Newsthen Special
-
കടകംപള്ളി സുരേന്ദ്രനെതിരേ പോലീസ് കേസെടുത്തേക്കില്ല; സ്ത്രീ വെളിപ്പെടുത്തലോ പരാതിയോ നല്‍കണം; അല്ലെങ്കില്‍ പരാതിക്കാരന്‍ തെളിവു നല്‍കണം: രാഹുലിനെതിരേ അന്വേഷണം മുറുക്കി ക്രൈം ബ്രാഞ്ച്; ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം
തിരുവനന്തപുരം: മന്ത്രിയായിരിക്കെ സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുത്തേക്കില്ല. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ഗര്‍ഭച്ഛിദ്രം നടത്തിയ ആശുപത്രി കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം. രാഹുലിനെതിരായ നടപടി തിടുക്കത്തിലെന്ന എ ഗ്രൂപ്പ് വാദം കോണ്‍ഗ്രസ് നേതൃത്വം തള്ളി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും പൊലീസിന് ലഭിച്ചത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലെ പരാതികളാണ്. രാഹുലിനെതിരെ കേസെടുത്തെങ്കിലും സി.പി.എം എം.എല്‍.എയുടെ കാര്യത്തില്‍ അത് പറ്റില്ലെന്നാണ് പൊലീസ് നിലപാട്. അപമാനിക്കപ്പെട്ട സ്ത്രീ നേരിട്ട് പരാതിയോ വെളിപ്പെടുത്തലോ നടത്തുകയോ പരാതിക്കാരനായ ഡി.സി.സി അംഗം തെളിവ് ഹാജരാക്കുകയോ ചെയ്താലേ കടകംപള്ളിക്കെതിരെ കേസെടുക്കാനാവൂവെന്നാണ് പൊലീസ് വാദം. എന്നാല്‍ ഗര്‍ഭച്ഛിദ്ര ശബ്ദരേഖയടക്കം പുറത്തുവന്നതുകൊണ്ട് ഗുരുതര സാഹചര്യം ബോധ്യപ്പെട്ടതിനാലാണ് രാഹുലിനെതിരെ കേസെടുത്തതെന്നും ന്യായീകരിക്കുന്നു. അതിനിടെ ഗര്‍ഭച്ഛിദ്രം തന്നെ രാഹുലിനെതിരെ ആയുധമാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. ശബ്ദരേഖയിലെ യുവതി ഗര്‍ഭച്ഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയിലെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച സൂചന. അവിടെ നിന്ന് വിവരം ശേഖരിച്ച ശേഷം യുവതിയെ മൊഴിയെടുക്കാനായി സമീപിക്കും. അതോടൊപ്പം…
Read More » -
കര്‍ണാടക ചലച്ചിത്ര നടി രാണ്യ റാവുവിന് സ്വര്‍ണക്കടത്ത് കേസില്‍ 102 കോടി രൂപ പിഴ ; ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഹാജരാക്കിയത് 250 പേജുള്ള നോട്ടീസും, 2,500 പേജുള്ള അനുബന്ധ രേഖകളും
ബംഗലുരു: കര്‍ണാടക ചലച്ചിത്ര നടി രാണ്യ റാവുവിന് സ്വര്‍ണക്കടത്ത് കേസില്‍ 102 കോടി രൂപ പിഴ ചുമത്തി. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് 14.8 കിലോഗ്രാം സ്വര്‍ണ്ണവുമായി രാണ്യ റാവു പിടിയിലായിരുന്നു. ദുബായില്‍ നിന്ന് എത്തിയ പ്പോഴാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (DRI) ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. നടിക്ക് പുറമെ, ഹോട്ടലുടമ തരുണ്‍ കൊണ്ടരാജുവിന് 63 കോടിയും, ജ്വല്ലറി ഉടമകളായ സാഹില്‍ സക്കറിയ ജെയിന്‍, ഭരത് കുമാര്‍ ജെയിന്‍ എന്നിവര്‍ക്ക് 56 കോടി വീതവും പിഴ ചുമത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവര്‍ക്കെ തിരേ 250 പേജുള്ള നോട്ടീസും, 2,500 പേജുള്ള അനുബന്ധ രേഖകളുമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഹാജരാക്കിയത്. ഈ വര്‍ഷം ജൂലൈയില്‍ കണ്‍സര്‍വേഷന്‍ ഓഫ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് സ്മഗ്ഗ്‌ലിങ് ആക്റ്റ് പ്രകാരം രാണ്യ റാവുവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷയും വിധി ച്ചിരുന്നു. ഈ കേസില്‍…
Read More » -
ഡല്‍ഹി കലാപക്കേസില്‍ ആര്‍ക്കും ജാമ്യമില്ല, അഞ്ച് വര്‍ഷമായി ജയിലിലുള്ള ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെയും കൂട്ടുപ്രതികളായ ഒമ്പത് പേരുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. കലാപവുമായി ബന്ധപ്പെട്ട് ഗൂഡാലോചന കേസിലെ പ്രതികള്‍ക്കാര്‍ക്കും ജാമ്യമില്ല. ഒമ്പത് പ്രതികളുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ അഞ്ച് വര്‍ഷമായി ജയിലിലാണ്. തസ്ലീം അഹമ്മദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്. ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മുഹമ്മദ് സലീം ഖാന്‍, ഷിഫ ഉര്‍ റഹ്മാന്‍, അതര്‍ ഖാന്‍, മീരാന്‍ ഹൈദര്‍, ഷദാബ് അഹമ്മദ് അബ്ദുള്‍ ഖാലിദ് സെയ്ഫി, ഗുല്‍ഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ഈ കലാപത്തില്‍ 50-ല്‍ അധികം ആളുകള്‍ മരിക്കുകയും 700-ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) നടന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ വര്‍ഗീയ കലാപത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനയില്‍ പങ്കാളികളാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമുമെന്നാണ് ഡല്‍ഹി പോലീസ്…
Read More » -
സനാതനധര്‍മ്മ സംഗമം നടത്തി ജയ് ശ്രീറാം വിളിച്ചാലും ഹിന്ദുവിശ്വാസികള്‍ പിണറായിയെ വിശ്വസിക്കില്ല ; അയ്യപ്പസംഗമം മുസ്ലിം പ്രീണനം കൊണ്ട് അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഹിന്ദുക്കളെ പിടിച്ചുനിര്‍ത്താന്‍
മലപ്പുറം: അയ്യപ്പ സംഗമത്തിന് പകരം സനാതന ധര്‍മ്മ സംഗമം നടത്തി ജയ് ശ്രീറാം എന്ന് വിളിച്ചാലും ഇവിടത്തെ ഹിന്ദു വിശ്വാസികള്‍ പിണറായി വിജയനെ വിശ്വസിക്കില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. മുസ്ലിം പ്രീണനം കൊണ്ട് അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഹിന്ദുക്കളെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനുള്ള അവസാന അടവാണ് പിണറായിയുടെ അയ്യപ്പസംഗമമെന്നും പറഞ്ഞു. ഭൂരിപക്ഷം ഹിന്ദുക്കളും സിപിഐഎം വിട്ടുകൊണ്ടിരിക്കുകയാണ്. അത് മനസിലാക്കിയാണ് പിണറായി വിജയന്‍ ആഗോള അയ്യപ്പ സംഗമവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ശബരിമല ആചാരങ്ങള്‍ക്ക് എതിരെ പിണറായി വിജയന്‍ നിന്ദ്യമായ പ്രവര്‍ത്തികളാണ് നടത്തിയത്. അയ്യപ്പ സംഗമം ഹിന്ദു വിശ്വാസികളെ വിഡ്ഢികളാക്കാനുള്ള പിണറായി വിജയന്റെ വ്യാമോഹമാണെന്ന് പറഞ്ഞു. ഇനി ശരണമയ്യപ്പാ എന്ന് പിണറായി വിളിച്ചിട്ടും കാര്യമില്ല. രഹ്ന ഫാത്തിമയേയും ബിന്ദു അമ്മിണിയേയും പോലെയുള്ളവരെ ശബരിമലയില്‍ കയറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍ ഹിന്ദു വിശ്വാസികളെ അപമാനിക്കുകയാണ് ചെയ്തതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ‘മിസ്റ്റര്‍ പിണറായി, ദൈവനിഷേധികളായ നിങ്ങള്‍ക്ക് ഇതിലൊക്കെ എന്ത് കാര്യം’ എന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു. നേരത്തേ ആഗോള അയ്യപ്പ സംഗമത്തിനെതിരെ…
Read More » -
ഹിന്ദു ഫോബിയ ഇല്ലാതെ മലയാളത്തിന് സിനിമ ചെയ്യാന്‍ കഴിയില്ല; ‘ലോക’ സിനിമയ്‌ക്കെതിരേ ഹിന്ദുത്വവാദികള്‍; ‘ക്രിസ്ത്യന്‍ മിഷണറിമാരെ രക്ഷകരായി ചിത്രീകരിക്കുന്നു’
ബംഗളുരു: മലയാള സിനിമ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’യ്ക്ക് എതിരെ സൈബര്‍ ആക്രമണവുമായി ഹിന്ദുത്വവാദികള്‍. ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തില്‍ സിനിമകളുണ്ടാക്കാനാകില്ലെന്നും ‘ലോക’യില്‍ ഹിന്ദു വിരുദ്ധതയാണെന്നുമാണ് പോസ്റ്റുകളില്‍ പറയുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ ക്രിസ്ത്യാനിയും നിര്‍മാതാവ് മുസ്‍ലിം ആണെന്നും പോസ്റ്റുകളിലുണ്ട്. Revenge Mode എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്. ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തിന് സിനിമ ചെയ്യാൻ കഴിയില്ല എന്നാണ് പോസ്റ്റിന്‍റെ തലക്കെട്ട്. എന്തുകൊണ്ട് ‘ലോക’ ഹിന്ദുവിരുദ്ധമാകുന്നു എന്നും പോസ്റ്റില്‍ പറയുന്നു. ‘ഹിന്ദു രാജാവ് ഹിന്ദു ക്ഷേത്രം കത്തിക്കുന്നു, ക്രിസ്ത്യന്‍ മിഷനറിമാരെ രക്ഷകരായി ചിത്രീകരിക്കുന്നു. വിനായക വിഗ്രഹം കാണുമ്പോള്‍ നടിയുടെ മുഖത്ത് വെറുപ്പുളവാക്കുന്ന ഭാവമാണ് സിനിമയില്‍ കാണിക്കുന്നത് എന്നാണ് പോസ്റ്റിലുള്ളത്. ഈ പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതിനെതിരെ മലയാളികള്‍ തന്നെ എക്സില്‍ പ്രതിരോധം തീര്‍ക്കുന്നുണ്ട്. ബ്രോ, നിങ്ങളുടെ ഹിന്ദുഫോബിയ കോമാളിത്തരങ്ങള്‍ കേരളത്തിൽ നടപ്പാകില്ല. നിങ്ങളുടെ സ്വന്തം സന്തോഷത്തിന് കേരള സ്റ്റോറി പോലുള്ള ഇരുന്ന് കാണുന്നതാണ് എന്നാണ് മലയാളികളുടെ പോസ്റ്റ്. “ലോക”…
Read More » -
വനിതാ ലോകകപ്പിന് പുരുഷ ലോകകപ്പിനേക്കാള്‍ സമ്മാനത്തുക; കപ്പടിച്ചാല്‍ 39.55 കോടി രൂപ; ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 122.5 കോടിയായും ഉയര്‍ത്തി
ന്യൂഡല്‍ഹി: വനിതാ ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനത്തുക ഉയര്‍ത്തി ഐസിസി. 4.48 മില്ല്യണ്‍ യുഎസ് ഡോളര്‍ അഥവാ 39.55 കോടി രൂപയാണ് ജേതാക്കള്‍ക്ക് ലഭിക്കുക. കഴിഞ്ഞ തവണയിത് 11.65 കോടി ഇന്ത്യന്‍ രൂപയായിരുന്നു. ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 122.5 കോടി രൂപയാക്കിയും ഉയര്‍ത്തി. 2023 ല്‍ നടന്ന പുരുഷന്മാരുടെ ഏകദിനലോകകപ്പിലെതിനേക്കാള്‍ ഉയര്‍ന്ന തുകയാണിത്. 88.26 കോടി രൂപയാണ് പുരുഷ ലോകകപ്പ് ജേതാക്കന്മാര്‍ക്ക് ലഭിച്ച സമ്മാനത്തുക. ഫൈനലില്‍ തോല്‍ക്കുന്ന ടീമിന് 19.77 കോടി രൂപയും സെമിയില്‍ പരാജപ്പെടുന്ന ടീമുകള്‍ക്ക് 9.89 കോടി രൂപയും ലഭിക്കും. മൊത്തം സമ്മാനത്തുക 297 ശതമാനം വര്‍ധിപ്പിച്ച് 122.5 കോടി രൂപയാക്കി. 2022 ലോകകപ്പില്‍ 31 കോടി രൂപയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ മല്‍സരങ്ങളും ജയിക്കുന്ന ടീമുകള്‍ക്ക് 30.29 ലക്ഷം രൂപയും ലഭിക്കും. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിതാ ലോകകപ്പ് സെപ്റ്റംബര്‍ 30 നാണ് ആരംഭിക്കുന്നത്. നവംബര്‍ രണ്ടു വരെ നടക്കുന്ന വനിതാ ലോകകപ്പിൽ എട്ട് ടീമുകളാണ് മല്‍സരിക്കുക. ഇന്ത്യ,…
Read More » -
മടങ്ങിയെത്തുന്നോ ടിക് ടോക്ക്; ഒഴിവുകളിലേക്ക് ജീവനക്കാരെ ക്ഷണിച്ച് കമ്പനി; മോദി ചൈനയില്‍ എത്തിയതിനു പിന്നാലെ നീക്കങ്ങള്‍; അലി എക്‌സ്പ്രസ് ഉള്‍പ്പെടെ 59 ആപ്ലിക്കേഷനുകളുടെ കാര്യത്തിലും പ്രതീക്ഷ
ബീജിംഗ്: ടിക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ നിയമനങ്ങള്‍ തുടങ്ങിവച്ച് കമ്പനി. ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്ക് ലിങ്ക്ഡ്ഇനില്‍ രണ്ട് പുതിയ തൊഴിലവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് കമ്പനി ഇന്ത്യയില്‍ സാന്നിധ്യം നിലനിര്‍ത്തി ഭാവിയിലേക്ക് തയ്യാറെടുക്കുന്നു എന്നാണ്. അതേസമയം, ടിക് ടോകിന്റെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഇതുവരെ നീക്കിയിട്ടില്ല. ആപ്പ് ഇപ്പോഴും ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമല്ല. ചൈനീസ് ടെക് ഭീമനായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് 2020 ജൂണിലാണ് ഇന്ത്യയില്‍ നിരോധിക്കുന്നത്. ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പ് നിരോധിക്കുന്നത്. 59 ചൈനീസ് ആപ്പുകളാണ് അന്ന് ദേശീയ സുരക്ഷയും ഡാറ്റ സ്വകാര്യതാ ആശങ്കകളും ചൂണ്ടിക്കാട്ടി നിരോധിച്ചത്. നിരോധനത്തിന് മുമ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ ഏകദേശം 20 കോടി ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. കമ്പനിയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അടുത്തിടെ, ടിക് ടോക്കിന്റെ വെബ്സൈറ്റ് ഭാഗികമായി ആക്സസ് ചെയ്യാന്‍ കഴിയുന്നതായി…
Read More » -
ഗാസയിലേക്ക് ആഴ്ന്നിറങ്ങി ഇസ്രയേല്‍ ആക്രമണങ്ങള്‍; പരക്കം പാഞ്ഞ് ജനം; പൊട്ടിത്തെറിക്കുന്നത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പഴയ വാഹനങ്ങളെന്നു പ്രദേശവാസികള്‍; ബന്ദികളെ മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു
കെയ്‌റോ: ഗാസ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തില്‍ സായുധ വാഹനങ്ങളുമായി കൂടുതല്‍ ശക്തമായ നീക്കങ്ങളുമായി ഇസ്രയേല്‍. ഏറ്റവുമൊടുവിലുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 19 പേരെങ്കിലും മരിച്ചെന്ന് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇസ്രയേല്‍ ഗാസയില്‍ വംശഹത്യയാണു നടത്തുന്നതെന്നു ലോകത്തെ മുന്‍നിര ജെനോസൈഡ് സ്‌കോളേഴ്‌സ് അസോസിയേഷന്‍ പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് ആക്രമണം കടുപ്പിക്കുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. എന്നാല്‍, അസോസിയേഷന്‍ ഓഫ് ജെനോസൈഡ് സ്‌കോളേഴ്‌സിന്റെ റിപ്പോര്‍ട്ടുകളോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ഗാസയില്‍ വംശഹത്യയല്ല നടക്കുന്നതെന്നും ഹമാസില്‍നിന്ന് ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കമാണെന്നും ഇസ്രയേല്‍ നേരത്തേ പറയുന്നതുതന്നെ ആവര്‍ത്തിക്കുകയാണ്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ കിഴക്കന്‍ മേഖലകളിലേക്ക് അയച്ചതിനുശേഷം വിദൂര നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിച്ചു പൊട്ടിത്തെറിപ്പിക്കുകയാണു ചെയ്യുന്നതെന്നു ഷെയ്ഖ് റഡ്‌വാനിലെ നാട്ടുകാര്‍ പറഞ്ഞു. നിരവധി വീടുകള്‍ തകര്‍ന്നു. കുടുംബങ്ങള്‍ പരക്കംപാച്ചിലിലാണിപ്പോഴെന്നും ഇവര്‍ പറഞ്ഞു. ഗാസയില്‍ അറബിയില്‍ എഴുതിയ കുറിപ്പുകള്‍ വിതരണം ചെയ്തശേഷം തെക്കന്‍ മേഖലകളിലേക്കു പോകണമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്നും ഇവിടെ തുടര്‍ന്നാല്‍ മരണം മാത്രമാകും ബാക്കിയെന്നും റഡ്‌വാനിലെ പ്രദേശവാസകള്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ 24…
Read More » -
കുറച്ചു ദിവസം കാത്തിരിക്കൂ, ചെറു കാറുകള്‍ക്കും 350 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍ക്കും തുണിത്തരങ്ങള്‍ക്കും വില കുറയും; ജി.എസ്.ടി. പരിഷ്‌കാരം ഗുണമാകുക ഷാംപൂ മുതല്‍ ടൂത്ത് പേസ്റ്റുകള്‍ക്കു വരെ; തീരുമാനം ഉടന്‍; ട്രംപിന്റെ താരിഫില്‍ കോളടിക്കാന്‍ പോകുന്നത് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്
ന്യൂഡല്‍ഹി: ജി.എസ്.ടി. നികുതി പത്തുശതമാനം കുറയ്ക്കാനുള്ള നീക്കത്തിനു പിന്നാലെ ഇന്ത്യയില്‍ വിലകുറയുന്നത് 175 ഇനങ്ങള്‍ക്ക്. ഷാംപു മുതല്‍ ഹൈബ്രിഡ് കാറുകളും കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഐറ്റങ്ങളുംവരെ ഇക്കൂട്ടത്തില്‍ പെടും. നികുതി പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടാണ് കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിനു പിന്നാലെയാണ് ഇന്ത്യയിലെ നികുതി സംവിധാനത്തില്‍ അടിമുടി പരിഷ്‌കാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇറങ്ങിയത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ തയാറാകണമെന്നു മോദി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് ശക്തിയെന്ന നിലയിലാണ് കഴിഞ്ഞ ഓഗസ്റ്റ് 15ന് നികുതിയില്‍ അടിമുടി പരിഷ്‌കാരമുണ്ടാകുമെന്ന് മോദി പ്രഖ്യാപിച്ചത്. ഇന്ത്യക്കാര്‍ക്കു കുറഞ്ഞ ചെലവില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന നീക്കവും ഇതിനു പിന്നിലുണ്ട്. ടാല്‍ക്കം പൗഡര്‍, ഷാംപൂ, ടൂത്ത് പേസ്റ്റ് എന്നിവയുടെ നികുതി 18 ശതമാനത്തില്‍നിന്ന് 5 ശതമാനമാകും. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഗോദ്‌റെജ് പോലുള്ള കമ്പനികള്‍ക്ക് ഇത് മികച്ച നേട്ടമാകും. എസികളുടെ നികുതി 28 ശതമാനത്തില്‍നിന്ന്…
Read More »
