LIFENewsthen Special

കുട്ടിനിക്കറിൽ പട്ടായയുടെ സൗന്ദര്യം അസ്വദിച്ച് ലക്ഷ്മി നക്ഷത്ര

വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ സ്റ്റാര്‍ മാജിക്കിലൂടെയാണ് ലക്ഷ്മി താരമായത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മലയാളികളുടെ സ്വീകരണമുറികളില്‍ വളരെ പരിചിതയായ താരം നൃത്തം, അഭിനയം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷൻ അവതാരകയായിട്ടാണ് കൂടുതല്‍ തിളങ്ങിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് താരം. യാത്രകളെ ഏറെയിഷ്ടപ്പെടുന്ന താരം അതിന്റെ ചിത്രങ്ങളും വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.


ഇപ്പോഴിതാ പട്ടായ യാത്രയുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുയാണ് താരം. ‘‘ഹലോ പട്ടായ…’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. കുട്ടി നിക്കറും ടീ ഷര്‍ട്ടും ക്യാപ്പും സണ്‍​‍ഗ്ലാസും ധരിച്ച് പട്ടായ എന്നെഴുതിയിരിക്കുന്നതിന്റെ മുന്നില്‍ നില്‍ക്കുകയാണ് താരം.

Signature-ad

ലക്ഷ്മിയുടെ പുതിയ ചിത്രത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റുകളിടുന്നുണ്ട്. ക്യൂട്ടാണ്, സുന്ദരിയാണ് എന്നൊക്കെയുള്ള കമന്റുകളുണ്ടെങ്കിലും ‘ചേരേനെ തിന്നുന്ന നാട്ടിൽ പോയാൽ നടുകഷ്ണം തിന്നണം എന്നാണല്ലോ…, ആരാ മനസ്സിലായില്ല…’ എന്നതടക്കമുള്ള കമന്റുകളും പലരും കുറിക്കുന്നുണ്ട്.

Back to top button
error: