Newsthen Special
-
പഹല്‍ഗാം ആക്രമണം: 48 മണിക്കൂറിനുശേഷം പാക് സൈനിക മേധാവിയും കുടുംബവും രാജ്യംവിട്ടു? സ്വകാര്യ വിമാനത്തില്‍ കടന്നവരില്‍ ഉന്നത ഉദ്യോഗസ്ഥരും; സ്ഥിതി വഷളായിട്ടും പ്രതികരണമില്ല; ഇന്ത്യക്കെതിരേ യുദ്ധം നല്ലതിനല്ലെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്
ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും പെരുകുന്നതിനിടെ പാകിസ്താന്‍ സൈനിക മേധാവിയും കുടുംബവും രാജ്യംവിട്ടെന്നു സൂചന. ആക്രമണത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. സൈനിക മേധാവി ജറല്‍ അസിം മുനീറും കുടുംബവും ഇന്റര്‍ സര്‍വീസ് പബ്‌ളിക് റിലോഷന്‍സ് ലഫ്. ജനറല്‍ അസിം മാലിക്ക്, ചെയര്‍മാന്‍ ഓഫ് ജോയിന്റ് ചീഫ് കമ്മിറ്റി ജനറല്‍ സഹീര്‍ ഷംഷാദ് മിര്‍സ എന്നിവര്‍ സ്വകാര്യ വിമാനത്തിലാണു രാജ്യം വിട്ടതെന്നു വിയോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ബ്രിട്ടനിലും അമേരിക്കയിലെ ന്യൂജഴ്‌സിയിലുമായി എത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 26 പേരെ കൊലപ്പെടുത്തിയ പഹല്‍ഗാം ആക്രമണത്തിനുശേഷം പാക് സൈനിക മേധാവിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. ഇന്ത്യയെ അപേക്ഷിച്ചു സൈന്യത്തിനു ഭരണത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. അവിടെ പരസ്യമായി രംഗത്തു വരാനും ഇവര്‍ മടിക്കാറില്ല. നിരവധി വട്ടം സൈനിക ഭരണത്തിലേക്കു പോയ പാകിസ്താനില്‍, അടുത്തിടെ മുനീര്‍ തന്നെ ഇന്ത്യക്കെരിരേ പ്രസംഗത്തില്‍ രംഗത്തു വന്നിരുന്നു. ആക്രമണത്തിനു പിന്നാലെ പാകിസ്താന്‍ ആസ്ഥാനമായി…
Read More » -
പഹല്‍ഗാം ആക്രമണം: പാകിസ്താനെ ഞെരുക്കി മെരുക്കും; അണിയറയില്‍ ഒരുങ്ങുന്നത് നയതന്ത്ര യുദ്ധം; മോദിയെ വിളിച്ചത് ജോര്‍ദാന്‍ മുതല്‍ ജപ്പാന്‍വരെയുള്ള 16 രാഷ്ട്രത്തലവന്‍മാര്‍; നിര്‍ണായക സാമ്പത്തിക ഇടനാഴിക്ക് ഇസ്രയേല്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്തുണ ലഭിച്ചതോടെ പാകിസ്താനുമായുള്ള നേരിട്ടുളള യുദ്ധത്തിനു പകരം തെരഞ്ഞെടുക്കുക നയതന്ത്ര കുരുക്ക്. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള പതിനാറോളം നേതാക്കളാണു മോദിയുമായി ബന്ധപ്പെട്ടതും പിന്തുണയറിയിച്ചതും. ലോകമെമ്പാടും വ്യാപിക്കുന്ന ഭീകരവാദത്തിന്റെ കയ്പ് അറിഞ്ഞവരാണ് ഇവരെല്ലാവരും എന്നത് മോദിയുടെ നീക്കങ്ങള്‍ക്കു കരുതുന്നു പകരുമെന്നു വ്യക്തം. പാകിസ്താനുമായി ആക്രമണത്തിനു ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ ആയുധമെടുക്കുന്നതിനു പകരം നയതന്ത്ര നീക്കങ്ങളിലേക്കു കടന്നത് ഇതിന്റെ ബാക്കിയാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കുള്ളില്‍ ഭീകരര്‍ക്കു പിന്തുണ നല്‍കിയവരെ കണ്ടെത്താന്‍ മാത്രമാണിപ്പോള്‍ ഇന്ത്യന്‍ സൈന്യവും അന്വേഷണ ഏജന്‍സികളും മെനക്കെടുന്നത്. also read : ഒമ്പതുവര്‍ഷം മുമ്പ് അതിര്‍ത്തി കടന്നത് 300 കശ്മീരികള്‍; 40 പേര്‍ ലഷ്‌കറെ ക്യാമ്പില്‍; പഹല്‍ഗാം അക്രമി ആദില്‍ തിരിച്ചെത്തിയത് കഴിഞ്ഞവര്‍ഷം; 2019നു ശേഷം സൈന്യം കൊന്നത് 330 തീവ്രവാദികളെ; താഴ്വരയില്‍ ബാക്കിയുള്ളത് 120 പേര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം…
Read More » -
പൈസ വസൂല്‍! കോടിക്കിലുക്കത്തില്‍ കളത്തിലിറങ്ങി മിന്നിക്കുന്നവര്‍ ആരൊക്കെ? വിദേശികള്‍ക്കു നല്‍കിയ പണം മുതലെന്നു ഫ്രാഞ്ചൈസികള്‍; അപ്പോള്‍ ഇന്ത്യക്കാരോ?
തൃശൂര്‍: ഐപിഎല്‍ പാതിദൂരം പിന്നിടുമ്പോള്‍ മുടക്കിയ കോടികള്‍ വെള്ളത്തിലായോ എന്ന ആശങ്കയിലാണു ഫ്രാഞ്ചൈസികളില്‍ പലതും. ചെന്നൈയുടെ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് കഴിഞ്ഞ ദിവസം ഇതിന്റെ സൂചനകളും നല്‍കിയിരുന്നു. എന്നാല്‍, കൊടുത്ത കാശിനു കളി വസൂലാക്കിയ ഫ്രാഞ്ചൈസികളും നിരവധിയുണ്ട്. അതില്‍ കൂടുതലും വിദേശ കളിക്കാരാണ് എന്നതാണു കൗതുകം. കോടിത്തിളക്കത്തില്‍ ക്രീസിലിറങ്ങിയവരുടെ പ്രകടനം എന്തായി എന്നു നോക്കാം. ഐപിഎല്‍ ചരിത്രത്തിലെ മൂല്യമേറിയ താരങ്ങളില്‍ രണ്ടാമനായ ശ്രേയസ് അയ്യരാണ് ആദ്യം. 26.75 കോടിക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയ താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്നാം കിരീടം ചൂടിച്ച നായകനെന്ന മികവിനുകൂടിയായിരുന്നു വന്‍ തുക. തന്റെ പ്രകടനം കൊണ്ടും നായകമികവുകൊണ്ടും പഞ്ചാബിന് പുതുപ്രതീക്ഷയാണ് ശ്രേയസ് ഈ സീസണില്‍ നല്‍കുന്നത്. സ്ഥിരതയോടെ പഞ്ചാബ് ടോപ് ഫോറില്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ തന്നെയുണ്ട്. ഇതുവരെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 288 റണ്‍സ്, മൂന്ന് അര്‍ദ്ധ സെഞ്ച്വറി, സ്‌ട്രൈക്ക് റേറ്റ് 188. അര്‍ഷദീപ് സിങ്: 18 കോടിയായിരുന്നു അര്‍ഷദീപിന് പഞ്ചാബിട്ട…
Read More » -
പഹല്‍ഗാം ആക്രമണം പാകിസ്താനിലേക്കുള്ള വ്യാപാരത്തെ ബാധിക്കുമോ? ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ലേബല്‍ മാറ്റിയാല്‍ പ്രശ്‌നം കഴിഞ്ഞു! ഇടത്താവളങ്ങള്‍ വഴി എല്ലാവര്‍ഷവും ഇന്ത്യയില്‍നിന്ന് എത്തുന്നത് 10 ബില്യണ്‍ ഡോളറിന്റെ ചരക്ക്; നേരിട്ട് എത്തുന്നത് ഒരു ബില്യണ്‍ മാത്രം! പോംവഴി പറഞ്ഞ് രാജ്യാന്തര ഗവേഷക സ്ഥാപനം
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ നയതന്ത്ര ബന്ധങ്ങള്‍ ഇടിഞ്ഞ ഇന്ത്യക്കും പാകിസ്താനും ഇടയിലെ ചരക്കുനീക്കം വലിയ ആശങ്കയാണ് ഇന്ത്യന്‍ വ്യാപാരികള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ദശലക്ഷക്കണക്കിനു കോടിയുടെ വ്യാപാരമാണ് ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്കു നടക്കുന്നത്. പാകിസ്താനിലൂടെയുള്ള വ്യോമയാന പാതകൂടി അടച്ചതോടെ വിമാനക്കമ്പനികള്‍ നിരക്കുകൂടുമെന്നു പ്രഖ്യാപിച്ചതും വലയ ആശങ്കയ്ക്ക് ഇടയാക്കി. എന്നാല്‍, എത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം പത്തു ബില്യണ്‍ ഡോളറിന്റെ ചരക്കുകള്‍ പാകിസ്താനിലെത്തുമെന്നു ഗ്ലോബല്‍ ട്രേഡ റിസര്‍ച്ച് ഇന്‍ഷ്യേറ്റീവ് (ജിടിആര്‍ഐ) കണക്കുകള്‍. ദുബായ്, സിംഗപ്പുര്‍, കൊളംബോ തുറമുഖങ്ങള്‍ വഴിയാണ് എല്ലാക്കാലത്തും ഇത്രയും തുകയുടെ ചരക്കുനീക്കം നടക്കുന്നത്. താത്കാലം പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത്തരമൊരു മാര്‍ഗം സ്വീകരിക്കാമെന്നും അവര്‍ സൂചന നല്‍കുന്നു. ഇന്ത്യന്‍ കമ്പനികള്‍ ഏതെങ്കിലുമൊരു തുറമുഖത്തേക്കു ചരക്ക് അയയ്ക്കണം. മറ്റൊരു കമ്പനി അവരുടെ വെയര്‍ഹൗസുകളിലേക്ക് ഇതു മാറ്റണം. നികുതിയോ മറ്റു നിരക്കുകളോ നല്‍കേണ്ടതില്ല. ഇവിടെനിന്ന് ലേബലുകളും മറ്റും മാറ്റി മറ്റൊരു കമ്പനിയുടെയും രാജ്യത്തിന്റെയും പേരു നല്‍കണം. ഉദാഹരണത്തിന് ഇന്ത്യന്‍ നിര്‍മിത സാധനത്തിന്റെ പേര് ‘മെയ്ഡ്…
Read More » -
ഇതുവരെ കണ്ടതു വച്ചു നോക്കിയാല്‍ വരാനിരിക്കുന്നത് ഡിജിറ്റല്‍ യുദ്ധം! അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നിര്‍ണയിച്ചത് ലക്ഷക്കണക്കിന് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍; ‘വാട്‌സ്ആപ്പ് പ്രമുഖ്’ വിജയമെന്ന് ബിജെപി; തെലങ്കാനയില്‍ ടിഡിപിക്ക് ഒന്നരലക്ഷം ഗ്രൂപ്പുകള്‍! ടീം ജനഗണമന, കാമല്‍ കണക്ട്, സരള്‍ ആപ്പ്, നേഷന്‍ വിത്ത് നമോ; അണികളെ ഏകോപിപ്പിക്കാന്‍ ആപ്പുകളും പലവിധം
ന്യൂഡല്‍ഹി: വീണ്ടുമൊരു തെരഞ്ഞെടുപ്പു കാലത്തിലേക്കു കടക്കുകയാണ് ഇന്ത്യ. വന്‍ പ്രചാരണ കോലാഹലങ്ങള്‍ക്കു സാക്ഷിയാകാറുണ്ടെങ്കിലും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കാണ് പാര്‍ട്ടികള്‍ മുന്‍ഗണന നല്‍കുന്നത്. വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണങ്ങളും കോര്‍ണര്‍ യോഗങ്ങളും മാസ് റാലികളും മാത്രം കണ്ടുപരിചയിച്ചവര്‍ക്ക് അണിയറയിലെ കഥകള്‍ പെട്ടെന്നു ദഹിക്കില്ല. പക്ഷേ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാണാന്‍ പോകുന്നത് ഇതുവരെ കാണാത്ത തന്ത്രങ്ങള്‍ക്കാണ്. മൊബൈലിലും ഇന്റര്‍നെറ്റിലും സദാസമയം തലപൂഴ്ത്തിയിരിക്കുന്ന വോട്ടര്‍മാര്‍ എവിടേക്കു മറിയുമെന്നു കൃത്യമായി അറിയാവുന്ന തെരഞ്ഞെടുപ്പു തന്ത്രജ്ഞരാണ് ഇനിയങ്ങോട്ടു ചുക്കാന്‍ പിടിക്കുകയെന്നതും വ്യക്തമാണ്. തെറ്റിദ്ധരിപ്പിച്ചും ആരോപണങ്ങളുടെ പരമ്പര സൃഷ്ടിച്ചും പാതി സത്യങ്ങള്‍ വിളിച്ചു പറഞ്ഞും ഫേസ്ബുക്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സന്ദേശങ്ങള്‍ കറങ്ങി നടക്കുന്നത് കോവിഡിനുശേഷമുള്ള സ്ഥിതിവിശേഷമാണ്. വരും തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാകും. 2014ല്‍ സോഷ്യല്‍ മീഡിയ കാര്യമായി ഉപയോഗിച്ചാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജ് (നിലവില്‍ എക്‌സ്) ലക്ഷക്കണക്കിനു ഫോളോവേഴ്‌സ് ഉള്ളതാണ്. നിലവില്‍ 88 കോടി ആളുകള്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ്…
Read More » -
ക്രിക്കറ്റില്‍ പൊരുതിക്കയറി കൗമാര താരങ്ങള്‍; വൈഭവും ആയുഷ് മാത്രയും കസറുമ്പോള്‍ ഗാലറിയില്‍ വിയര്‍ത്ത് സൂപ്പര്‍ താരങ്ങളുടെ മക്കള്‍; ഐപിഎല്‍ സാധ്യത പോലും എളുപ്പമാകില്ല
മുംബൈ: ഐപിഎല്ലിനു ‘പ്രായപൂര്‍ത്തി’യാകുമ്പോള്‍ നിരവധി ചെറുപ്പക്കാരാണു സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നുവന്ന് വാര്‍ത്തകളില്‍ നിറയുന്നത്. അതില്‍ ഏറ്റവും അത്ഭുതം രാജസ്ഥാനുവേണ്ടി അരങ്ങേറ്റത്തില്‍ തന്നെ വെടിക്കെട്ടു പുറത്തെടുത്ത വൈഭവ് സൂര്യവന്‍ഷിയാണ്. 14-ാം വയസിലാണ് വൈഭവിന്റെ അരങ്ങേറ്റം. ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് ഇന്നിങ്‌സിനു തുടക്കമിട്ടതുതന്നെ. എന്നാല്‍, വന്‍ പിന്തുണയുണ്ടായിട്ടും മുന്‍ സൂപ്പര്‍ താരങ്ങളുടെ മക്കളായിട്ടും ക്രിക്കറ്റില്‍ ഇഴയുകയാണ് ചിലര്‍. ഒന്നുമില്ലാത്ത സാഹചര്യത്തില്‍നിന്ന് കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നുവന്ന വൈഭവിനെയും സൂപ്പര്‍ താരങ്ങളുടെ മക്കളെയും ചേര്‍ത്തുവച്ചുള്ള വിലയിരുത്തലുകളും ഇപ്പോള്‍ സജീവമാണ്. ഇത്തരം ഒരു വിലയിരുത്തലിന് കാര്യമായ അടിസ്ഥാനമില്ലെങ്കിലും കളിക്കാനുള്ള അവസരങ്ങള്‍ കൂടുതല്‍ കിട്ടുമെന്നത് ചില്ലറ കാര്യമല്ല. മറ്റൊരു താരമായ ആയുഷ് മാത്ര 17-ാം വയസില്‍ സിഎസ്‌കെയ്ക്കായി അരങ്ങേറ്റം കുറിച്ച് മിന്നിക്കുകയാണ്. എന്നാല്‍, ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായിരുന്ന താരങ്ങളുടെ മക്കളില്‍ പലരും ഇന്ത്യന്‍ ടീമിലേക്ക് വളരുമെന്ന് പ്രതീക്ഷ നല്‍കിയവരാണെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ പോയിട്ട് ഐപിഎല്ലില്‍ പോലും ഇടം നേടാനാവാതെ കഷ്ടത്തിലാണ്. ആര്യവീര്‍ സെവാഗ് മുന്‍ ഇന്ത്യന്‍…
Read More » -
അപ്രത്യക്ഷമാകുന്ന പന്തുകള്‍! എങ്ങനെയാണ് ചറപറാ സിക്‌സറുകള്‍ പിറക്കുന്നത്? റെക്കോഡില്‍ ഗെയ്ല്‍തന്നെ മുന്നില്‍; ഇപ്പോള്‍ നിക്കോളാസ് പുരാനും; 129 വര്‍ഷം ആറ്റുനോറ്റു പിറന്നത് 4585 സിക്‌സുകള്‍; ഐപിഎല്‍ തുടങ്ങിയശേഷം ആകാശം മുട്ടിയത് 28,456 എണ്ണം! പവര്‍ ഹിറ്റിംഗിലെ മാറുന്ന കാഴ്ചകള്‍
ബംഗളുരു: വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിക്കറ്റ് കളി കണ്ടിരുന്ന ഒരാള്‍ക്കു സിക്‌സറുകള്‍ പറക്കുന്നതു കാണുകയെന്നാല്‍ അതിനര്‍ഥം കാത്തിരിപ്പ് എന്നായിരുന്നു. ഒരു അപൂര്‍വ കാഴ്ച. എന്നാല്‍, പുതിയകാലത്തിന്റെ കളിയെന്ന നിലയില്‍ ഇരുപതോവര്‍ ക്രിക്കറ്റ് എത്തിയതോടെ സിക്‌സറുകളുടെ പൂക്കാലമാണ്. ഒരു സിക്‌സര്‍ കണ്ട് സീറ്റില്‍നിന്ന് എടുത്തുചാടിയിരുന്നവര്‍ക്ക് ഇന്ന് അതിനേ നേരമുണ്ടാകൂ എന്നു ചുരുക്കം! കളിയുടെ വേഗതകൂടിയതെന്നത് ഒഴിച്ചാല്‍ ബാറ്റിലോ ബോളിലോ അന്നത്തെ അപേക്ഷിച്ച് ഇന്നും കാര്യമായ മാറ്റങ്ങളില്ല. പന്ത് ആകാശംമുട്ടണമെങ്കില്‍ ബാറ്റ്‌സ്മാന്റെ കരുത്തിനൊപ്പം ബാറ്റിന്റെ ഏറ്റവും കട്ടിയുള്ള ഭാഗത്തുനിന്ന് തെറിക്കുകയും വേണം. അന്നത്തെ അപേക്ഷിച്ചു ബാറ്റുകളുടെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടും തൊണ്ണൂറുകളിലും രണ്ടായിരത്തിലുമൊന്നും അമ്പതോവര്‍ കളികളില്‍ പോലും അധികം സിക്‌സറുകള്‍ പിറന്നിട്ടില്ല. 531 SIXES IN INTERNATIONAL CRICKET. – Chris Gayle, the GOAT…!!! pic.twitter.com/9hpgGTtVcr — Mufaddal Vohra (@mufaddal_vohra) September 21, 2024 എന്നാല്‍ഏ 2003ല്‍ കുട്ടിക്രിക്കറ്റ് ഇംഗ്ലണ്ടില്‍ ആരംഭിച്ചതു മുതല്‍ ഇതല്ല കഥ. ഇരുപതോവര്‍ കളിയുടെ ഹരം വളരെപ്പെട്ടെന്നു ലോകമെമ്പാടും പരന്നു.…
Read More » -
തീര്‍ന്നില്ല: കുടിയേറ്റക്കാരുടെ ‘മാസ്റ്റര്‍ ഡാറ്റാബേസ്’ തയറാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ഡോജ്; സകല വകുപ്പുകളില്‍നിന്നും വിവര ശേഖരണം; രേഖകളില്ലെങ്കില്‍ ‘ഒറ്റ ക്ലിക്കില്‍’ പുറത്താക്കും; ചവറുകളെയും തട്ടിപ്പുകാരെയും പറഞ്ഞുവിടുമെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു നാട്ടിലെത്തിച്ച വിവാദമടങ്ങുംമുമ്പേ കുടിയേറ്റക്കാരെ കണ്ടെത്താനും നടപടികള്‍ വേഗത്തിലാക്കാനും വന്‍ ഡാറ്റാ ബേസ് തയാറാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്). സര്‍ക്കാരിലും വിവിധ വകുപ്പുകളിലുമുള്ള കുടിയേറ്റക്കാരായ ആളുകളുടെയും വിദ്യാര്‍ഥികളുടെയുമടക്കം ‘മാസ്റ്റര്‍ ഡാറ്റാബേസ്’ ആണു തയാറാക്കുന്നതെന്നു ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രോജക്ടിന്റെ ഭാഗമായ ഉദ്യോഗസ്ഥരാണു പേരുവെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയില്‍ പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് ഇലോണ്‍ മസ്‌ക് ഡോജിന്റെ ചുമതലയൊഴിയുമെന്ന വാര്‍ത്തകള്‍ക്കിടയിലാണു പൂര്‍വാധികം ശക്തമായി കുടിയേറ്റക്കാരെ കൈകാര്യം ചെയ്യാനുള്ള നയങ്ങളുമായി മുന്നോട്ടു പോകുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ വകുപ്പുകളിലുള്ള നിരവധി ഉദ്യോഗസ്ഥര്‍ക്കു ഡോജിന്റെ ഇടപെടലിനെത്തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരേ വന്‍ പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. റവന്യൂ സര്‍വീസ്, സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍, ആരോഗ്യവകുപ്പ്, ഹ്യൂമന്‍ സര്‍വീസ് എന്നിവിയടക്കം നിരവധി മേഖലകളില്‍നിന്ന് ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണു കുടിയേറ്റക്കാരായ ആളുകളുടെ വിവരങ്ങളും വിവിധ വകുപ്പുകളില്‍നിന്നു ശേഖരിക്കുന്നത്. ക്രിമിനല്‍ അന്വേഷണങ്ങള്‍ക്കുവേണ്ടി…
Read More »

