Newsthen Special

  • ‘ട്രംപ് നിങ്ങളുടെ സമ്പദ്‌രംഗം തകര്‍ക്കും; നിങ്ങള്‍ നല്‍കുന്നത് യുക്രൈനില്‍ ചോരയൊഴുക്കാനുള്ള പണം’; റഷ്യന്‍ എണ്ണ ഇറക്കുമതിക്കെതിരേ ഇന്ത്യക്ക് കടുത്ത മുന്നറിയിപ്പുമായി യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍; നയം മാറ്റത്തിന്റെ സൂചനയെന്ന് വിലയിരുത്തല്‍

    ന്യൂയോര്‍ക്ക്: ഇന്ത്യയടക്കമുള്ള അമേരിക്കയുടെ വ്യാപാര പങ്കാളികള്‍ക്കു ശക്തമായ മുന്നറിയിപ്പുമായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി തുടര്‍ന്നാല്‍ ഈ രാജ്യങ്ങള്‍ക്കു നൂറുശതമാനം നികുതി ചുമത്തുമെന്നും നിങ്ങളുടെ സാമ്പത്തികരംഗം ട്രംപ് തകര്‍ക്കുമെന്നുമാണു ലിന്‍ഡ്‌സെയുടെ രൂക്ഷമായ വാക്കുകള്‍. ഇന്ത്യക്കു പുറമേ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളെയും ഉന്നമിട്ടായിരുന്നു ഇവരുടെ പ്രസ്താവന. ഈ മൂന്നു രാജ്യങ്ങളാണ് റഷ്യയുടെ 80 ശതമാനവും ക്രൂഡ് ഓയിലും വാങ്ങുന്നത്. ഇതിലൂടെ യുക്രൈനുമായുള്ള പുടിന്റെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്. റഷ്യക്കു യുദ്ധത്തിനാവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നത് എണ്ണ വില്‍പനയിലൂടെയാണ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനുള്ള സാമ്പത്തിക പിന്തുണയില്ലാതാക്കുകയാണു ട്രംപിന്റെ ലക്ഷ്യം. ഇതുവരെ ഈ വിഷയത്തില്‍ ട്രംപിന്റെ നിലപാട് മയമുള്ളതായിരുന്നു. ഇനിയും തുടര്‍ന്നാല്‍ മൂന്നു രാജ്യങ്ങളുടെയും സമ്പദ്‌രംഗം ട്രംപ് തകര്‍ക്കും. രക്തച്ചൊരിച്ചിലിനുള്ള പണമാണു നിങ്ങള്‍ നല്‍കുന്നതെന്നും ലിന്‍ഡ്‌സെ പറഞ്ഞു. കടുത്ത വിമര്‍ശനങ്ങളുള്ളപ്പോഴും ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാര്‍. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യക്കും…

    Read More »
  • മറക്കാനാകുമോ വിഭാഗീയതയുടെ ആ ഇരുണ്ട കാലം…? സിപിഎമ്മിലെ വിഎസ്- പിണറായി ഗ്രൂപ്പുകള്‍; വിഭാഗീയതയുടെ ആരംഭം ആരുടെ കാലത്ത്?

    ഇന്ന് പിണറായി വിജയന് പകരക്കാരനായി സിപിഎമ്മില്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ലെന്ന് തന്നെ പറയാം. സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരുപോലെ കപ്പിത്താനാണ് പിണറായി. പാര്‍ട്ടിക്ക് ഒറ്റ ശബ്ദമാണെന്ന് സിപിഎം പറയുമ്പോഴും ആ ശബ്ദം പിണറായി വിജയന്റേത് മാത്രം ആണെന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടിക്കുള്ളില്‍ പിണറായിക്ക് എതിര്‍ശബ്ദങ്ങളുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആശയപരമായ തര്‍ക്കങ്ങള്‍ പാര്‍ട്ടിയില്‍ കൊടുമ്പിരി കൊണ്ട കാലം. ഒരു വശത്ത് പിണറായി വിജയനും മറുവശത്ത് വിഎസ് അച്യുതാനന്ദനും കൊമ്പ് കോര്‍ത്ത കാലം. അന്ന് സിപിഎമ്മില്‍ രണ്ട് ഗ്രൂപ്പുകളുണ്ടായിരുന്നു- വിഎസ് ഗ്രൂപ്പും പിണറായി ഗ്രൂപ്പും. സിപിഎമ്മിലെ വിഭാഗീയതയുടെ ചരിത്രം തുടങ്ങുന്നത് വിഎസ്-പിണറായി പോരില്‍ നിന്നല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇഎംഎസില്‍ നിന്നും ഇകെ നായനാരില്‍ നിന്നുമാണ് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വിഎസിലേക്ക് എത്തുന്നത്. അന്ന് യുവനേതാവായിരുന്ന പിണറായി നിലകൊണ്ടത് വിഎസിനൊപ്പമായിരുന്നു. പിന്നീട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ മരണശേഷം സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി എത്തിയത് വിഎസ്സിന്റെ ആശിര്‍വാദത്തോടെയുമായിരുന്നു. 1998 ലെ പാലക്കാട് സമ്മേളത്തില്‍ വച്ചാണ് പിണറായി ആദ്യമായി…

    Read More »
  • സംഗീതവും സര്‍ക്കസും കൂട്ടിയിണക്കി തകര്‍പ്പന്‍ പ്രകടനവുമായി മലയാളത്തിന്റെ സ്വന്തം ‘ഊരാളി’ ബാന്‍ഡ്; ഊരാളി സിര്‍ക്കോ ആദ്യ പ്രദര്‍ശനം സംഗീത നാടക അക്കാദമിയില്‍ 24ന്; ലാറ്റിനമേരിക്കന്‍ ടച്ചില്‍ ‘ഹെയര്‍ ഹാംഗിംഗും’

    തൃശൂര്‍: മനക്കൊടിയിലെ സാധന സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് പ്രാക്ടീസ്, തൃശൂര്‍ ഫോര്‍ത്ത് വാള്‍ വേള്‍ഡ് പ്രീമിയര്‍ എന്നിവര്‍ സംയുക്തമായി -ഊരാളി സിര്‍ക്കോ- രംഗാവതരണം 24ന് വൈകീട്ട് ഏഴിനു സംഗീത നാടക അക്കാദമി റീജണല്‍ തിയേറ്ററില്‍ നടത്തും. സര്‍ക്കസിന്റെ സാധ്യതകളും സംഗതവും കൂട്ടിയിണക്കി ഉരാളി സംഗീത ബാന്‍ഡിലെ മാര്‍ട്ടിന്‍ ഊരാളി, സജി ഊരാളി, സുധീഷ് ഊരാളി, ഷാജി ഊരാളി, മല്ലു പി. ശേഖര്‍ എന്നിവരാണു വേദിയിലെത്തുന്നത്. ലാറ്റിനമേരിക്കന്‍ സര്‍ക്കസ് നാടക കലാകാരിയായ ഇന്‍ഗ്രിദ് ഫ്‌ളോറെസിന്റെ പരീലനത്തിലാണ് ആദ്യാവതരണം. ഇരുപത് വര്‍ഷങ്ങളായി ഇന്ത്യക്കകത്തും പുറത്തുമായി വിവിധ കലാപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സാധന സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് പ്രാക്ടീസ് കോഫി ഗുരു, ഇന്‍ എ കംപാര്‍ട്ട്‌മെന്റ, ഓവര്‍ എ കപ് ഓഫ് ടീ, ആഫ്ടര്‍ ദ സൈലന്‍സ്, ഓടിച്ചോടിച്ച് ഒരു ബസ് നാടകം എന്നീ നാടകാവതരണങ്ങള്‍ക്ക് പുറമേ -ഊരാളി പാട്ടും പറച്ചിലും- എന്ന സംഗീത പരിപാടിയും അറുനൂറോളം വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ലോകത്താദ്യമായി യാത്രാ ബസ് ഇരുവശത്തും…

    Read More »
  • ‘മാതാപിതാക്കളും മകളും ചേര്‍ത്തു പിടിച്ചതുകൊണ്ട് ജീവനൊടുക്കാതെ പിടിച്ചു നില്‍ക്കുന്ന ഒരു പെണ്ണ്’; അതുല്യയുടെ മരണത്തിനു പിന്നാലെ ഗായിക ഇംതിയാസ് ബീഗത്തിന്റെ പോസ്റ്റ് വൈറല്‍

