ബന്ധങ്ങൾ സൂക്ഷിക്കാം, തിരക്കിനിടയിലും..അദ്ധ്യാപകൻ ബുഹാരി കോയാക്കുട്ടിയുടെ ഓർമക്കുറിപ്പ്
“സത്യമാടാ….
ഒട്ടും സമയം കിട്ടുന്നില്ല…..
നല്ല തിരക്ക്…..
പലപ്പോഴും നിന്നെ വിളിക്കണം എന്നു കരുതിയിട്ടുണ്ട്….
പക്ഷേ….
കഴിഞ്ഞിട്ടില്ല….
അപ്രതീക്ഷിതമായി നിന്റെ വിളി വന്നപ്പോൾ…..
വല്ലാത്ത സന്തോഷം തോന്നുന്നു….
നീയും നല്ല തിരക്കിലാണെന്നു അറിയാം….
അതിനിടയിലും….
എന്നെ വിളിക്കാൻ മനസ്സ് കാണിച്ചല്ലോ…..
അതിലുള്ള നന്ദിയും പറയുന്നു….”
ഇന്നലെ…
എന്റെ ഫോണിൽ….
അത്യാവശ്യമായി
ഒരു നമ്പർ തിരയുമ്പോൾ…
പഴയ ഒരു സുഹൃത്തിന്റെ നമ്പർ കണ്ണിൽ പെട്ടു….
അപ്പോൾ….
അവനെ ഒന്നു വിളിച്ചാലൊ…
എന്നു തോന്നി…
രണ്ടു വർഷത്തിൽ കൂടുതലാകും തമ്മിൽവിളിച്ചിട്ട്….
പിന്നെ….
ഒന്നും ആലോചിച്ചില്ല…
ആ നമ്പരിൽ വിളിച്ചു….
എന്റെ കാൾ….
അവനെ വല്ലാതെ സന്തോഷിപ്പിച്ചു….
എന്നു എനിക്കറിയാം….
അവൻ പറഞ്ഞതെല്ലാം സത്യവുമാണ്….
ഒരു മറയുമില്ലാതെ….
ആത്മാർത്ഥമായി സ്നേഹിക്കുന്നവൻ തന്നെ…..
എന്നാൽ….
ജോലിത്തിരക്കിനിടയിൽ
അവന്റെ അടുത്ത സുഹൃത്തിനെ പോലും….
ഫോണിൽ ഒന്നു വിളിക്കാനും…..
സംസാരിക്കാനും….
സ്നേഹാന്വേഷണം നടത്താനും സമയം കിട്ടുന്നില്ല…..
അപ്പോഴാണ്…..
ഞാൻ ആലോചിച്ചത്….
നമ്മുടെ പല ബന്ധങ്ങളും അറ്റുപോകുന്നത് എന്തുകൊണ്ടാണെന്നു….
വല്ലപ്പോഴുമെങ്കിലും ഒന്നു കാണുന്നതിനോ ….
ഒന്നു വിളിക്കുന്നതിനോ….
അതുമല്ലങ്കിൽ…..
ഇതു പോലെ….
ഒരു മെസ്സേജിങ്കിലും അയക്കുന്നതിനോ ശ്രമിക്കാറില്ല…..
പണ്ടൊക്കെ….
ബന്ധങ്ങൾ നിലനിർത്താനും….
പുതുക്കാനും….
സ്ഥാപിക്കാനും….
പരസ്പരം കണ്ടാലേ മതിയാകൂ…..
എന്നൊരു സാഹചര്യം ആയിരുന്നു…
ഉണ്ടായിരുന്നത്….
എന്നാൽ…
ഇന്നു…. അതല്ല….
ഈ മൊബൈൽ എന്ന സാധനം കയ്യിലിരുന്നാൽ…..
ആരെയും കാണാതെ തന്നെ….
നമുക്ക് ബന്ധങ്ങൾ നിലനിർത്താനും…
സൂക്ഷിക്കാനും….
കഴിയും….
അതിനായുള്ള ഒരു മനസ്സ് വേണം….
എന്നു മാത്രം….!
ഒരുപക്ഷേ നമ്മുടെ ജീവിത തിരക്കുകൾ കാരണമായിരിക്കും….
അതിനു കഴിയാത്തത്….
എന്നു പറഞ്ഞു…
സമാധാനിക്കുകയോ….
ന്യായീകരിക്കുകയോ ചെയ്യാം…..
എന്നാൽ…..
വേണമെന്ന് കരുതിയാൽ…..
ഈ ബന്ധം നിലനിർത്തണം എന്നു മനസ്സിൽ ഉറപ്പിച്ചു ആഗ്രഹിച്ചാൽ…..
ഈ സമയപ്രശ്‍നം ഒന്നും ഒരു കാരണമാകില്ല….
ഒന്നോ രണ്ടോ ദിവസത്തെ പരിചയം പോലും ജീവിതാവസാനം വരെ സൂക്ഷിക്കുകയും ഇടപഴകുകയും….
ചെയ്യുന്ന ചിലരെ…
നാം കണ്ടിട്ടില്ലേ …..
അവരൊക്കെ….
ഒരു തിരക്കും ഇല്ലാത്തവരാണോ….
അല്ലേ അല്ല ……
പിന്നയോ…..
അവർ….
അതിനായി….
ഏതു തിരക്കിലും….
അല്പം സമയം കണ്ടെത്തുന്നു…
ഞാൻ തന്നെ…..
എന്നും രാവിലെ….
നാലുമണിയാകുമ്പോൾ .. കുത്തിയിരുന്ന്….
ഈ കൗണ്ട് അപ്പ്….
എഴുതി….
തയ്യാറാക്കി……
താങ്കൾക്ക് അയക്കുന്നു….
താങ്കൾ എന്നും വായിക്കാറുണ്ടോ…..
ഞാൻ തിരക്കിയിട്ടില്ല….
എന്തെങ്കിലും തിരികെ അയക്കാറുണ്ടോ….
അയച്ചില്ലങ്കിലും എനിക്ക് പരാതിയില്ല…..
അതു കാരണം….
എനിക്ക് താങ്കളോട് വെറുപ്പോ….
സ്നേഹക്കുറവോ തോന്നിയിട്ടുണ്ടോ….
ഒരിക്കലുമില്ല….
അപ്പോഴും…..
താങ്കൾക്ക് എന്നെ മറക്കാൻ കഴിയില്ല…..
കാരണം…..
ഞാൻ ജീവിച്ചിരിക്കുന്നു എന്നും……
എന്തെങ്കിലുമൊക്കെ പറഞ്ഞു…..
ദിവസവും രാവിലെ താങ്കളെ വിഷ് ചെയ്യുന്നതിനാലും…
നമ്മുടെ സ്നേഹബന്ധം ദിവസവും പുതുക്കപ്പെടുന്നു….
തിരികെ ഒന്നും പ്രതികരിച്ചില്ലങ്കിലും പരിഭവിക്കാത്തതെന്താ…
കാരണം…..
ഞാൻ നേരത്തേ പറഞ്ഞത് തന്നെ …
താങ്കൾക്ക്…
സമയം ഇല്ല …..
നല്ല തിരക്കാണ്….
മനഃപൂർവ്വമല്ല….
നേരത്തെ….
എന്റെ കൂട്ടുകാരൻ പറഞ്ഞപോലെ….
‘തിരക്കൊഴിഞ്ഞിട്ട്….
സമയമില്ല…..
ആഗ്രഹം ഉണ്ട്…’
അതു….
എനിക്ക്….
ഭംഗിയായി അറിയാം….
തിരക്കായതിനാൽ….
ജന്മം നൽകിയ അച്ഛനുമമ്മയേയും വിളിക്കാൻ പോലും സമയം ഇല്ലാത്ത….
കാലം…..
ഒന്നു ചോദിച്ചോട്ടെ…..
എന്നാ…..
ഇനി….
ഇതിനൊക്കെ സമയം കിട്ടുന്നത്…..
വയസ്സായി….
അനങ്ങാൻ കഴിയാതെ…..
ഒരു തിരക്കും ഇല്ലാതെ….
കട്ടിലിൽ കിടക്കുമ്പോഴോ…..
ഉറപ്പായും…..
അന്നു നിങ്ങൾ ഇതൊക്കെ ആഗ്രഹിക്കും…..
സുഹൃത്തുക്കളെ വിളിക്കണം….
സംസാരിക്കണം….
കാണണം…..
അല്പസമയം കൂടെ ചെലവഴിക്കണം….
എന്നൊക്കെ…
തീർച്ച…….
പക്ഷേ …..
കഴിയില്ല.
അതിനാൽ……
ഈ ആരോഗ്യമുള്ള സമയത്തു….
എല്ലാവരെയും ഒന്നു കാണുന്നതിനും….
നമ്മുടെ…..
ഉള്ള ബന്ധങ്ങൾ പുതുക്കുന്നതിനും…..
കൂടുതൽ ദൃഢമാക്കുന്നതിനും
ശ്രമിച്ചാലോ…..
അതല്ലേ….
നല്ലത്….!
ശ്രമിക്കാം …..
അല്ലേ ….
ഈ കൗണ്ട് അപ്പ് സ്ഥിരമായപ്പോൾ…..
ഗ്രൂപ്പുകളിൽ നിന്നും….
എന്തുമാത്രം പുതിയ സുഹൃത്തുക്കളെ കിട്ടിയെന്നോ…..
ഇതുവരെ നേരിൽ കണ്ടിട്ടില്ല….
സംസാരിച്ചിട്ടില്ല….
പക്ഷേ…..
ഒരു സുഹൃത്ബന്ധം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്…..!
അതൊക്കെ….
ജീവിതാവസാനം വരെ തുടരണം എന്നും ഉണ്ട്…..
ഈ മെസ്സേജുകൾ….
അതിനു വഴിതെളിക്കും എന്നുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു…..
ഏതു….
തിരക്കിനിടയിലും….
അല്പസമയം കണ്ടെത്തി….
പല ദിവസങ്ങളിലായി…..
എല്ലാവരോടും….
സംസാരിക്കാനോ….
ബന്ധപ്പെടാനോ കഴിഞ്ഞാൽ…..
അതില്പരം ആനന്ദം ഉണ്ടോ….
വേറെ…..
ആ ആനന്ദം….
ഞാൻ അനുഭവിക്കുന്നു….
സ്നേഹത്തോടെ,
ബുഹാരി.