ഹൃദയം കവർന്ന പി. ഭാസ്‌ക്കരൻ- ജി ദേവരാജൻ ടീമൻ്റെ ‘ഇളവന്നൂർ മഠത്തിലെ ഇണക്കുയിൽ’
പാട്ടോർമ്മ
സുനിൽ കെ ചെറിയാൻ
1. ‘ഒരു വാക്കിൽ ഒരു നോക്കിൽ’ മോഹൻലാൽ ചിത്രമായ ‘അയിത്ത’ത്തിലെ എംജി രാധാകൃഷ്‌ണൻ ഗാനം. രചന: ഒഎൻവി. യേശുദാസിനൊപ്പം ബി.എ ചിദംബരനാഥ് പാടിയ ‘ഏഴ് സുസ്വരങ്ങളും’ ഹൃദ്യം. 1988 ഏപ്രിൽ 7 റിലീസ്. ഇതേ ദിവസം റിലീസ് ചെയ്‌ത മമ്മൂട്ടിച്ചിത്രം മനു അങ്കിൾ, ശ്യാം ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു – ‘മേലേ വീട്ടിലെ,’ ‘ഒരു കിളി ഇരുകിളി’. രചന: ഷിബു ചക്രവർത്തി.
2. ‘ഒരു മഴപ്പക്ഷി പാടുന്നു’ 2002 ഏപ്രിൽ 7 ന് റിലീസ് ചെയ്‌ത ‘കുബേരനി’ലെ ഗാനം. ഗിരീഷ് പുത്തഞ്ചേരി- മോഹൻ സിത്താര. ആലപിച്ചത് എംജി ശ്രീകുമാർ- സുജാത. ‘മണിമുകിലേ’ എന്ന സ്വർണ്ണലത ഗാനവും ഓർമയിലെത്തുന്നു.
3. ‘ഇളവന്നൂർ മഠത്തിലെ ഇണക്കുയിൽ’ നവോദയ ചിത്രം കടത്തനാട്ട് മാക്കത്തിലെ അതിമനോഹര ഗാനം. പി ഭാസ്‌ക്കരൻ- ജി ദേവരാജൻ.
ഇതേ ചിത്രത്തിലെ ‘അക്കരെയക്കരെയക്കരെയല്ലോ ആയില്യം കാവ്’ മറ്റൊരു ഹിറ്റ്.
4. ‘കടത്തനാട്ട് മാക്ക’ത്തിന് ഒരു വർഷം മുൻപ് (1977 ഏപ്രിൽ 7) റിലീസ് ചെയ്‌ത കുഞ്ചാക്കോ ചിത്രം ‘കണ്ണപ്പനുണ്ണി’യിലെ ഗാനങ്ങൾ. പി. ഭാസ്‌ക്കരൻ- കെ രാഘവൻ ടീം. ‘അല്ലിമലർക്കാവിലെ’, ‘മാനത്തെ മഴമുകിൽ,’ ‘പഞ്ചവർണ്ണക്കിളിവാലൻ’ ഇന്നും മധു ചൊരിഞ്ഞ് ആസ്വാദക മനസുകളിലുണ്ട്.