    കോഴിക്കോട്: ഷാര്‍ജയില്‍ മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഗായികയായ ഇംതിയാസ് ബീഗം.  മാതാപിതാക്കളും മകളും സുഹൃത്തുക്കളും ചുരുക്കം ചില ബന്ധുക്കളും ചേർത്ത് പിടിച്ചത് കൊണ്ട് മാത്രം ആത്മഹത്യ ചെയ്യാതെ ജീവിക്കുന്ന ഒരു പെണ്ണ് എന്നാണ് അവർ ഫെയ്സ്ബുക്കിൽ കുറിച്ചത്. മൂന്ന് കൂട്ടരുടെ കഥ എന്ന പേരിലുള്ള പോസ്റ്റില്‍ ടോക്സിക് ബന്ധങ്ങളെപ്പറ്റിയും, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചുമാണ് വ്യക്തമാക്കുന്നത്. ‘ടോക്‌സിക് ആയ ബന്ധങ്ങളിൽ നിന്ന് ഇറങ്ങിവരാനുള്ള ആർജവം പെൺകുട്ടികളും സ്ത്രീകളും കാണിക്കണം എന്ന് പറയുന്നവരും ടോക്‌സിക് ബന്ധങ്ങളിൽ നിന്ന് സഹികെട്ട് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾക്ക് ‘മകളേ മാപ്പ്’ പോസ്റ്റ് ഇടുന്നവർ, ഇറങ്ങിപ്പോരാനുള്ള ധൈര്യം കാണിക്കാമായിരുന്നു ആ കുട്ടിക്ക്, എന്ന് വിലപിക്കുന്നവരും, ടോക്‌സിക്ക് ബന്ധം ആണെന്നറിഞ്ഞിട്ടും പലവട്ടം കുഞ്ഞുങ്ങൾക്ക് വേണ്ടി സഹിച്ചു ക്ഷമിച്ചിട്ടും, കുഞ്ഞിനേയും അത് ബാധിക്കുമെന്നറിഞ്ഞു ഇറങ്ങിപ്പോരുമ്പോൾ, ‘അവൾ liberal life നയിച്ചു എന്നും, കുറച്ച് കാശ് വന്നപ്പോൾ അവനെ ഒഴിവാക്കി…

    Read More »
  • സംഗീത നാടക അക്കാദമി: 67 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി സ്വന്തമായി ബുക് സ്റ്റാള്‍; ഉദ്ഘാടനം തിങ്കളാഴ്ച; ഇതുവരെ പുറത്തിറക്കിയത് 78 ടൈറ്റിലുകള്‍; 50 ശതമാനംവരെ വിലക്കിഴിവ്

    തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ ബുക്‌സ് സ്റ്റാള്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ തിങ്കളാഴ്ച രാവിലെ 10.50ന് ഉദ്ഘാടനം ചെയ്യും. മന്ത്രി ആര്‍. ബിന്ദു പങ്കെടുക്കും. അക്കാദമി വളപ്പിലാണു ബുക്‌സ് സ്റ്റാള്‍. 1964 മുതല്‍ അക്കാദമി പുസ്തക പ്രകാശനം ആരംഭിച്ചെങ്കിലും വില്‍ക്കാന്‍ സ്വന്തമായി ബുക്‌സ് സ്റ്റാള്‍ ഉണ്ടായിരുന്നില്ല. അക്കാദമി ഓഫീസ്, ഓണ്‍ലൈന്‍ എന്നിവയിലൂടെയായിരുന്നു പ്രധാനമായും വില്‍പന. കേരളത്തില്‍ കലാസംബന്ധിയായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ആധികാരിക സ്ഥാപനമാണ് സംഗീത നാടക അക്കാദമി. 1964 ല്‍ കാവാലം നാരായണപ്പണിക്കര്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ എണ്ണപ്പാടം വെങ്കിട രാമഭാഗവതര്‍ എഴുതിയ വെങ്കിട്ട രമണീയം ആണ് അക്കാദമി പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം. ഇതുവരെ 78 പുസ്തകങ്ങള്‍ പുറത്തിറക്കി. എട്ടെണ്ണം ഉടന്‍ പുറത്തിറങ്ങും. പുസ്തകങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കിഴിവുണ്ട്. പ്രസന്നയുടെ ഇന്ത്യന്‍ മെത്തേഡ് ഓഫ് ആക്ടിംഗിന്റെ മലയാള പരിഭാഷയും കേരള സംഗീത നാടക അക്കാദമിയുടെ ചരിത്രവും ബെര്‍തോള്‍ട് ബ്രെഹ്റ്റിന്റെ സമ്പൂര്‍ണ നാടകങ്ങളുടെ മലയാള പരിഭാഷയും…

    Read More »
  • ഇറാനില്‍ മൊസാദ് ഇപ്പോഴും സജീവം? തുടര്‍ച്ചയായ സ്‌ഫോടനങ്ങളിലും തീപടിത്തങ്ങളിലും അഫ്ഗാനികള്‍ക്കൊപ്പം ചാര സംഘടനയെയും സംശയിച്ച് വിദഗ്ധര്‍; അപകടത്തിന്റെ കൃത്യതയും തെരഞ്ഞെടുക്കുന്ന സ്ഥലവും തെളിവ്; മൗനത്തില്‍ ഇസ്ലാമിക റിപ്പബ്ലിക്ക്

    ടെല്‍അവീവ്: ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തലിനു ശേഷവും മൊസാദിന്റെ സാന്നിധ്യം ഇസ്ലാമിക റിപ്പബ്ലിക്കില്‍ തുടരുന്നെന്ന സൂചന നല്‍കി ഇസ്രയേല്‍ സൈനിക വിദഗ്ധന്‍. ഇസ്രയേല്‍ സൈന്യം പിന്‍മാറിയതിനു ശേഷവും തുടരുന്ന ദുരൂഹമായ സ്‌ഫോടനങ്ങള്‍ ഇതിനുള്ള തെളിവാണെന്നും ഉപകരണങ്ങള്‍ക്കുണ്ടാകുന്ന പിഴവുകള്‍കൊണ്ടുമാത്രമാകില്ലെന്നും ഇറാനിയന്‍ പൊളിറ്റിക്കല്‍ അനലിസ്റ്റ് ഡോ. നിമ ബഹേലി പറഞ്ഞു. മതപരമായി പ്രധാന്യമുള്ള ഇറാനിലെ ഏഴാമത്തെ വലിയ നഗരമായ ക്വോമില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ അടുത്തിടെ തീപടര്‍ന്നിരുന്നു. നിരവധിപ്പേര്‍ക്കു പരിക്കേറ്റതു ഗ്യാസ് ലീക്കേജുകൊണ്ടാണ് എന്നായിരുന്നു വിശദീകരണം. എന്നാല്‍, സമാനമായ സംഭവങ്ങള്‍ ടെഹ്‌റാന്‍, കറാജ് അടക്കമുള്ള നഗരങ്ങളിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. അപകടങ്ങളുടെ തോത് വളരെക്കൂടുതലാണ് എന്നതും ഇസ്ലാമിക ഭരണകൂടം ഇതേക്കുറിച്ചു മൗനം പാലിക്കുന്നു എന്നതും ദുരൂഹമാണ്. ഇത് അവിചാരിതമെന്നു പറയാനാകില്ലെന്നും ഡോ. നിമ പറഞ്ഞു. അഫ്ഗാനില്‍നിന്നുള്ള ആളുകളെയാണ് സ്‌ഫോടനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സംശയിക്കുന്നത്. 12 ദിവസത്തെ യുദ്ധത്തിനുശേഷം രേഖകളില്ലാതെ നിര്‍മാണ- ലോജിസ്റ്റിക് മേഖലകളിലടക്കം പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് അഫ്ഗാനികളെയാണ് ഇറാന്‍ തിരിച്ചയച്ചത്. ഇവരെ പെട്ടെന്നു…

    Read More »
  • ചൈനയുടെ ഉപരോധം; ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് മേഖല വന്‍ പ്രതിസന്ധിയില്‍; 32 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ്; ജപ്പാനില്‍നിന്ന് ഇറക്കുമതി നാലിരട്ടി വിലയ്ക്ക്; മോദിയുടെ സന്ദര്‍ശനത്തിനു മുമ്പായി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും ചൈന തള്ളി

    ന്യൂഡല്‍ഹി: 2020ലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടികള്‍ ഇന്ത്യക്കുതന്നെ തിരിച്ചടിയാകുന്നെന്നു റിപ്പോര്‍ട്ട്. ഇന്ത്യക്കെതിരേ അനൗദ്യോഗികവും കൃത്യമയാ ലക്ഷ്യമിട്ടും ചൈന ഏര്‍പ്പെടുത്തിയ വ്യാപാര ഉപരോധം ഇന്ത്യയുടെ സ്മാര്‍ട്ട് ഫോണ്‍, ഇലക്‌ട്രോണിക് വ്യവസായത്തെ ഗുരുതരമായി ബാധിച്ചെന്നാണു റിപ്പോര്‍ട്ട്. ചൈനയുമായി ബന്ധപ്പെട്ട സമീപകാലത്ത് ഇന്ത്യ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധിക്കാന്‍ പോലും ചൈനീസ് അധികൃതര്‍ തയാറായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. എട്ടു ദിവസത്തിനിടെ അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും ചെന്നിടങ്ങളിലെല്ലാം ദേശീയ ബഹുമതികള്‍ നല്‍കി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദരിച്ചെന്നും പ്രചാരണം ശക്തമാകുമ്പോഴാണ് ഇന്ത്യന്‍ മന്ത്രിമാരുടെ സന്ദര്‍ശനങ്ങള്‍ പ്രത്യേകിച്ചു ഗുണമുണ്ടാക്കുന്നില്ലെന്ന ആരോപണം ഇന്ത്യന്‍ വ്യവസായ മേഖലകളില്‍നിന്നുതന്നെ ഉയരുന്നത്. സെല്ലുലാര്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) സര്‍ക്കാരിനു നല്‍കിയ കത്തിലാണ് ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് മേഖല അനുഭവിക്കുന്ന ഗുരുതര പ്രതിസന്ധികള്‍ പുറത്തുവരുന്നത്. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ 32 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നഷ്ടമുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. ചൈനയില്‍നിന്നുള്ള ഉപകരണങ്ങള്‍, പ്രത്യേക മെഷീനുകള്‍, നിര്‍ണായക പാര്‍ട്‌സുകള്‍ എന്നിവയ്ക്കാണ് ചൈന അനൗദ്യോഗിക നിയന്ത്രണം…

    Read More »
  • ഷോക്കടിപ്പിക്കുന്ന കണക്ക്!!! 15 വര്‍ഷത്തിനിടെ മരണം 3,679; കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 241, 9 പേര്‍ കെഎസ്ഇബി ജീവനക്കാര്‍

    തിരുവനന്തപുരം: കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേരളത്തില്‍ വൈദ്യുതി അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 3,679 പേര്‍ക്ക്. 2,480 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 241 പേരാണ് വൈദ്യുതി അപകടങ്ങളില്‍ മരിച്ചത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റേതാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. ഓരോ വര്‍ഷവും 200 മുകളിലാണ് സംസ്ഥാനത്തെ വൈദ്യുത അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം. 2020 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്ക് മാത്രം നോക്കിയാല്‍ ഇത് വ്യക്തമാണ്. 2020-21ല്‍ 242 പേര്‍ മരിച്ചെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 241 പേരുടെ ജീവന്‍ വൈദ്യുതി അപഹരിച്ചു. അല്‍പം കുറവ് 2023-24ല്‍ മാത്രം. 205 പേര്‍ ആ വര്‍ഷം വൈദ്യുതി ആഘാതമേറ്റ് മരണത്തിന് കീഴടങ്ങി. ഈ ഒരു വര്‍ഷത്തിനിടയില്‍ മരിച്ച പൊതുജനങ്ങള്‍ 222 പേരാണ്. അനധികൃത വൈദ്യുതി വേലികള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ലൈനിന് സമീപം ഇരുന്പ് തോട്ടി ഉപയോഗിക്കുന്നതെല്ലാം അപകടത്തിന് കാരണമായിട്ടുണ്ട്. ജോലിക്കിടയില്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രം മരിച്ച കെഎസ്ഇബി…

    Read More »
  • ശിഖര്‍ ധവാന്‍ അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറി; പാകിസ്താന് എതിരായ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലജന്റ്‌സ് ക്രിക്കറ്റ് മത്സരം റദ്ദാക്കി; യുവരാജ് സിംഗ് നായകനായ ഇന്ത്യന്‍ ലജന്റ്‌സ് ടീം പിന്‍മാറിയത് പഹല്‍ഗാം ആക്രമണത്തില്‍ പ്രതിഷേധിച്ച്

