എന്നും മലയാളി ഏറ്റുപാടുന്ന എസ് രമേശൻ നായരുടെയും കോന്നിയൂർ ഭാസിൻ്റെയും വരികൾ
പാട്ടോർമ്മ
സുനിൽ കെ ചെറിയാൻ
1. രഘുനാഥ് പലേരി സംവിധാനം ചെയ്ത ‘വിസ്മയം’ എന്ന ചിത്രത്തിലെ ‘ഏഴാം നാള്’ പാട്ടിൻ്റെ പാലമൃത് പകർന്ന ഗാനമാണ്. 1998 ഏപ്രിൽ 8 റിലീസ്. എസ് രമേശൻ നായർ- ജോൺസൺ. ചിത്രത്തിൽ ‘മൂക്കില്ലാ നാക്കില്ല പൂതം’ എന്ന ഗാനം സംവിധായകൻ എഴുതി ജോൺസൺ പാടി.
2. ബാലചന്ദ്രമേനോന്റെ ‘കാര്യം നിസ്സാര’ത്തിലെ പാട്ടുകൾ കണ്ണൂർ രാജൻ്റെ മാജിക് തന്നെ. ‘താളം ശ്രുതിലയ താളം’, ‘കണ്മണി പെന്മണിയേ’ (സുജാതയും പാടി), ‘കൊഞ്ചി നിന്ന പഞ്ചമിയോ’. രചന: കോന്നിയൂർ ഭാസ്. 1983 ഏപ്രിൽ 8 റിലീസ്.
3. ഹരിഹരന്റെ ‘അങ്കുരം’ എന്ന ചിത്രത്തിലെ ‘തുയിലുണരൂ’ ചെണ്ടയുടെ പശ്ചാത്തല താളത്തിൽ എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ഗാനം. രചന: ഒഎൻവി. 1982 ഏപ്രിൽ 8 റിലീസ്.
ഇതേ ദിവസമാണ് ശ്രീകുമാരൻ തമ്പി നിർമ്മിച്ച് സംവിധാനം ചെയ്ത ‘ഗാനം’ റിലീസ് ചെയ്തത്. ഇരയിമ്മൻ തമ്പി, സ്വാതി തിരുനാൾ, ത്യഗരാജകൃതികൾ എന്നിങ്ങനെ പരമ്പരാഗത വരികൾക്ക് ദക്ഷിണാമൂർത്തി സംഗീതം നൽകി. സംവിധായകൻ എഴുതിയ ‘ആലാപനം’ (ദാസ്- ജാനകി) സൂപ്പർഹിറ്റ് ഗാനമായിരുന്നു. അംബരീഷും ലക്ഷ്മിയുമായിരുന്നു ഗാനരംഗത്ത്.