ആദ്യദിനം തന്ത്രപ്രധാന പങ്കാളി, രണ്ടാംദിനം പേക്കിനാവ്! ‘ട്രംപ്ലോമസി’യില്‍ വലഞ്ഞ് മോദിയും കൂട്ടരും; ടിആര്‍എഫിനെ ഭീകര സംഘടനയാക്കി, പിന്നാലെ യുദ്ധവിമാനം വീണ കഥ പറഞ്ഞ് ഞെട്ടിച്ചു; ഇന്ത്യക്കു മാത്രമല്ല, ലോകത്തിനും ട്രംപ് ‘പിടികിട്ടാ’ പുള്ളി! സെലന്‍സ്കി മുതല്‍ ഇറാന്‍വരെ മാറിമറിഞ്ഞ നയതന്ത്രം
നരേന്ദ്ര മോദിയെയും പാക് പട്ടാള മേധാവി അസിം മുനീറിനെയും ഒരേ വാക്യത്തില്‍ പരാമര്‍ശിച്ചുകൊണ്ടു കുറഞ്ഞതു നാലു പ്രസ്താവനകളെങ്കിലും ട്രംപ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 19ന് ആണ് മുനീര്‍ മിടുക്കനാണെന്നു പറഞ്ഞശേഷം വൈറ്റ് ഹൗസിലേക്കു ഉച്ചഭക്ഷണത്തിനു ക്ഷണിച്ചത്. അതേസമയം മോദി ട്രംപിനെ സംബന്ധിച്ച് 'ഫന്റാസ്റ്റിക് മാനും' 'വലിയ സുഹൃത്തു'മാണ്!

ന്യൂഡല്‍ഹി: ‘മൈ ഫ്രണ്ട്’ എന്ന് അഭിമാനത്തോടെ വിശേഷിപ്പിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നത് തുടര്‍ച്ചയായ പ്രതിസന്ധി. ഓപ്പറേഷന് സിന്ദൂര്‍ നിര്‍ത്താന്‍ മധ്യസ്ഥത വഹിച്ചെന്ന വെളിപ്പെടുത്തലിന്റെ വെടിയും പുകയും തീരും മുമ്പേയാണിപ്പോള്‍ അഞ്ചു വിമാനങ്ങള്‍കൂടി തകര്‍ന്നെന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ഇന്ത്യയുടെയോ പാകിസ്താന്റെയോ വിമാനങ്ങളാകാമെന്നതില്‍ വ്യക്തതയില്ലെങ്കിലും മോദിയെ സംശയ നിഴലില്‍ നിര്‍ത്തുന്നതാണ് ഇതെന്നു വ്യക്ത്യം.
പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ ലഷ്കറെ തോയ്ബയുടെ ‘നിഴല്‍ സംഘടന’യായി വിശേഷിപ്പിക്കുകയും ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തതിന്റെ ചൂടുമാറും മുമ്പേയാണ് അടുത്ത വെടിപൊട്ടിച്ചത്. ഇന്ത്യ മാത്രമല്ല ഇത്തരം കുടുക്കുകളില്‍ പെട്ടുപോയിട്ടുള്ളത് എന്നതു മാത്രമാണ് ആശ്വാസം! പങ്കാളികളോടു തന്ത്രപരമായ വാഗ്ദാനങ്ങളെല്ലാം പാലിക്കുമ്പോഴും അവരെ കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യുന്ന ‘ട്രംപ്ലോമസി’യാണിത്. ഡോണള്‍ഡ് ട്രംപിനെപ്പോലൊരു പ്രശ്നത്തെ എങ്ങനെ നേരിടുമെന്നാണു ലോകമെമ്പാടുമുള്ളവര്‍ ഇപ്പോള്‍ ചോദിക്കുന്നത്.
ഠ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്
മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന് കാമ്പെയ്നിന്റെ ഭാഗമായി യഥാര്‍ഥത്തില്‍ ലോകമെമ്പാടുമുള്ള അമേരിക്കന്‍ വിരുദ്ധതയെ തട്ടിയുണര്ത്തുകയാണു ട്രംപ് ചെയ്തത്. സഖ്യകക്ഷികളെ പരസ്യമായി പരിഹസിച്ചു. അവരുടെ എതിരാളികളുമായി പരസ്യമായി ‘ശൃംഗരി’ച്ചു. ഇന്ത്യയെ സംബന്ധിച്ചും അതുതന്നെയാണു സംഭവിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ട്രംപ് യുദ്ധം നിര്‍ത്താന്‍ ഇടപെട്ടെന്ന് ഉറക്കെപ്പറയുന്നു. ഒപ്പം അസിം മുനീറിനെ വിരുന്നിനും ക്ഷണിക്കുന്നു. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈ വര്‍ഷം അവസാനം അദ്ദേഹം ഇന്ത്യയിലെത്തുകയാണെങ്കില്‍ പാകിസ്താനിലും പോകാനിടയുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഇതു ദഹിക്കാന്‍ പാടാണെങ്കിലും ട്രംപിനെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമല്ല. പരമ്പരാഗത നയതന്ത്ര രീതികള്‍ ട്രംപ് എന്നേ ഉപേക്ഷിച്ചു. പാകിസ്താനുമായി ആരും അടുക്കാതിരിക്കുക എന്നത് ഇന്ത്യയുടെ മാത്രം പ്രശ്നമല്ല. ആ കളി നിയമം ട്രംപിനും അമേരിക്കയ്ക്കും നിലവില്‍ ബാധകമല്ല.
നരേന്ദ്ര മോദിയെയും പാക് പട്ടാള മേധാവി അസിം മുനീറിനെയും ഒരേ വാക്യത്തില്‍ പരാമര്‍ശിച്ചുകൊണ്ടു കുറഞ്ഞതു നാലു പ്രസ്താവനകളെങ്കിലും ട്രംപ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 19ന് ആണ് മുനീര്‍ മിടുക്കനാണെന്നു പറഞ്ഞശേഷം വൈറ്റ് ഹൗസിലേക്കു ഉച്ചഭക്ഷണത്തിനു ക്ഷണിച്ചത്. അതേസമയം മോദി ട്രംപിനെ സംബന്ധിച്ച് ‘ഫന്റ്ാസ്റ്റിക് മാനും’ ‘വലിയ സുഹൃത്തു’മാണ്!
അദ്ദേഹം ആദ്യം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിടവ് ഇല്ലാതാക്കി. പിന്നീട് മോദിയും അസിം മുനീറും തമ്മിലുള്ളതും. ട്രംപ് മോദിയെ അസിം മുനീറുമായി കൂട്ടിയിണക്കുകയാണെങ്കില് ഏറ്റവും കുറഞ്ഞത് പരാതി പറയേണ്ടത് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഷ് ആയിരിക്കും. കാരണം യുദ്ധത്തിനു പിന്നാലെ പഞ്ചനക്ഷത്ര സൗകര്യങ്ങളും ഫീല്‍ഡ്മാര്‍ഷല്‍ പദവിയും അസിം മുനീറിനു വച്ചു നീട്ടിയത് അദ്ദേഹമാണ്. ഫീല്‍ഡ് മാര്‍ഷല്‍ ഇപ്പോഴും പ്രധാനമന്ത്രിക്കാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എന്നിട്ടും ആ പരിഗണന ട്രംപ് നല്‍കുന്നില്ല! ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ബന്ധപ്പെട്ടത് മുനീറിനെയാണ്. ഇന്ത്യയില്‍നിന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെയും. വൈറ്റ് ഹൗസിലേക്കു വിരുന്നിനു ക്ഷണിക്കപ്പെട്ടതും അസിം മുനീറാണ്. പാകിസ്താന് യാഥാര്‍ഥ്യത്തെ ട്രംപിനെപ്പോലെ മറ്റൊരു പ്രസിഡന്റും തുറന്നുകാട്ടിയിട്ടുണ്ടാകില്ല.

ഇന്ത്യ പതിറ്റാണ്ടുകളായി വാദിക്കുന്നത് പാകിസ്താനിലെ ജനാധിപത്യം പ്രഹസനമാണെന്നാണ്. അസിം മുനീറിനു നല്കിയ സ്നേഹവിരുന്നിലൂടെ ട്രംപ് ആ നിലപാടിനെ അംഗീകരിക്കുകയാണു ചെയ്യുന്നത്. ട്രംപിന്റെ മുന്‍ഗാമികള്‍ വിഡ്ഢികളായിരുന്നില്ല. അവര്‍ക്കും ഈ യാഥാര്‍ഥ്യം അറിയാമായിരുന്നു. എന്നിട്ടും അവര്‍ പാകിസ്താനില്‍ ജനാധിപത്യം പുനസ്ഥാപിക്കാനും ശക്തിപ്പെടുത്താനും, ഏറ്റവും കുറഞ്ഞത് ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് അഭിനയിക്കാനെങ്കിലും ശ്രമിച്ചിരുന്നു. ട്രംപ് ഇതിനെയെല്ലാം എക്സ് അല്ലെങ്കില്‍ ട്രൂത്ത് സോഷ്യലിലൂടെ ഒറ്റവാക്കിലാണു വിശേഷിപ്പിക്കുന്നത്- ബുള്‍ഷിറ്റ്! അയാള്‍ വളച്ചുകെട്ടില്ലാതെ സംസാരിക്കുന്നു. അതിലൊരു വിഡ്ഢിത്തവുമില്ല. ഏതു രാജ്യത്തു വെടിയൊച്ച ഉയര്‍ന്നാലും അയാള്‍ അവരുമായി സംസാരിക്കുന്നു. നയതന്ത്രത്തില്‍ ഏതെങ്കിലുമൊരു രാജ്യത്തിനു പ്രത്യേക പരിഗണന നല്‍കണമെന്ന് ട്രംപ് വിശ്വസിക്കുന്നില്ല. ദുരൂഹമായ സൂചനകളും അനുനയവും നിറഞ്ഞ പരമ്പരാഗത ഡിപ്ലോമസികളില് ട്രംപിനു മടുപ്പുണ്ട്. ഇത് പരസ്യമായും രഹസ്യമായും പറയാന്‍ മടിക്കാറുമില്ല.
ഫലമെന്താണെന്നുവച്ചാല്, ട്രംപിനെ വിശ്വസിച്ച് ഒരു രഹസ്യം ഏല്‍പ്പിക്കാന്‍ കഴിയില്ല! നാറ്റോ സെക്രട്ടറി ജനറല്‍ (മുന്‍ ഡച്ച് പ്രധാനമന്ത്രി) മാര്‍ക്ക് റുട്ടെ ട്രംപിന് അയച്ച ഒരു അഭിനന്ദന കുറിപ്പ് അദ്ദേഹം ഉടന്‍ തന്നെ സ്ക്രീന്‍ഷോട്ട് ചെയ്ത് പരസ്യമാക്കി. യൂറോപ്യന്മാര് ഞെട്ടി! സത്യത്തില്‍ ട്രംപ് ആഗ്രഹിക്കുന്നതും ഇതാണ്. ഞെട്ടലും വിസ്മയവും. ലോകം അദ്ദേഹത്തിന്റെയും അമേരിക്കയുടെയും ശക്തി അനുഭവിക്കുകയും അത് അംഗീകരിക്കുകയും വേണം. നാറ്റോ നേതാക്കളോട് ട്രംപിനെ അവരുടെ ‘അച്ഛന്’ ആയി കാണണമെന്നു പറഞ്ഞു റുട്ടെ പരിഹാസത്തില്‍ അതിര്‍ത്തിയും കടന്നു.
നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോള്‍ ട്രംപിന്റെ സമീപനം എന്തായിരുന്നു എന്നു നോക്കൂ. ട്രംപ് കാനഡയെ അമേരിക്കയുടെ ‘സംസ്ഥാനമാകാനാ’ണു ക്ഷണിച്ചത്. അതിനെ ചുറ്റിപ്പറ്റിയുള്ള റഷ്യന്‍, ചൈനീസ് കപ്പലുകളില്‍നിന്നു പൂര്‍ണ സുരക്ഷ വാഗ്ദാനം ചെയ്യാനും തീരുവകളില്ലാത്തതോ കുറഞ്ഞ നികുതിയുള്ളതോ ആയ വ്യാപാര കരാറുകളിലേക്കു ക്ഷണിക്കുകയും ചെയ്തു! ജസ്റ്റിന് ട്രൂഡോയെ ഗവര്ണറെന്നാണു വിളിച്ചത്. 51-ാം സംസ്ഥാനമാകുന്നതിനെക്കുറിച്ചു പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി ആശയം പങ്കുവച്ചു. കാര്‍ണി ‘ഒരിക്കലുമില്ല’ എന്നു പ്രതികരിച്ചപ്പോള്‍ ‘ഒരിക്കലുമില്ല എന്ന് ഒരിക്കലും പറയരുത്’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം!
പരമ്പരാഗത നയതന്ത്രത്തിന് എതിരായ കലാപമാണ് ട്രംപിന്റേത്. ഹമാസ് യുദ്ധം നിര്‍ത്തണമെന്ന് ട്രംപ് ആഗ്രഹിക്കുമ്പോള്‍ ഗാസയെ അമേരിക്കക്കു സമ്മാനിക്കൂ, ഞങ്ങളവിടെ ഒരു ‘മനോഹര തീരം’ നിര്‍മിക്കാമെന്നാണ് പറഞ്ഞത്. ആ ‘കടല്‍ത്തീര’ത്ത് അദ്ദേഹം എഐ നിര്‍മിത മീമുകള്‍ പോസ്റ്റ് ചെയ്യുന്നു. അദ്ദേഹം ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നു. പക്ഷേ, ഇസ്രായേല്‍ യുദ്ധം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ അതിന്റെ ഒരു പങ്ക് ആഗ്രഹിക്കുന്നു. സ്വന്തമായി ബോംബിടുന്നു! തൊട്ടുപിന്നാലെ ഇറാനിലേക്കു സൗഹൃദഹസ്തം വീശിയശേഷം ബോംബുമായി പുറപ്പെട്ട ഇസ്രായേല്‍ വിമാനങ്ങളോടു തിരികെവരാന്‍ ആവശ്യപ്പെടുന്നു! ഇറാനുമായി ട്രംപ് വീണ്ടും സംസാരിക്കുന്നു. ഇസ്രായേലും മറ്റ് അറബു രാജ്യങ്ങളുമായി സൃഷ്ടിച്ച കരാറായ ‘അബ്രഹാം അക്കോര്‍ഡ്’ ഇറാനിലേക്കും നീട്ടാന്‍ ആഗ്രഹിക്കുന്നു.
മറ്റൊരിടത്ത് സെലന്‍സ്കിയെ ട്രംപ് പരസ്യമായി അപമാനിക്കുന്നു. അദ്ദേഹത്തെ ഉപേക്ഷിച്ചെന്ന് അറിയിക്കുന്നു. സംരക്ഷണത്തിനു പകരമായി ധാതു ഇടപാടു നടത്തണമെന്ന് ആവശ്യപ്പെടുന്നു. നാറ്റോയെ ഭയപ്പെടുത്താന്‍ പുടിനെ പ്രശംസിക്കുന്നു. പിന്നാലെ പുടിനുമായി ദേഷ്യപ്പെടുന്നു! ഇപ്പോള്‍ വീണ്ടും യൂറോപ്പുമായി അടുക്കുന്നു. ആയുധ കരാറിലേക്ക് എത്താന്‍ ശ്രമിക്കുന്നു. യുക്രൈന് പാട്രിയറ്റ് മിസൈലുകള്‍ നല്കാന് നോക്കുന്നു. വളഞ്ഞ കുറേ വഴികളിലൂടെ സഞ്ചരിച്ച് ഒടുവില്‍ ജോ ബൈഡന് ഒരിക്കല്‍ ശ്രമിച്ചതിലേക്ക് എത്തിച്ചേരുന്നു.
ഠ സാരാംശം ഒന്ന്, ശൈലി വേറെ
സോഷ്യല്‍ മീഡിയ ‘ട്രംപ്ലോമസി’ എന്നു പരിഹസിച്ചു വിളിക്കുന്ന നയതന്ത്രമാണിത്. പറയാനുള്ളത് ഉച്ചത്തില്‍ പറയുന്നു. പരിഹസിക്കുന്നു. ഇടയ്ക്കു വലിയ തോതില്‍ പ്രശംസിക്കുന്നു. പക്ഷേ, അപ്പോഴും ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ എന്നാണ് ഏറ്റവും വലിയ ലക്ഷ്യമെന്നു പറയുന്നു. ട്രംപിനെ അനുയായികള്‍ ഏറ്റവും കൂടുല്‍ സ്നേഹിക്കുന്നത് ഇക്കാര്യത്തിലാണ്. അവരുടെ സമീപകാല കോപം മുഴുവന്‍ ആഭ്യന്തര പ്രശ്നങ്ങളിലാണ്. എപ്സ്റ്റീന് ഫയലുകള്‍ അദ്ദേഹം പുറത്തു വിടാന്‍ മടിച്ചതുപോലുള്ള സംഭവങ്ങള്‍.
യുഎസിന്റെ സുഹൃത്തുക്കള്‍ക്ക് അദ്ദേഹത്തെ വഞ്ചിച്ച കാമുകനെപ്പോലെ ഉപേക്ഷിക്കാന്‍ കഴിയില്ല. അവര്‍ക്ക് അമേരിക്കയെ ആവശ്യമാണ്. ഈ ആഴ്ച ‘വാള് സ്ട്രീറ്റ് ജേണല്‍’ ട്രംപിനെക്കുറിച്ചുള്ള ഗംഭീര ആര്‍ട്ടിക്കിള്‍ നല്കുന്നു. അതില്‍ യൂറോപ്യന്‍ നേതാക്കള്‍ എങ്ങനെ ട്രംപിനെ ‘വീഴ്ത്തുന്നു’ എന്നു ചൂണ്ടിക്കാട്ടുന്നു. ചിലപ്പോഴവര്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ നല്കി. അപമാനങ്ങളില്‍ പുഞ്ചിരിച്ചു. നിരവധി മുഖസ്തുതി പറഞ്ഞു. ഇപ്പോള്‍ എല്ലാം പൊളിയുമെന്നു കാത്തിരുന്ന ട്രംപിന്റെ എതിരാളികള്‍ അമ്പരന്ന് അടുത്ത നീക്കമെന്തെന്ന് തിരിച്ചറിയാന്‍ കഴിയാതെ കാത്തിരിക്കുന്നു!
ചൈനയേപ്പോലെ നിര്‍ണായകമായ ധാതുശേഖരമുള്ള രാജ്യങ്ങള്‍ ശാന്തരാണ്. അവര്‍ക്ക് യുക്രൈനില്‍ സമാധാനമുണ്ടോ ഇല്ലയോ എന്നതു വ്യക്തമായി അറിയാം. അസാധാരണമായ താരിഫുകള്‍ പ്രഖ്യാപിച്ചു ട്രംപിന് അവരെ അടിക്കാന്‍ കഴിയില്ല. 500 ശതമാനം നികുതിയൊക്കെ മറന്നേക്കുക. ഓസ്ട്രേലിയ, ജപ്പാന്, ദക്ഷിണ കൊറിയ, ഇന്ത്യ എന്നിവ സ്വന്തം സ്ഥലങ്ങള്‍ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ട്രംപ് അമേരിക്കയില്‍ സന്ദര്‍ശനം നടത്തുകയും ദ്വിരാഷ്ട്ര ഭരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുറത്തിടുകയും ചെയ്യുന്നെന്നു കരുതുക. ട്രംപ് ഒരിക്കല്‍കൂടി വരണമെന്നു പറയാന്‍ ഇന്ത്യക്കു കഴിയുമോ?
ലോകം പുതിയ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുകയാണ്. ട്രംപിന്റെ നയങ്ങള്‍ ചൈനയെ വീണ്ടും മികച്ചതാക്കുന്നു എന്നും വിമര്‍ശകര്‍ പറയുന്നു. അദ്ദേഹത്തിന്റെ നയങ്ങള്‍ അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. അടുത്തുനിന്ന്, ഇന്ത്യ-ചൈന പിരിമുറുക്കങ്ങള്‍ കുറയുന്നത് നമുക്ക് നോക്കാം. റഷ്യ-ഇന്ത്യ-ചൈന (ആര്‍ഐസി) ത്രികക്ഷി സംഭാഷണം പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കാം. ട്രംപിയന്‍ അമേരിക്കയുമായി ചേര്‍ന്നുനിന്ന് പരമാവധി നേട്ടമുണ്ടാക്കാന്‍ ഒരോ രാജ്യവും ശ്രമിച്ചിട്ടുണ്ട്. യുദ്ധത്തില്‍ തകര്‍ന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ പോലും ട്രംപുമായി എങ്ങനെ കളിക്കണമെന്ന് കാണിച്ചുതന്നിട്ടുണ്ട്. ഇന്ത്യയും സ്വന്തമായി അങ്ങനെയൊരു മാര്‍ഗം കണ്ടെത്തണം.
ട്രംപിനെക്കുറിച്ച് ലോകം മനസിലാക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്- പ്രവചനാതീതത, അയഞ്ഞ സംസാരം, കുഴപ്പം നിറഞ്ഞ നയരൂപീകരണം. ഇവ പ്രതീക്ഷിക്കുക. രണ്ട്- അദ്ദേഹം എന്നെന്നേക്കുമായി അവിടെ ഇല്ല. 2026 അവസാനത്തോടെ അദ്ദേഹം ഒരു മുടന്തന്‍ താറാവായിരിക്കും. നിങ്ങള്‍ക്ക് 2028 വരെ കളിക്കാം. നമ്മളെല്ലാവരും പഠിക്കേണ്ട മൂന്നാമത്തെ കാര്യം- അദ്ദേഹത്തിന്റെ രീതികള്‍ അദ്ദേഹത്തിന്റെ നയത്തേക്കാള്‍ അസ്ഥിരമാണ്. അതിനാല്‍, ഈ രണ്ടു വര്‍ഷം കൂള്‍-എയ്ഡ് കുടിക്കുകയും ട്രംപ്ലോമസിയുടെ ആനന്ദം ആസ്വദിക്കുകയും ചെയ്യുക എന്നതാണു നല്ല ആശയം. donald-trump-trumplomacy-india-pakistan