    ബര്‍മിംഗ്ഹാം: പഹല്‍ഗാം ആക്രമണത്തിന്റെ പേരില ശിഖര്‍ ധവാന്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതോടെ ബര്‍മിംഗ്ഹാമില്‍ ഇന്നു (ഞായര്‍) നടക്കേണ്ടിയരുന്ന ഇന്ത്യ-പാക് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലജന്‍ഡ്‌സ് ക്രിക്കറ്റ് മത്സരം റദ്ദാക്കി. ജൂണ്‍ 18ന് എഡ്ജ്ബാസ്റ്റണില്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിന്റെ ഫൈനല്‍ ഓഗസ്റ്റ് രണ്ടിലേക്കാണു നിശ്ചയിച്ചിട്ടുള്ളത്. ലോകകപ്പ് ജേതാവായ യുവരാജ് സിംഗാണ് ഇന്ത്യന്‍ ലജന്റ്‌സിന്റെ ക്യാപ്റ്റന്‍. ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, സുരേഷ് റെയ്ന, റോബിന്‍ ഉത്തപ്പ, വരുണ്‍ ആരോണ്‍ തുടങ്ങിയവരും ടീമിലുണ്ട്. ചില സന്തോഷകരമായ ഓര്‍മകള്‍ പുനസൃഷ്ടിക്കുക മാത്രമായിരുന്നു ടൂര്‍ണമെന്റിന്റെ ലക്ഷ്യമെന്നു റദ്ദാക്കല്‍ തീരുമാനം അറിയിച്ചു ഡബ്ല്യുസിഎല്‍ ഭാരവാഹികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അറിയിച്ചു. Dear all , pic.twitter.com/ViIlA3ZrLl — World Championship Of Legends (@WclLeague) July 19, 2025 ‘ഈ വര്‍ഷം പാകിസ്താന്‍ ഹോക്കി ടീം ഇന്ത്യയിലെത്തുമെന്നു വാര്‍ത്തകള്‍ കേട്ടിരുന്നു. അടുത്തിടെ ഇന്ത്യ-പാക് വോളിബോള്‍ മത്സരവും നടന്നിരുന്നു. ഇനിയും ഇരു ടീമുകളും പങ്കെടുക്കുന്ന…

    Read More »
  • ആദ്യദിനം തന്ത്രപ്രധാന പങ്കാളി, രണ്ടാംദിനം പേക്കിനാവ്! ‘ട്രംപ്ലോമസി’യില്‍ വലഞ്ഞ് മോദിയും കൂട്ടരും; ടിആര്‍എഫിനെ ഭീകര സംഘടനയാക്കി, പിന്നാലെ യുദ്ധവിമാനം വീണ കഥ പറഞ്ഞ് ഞെട്ടിച്ചു; ഇന്ത്യക്കു മാത്രമല്ല, ലോകത്തിനും ട്രംപ് ‘പിടികിട്ടാ’ പുള്ളി! സെലന്‍സ്‌കി മുതല്‍ ഇറാന്‍വരെ മാറിമറിഞ്ഞ നയതന്ത്രം

    ന്യൂഡല്‍ഹി: ‘മൈ ഫ്രണ്ട്’ എന്ന് അഭിമാനത്തോടെ വിശേഷിപ്പിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നത് തുടര്‍ച്ചയായ പ്രതിസന്ധി. ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്താന്‍ മധ്യസ്ഥത വഹിച്ചെന്ന വെളിപ്പെടുത്തലിന്റെ വെടിയും പുകയും തീരും മുമ്പേയാണിപ്പോള്‍ അഞ്ചു വിമാനങ്ങള്‍കൂടി തകര്‍ന്നെന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ഇന്ത്യയുടെയോ പാകിസ്താന്റെയോ വിമാനങ്ങളാകാമെന്നതില്‍ വ്യക്തതയില്ലെങ്കിലും മോദിയെ സംശയ നിഴലില്‍ നിര്‍ത്തുന്നതാണ് ഇതെന്നു വ്യക്ത്യം. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ ലഷ്‌കറെ തോയ്ബയുടെ ‘നിഴല്‍ സംഘടന’യായി വിശേഷിപ്പിക്കുകയും ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തതിന്റെ ചൂടുമാറും മുമ്പേയാണ് അടുത്ത വെടിപൊട്ടിച്ചത്. ഇന്ത്യ മാത്രമല്ല ഇത്തരം കുടുക്കുകളില്‍ പെട്ടുപോയിട്ടുള്ളത് എന്നതു മാത്രമാണ് ആശ്വാസം! പങ്കാളികളോടു തന്ത്രപരമായ വാഗ്ദാനങ്ങളെല്ലാം പാലിക്കുമ്പോഴും അവരെ കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യുന്ന ‘ട്രംപ്ലോമസി’യാണിത്. ഡോണള്‍ഡ് ട്രംപിനെപ്പോലൊരു പ്രശ്‌നത്തെ എങ്ങനെ നേരിടുമെന്നാണു ലോകമെമ്പാടുമുള്ളവര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ഠ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ കാമ്പെയ്‌നിന്റെ ഭാഗമായി യഥാര്‍ഥത്തില്‍ ലോകമെമ്പാടുമുള്ള അമേരിക്കന്‍…

    Read More »
Back to top button
error: