ് ടിആര്‍എഫ് അറിയപ്പെടുന്നത്. ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായും ആഗോള ആഗോള ഭീകര പട്ടികയില്‍ ചേര്‍ത്തതായും റൂബിയോ വ്യക്തമാക്കി. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ 13224 എന്നിവ പ്രകാരം ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉള്‍പ്പെടുത്തിയതായി റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലും ആഗോള തലത്തിലും ലഷ്‌കറെയുടെ നിഴല്‍ സംഘടന ഭീഷണിയായി ഉയര്‍ന്നുവരുന്നു. 2008ലെ മുംബൈ ആക്രമണത്തിനുശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ടി.ആര്‍.എഫ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്നും റൂബിയോ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ നീക്കത്തെ ഇന്ത്യന്‍ എംബസി സ്വാഗതം ചെയ്തു.…

    Read More »
  • എന്തിനാണ് അവളെ കൊലയ്ക്കു കൊടുക്കുന്നത്? നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളെ വിമര്‍ശിച്ച ശ്രീജിത്ത് പണിക്കരെ വിമര്‍ശിച്ച് ഹരീഷ് പേരടി; ‘ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ പെടാപ്പാടു പെടുമ്പോള്‍ എന്തിനാണു നിങ്ങള്‍ നിയത്തിന്റെ നെല്ലും പതിരും വേര്‍തിരിക്കുന്നത്?’

    യമനിലെ ജയിലില്‍ തടവിലായിരിക്കുന്ന നിമിഷ പ്രിയക്കായി നടക്കുന്ന മോചന ശ്രമങ്ങളെ വിമര്‍ശിച്ച് നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തിയിരുന്നു. യൂട്യൂബ് ചാനലില്‍ അപ്​ലോഡ് ചെയ്​ത വിഡിയോയില്‍ എന്തിന് പേരിലാണ് നിമിഷ പ്രിയ നിരപരാധിയെന്ന് ചിലർ വാദിക്കുന്നതെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് അവർ മാപ്പ് അർഹിക്കുന്നതെന്നുമാണ് ശ്രീജിത്ത് പണിക്കര്‍ ചോദിച്ചത്. ശ്രീജിത്ത് പണിക്കരുടെ നിലപാടനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ജാതി മത രാഷ്ട്രിയ ഭേദമന്യേ ഒരു സമൂഹം ഒന്നിച്ച് അവളുടെ ജീവൻ തിരിച്ചുപിടിക്കാൻ പെടാപാട് പ്പെടുമ്പോൾ നിങ്ങൾ എന്തിനാണ് നിയമത്തിന്‍റെ നെല്ലും പതിരും വേർത്തിരിച്ച് അവളെ കൊലക്ക് കൊടുക്കുന്നതെന്നും ഇത്രയും പക എന്തിനാണ് മനസ്സിൽ സൂക്ഷിക്കുന്നതെന്നും ഹരീഷ് പേരടി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടി ശ്രീജിത്ത് പണിക്കരെ വിമര്‍ശിച്ചത്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് “ഇന്ത്യ എന്‍റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരി സഹോദരൻമാരാണ്”..പ്രിയപ്പെട്ട ശ്രീജിത്ത് നമ്മൾ ചൊല്ലി പഠിച്ച പ്രതിഞ്ജയുടെ ആദ്യഭാഗമാണ്…അപ്പോൾ നിമിഷ പ്രിയ എനിക്കും നിങ്ങൾക്കും നമുക്ക്…

    Read More »
  • എയര്‍ ഇന്ത്യ അപകടം: പൈലറ്റുമാരെ പഴിക്കാന്‍ വരട്ടെ; ബോയിംഗ് ഡ്രീംലൈനറിലെ സോഫ്റ്റ്‌വേറിന് പൈലറ്റിന്റെ സഹായമില്ലാതെ എന്‍ജിനിലേക്കുള്ള ഇന്ധനം വിഛേദിക്കാന്‍ കഴിയുമെന്ന് ഏവിയേഷന്‍ വിദഗ്ധ; മുമ്പ് രണ്ടുവട്ടം സംഭവിച്ചു; ബോയിംഗ് കമ്പനിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നെന്ന സൂചനയുമായി വെളിപ്പെടുത്തല്‍

    ന്യൂയോര്‍ക്ക്: ബോയിംഗ് വിമാനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷ്ന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മേരി ഷിയാവോ. ബോയിംഗ് വിമാനങ്ങളുടെ ഇന്ധന സ്വിച്ച് സംബന്ധിച്ചാണ് ഇവരുടെ വെളിപ്പെടുത്തല്‍. വിമാനത്തിന്റെ എന്‍ജിനിലേക്കുള്ള ഇന്ധന സ്വിച്ച് തനിയെ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വേര്‍ സംവിധാനം ബോയിംഗ് വിമാനങ്ങള്‍ക്കുണ്ടെന്നും ആകാശത്തുവച്ച് ഇതു രണ്ടു വട്ടം സംഭവിച്ചിട്ടുണ്ടെന്നും അഹമ്മദാബാദ് അപകടം സംബന്ധിച്ച് അന്തിമ തീരുമാനങ്ങളിലേക്ക് എത്തുംമുമ്പ് ഇതേക്കുറിച്ചു പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യ വിമാന അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള വ്യാപക നീക്കം നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഇവരുടെ ഗുരുതര വെളിപ്പെടുത്തല്‍. ബോയിംഗ് 787 വിമാനങ്ങള്‍ക്കു സോഫ്റ്റ്‌വേര്‍ അധിഷ്ഠിത ഫ്യൂവല്‍ സ്വിച്ച് സംവിധാനമുണ്ട്. 75 ശതമാനം കേസുകളിലും പൈലറ്റുമാരാണ് ഇക്കാര്യത്തില്‍ പഴി കേള്‍ക്കാറ്. എന്നാല്‍, അങ്ങനെയല്ലാത്ത സംഭവങ്ങളുണ്ടെന്നും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയായ ബര്‍ഖ ദത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. 2019ല്‍ നിപ്പോണ്‍ എയര്‍വേയ്‌സിന്റെ ബോയിംഗ് 787 ന്റെ ഇന്ധന സ്വിച്ചുകള്‍ ആകാശത്തുവച്ച് ഓഫ്…

    Read More »
  • മധസ്ഥത വഹിച്ചതായി വിവരമില്ല; കാന്തപുരത്തിന്റെ ഇടപെടല്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; ‘ബ്ലഡ് മണി’യുടെ കാര്യത്തില്‍ കൂടുതല്‍ സമയം ചോദിച്ചു; അനൗദ്യോഗിക ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നു മുന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

    ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ കാന്തപുരം മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബ്ലെഡ് മണിയുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കൂടുതല്‍ സമയം ചോദിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ യെമനിലെ മതപണ്ഡിതരുമായി നടത്തിയ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം മാധ്യമങ്ങളെ കണ്ടത്. കേന്ദ്ര സർക്കാർ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അഭിഭാഷകനെ നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നടപ്പാക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെയാണ് കഴിഞ്ഞ ദിവസം മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ച് യെമന്‍ കോടതി ഉത്തരവിറക്കിയത്. യെമനിലെ മതപണ്ഡിതരുമായി ചര്‍ച്ച നടത്തിയ കാര്യം കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാരുടെ നിര്‍ദേശപ്രകാരം പ്രമുഖ സുഫി പണ്ഡിതന്‍ ഹബിബ്  ഉമര്‍ ബിന്‍ ഹാഫിള്‍ ആണ് യെമനില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബുവുമായും യെമന്‍ ഭരണകൂട പ്രതിനിധിയുമായും ജിനായത്ത് കോടതി സുപ്രീം ജഡ്ജുമായും…

    Read More »
  • ‘കേരള ബിജെപി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളീ?’ രാജീവ് ചന്ദ്രശേഖറിനെതിരേ നീക്കം ശക്തമാക്കി മറുപക്ഷം; സേവ് ബിജെപി കാമ്പെയ്‌നുമായി സമാന്തര നീക്കങ്ങള്‍; പുനസംഘടനയില്‍ തഴഞ്ഞതിനു പിന്നാലെ സുരേന്ദ്രനെ രാജ്യസഭാ സീറ്റിലും വെട്ടയത് ആര്‍എസ്എസിന്റെ അറിവോടെ?

    തൃശൂര്‍: പുനസംഘടനയിലെ തഴയലിനു പിന്നാലെ സി. സദാനന്ദനെ രാജ്യസഭയിലേക്കു പരിഗണിച്ചതിനു പിന്നാലെ സംസ്ഥാന ബിജെപിയില്‍ പോര് രൂക്ഷം. അതൃപ്തര്‍ സമാന്തര നീക്കങ്ങളുമായി മുന്നോട്ട്. രാജ്യസഭാ സീറ്റില്‍ കെ. സുരേന്ദ്രനെ വെട്ടിയതു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണെന്നു വി. മുരളീധരന്‍- കെ. സുരേന്ദ്രന്‍ പക്ഷത്തിനു ലഭിച്ച വിവരം. ദേശീയ നേതൃത്വത്തിനു കെ. സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുടെ പേരുകളാണു രാജ്യസഭയിലേക്കു നേരത്തേ നല്‍കിയത്. ആദ്യ പരിഗണന സംസ്ഥാന പ്രസിഡന്റായിരുന്ന കെ. സുരേന്ദ്രനും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യാമയി കേരളത്തില്‍നിന്ന് എംപിയെ വിജയിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയാണു സുരേന്ദ്രന്‍ അവകാശമുന്നയിച്ചത് എങ്കിലും സി. സദാനന്ദന്റെ പേരാണു രാജീവ് കേന്ദ്ര നേതൃത്വത്തിനു നല്‍കിയത്. അക്രമ രാഷ്ട്രീയത്തെ തുറന്നു കാണിക്കാന്‍ സിപിഎമ്മുകാര്‍ കാലു വെട്ടിമാറ്റിയ ഇരയെ ദേശീയ രാഷ്ട്രീയത്തിലും ഉയര്‍ത്തിക്കാട്ടാന്‍ കഴിയുമെന്നു മോദി- ഷാ പക്ഷത്തെ ബോധ്യപ്പെടുത്താനും കഴിഞ്ഞു. ആര്‍എസ്എസിന്റെ പിന്തുണയും ഇക്കാര്യത്തില്‍ രാജീവിനുണ്ട്. സംസ്ഥാനത്തെ ബി.ജെ.പിയില്‍ അവസാനവാക്ക് താനായിരിക്കുമെന്നു വ്യക്തമാക്കുകയാണു രാജീവ് ഇതിലൂടെ. അതേസമയം, രാജീവ് ചന്ദ്രശേഖറിനെതിരെ വിപുലമായ…

    Read More »
  • ‘ഇനി ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടി’; അമേരിക്കയെയും അവരുടെ നായയായ സയണിസ്റ്റുകളെയും നേരിടാന്‍ ശക്തമെന്നും ഖമേനി; പുതിയ വീഡിയോ പുറത്ത്; ആണവ ചര്‍ച്ച പുനരാരംഭിച്ചില്ലെങ്കില്‍ ഉപരോധമെന്ന് ഫ്രാന്‍സ്; ഇറാനുമേല്‍ കടുത്ത സമ്മര്‍ദം

    ദുബായ്: ഇറാനെതിരായ ഏതൊരു സൈനികാക്രമണവും നേരിടാന്‍ തയാറെന്ന് പരമോന്നത നേതാവ് അയത്തൊള്ള ഖമേനി. 12 ദിവസത്തെ ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തിലുണ്ടായതിനേക്കാള്‍ നാശം എതിരാളികള്‍ക്കു നല്‍കും. ‘അമേരിക്കയുടെയും അവരുടെ നായ്ക്കളായ സയണിസ്റ്റ് ഭരണകൂടത്തെയും (ഇസ്രയേല്‍) നേരിടാന്‍ നമ്മുടെ രാജ്യം ശക്തമാണെ’ന്നും അദ്ദേഹം ടെലിവിഷനിലൂടെ അറിയിച്ചു. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന് ആരോപിച്ചാണ് ഇസ്രയേലും അമേരിക്കയും കഴിഞ്ഞമാസം ഇസാനില്‍ ആക്രമണം നടത്തിയത്. എന്നാല്‍, ഇറാന്റെ ആക്രമണത്തില്‍ അമേരിക്കയുടെ വ്യോമ താവളത്തിനടക്കം സാരമായ നാശമുണ്ടാക്കിയെന്നും യുഎസിനും മറ്റുള്ളവര്‍ക്കും ഇതിലും വലിയ പ്രഹരമേല്‍പ്പിക്കാന്‍ കഴിയുമെന്നും ഖമേനി പറഞ്ഞു. ഖത്തറിലെ അല്‍ ഉദൈദ് വ്യോമ താവളത്തിനു നേരെയുള്ള മിസൈല്‍ ആക്രമണം ചൂണ്ടിക്കാട്ടിയാണ് ഖമേനിയുടെ വാക്കുകള്‍. നയതന്ത്രത്തിലായാലും സൈനിക നടപടികളിലാണെങ്കിലും ഇറാന്റെ കൈകള്‍ നിറഞ്ഞുതന്നെയാണ്. ദുര്‍ബലമാണെന്ന് ആരും കരുതരുതെന്നും ഖമേനി പറഞ്ഞു. എന്നാല്‍, ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇറാന്‍ കടുത്ത സമ്മര്‍ദത്തിലാണെന്നാണു വിവരം. അമേരിക്ക, മൂന്ന് പ്രധാന യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഓഗസ്റ്റ് അവസാനംതന്നെ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നു കര്‍ശന നിര്‍ദേശം…

    Read More »
  • വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകളെ ദുബായില്‍ ഹിന്ദു ആചാര പ്രകാരം സംസ്‌കരിക്കും; നിതീഷിനെതിരേ ഷാര്‍ജ പോലീസിലും പരാതി നല്‍കുമെന്ന് അമ്മ; കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

    തിരുവനന്തപുരം: ഷാര്‍ജയിലില്‍ മരിച്ച മലയാളി യുവതി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും‌. മകള്‍ വൈഭവിയുടെ മൃതദേഹം ദുബായിയില്‍ സംസ്കരിക്കും. ഹിന്ദു ആചാരപ്രകാരമാണ് സംസ്കാരം. കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരെ ഷാര്‍ജ പൊലീസിലും പരാതി നല്‍കുമെന്ന് അമ്മ പറഞ്ഞു. അതേസമയം, കൊല്ലം സ്വദേശി വിപഞ്ചികയും മകളും ഷാർജയിൽ മരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഭർത്താവിനെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശം. മൃതദേഹങ്ങൾ എങ്ങനെ തിരികെ എത്തിക്കാനാകുമെന്ന് കോടതി ചോദിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ ആവശ്യപ്പെടുന്നതിന്റെ കാരണമെന്താണെന്നും, ഭർത്താവിനല്ലേ നിയമപരമായ അവകാശമെന്നും കോടതി ചോദിച്ചു. വിപഞ്ചികയുടെയും മകളുടെയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇരുവരുടെയും മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും വിപഞ്ചികയുടെ അമ്മയുടെ സഹോദരി നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ ഹർജിയിലുള്ളതെല്ലാം കുടുംബത്തിന്റെ ആരോപണങ്ങളല്ലെയെന്ന് കോടതി ചോദിച്ചു. മൃതദേഹങ്ങൾ എങ്ങനെ തിരികെയെത്തിക്കാനാകും? ഭര്‍ത്താവിനല്ലേ നിയമപരമായ അവകാശമെന്നും, ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് മൃതദേഹം കൊണ്ടു…

    Read More »
  • ‘നീ എന്റെ ലോ ആംഗിള്‍ എടുക്ക്’; താരങ്ങളെ പിന്തുരുന്ന യൂട്യൂബര്‍മാരെ പറപ്പിച്ച് സാബുമോന്‍; തിരിച്ചു വീഡിയോ ചിത്രീകരിച്ചതോടെ മുഖം മറച്ച് ഓടി ‘പാപ്പരാസികള്‍’

    തിരുവനന്തപുരം: മൊബൈല്‍ ക്യാമറയുമായി താരങ്ങളെ പിന്തുടരുന്ന യൂട്യൂബര്‍ക്ക് അതേ നാണയത്തില്‍ പണികൊടുത്ത് നടന്‍ സാബുമോന്‍ അബ്ദുസമദ്. സ്വന്തം ക്യാമറയില്‍ യൂട്യൂബര്‍മാരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാബുമോന്‍ ഫെയ്സ്ബുക്ക് പേജില്‍ വിഡിയോ പങ്കുവച്ചു. പാപ്പരാസികള്‍ എന്നാണ് വിഡിയോയില്‍ യൂ ട്യൂബര്‍മാരെ സാബുമോന്‍ വിളിക്കുന്നത്. ഒരു വിവാഹ ചടങ്ങളില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. സാബുമോന്‍ വിഡിയോ ചിത്രീകരിക്കുന്നതോടെ പലരും മുഖം മറച്ച് ക്യാമറ ഒഴിവാക്കി മാറുന്നുണ്ട്. ‘ഇവന്മാരെ ഇപ്പോഴെ കാണാന്‍ കിട്ടൂള്ളൂ. നിന്‍റെ മുഖം എടുക്കട്ടെ.. നിങ്ങളയൊക്കെ ഇപ്പഴോ ഒരുമിച്ച് കിട്ടുകയുള്ളൂ’ എന്നു പറഞ്ഞാണ് സാബുമോന്‍ വിഡിയോ ചിത്രീകരിക്കുന്നത്. ഇതിനിടയില്‍ ഒരു സ്ത്രീ ക്യാമറയ്ക്ക് മുഖം കൊടുക്കാതെ ഓടുന്നതും വിഡിയോയില്‍ കാണാം. ‘ഞങ്ങൾ സെലിബ്രിറ്റികൾ അല്ലല്ലോ പാവങ്ങളല്ലേ, പിന്നെ എന്തിനാണ് വിഡിയോ എടുക്കുന്നത്’ എന്നാണ് ഇവരുടെ ചോദ്യം. നിങ്ങള്‍ പാപ്പരാസിയാണ്. അവരും സെലിബ്രറ്റിയാണ് എന്നാണ് സാബുമോന്‍ ഇതിന് മറുപടി പറയുന്നത്. മുഖം പൊത്തി ഒളിക്കുന്നൊരു സ്ത്രീയോട് ‘ഏതോ കേസിലെ പ്രതിയാണ് മുഖം വെളിയില്‍ വന്നാല്‍ അകത്താണ്’ എന്നും…

    Read More »
Back to top button
error: