Newsthen Special
-
‘ന്യൂനപക്ഷ ദല്ലാള്‍ സംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവര്‍ ഹിന്ദുത്വയുടെ രാഷ്ട്രം നിര്‍വചിക്കുന്നു, വര്‍ഗീയവാദികളുടെ കംഗാരു കോടതികള്‍ ന്യൂനപക്ഷങ്ങളെ ട്രെയിനിലും തെരുവിലും വിചാരണ ചെയ്യുന്നു’: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കത്തോലിക്കാ സഭ മുഖപത്രം
കോട്ടയം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ മതംമാറ്റവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക. റെയില്‍വേ ഉദ്യോഗസ്ഥന്‍ തനിക്കു കുറ്റവാളികളെന്നു തോന്നിയ കന്യാസ്ത്രീകളെയും ഒപ്പമുള്ളവരെയും ചോദ്യം ചെയ്യാന്‍ വര്‍ഗീയവാദികളെ വിളിച്ചു വരുത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയുമാണ് ചെയ്തതെന്നും ന്യൂനപക്ഷ ദല്ലാള്‍ സംഘങ്ങളുടെ ഒറ്റുചുംബനത്തോടെ ഹിന്ദുത്വയുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും ദീപിക മുഖപ്രസംഗം. അടുത്തിടെ ബിജെപിയുടെ ന്യൂനപക്ഷങ്ങളോടുള്ള ഇരട്ടത്താപ്പ് നയങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന്റെ തുടര്‍ച്ചയായിട്ടാണ് സഭയുടെ നാവെന്നു വിശേഷിപ്പിക്കുന്ന ദീപികയില്‍ വിമര്‍ശനം വരുന്നത്. ഛത്തീസ്ഗഡിലും ഒഡീഷയിലും ഉള്‍പ്പെടെ കന്യാസ്ത്രീകള്‍ക്കു കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും നല്‍കുന്ന രാഷ്ട്രീയം ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലിംകളും ഉള്‍പ്പെടുന്ന മതേതര സമൂഹം തിരിച്ചറിയണമെന്നും ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്നു കേരള ഘടകത്തെയും സ്‌നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നെന്നും എഡിറ്റോറിയലില്‍ പറയുന്നു. മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം കന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വര്‍ഗീയവാദികള്‍ ഛത്തിസ്ഗഡില്‍ വിചാരണ ചെയ്തത്. ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ തനിക്കു കുറ്റവാളികളെന്നു…
Read More » -
ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കും; എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍; മൂന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് വ്യത്യസ്ത പാഠഭേദങ്ങള്‍; നടപടികള്‍ അണിയറയില്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ച് ബോധവാന്‍മാരാക്കാന്‍ മൂന്നു മുതല്‍ 13 വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പാഠഭാഗം തയാറാക്കാന്‍ എന്‍സിഇആര്‍ടി. മെയ് 7 ന് പുലര്‍ച്ചെ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ നടത്തിയ സൈനിക ആക്രമണങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായെന്ന നിലയിലായിരുന്നു ആക്രമണങ്ങള്‍. എന്‍സിഇആര്‍ടി പാഠങ്ങള്‍ രണ്ടു ഭാഗങ്ങളായാണു പുറത്തിറക്കുക. ആദ്യഭാഗത്തില്‍ മൂന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ക്കും രണ്ടാം ഭാഗത്തില്‍ ഒമ്പതുമുതല്‍ 13 വരെയുള്ള വിദ്യാര്‍ഥികളെയാണ് ഉള്‍പ്പെടുത്തുക. ഓരോ പാഠഭാഗങ്ങളും എട്ടു മുതല്‍ പത്തു പേജുകള്‍വരെയുണ്ട്. ‘ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ചും പാകിസ്ഥാന്‍ വീണ്ടും എങ്ങനെ പരാജയപ്പെട്ടു എന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുക എന്നതാണ് ലക്ഷ്യം. ഈ മൊഡ്യൂളിലൂടെ, ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും നമ്മുടെ സായുധ സേനയുടെ തന്ത്രപരമായ ശക്തിയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ പഠിക്കും- മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദേശീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക മൊഡ്യൂളുകള്‍ അനുബന്ധ വായനാ സാമഗ്രികളായി എന്‍സിആര്‍ടി തയ്യാറാക്കുന്നുണ്ട്. ‘രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ…
Read More » -
ന്യൂസ്മാനോ ബിസിനസുകാരനോ; കൊമ്പുകോര്‍ത്ത് ട്രംപും റൂപര്‍ട്ട് മര്‍ഡോക്കും; മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടും ട്രംപിനെ വിടാതെ വാള്‍സ്ട്രീറ്റ് ജേണല്‍; ഒരു വാര്‍ത്തയും നല്‍കാതെ ഫോക്‌സ് ന്യൂസ്! എപ്‌സ്റ്റീന്‍ ഫയല്‍സിലൂടെ മറനീക്കുന്ന അന്തര്‍ധാരകള്‍
ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാള്‍സ്ട്രീറ്റ് വാര്‍ത്തയില്‍ കൊമ്പകോര്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മാധ്യമ ടൈക്കൂണ്‍ റൂപര്‍ട്ട് മര്‍ഡോക്കും. ഇരുവരും തമ്മിലുള്ള ദീര്‍ഘകാല ബന്ധം പരീക്ഷിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കേസിന്റെ പുരോഗതി. ട്രംപ് ദശലക്ഷക്കണക്കിനു ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടും മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള വാള്‍സ്ട്രീറ്റ് ജേണല്‍ തുടര്‍വാര്‍ത്തകളില്‍നിന്ന് പിന്നാക്കം പോയിട്ടില്ല. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റതിനുശേഷം ട്രംപിന്റെ അനുയായികള്‍ നടത്തിയ യുഎസ് ക്യാപ്പിറ്റോള്‍ ആക്രമണത്തിനു പിന്നാലെ ‘ഞങ്ങള്‍ ട്രംപിന്റെ വ്യക്തിത്വം ഇല്ലാതാക്കും’ എന്ന പറഞ്ഞു മര്‍ഡോക്ക് ഒരു എക്‌സിക്യുട്ടീവിന് അയച്ച ഇ-മെയില്‍ വിവാദമായിരുന്നു. ലോകത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടെ നിരവധി പ്രസിഡന്റുമാരുടെ ചങ്ങാതിയാകാനും ചിലരെ താഴെയിറക്കാനും മര്‍ഡോക്കിനു കഴിഞ്ഞു. എന്നാല്‍, ട്രംപിന്റെ കാര്യത്തില്‍ മാത്രം പിഴച്ചു. പരാജയപ്പെട്ട യുഎസ് പ്രസിഡന്റില്‍നിന്ന് വൈറ്റ് ഹൗസ് തിരികെപ്പിടിച്ച, 132 വര്‍ഷത്തിനിടെയിലെ ആദ്യ പ്രസിഡന്റായി ട്രംപ് മാറി. പിന്നീടു ക്ലബ് ലോകകപ്പ് ഫൈനല്‍ മുതല്‍ ഓവല്‍ ഓഫീസില്‍വരെ ട്രംപിന്റെ…
Read More » -
യുവതികളെ ഭീഷണിപ്പെടുത്തി ഒമ്പതു മണിക്കൂര്‍ നഗ്നരാക്കി നിര്‍ത്തി; വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി അരലക്ഷം തട്ടി; ഞെട്ടിച്ച് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്; വിദ്യാഭ്യാസമുള്ളവരും കുടുങ്ങുന്നതില്‍ ആശങ്ക അറിയിച്ച് പോലീസ്
മുംബൈ: മുംബൈ പൊലീസില്‍ നിന്നെന്ന് ഭീഷണിപ്പെടുത്തി യുവതികളെ ‘ഡിജിറ്റല്‍ അറസ്റ്റിലാക്കി’ പണം തട്ടിയെന്ന് പരാതി. ബെംഗളൂരുവിലാണ് സംഭവം. ഒന്‍പത് മണിക്കൂര്‍ നേരമാണ് യുവതിയെയും സുഹൃത്തിനെയും തട്ടിപ്പുസംഘം നഗ്‌നരാക്കി നിര്‍ത്തിയത്. അന്‍പത്തിയെട്ടായിരത്തിലേറെ രൂപയും സംഘം ഇവരില്‍ നിന്ന് കൈക്കലാക്കി. ജൂലൈ 17നാണ് സംഭവം. അന്നു തായ്‌ലന്‍ഡില്‍നിന്ന് എത്തിയ യുവതിക്ക് മുംബൈ കോള്‍ബ പൊലീസ് സ്റ്റേഷനില്‍ നിന്നെന്ന വ്യാജേനെ ഫോണ്‍ വന്നു. യുവതിക്ക് ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബന്ധമുണ്ടെന്നും, മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണിയാണ് യുവതിയെന്നും ഒരു കൊലക്കേസിലും പങ്കുണ്ടെന്നും പൊലീസ് ഓഫിസര്‍ എന്ന് അവകാശപ്പെട്ടയാള്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍ തനിക്ക് കേസുമായി ബന്ധമില്ലെന്നും ആളുമാറിപ്പോയിട്ടുണ്ടാകുമെന്നും യുവതി പറഞ്ഞു. ഇതോടെ യുവതിയുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൃത്യമായി പറഞ്ഞ് തട്ടിപ്പുസംഘം വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് കേസിന്റേതെന്ന് പറയപ്പെടുന്ന വ്യാജ എഫ്‌ഐആറുകളും അറസ്റ്റ് വാറണ്ടുകളും സിബിഐ ഐഡി കാര്‍ഡുകളും ഓഫിസര്‍ ഇവരുമായി പങ്കുവച്ചു. ഇതോടെ കേള്‍ക്കുന്നത് സത്യമാണെന്ന് യുവതി…
Read More » -
സൈബോര്‍ഗ് കോക്രോച്ചുകള്‍ മുതല്‍ എഐ ടാങ്കുകള്‍ വരെ; റഷ്യ- യുക്രൈന്‍ പോരാട്ടത്തിനു പിന്നാലെ ഭാവിയുടെ യുദ്ധമുന്നണിയെ അടിമുടി മാറ്റിമറിക്കാന്‍ യൂറോപ്യന്‍ കമ്പനികള്‍; ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ ബജറ്റിനെ മറികടക്കുന്ന നിക്ഷേപം; യുദ്ധം നീണ്ടാല്‍ റഷ്യ കാണാനിരിക്കുന്നത് ശാസ്ത്ര കഥകളെ മറികടക്കുന്ന നീക്കങ്ങള്‍
മ്യൂണിച്ച്/ബെര്‍ലിന്‍/ഫ്രാങ്ക്ഫര്‍ട്ട്: റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിന്റെ പ്രതിരോധ രംഗത്ത് വന്‍ കുതിച്ചുകയറ്റമെന്നു റിപ്പോര്‍ട്ട്. അത്യാധുനിക സാങ്കേതിക രംഗത്ത് ജര്‍മനിയടക്കമുള്ള രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളിലേക്കു കോടികളുടെ നിക്ഷേപം ഒഴുകുന്നെന്നാണു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ടാങ്കുകള്‍ മുതല്‍ ഏതു പ്രതികൂല സാഹചര്യത്തിലും കടന്നുകയറാവുന്ന ചാര പാറ്റകള്‍ (സ്‌പൈ കോക്രോച്ച്) വരെയുള്ള വന്‍ കുതിച്ചു കയറ്റത്തിലേക്കാണു ജര്‍മനി നടന്നു കയറുന്നതെന്നാണു വിവിധ കമ്പനികളെ അധികരിച്ചുള്ള റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ യൂറോപ്പിലെ ഏറ്റവും മൂല്യവത്തായ പ്രതിരോധ സ്റ്റാര്‍ട്ടപ്പായി വളര്‍ന്ന ജര്‍മനിയിലെ ഹെല്‍സിംഗിന്റെ സ്ഥാപകനായ ഗുണ്ടബെര്‍ട്ട് ഷെര്‍ഫാണു സൈനിക രംഗത്തെ മാറ്റത്തെക്കുറിച്ചു വിശദീകരിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം യൂറോപ്പിനെ ആകെ മാറ്റിമറിച്ചെന്നും നാലുവര്‍ഷം മുമ്പ് സൈനിക സ്‌ട്രൈക്കര്‍ ഡ്രോണുകളും എഐ യുദ്ധ സംവിധാനങ്ങളും നിര്‍മിക്കുന്ന കമ്പനിയിലേക്കു നിക്ഷേപമെത്തിക്കാന്‍ വിയര്‍ത്തെങ്കില്‍ കഴിഞ്ഞമാസം 12 ബില്യണ്‍ ഡോളറിന്റെ മൂല്യ വര്‍ധനയാണുണ്ടായത്. ലോകത്താദ്യമായി നൂതന സാങ്കേതിക വിദ്യകള്‍ക്കായി അമേരിക്കന്‍ പ്രതിരോധ ബജറ്റിനെ മറികടക്കുന്ന നിക്ഷേപമാണ് യൂറോപ്യന്‍ കമ്പനികള്‍ക്ക് ആകെ…
Read More » -
ഇപ്പോഴും നുഴഞ്ഞു കയറാനാകാത്ത ഭീകരശൃംഖല; ദുര്‍ബലമായ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍; പഹല്‍ഗാം ആക്രമണത്തിനു ശേഷവും നിഴലായി തുടരുന്ന തീവ്രവാദ സാന്നിധ്യം; രാഷ്ട്രീയത്തിന്റെ മറവിലെ ആഹ്വാനങ്ങള്‍; ടിആര്‍എഫിനെ തീവ്രവാദ സംഘടനയാക്കുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല; ലഷ്‌കറെ- തോയ്ബ കളം മാറ്റിച്ചവിട്ടുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: സെപ്റ്റംബറിലെ തെളിഞ്ഞ പ്രഭാതത്തില്‍ കശ്മീരിലെ മാള്‍ട്ടല്‍ഹാമ എന്ന ചെറിയ ഗ്രാമത്തില്‍നിന്ന് ഡയല്‍ഗാമിലെ മെറ്റല്‍-ഷട്ടറിംഗ് യൂണിറ്റിലേക്കു ജോലിക്കുപോയിരുന്ന ഖുര്‍ഷിദ് അഹമ്മദ് ഗാനി എന്ന സൗമ്യനായ ചെറുപ്പക്കാരന്‍. ബൈക്കില്‍ വീട്ടില്‍നിന്നു പുറപ്പെടുകയും തിരിച്ചെത്തുകയും ചെയ്തിരുന്ന യുവാവിനെ കഴിഞ്ഞ മാര്‍ച്ചില്‍ പോഷാമ, കാഞ്ചിയുള്ളാര്‍, അഡിജെന്‍ എന്നിവിടങ്ങളിലും ഏപ്രിലില്‍ ഷോപ്പിയാനിലെ ദേവ്പോര-പദ്പവാന്‍ ഗ്രാമങ്ങളിലും ജൂലൈയില്‍ കുല്‍ഗാമിലെ കുന്ദ്-മാല്‍വാന്‍ വനത്തില്‍ രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ക്കുമൊപ്പം ‘കാട്ടിലെ ദുഷ്ടാത്മാവിനെപ്പോലെ’ കണ്ടെത്തിയെന്നു ചിലര്‍ പറഞ്ഞപ്പോഴും ആരും ഒന്നും സംശയിച്ചിരുന്നില്ല. പക്ഷേ, പഹല്‍ഗാമിലെ ബൈസരന്‍ മൈതാനത്ത് കുടുംബങ്ങള്‍ക്കൊപ്പം ഉല്ലാസത്തിലായിരുന്ന ആളുകള്‍ക്കുനേരെ ‘കലിമ’ ചൊല്ലിച്ചശേഷം വെടിയുതിര്‍ത്ത തീവ്രവാദികളുടെ നേതാവായിരുന്നു ഗാനിയെന്നു കണ്ടെത്തുമ്പോള്‍ ഞെട്ടാത്തവരില്ല. ഒരോ സമയത്തും പോലീസിന്റെയും സൈന്യത്തിന്റെയും പട്രോളിംഗില്‍നിന്ന് ഇയാള്‍ ഇത്രകാലം തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ നിരന്തര ആവശ്യം പരിഗണിച്ചു ലഷ്‌കറെയുടെ ശാഖയായ ടിആര്‍എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല. ഗാനിയെപ്പോലെ ഇന്ത്യയുടെ കണ്ണുവെട്ടിച്ച് ചെറുപ്പക്കാര്‍ കശ്മീര്‍ താഴ്‌വരകളില്‍ മരണത്തിന്റെ വ്യാപാരികളായി തുടരുന്നു എന്നതിലെ അപകടം ചെറുതല്ല. ലഷ്‌കറെ…
Read More » -
കാമുകനോടൊപ്പം ക്വട്ടേഷന്‍; ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; ജയിലില്‍ ഒരുമാസമായിട്ടും ആരും കാണാന്‍ എത്താതെ സോനം; പശ്ചാത്തപമില്ല, ദിവസവും ടിവി കാഴ്ച; ദിനചര്യകളിളിലും കൃത്യനിഷ്ഠ!
ഷില്ലോംഗ്: മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ സോനം ഷില്ലോംഗ് ജയിലില്‍ ഒരു മാസം പൂര്‍ത്തിയാക്കി. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ സോനം ഒരിക്കല്‍ പോലും തന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിച്ചുകണ്ടില്ലെന്ന് ജയില്‍ വൃത്തങ്ങള്‍. കുടുംബാംഗങ്ങള്‍ ആരും സോനത്തെ സന്ദര്‍ശിച്ചിട്ടുമില്ല. സോനം ജയിലിലെ ചുറ്റുപാടുമായി പൊരുത്തപ്പെടുകയും സഹ വനിതാ തടവുകാരോട് നന്നായി പെരുമാറുകയും ചെയ്യുന്നുണ്ടെന്നാണ് ജയിലില്‍ നിന്നുള്ള വിവരം. എല്ലാ ദിവസവും രാവിലെ കൃത്യ സമയത്ത് ഉണരുന്നു, ജയില്‍ ചട്ടങ്ങള്‍ അനുസരിക്കാനും സോനത്തിന് മടിയില്ല. കൊലക്കേസ് പ്രതിയായ സോനം സഹതടവുകാരോടോ ജയില്‍ അധികൃതരോടോ തന്റെ കുറ്റകൃത്യത്തെക്കുറിച്ചോ വ്യക്തിജീവിതത്തെക്കുറിച്ചോ സംസാരിക്കാറില്ല. ജയിലിനുള്ളില്‍ സോനത്തിന് ഇതുവരെ പ്രത്യേക ജോലിയൊന്നും നല്‍കിയിട്ടില്ല, എന്നാല്‍ സോനത്തെ തയ്യലും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട മറ്റ് ജോലികളും പഠിപ്പിക്കുമെന്ന് ജയില്‍വൃത്തങ്ങള്‍ അറിയിച്ചു. പ്രതിക്ക് എല്ലാ ദിവസവും ടിവി കാണാനുള്ള സൗകര്യവുമുണ്ട്. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച്, സോനത്തിന് അവളുടെ കുടുംബാംഗങ്ങളെ കാണാനും സംസാരിക്കാനും അനുവാദമുണ്ട്, എന്നാല്‍ ആരും ഇതുവരെ അവളെ സന്ദര്‍ശിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല.…
Read More » -
ആലുവ ലോഡ്ജിലെ കൊലപാതകം: മാസത്തില്‍ രണ്ടുവട്ടം മുറിയെടുക്കും; പണം കൊടുക്കുന്നതും അഖില; മദ്യപിച്ചെത്തിയ ബിനു അഖിലയെ കൊന്നെന്ന് ആദ്യമറിയിച്ചത് സുഹൃത്തിനെ; വീഡിയോയും നല്‍കി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ആലുവ: ആലുവയിലെ ലോഡ്ജില്‍ കാമുകിയെ യുവാവ് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേര്യമംഗലം സ്വദേശി ബിനുവാണ് (37) കൊല്ലം കുണ്ടറ സ്വദേശി അഖിലയെ (35) കൊന്ന ശേഷം ആലുവ പൊലീസിന് കീഴടങ്ങിയത്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സാന്റോ കോംപ്‌ളക്‌സിലെ തോട്ടുങ്കല്‍ ലോഡ്ജില്‍ വെച്ചായിരുന്നു ഞായറാഴ്ച്ച രാത്രി കൊലപാതകം നടന്നത്. ഒരു വര്‍ഷത്തില്‍ അധികമായി മാസത്തില്‍ ഒന്നുരണ്ടു പ്രാവശ്യം ബിനുവും അഖിലയും ഒരുമിച്ച് ഇവിടെ മുറിയെടുക്കാറുണ്ട്. മുറിയെടുത്താല്‍ അഞ്ച് ദിവസം വരെ ഒരുമിച്ച് ഇവിടെ തങ്ങിയ ശേഷമാണ് തിരികെ പോവാറ്. അഖില ഫോണ്‍ വിളിച്ചാണ് മുറി വേണമെന്ന് ആവശ്യപ്പെടുന്നതും പണം കൊടുക്കുന്നതും. ഞായറാഴ്ച്ച വൈകിട്ടെത്തുമെന്ന് ലോഡ്ജുകാരോട് അഖില എന്നറിയിച്ചിരുന്നു. പറഞ്ഞതുപോലെ രാത്രി 8 മണിക്ക് ബിനുവും അഖിലയും എത്തി. ആദ്യമെത്തിയ ബിനു മദ്യപിച്ചിരുന്നു. 9.30ഓടെ റിസപ്ഷനിലെത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു അയാള്‍. പിന്നീട് റൂമിലേക്ക് പോയി. രാത്രി 11 മണി കഴിഞ്ഞതോടെ, ബിനു സുഹൃത്തിനെ വിളിച്ച് അഖിലയെ…
Read More » -
നൂറ്റാണ്ടിന്റെ സമരസഖാവിനു വിട നല്‍കി തലസ്ഥാനം; ജന്മനാട്ടിലേക്ക് ഒരിക്കല്‍കൂടി വി.എസ്.; അണമുറിയാതെ അഭിവാദ്യങ്ങള്‍
തിരുവനന്തപുരം: വിപ്ലവ സൂര്യന് വിട നല്‍കി തലസ്ഥാനം. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പാർട്ടി സെക്രട്ടറിയായും ആറു പതിറ്റാണ്ടിലേറെ വിഎസിന്‍റെ കര്‍മ മണ്ഡലമായിരുന്ന നാടാണ് ഇടനെഞ്ചുപൊട്ടി സഖാവിനെ യാത്രായാക്കിയത്. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വിഎസ് അച്യുതാനന്ദന്‍റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലസ്ഥാനത്തുനിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു. വിലാപയാത്ര ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലെത്തും. വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനം ഒരുക്കിയായിരിക്കും കെഎസ്ആര്‍ടിസി പ്രത്യേക ബസിലെ വിലാപയാത്ര. രാത്രി പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ആലപ്പുഴ ഡിസിയില്‍ പൊതുദര്‍ശനമുണ്ടാകും. 11 മണി മുതല്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. നാളെ നാലുമണിക്ക് വലിയചുടുകാട്ടിലായിരിക്കും സംസ്കാരം. സമരസഖാവിനെ ഒരു നോക്കുകാണാനും അന്ത്യമോപചാരം അര്‍പ്പിക്കാനും ജനപ്രവാഹം തുടരുകയാണ്. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീടായ വേലിക്കകത്ത് എത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ ഒന്‍പതുമണിയോടെ വിലാപയാത്രയായി മൃതദേഹം സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളിലെത്തിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ദര്‍ബാര്‍ ഹാളില്‍ വി.എസ്സിന് അന്തിമോപചാരം അര്‍പ്പിച്ചു. രാഷ്ട്രീയ, സാമൂഹിക രംഗത്തെ…
Read More »
