‘വജ്ര’ത്തിലെ ‘മാടത്തക്കിളി’ മുതൽ ‘തുഷാര’ത്തിലെ ‘മഞ്ഞേ വാ’ വരെ മലയാളം മണക്കുന്ന ഗാനങ്ങൾ
പാട്ടോർമ്മ
സുനിൽ കെ ചെറിയാൻ
1. ഔസേപ്പച്ചന്റെ സംഗീതത്തിലൂടെ വൈലോപ്പിള്ളിയുടെയും കുമാരനാശാന്റെയും വരികൾ പുനരാവിഷ്ക്കരിച്ച ചിത്രമാണ് പ്രമോദ് പപ്പന്റെ മമ്മൂട്ടിച്ചിത്രം വജ്രം. 2004 ഏപ്രിൽ 10 റിലീസ്. ‘മാടത്തക്കിളി’, ‘പൂക്കുന്നിതാ മുല്ല’ എന്നിവയായിരുന്നു ആ ഗാനങ്ങൾ. ഷിബു ചക്രവർത്തി രചിച്ച ‘മാണിക്യക്കമ്മല് വേണം’ അഫ്‌സലും സുജാതയും ചേർന്ന് പാടി.
2. ഹരിഹരന്റെ ‘സർഗ്ഗ’ത്തിലെ (1992) പാട്ടുകൾ. യൂസഫലി കേച്ചേരി-ബോംബെ രവി ഇന്ദ്രജാലം. സർഗ്ഗത്തിന്റെ തെലുഗു പതിപ്പിൽ (സരിഗമലു) എസ്‌പിബിയാണ് ‘സംഗീതമേ അമരസല്ലാപമേ’ പാടിയത്.
ഇതേ ദിവസമാണ് ജയരാജിന്റെ മമ്മൂട്ടിച്ചിത്രം ജോണിവാക്കർ റിലീസ് ചെയ്‌തത്. പുത്തഞ്ചേരി-എസ് പി വെങ്കിടേഷ്. ഒരുപക്ഷെ മമ്മൂട്ടിക്ക് ഡാൻസ് വഴങ്ങിയ പാട്ടാണ് ‘ശാന്തമീ രാത്രിയിൽ’. ‘ചാഞ്ചക്കം തെന്നിയും’ മറ്റൊരു ഹിറ്റ്.
3. ഫാസിലിന്റെ ‘എന്നെന്നും കണ്ണേട്ടനി’ലെ ഗാനങ്ങൾ. 1986 വിഷു റിലീസ്. ‘ദേവദുന്ദുഭീ’ എഴുതിക്കൊണ്ട് കൈതപ്രത്തിന്റെ സിനിമാപ്രവേശം. സംഗീതം: ജെറി അമൽദേവ്. മധു മുട്ടം ഒരു ഗാനമെഴുതി (കാക്കേം കീക്കേം).
4. ഐവി ശശിയുടെ ‘തുഷാര’ത്തിലെ (1981) പാട്ടുകൾ. യൂസഫലി-ശ്യാം. ‘മഞ്ഞേ വാ’ എന്ന ഗാനം 1962 ലെ ഹിന്ദി ചിത്രം പ്രഫസറിലെ ‘ഹംരേ ഗാവോ കോയീ ആയേഗാ’ എന്ന പാട്ടിനോട് കടപ്പെട്ടിരിക്കുന്നു.