Newsthen Special
-
നമ്മുടെ പൊലീസ് നേരിടുന്ന പ്രശ്നങ്ങൾ. വസ്തുതകൾ ;യാഥാർത്ഥ്യങ്ങൾ- കെ പി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു എഴുതുന്നു
കേരളത്തിലെ പോലീസുദ്യോഗസ്ഥന്മാർക്കിടയിൽ ആത്മഹത്യയും സ്വയം വിരമിക്കലും വർദ്ധിക്കുന്നു എന്ന വാർത്തകൾ നിരന്തരം മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഈ വിഷയത്തിൽ കൃത്യമായ പഠനവും ആവശ്യമായ നടപടിയും അനിവാര്യമാണ്. ആത്മഹത്യയും സ്വയം വിരമിക്കലും എന്നതിനപ്പുറം സർവ്വീസിലിരിക്കെ മരണപ്പെടുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും ഇതര വകുപ്പുകളെ അപേക്ഷിച്ച് പോലീസിൽ കൂടുതലാണ്. PSC നടത്തുന്ന എഴുത്ത് പരീക്ഷയുടെ മികവിൽ മാത്രമാണ് ഇതര വകുപ്പുകളിലേക്കുള്ള നിയമനങ്ങൾ. എന്നാൽ യുവാക്കളിൽ എഴുത്ത് പരീക്ഷയ്ക്ക് ശേഷം, കായിക ക്ഷമതയും, മെഡിക്കൽ പരിശോധനയ്ക്കും ശേഷം ഈ രംഗത്തെ മികവുകൂടി ഉള്ളവരെ മാത്രമേ പോലീസിൽ നിയമിക്കുന്നുള്ളൂ. ഈ വിഭാഗത്തിലാണ് 56 വയസ് ആകുന്നതിന് മുമ്പ് കൂടുതൽ ആളുകൾ മരണപ്പെടുന്നു എന്നത് ഗൗരവതരമായ വിഷയമാകുന്നത്. സമയക്ലിപ്തതയില്ലാത്ത, മാനസിക പിരിമുറുക്കം നൽകുന്ന, വകുപ്പിനകത്ത് നിന്നും പുറത്ത് നിന്നും ഒരു പോലെ പ്രഷർ ലഭിക്കുന്ന തൊഴിലിടമാണ് പോലീസ്. വർദ്ധിച്ച് വരുന്ന ജോലി ഭാരവും അതിനനുസരിച്ച് അംഗബലം കൂടാത്തതും പോലീസ് ജോലി കൂടുതൽ ദുരിതപൂർണ്ണമാക്കുന്നു. രാപകലില്ലാത്ത അദ്ധ്വാനത്തിനിടയിൽ സ്വകുടുംബവുമായി ചിലവിടാൻ സമയം ലഭിക്കാത്തതിന്റെ…
Read More » -
കുട്ടിനിക്കറിൽ പട്ടായയുടെ സൗന്ദര്യം അസ്വദിച്ച് ലക്ഷ്മി നക്ഷത്ര
വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ സ്റ്റാര്‍ മാജിക്കിലൂടെയാണ് ലക്ഷ്മി താരമായത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മലയാളികളുടെ സ്വീകരണമുറികളില്‍ വളരെ പരിചിതയായ താരം നൃത്തം, അഭിനയം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷൻ അവതാരകയായിട്ടാണ് കൂടുതല്‍ തിളങ്ങിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് താരം. യാത്രകളെ ഏറെയിഷ്ടപ്പെടുന്ന താരം അതിന്റെ ചിത്രങ്ങളും വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ പട്ടായ യാത്രയുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുയാണ് താരം. ‘‘ഹലോ പട്ടായ…’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. കുട്ടി നിക്കറും ടീ ഷര്‍ട്ടും ക്യാപ്പും സണ്‍ഗ്ലാസും ധരിച്ച് പട്ടായ എന്നെഴുതിയിരിക്കുന്നതിന്റെ മുന്നില്‍ നില്‍ക്കുകയാണ് താരം. ലക്ഷ്മിയുടെ പുതിയ ചിത്രത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റുകളിടുന്നുണ്ട്. ക്യൂട്ടാണ്, സുന്ദരിയാണ് എന്നൊക്കെയുള്ള കമന്റുകളുണ്ടെങ്കിലും ‘ചേരേനെ…
Read More » -
ബന്ധങ്ങൾ സൂക്ഷിക്കാം, തിരക്കിനിടയിലും..അദ്ധ്യാപകൻ ബുഹാരി കോയാക്കുട്ടിയുടെ ഓർമക്കുറിപ്പ്
“സത്യമാടാ…. ഒട്ടും സമയം കിട്ടുന്നില്ല….. നല്ല തിരക്ക്….. പലപ്പോഴും നിന്നെ വിളിക്കണം എന്നു കരുതിയിട്ടുണ്ട്…. പക്ഷേ…. കഴിഞ്ഞിട്ടില്ല…. അപ്രതീക്ഷിതമായി നിന്റെ വിളി വന്നപ്പോൾ….. വല്ലാത്ത സന്തോഷം തോന്നുന്നു…. നീയും നല്ല തിരക്കിലാണെന്നു അറിയാം…. അതിനിടയിലും…. എന്നെ വിളിക്കാൻ മനസ്സ് കാണിച്ചല്ലോ….. അതിലുള്ള നന്ദിയും പറയുന്നു….” ഇന്നലെ… എന്റെ ഫോണിൽ…. അത്യാവശ്യമായി ഒരു നമ്പർ തിരയുമ്പോൾ… പഴയ ഒരു സുഹൃത്തിന്റെ നമ്പർ കണ്ണിൽ പെട്ടു…. അപ്പോൾ…. അവനെ ഒന്നു വിളിച്ചാലൊ… എന്നു തോന്നി… രണ്ടു വർഷത്തിൽ കൂടുതലാകും തമ്മിൽവിളിച്ചിട്ട്…. പിന്നെ…. ഒന്നും ആലോചിച്ചില്ല… ആ നമ്പരിൽ വിളിച്ചു…. എന്റെ കാൾ…. അവനെ വല്ലാതെ സന്തോഷിപ്പിച്ചു…. എന്നു എനിക്കറിയാം…. അവൻ പറഞ്ഞതെല്ലാം സത്യവുമാണ്…. ഒരു മറയുമില്ലാതെ…. ആത്മാർത്ഥമായി സ്നേഹിക്കുന്നവൻ തന്നെ….. എന്നാൽ…. ജോലിത്തിരക്കിനിടയിൽ അവന്റെ അടുത്ത സുഹൃത്തിനെ പോലും…. ഫോണിൽ ഒന്നു വിളിക്കാനും….. സംസാരിക്കാനും…. സ്നേഹാന്വേഷണം നടത്താനും സമയം കിട്ടുന്നില്ല….. അപ്പോഴാണ്….. ഞാൻ ആലോചിച്ചത്…. നമ്മുടെ പല ബന്ധങ്ങളും അറ്റുപോകുന്നത് എന്തുകൊണ്ടാണെന്നു…. വല്ലപ്പോഴുമെങ്കിലും…
Read More » -
‘പവിഴമഴ’യും ‘മോഹമുന്തിരി’യും ‘ഒന്നാം കിളി പൊന്നാൺ കിളി’യും മലയാളിയെ ത്രസിപ്പിച്ച ഭാവഗീതങ്ങൾ
പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. മലയാള സിനിമാ സംഗീതരംഗത്ത് നവഭാവുകത്വം വിളമ്പിയ ‘പവിഴമഴയേ’ എന്ന പാട്ട് ‘അതിരൻ’ എന്ന ചിത്രത്തിലേതാണ്. റിലീസ് ചെയ്‌തത് 2019 ഏപ്രിൽ 12 ന്. പിഎസ് ജയഹരി സംഗീതം നൽകിയ ആദ്യചിത്രം. വിനായക് ശശികുമാർ രചന. ‘ജീവാംശമായി’ എന്ന ഗാനത്തിനു ശേഷം കെ.എസ് ഹരിശങ്കറിന്റെ സ്വരത്തിൽ മറ്റൊരു ഹിറ്റ്. ഇതേ ദിവസമാണ് ‘മധുരരാജ’ റിലീസ്. ‘മോഹമുന്തിരി’ ഇൻസ്റ്റന്റ് ഹിറ്റായി. ബികെ ഹരിനാരായണൻ- ഗോപിസുന്ദർ-സിതാര കൃഷ്‌ണകുമാർ ത്രയം സംഗീതാസ്വാദകരെ ത്രസിപ്പിച്ചു. 2. ‘ഒന്നാം കിളി, പൊന്നാൺ കിളി’ പ്രിയദർശൻ മോഹൻലാൽ ടീമിൻ്റെ ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ സൂപ്പർ ഹിറ്റ് ഗാനം. രചന ബീയാർ പ്രസാദ്. സംഗീതം: വിദ്യാസാഗർ (പ്രിയനുമൊത്ത് ആദ്യം). 3. പൂവ്വച്ചൽ ഖാദർ- ശ്യാം ടീം സമ്മാനിച്ച ‘വാസരം തുടങ്ങി’ സാജന്റെ മമ്മൂട്ടിച്ചിത്രം ചക്കരയുമ്മയിലെ (1984) ഹിറ്റ് ഗാനം. മമ്മൂട്ടിയോടൊപ്പം ഹിന്ദി നടി കാജൽ കിരണും ഗാനരംഗത്ത് നിറഞ്ഞാടി. ഇതേ ദിവസം ബാലചന്ദ്രമേനോന്റെ ‘ഏപ്രിൽ 18’ റിലീസായി. …
Read More » -
തിളക്കത്തിലെ ‘നീയൊരു പുഴയായ്,’ വാത്സല്യത്തിലെ ‘അലയും കാറ്റിൻ ഹൃദയം’: മലയാളത്തിലെ എവർഗ്രീൻ പാട്ടുകൾ
പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. സിബി മലയിലിന്റെ ‘എന്റെ വീട് അപ്പൂന്റേം’ ചിത്രത്തിലെ ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി- ഔസേപ്പച്ചൻ ടീമിൻ്റെതാണ്. 2003 ഏപ്രിൽ 11 റിലീസ്. ‘ദൂരെ ഒരു കുരുന്നിളം’ എന്ന പാട്ട് യേശുദാസിനെ കൂടാതെ നിർമ്മാതാവ് പ്രേംപ്രകാശിന്റെ മകൾ തങ്കവും പാടി. ‘തപ്പോ’ എന്ന പാട്ട് ജയറാമും മകൻ കാളിദാസും ചേർന്ന് പാടി. ഇതേ ദിവസം പുറത്തിയ ദിലീപ് ചിത്രം ‘തിളക്ക’ത്തിൻ്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത് കൈതപ്രം സഹോദരന്മാരാണ്. ‘നീയൊരു പുഴയായ്’ ജയചന്ദ്രന്റെ മികച്ച ഗാനങ്ങളിൽ പെടും. ‘സാറേ സാറേ’ ദിലീപും സുജാതയും ചേർന്ന് പാടി. 2. കൊച്ചിൻ ഹനീഫയുടെ മമ്മൂട്ടിച്ചിത്രം ‘വാത്സല്യ’ത്തിലെ (1993) പാട്ടുകൾ ഹൃദയഹാരി തന്നെ. ‘അലയും കാറ്റിൻ ഹൃദയം,’ ‘ഇന്നീ കൊച്ചുവരമ്പിൻ’, ‘താമരക്കണ്ണനുറങ്ങേണം…’ രചന: കൈതപ്രം. സംഗീതം: എസ് പി വെങ്കിടേഷ്. 3. കമലിന്റെ മോഹൻലാൽ ചിത്രം വിഷ്ണുലോകത്തിലെ (1991) ‘ആദ്യവസന്തമേ,’ ‘മിണ്ടാത്തതെന്തേ’ ‘കസ്‌തൂരി’ എന്നീ പാട്ടുകൾ സമ്മാനിച്ചത് കൈതപ്രം- രവീന്ദ്രൻ…
Read More » -
‘വജ്ര’ത്തിലെ ‘മാടത്തക്കിളി’ മുതൽ ‘തുഷാര’ത്തിലെ ‘മഞ്ഞേ വാ’ വരെ മലയാളം മണക്കുന്ന ഗാനങ്ങൾ
പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. ഔസേപ്പച്ചന്റെ സംഗീതത്തിലൂടെ വൈലോപ്പിള്ളിയുടെയും കുമാരനാശാന്റെയും വരികൾ പുനരാവിഷ്ക്കരിച്ച ചിത്രമാണ് പ്രമോദ് പപ്പന്റെ മമ്മൂട്ടിച്ചിത്രം വജ്രം. 2004 ഏപ്രിൽ 10 റിലീസ്. ‘മാടത്തക്കിളി’, ‘പൂക്കുന്നിതാ മുല്ല’ എന്നിവയായിരുന്നു ആ ഗാനങ്ങൾ. ഷിബു ചക്രവർത്തി രചിച്ച ‘മാണിക്യക്കമ്മല് വേണം’ അഫ്‌സലും സുജാതയും ചേർന്ന് പാടി. 2. ഹരിഹരന്റെ ‘സർഗ്ഗ’ത്തിലെ (1992) പാട്ടുകൾ. യൂസഫലി കേച്ചേരി-ബോംബെ രവി ഇന്ദ്രജാലം. സർഗ്ഗത്തിന്റെ തെലുഗു പതിപ്പിൽ (സരിഗമലു) എസ്‌പിബിയാണ് ‘സംഗീതമേ അമരസല്ലാപമേ’ പാടിയത്. ഇതേ ദിവസമാണ് ജയരാജിന്റെ മമ്മൂട്ടിച്ചിത്രം ജോണിവാക്കർ റിലീസ് ചെയ്‌തത്. പുത്തഞ്ചേരി-എസ് പി വെങ്കിടേഷ്. ഒരുപക്ഷെ മമ്മൂട്ടിക്ക് ഡാൻസ് വഴങ്ങിയ പാട്ടാണ് ‘ശാന്തമീ രാത്രിയിൽ’. ‘ചാഞ്ചക്കം തെന്നിയും’ മറ്റൊരു ഹിറ്റ്. 3. ഫാസിലിന്റെ ‘എന്നെന്നും കണ്ണേട്ടനി’ലെ ഗാനങ്ങൾ. 1986 വിഷു റിലീസ്. ‘ദേവദുന്ദുഭീ’ എഴുതിക്കൊണ്ട് കൈതപ്രത്തിന്റെ സിനിമാപ്രവേശം. സംഗീതം: ജെറി അമൽദേവ്. മധു മുട്ടം ഒരു ഗാനമെഴുതി (കാക്കേം കീക്കേം). 4. ഐവി ശശിയുടെ ‘തുഷാര’ത്തിലെ (1981) പാട്ടുകൾ.…
Read More » -
എംകെ അർജ്ജുനൻ ഈണം പകർന്ന് അമ്പിളിയും ബി വസന്തയും ആലപിച്ച ഗാനം: ‘മൈലാഞ്ചിക്കാട്ടില് പാറി പറന്നു വരും…’
പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. പ്രതാപ് പോത്തൻ സംവിധാനം ചെയ്‌ത ‘ഋതുഭേദ’ത്തിലെ ഹിറ്റ് ഗാനമായിരുന്നു ‘ഋതു സംക്രമപക്ഷി പാടി’ എന്ന പാട്ട്. 1987 ഏപ്രിൽ 9 റിലീസ്. രചന: തകഴി ശങ്കരനാരായണൻ. സംഗീതം: ശ്യാം. സുകൃതം എന്ന വാക്ക് പാട്ടിൽ യേശുദാസ് ഉച്ചരിച്ചത് സുഹൃതം ആണെന്ന് അന്ന് സംഗീതപ്രേമികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ ദിവസം റിലീസ് ചെയ്‌ത പദ്‌മരാജന്റെ ‘നൊമ്പരത്തിപ്പൂവി’ലെ ‘ഈണം തുയിലുണർത്തീണം’ എന്ന ഗാനവും മറക്കാനാവില്ല. രചന: ഒ.എൻവി. സംഗീതം: എംജി രാധാകൃഷ്ണൻ. 2. ജോഷിയുടെ ധീര എന്ന ചിത്രത്തിലെ പാട്ടുകൾ ഇന്നും ആസ്വാദകരുടെ ചുണ്ടിലുണ്ട്. 1982 ഏപ്രിൽ 9 റിലീസ്. ജയചന്ദ്രന്റെ മികച്ച ഗാനങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മൃദുലേ ഇതാ,’ സതീഷ്ബാബു പാടിയ ‘മെല്ലെ നീ മെല്ലെ’, യേശുദാസിന്റെ ‘സ്വരങ്ങളിൽ സഖീ’. രചന: പൂവ്വച്ചൽ ഖാദർ. സംഗീതം രഘുകുമാർ. പണ്ട് ജയചന്ദ്രന്റെ ഗാനമേളകളിളെ തബലിസ്റ്റായിരുന്നുല രഘുകുമാർ. 3. ‘വളകിലുക്കം കേൾക്കണല്ലോ’. പി ജി വിശ്വംഭരന്റെ ‘സ്ഫോടന’ത്തിലെ (1981) ഗാനം.…
Read More » -
എന്നും മലയാളി ഏറ്റുപാടുന്ന എസ് രമേശൻ നായരുടെയും കോന്നിയൂർ ഭാസിൻ്റെയും വരികൾ
പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. രഘുനാഥ് പലേരി സംവിധാനം ചെയ്‌ത ‘വിസ്‌മയം’ എന്ന ചിത്രത്തിലെ ‘ഏഴാം നാള്’ പാട്ടിൻ്റെ പാലമൃത് പകർന്ന ഗാനമാണ്. 1998 ഏപ്രിൽ 8 റിലീസ്. എസ് രമേശൻ നായർ- ജോൺസൺ. ചിത്രത്തിൽ ‘മൂക്കില്ലാ നാക്കില്ല പൂതം’ എന്ന ഗാനം സംവിധായകൻ എഴുതി ജോൺസൺ പാടി. 2. ബാലചന്ദ്രമേനോന്റെ ‘കാര്യം നിസ്സാര’ത്തിലെ പാട്ടുകൾ കണ്ണൂർ രാജൻ്റെ മാജിക് തന്നെ. ‘താളം ശ്രുതിലയ താളം’, ‘കണ്മണി പെന്മണിയേ’ (സുജാതയും പാടി), ‘കൊഞ്ചി നിന്ന പഞ്ചമിയോ’. രചന: കോന്നിയൂർ ഭാസ്. 1983 ഏപ്രിൽ 8 റിലീസ്. 3. ഹരിഹരന്റെ ‘അങ്കുരം’ എന്ന ചിത്രത്തിലെ ‘തുയിലുണരൂ’ ചെണ്ടയുടെ പശ്ചാത്തല താളത്തിൽ എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ഗാനം. രചന: ഒഎൻവി. 1982 ഏപ്രിൽ 8 റിലീസ്. ഇതേ ദിവസമാണ് ശ്രീകുമാരൻ തമ്പി നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘ഗാനം’ റിലീസ് ചെയ്‌തത്. ഇരയിമ്മൻ തമ്പി, സ്വാതി തിരുനാൾ, ത്യഗരാജകൃതികൾ എന്നിങ്ങനെ പരമ്പരാഗത…
Read More » -
ഹൃദയം കവർന്ന പി. ഭാസ്‌ക്കരൻ- ജി ദേവരാജൻ ടീമൻ്റെ ‘ഇളവന്നൂർ മഠത്തിലെ ഇണക്കുയിൽ’
പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. ‘ഒരു വാക്കിൽ ഒരു നോക്കിൽ’ മോഹൻലാൽ ചിത്രമായ ‘അയിത്ത’ത്തിലെ എംജി രാധാകൃഷ്‌ണൻ ഗാനം. രചന: ഒഎൻവി. യേശുദാസിനൊപ്പം ബി.എ ചിദംബരനാഥ് പാടിയ ‘ഏഴ് സുസ്വരങ്ങളും’ ഹൃദ്യം. 1988 ഏപ്രിൽ 7 റിലീസ്. ഇതേ ദിവസം റിലീസ് ചെയ്‌ത മമ്മൂട്ടിച്ചിത്രം മനു അങ്കിൾ, ശ്യാം ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു – ‘മേലേ വീട്ടിലെ,’ ‘ഒരു കിളി ഇരുകിളി’. രചന: ഷിബു ചക്രവർത്തി. 2. ‘ഒരു മഴപ്പക്ഷി പാടുന്നു’ 2002 ഏപ്രിൽ 7 ന് റിലീസ് ചെയ്‌ത ‘കുബേരനി’ലെ ഗാനം. ഗിരീഷ് പുത്തഞ്ചേരി- മോഹൻ സിത്താര. ആലപിച്ചത് എംജി ശ്രീകുമാർ- സുജാത. ‘മണിമുകിലേ’ എന്ന സ്വർണ്ണലത ഗാനവും ഓർമയിലെത്തുന്നു. 3. ‘ഇളവന്നൂർ മഠത്തിലെ ഇണക്കുയിൽ’ നവോദയ ചിത്രം കടത്തനാട്ട് മാക്കത്തിലെ അതിമനോഹര ഗാനം. പി ഭാസ്‌ക്കരൻ- ജി ദേവരാജൻ. ഇതേ ചിത്രത്തിലെ ‘അക്കരെയക്കരെയക്കരെയല്ലോ ആയില്യം കാവ്’ മറ്റൊരു ഹിറ്റ്. 4. ‘കടത്തനാട്ട് മാക്ക’ത്തിന് ഒരു വർഷം മുൻപ്…
Read More » -
എന്താണ് ‘കുത്തുപാള!? പാള മാഹാത്മ്യത്തെക്കുറിച്ച് റിട്ടയേർഡ് ഹെഡ്മാസ്റ്റർ ബുഹാരി കോയക്കുട്ടിയുടെ ഓർമക്കുറിപ്പ്…
ധൂർത്തടിച്ചു ചെലവാക്കുന്ന മകനെ കുറിച്ച്….അച്ഛൻ പറയും…”അവൻ എന്നെ കുത്തുപാള എടുപ്പിച്ചേ അടങ്ങൂ…” മറ്റാരെങ്കിലും…. നമ്മുടെ കയ്യിലിരിക്കുന്ന കാശ് ചെലവാക്കാൻ ഇട വരുത്തുമ്പോൾ…. നമ്മൾ… അയാളോട് ചോദിക്കും… “നീ…. എന്നെ കുത്തുപാള എടുപ്പിച്ചേ അടങ്ങൂ…. അല്ലേ….” പാള….. നമുക്കറിയാം…! നമുക്കെന്നു പറഞ്ഞാൽ… ന്യൂജൻ അതിൽ പെടൂല്ല….. എന്നറിയണം. പണ്ട്….. പാള പറക്കി കൊടുത്താലും പൈസ കിട്ടുമായിരുന്നു…. അങ്ങനെ പൈസ ഞാൻ വാങ്ങിയിട്ടുണ്ട്..! ചന്തയിൽ പോയി മീൻ വാങ്ങാൻ…. പാള തന്നെ വേണം…! പാളയിൽ മീൻ വാങ്ങി ഇട്ടു…. കഴുത്തിന്റവിടെ ഒരു കെട്ടും കെട്ടി…. കയ്യിൽ തൂക്കിപ്പിടിച്ചു കൊണ്ടുവരുന്ന അച്ഛനെ ഓർക്കുന്നുണ്ടോ..!!!!? ചന്തയിലെ ഒരു സ്ഥിരം കച്ചവടക്കാരനാണ്…. പാളക്കാരൻ…! അവനില്ലാത്ത ചന്തയില്ല…! വീട്ടിൽ… ചൂട് കാലത്തു… ആശ്വാസം തരാൻ പാള വേണമായിരുന്നു…! പാളയിൽ ഉണ്ടാക്കുന്ന വിശറി ഇല്ലാതെ കാരണവന്മാർ ഉറങ്ങാറില്ലായിരുന്നു…! ചാരുകസേരയിൽ…. ചാരിക്കിടന്നു…. പാള വിശറി കൊണ്ടു വീശുന്ന… അച്ഛനെയോ… അമ്മാവനേയോ…. മറക്കാൻ കഴിയുമോ…? വീട്ടിൽ കുഞ്ഞു ജനിച്ചാൽ…. പാളയുടെ ഉപയോഗം നിർബന്ധം ആയിരുന്നു……
Read More »