Newsthen Special

  • സ്ത്രീകള്‍ വ്യാജ പരാതി നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; രണ്ടാഴ്ചമുമ്പ് മുന്നറിപ്പ് കിട്ടി; ഡിജിപിക്ക് പരാതിയുമായി ഉണ്ണി മുകുന്ദന്‍; ഉണ്ണിയുടേത് മോശം ചരിത്രമെന്ന് മുന്‍ മാനേജര്‍; ആക്രമണ ദൃശ്യങ്ങള്‍ പോലീസിന്റെ പക്കല്‍

    കൊച്ചി: ഉണ്ണി മുകുന്ദനെതിരായ കേസുമായി മുന്നോട്ടുപോകുമെന്ന് മര്‍ദനമേറ്റ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. ഉണ്ണിയുടേത് മോശം ചരിത്രമാണ്. പലരോടും മോശമായി പെരുമാറിയിട്ടുണ്ട്. തിങ്കളാഴ്ച സിനിമാസംഘടനകള്‍ വിളിച്ച ചര്‍ച്ചയില്‍ കാര്യങ്ങള്‍ ബോധിപ്പിക്കും. താന്‍ മാനേജരല്ലെന്ന് ഉണ്ണിക്ക് പറയാം, യാഥാര്‍ഥ്യം സിനിമയിലുള്ളവര്‍ക്ക് അറിയാമെന്നും വിപിന്‍ കുമാര്‍ പറഞ്ഞു. ആക്രമണ ദൃശ്യം ഇല്ലെന്നാണ് പ്രചാരണം. സിസിടിവിയിലുണ്ടെന്ന് പൊലീസിനറിയാമെന്നും വിപിന്‍ പറഞ്ഞു അതേസമയം, തനിക്ക് വധഭീഷണിയുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ജീവനും കരിയറിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഉണ്ണി മുകന്ദന്‍ ഡിജിപിക്ക് പരാതി നല്‍കി. രണ്ടാഴ്ച മുന്‍പ് മുന്നറിയിപ്പ് കോള്‍ വന്നു. വിപിനെതിരെ ഉള്‍പ്പൈട ജാഗ്രതവേണമെന്നായിരുന്നു മുന്നറിയിപ്പ്. സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് കിട്ടിയെന്നും തന്റെ ജീവന് സംരക്ഷണം വേണമെന്നും ഉണ്ണി മുകുന്ദന്‍. ഡിജിപിക്ക് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഉണ്ണിമുകുന്ദന്‍ മാനേജരെ തല്ലിയെന്ന പരാതിയില്‍ ഇടപെട്ട് അമ്മയും ഫെഫ്കയും. ഇരുവരോടും ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമം. മാനേജര്‍ വിപിനെ കേള്‍ക്കുന്നതിനൊപ്പം ഉണ്ണിയില്‍നിന്ന് വിശദീകരണം…

    Read More »
  • ‘നാലു ജില്ലകളില്‍ ഏഴുവട്ടം മത്സരിച്ചു തോറ്റു വഴിയാധാരമായ റെക്കോഡ് 21 വര്‍ഷമായിട്ടും ആരും തകര്‍ത്തിട്ടില്ല; മന്ത്രിയായിരിക്കുമ്പോള്‍ തോറ്റതിന്റെയും സ്വന്തം അച്ഛന്‍ വഞ്ചിച്ചെന്നു പറഞ്ഞ ആദ്യ നേതാവെന്ന ക്രെഡിറ്റും അങ്ങേയ്ക്കു മാത്രം’; കെ. മുരളീധരന്റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി ഡോ. ജോ ജോസഫ്‌

    കൊച്ചി: പരിഹാസ്യമായ പരാമര്‍ശങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനു ചുട്ട മറുപടിയുമായി തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡോ. ജോ ജോസഫ്. കേരളത്തിലെ നാല് ജില്ലകളിലായി പല പ്രാവശ്യം തോറ്റ് വഴിയാധാരമായി ചരിത്രം സൃഷ്ടിക്കാൻ മുരളീധരന് മാത്രമേ കഴിഞ്ഞിട്ടുള്ളെന്നും ഇത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ വേറെ ഉണ്ടായിട്ടുണ്ടാകുമോയെന്നും ഡോ. ജോ ജോസഫ് ചോദിച്ചു. താൻ ഇനി വരില്ല എന്ന് പറഞ്ഞ് മുരളിമന്ദിരത്തെ മുരളീധരൻ വഴിയാധാരമാക്കിയെങ്കിലും അവിടത്തെ രണ്ട് കല്ലറകൾ വഴിയാധാരമാകില്ലെന്നും സംഘികൾ ചേർത്തുപിടിച്ചോളാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജോ ജോസഫ് മറുപടി നൽകി. തൃക്കാക്കരയിൽ മത്സരിപ്പിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കിയെന്നും തങ്ങളുടെ ഡോക്ടർമാരെ വഴിയാധാരമാക്കരുതെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് അഭ്യർഥിക്കണമെന്നുമായിരുന്നു മുരളീധരന്റെ പരാമർശം. എന്നാൽ വസ്തുതകളടക്കം വ്യക്തമാക്കിയാണ് ജോ ജോസഫ് മുരളീധരന്റെ വിഡ്ഢിത്തരത്തിന് മറുപടി നൽകിയത്. തിരഞ്ഞെടുപ്പ് തോൽവിയിലൂടെ മുരളീധരൻ അക്ഷരാർഥത്തിൽ വഴിയാധാരമായത് 7 തവണയാണെന്നും വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ തോറ്റതിലൂടെ മുരളീധരൻ സൃഷ്ടിച്ച തോൽ‌വികളുടെ റെക്കോർ‍ഡ് 21 വർഷത്തിനു…

    Read More »
  • 55 ശതമാനം മുസ്ലിംകള്‍; 20 ശതമാനം ക്രിസ്ത്യാനികള്‍; നിലമ്പൂരില്‍ സാമുദായിക സമവാക്യം നിര്‍ണായകം; മുസ്ലിം സ്ഥാനാര്‍ഥിക്കായി സമസ്തയും കാന്തപുരവും ലീഗും; കനഗോലുവിനെ മറികടന്ന് ഷൗക്കത്തിനെ തഴഞ്ഞാല്‍ കോണ്‍ഗ്രസില്‍ അടിപൊട്ടും; എസ്ഡിപിഐയുടെ വോട്ടുകളും നിര്‍ണായകം; കണക്കുകള്‍ ഇങ്ങനെ

    നിലമ്പൂര്‍: ഏറെ നിര്‍ണായകമായ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക സാമുദായിക സമവാക്യങ്ങള്‍. വഖഫ്, ലൗജിഹാദ് പോലുള്ള വിഷയങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അകല്‍ച്ച പ്രകടമായ സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വഖഫ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കണ്ണുംപൂട്ടി അനുകൂലിച്ചു കത്തോലിക്കാ സഭ രംഗത്തുവന്നെങ്കിലും അതുകൊണ്ടൊന്നും മുനമ്പത്തു പ്രശ്‌നം തീരില്ലെന്നു തിരിച്ചറിഞ്ഞ സമയംകൂടിയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ണായകമാകും. 2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 1700 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് അന്‍വറിന്റെ വിജയം. എതിരാളിയായ അഡ്വ. വി.വി. പ്രകാശിന് 78527 വോട്ട് ലഭിച്ചു. ബിജെപിക്ക് 8595 വോട്ടുകളും ലഭിച്ചു. ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന അനില്‍ മാത്യുവിന് 509 വോട്ടുകള്‍ മാത്രമാണു ലഭിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ഥി കെ. ബാബു മണിക്ക് 3281 വോട്ടുകളും മറ്റൊരു സ്വതന്ത്രന് 559 വോട്ടും നോട്ടയ്ക്ക് 507 വോട്ടും ലഭിച്ചു. ഇക്കുറി എസ്ഡിപിഐ പിന്തുണ യുഡിഎഫിന് ആയതിനാല്‍ ഈ വോട്ട് നിര്‍ണായകമാകും. ക്രിസ്ത്യന്‍ പ്രീണനത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥിയാക്കിയാല്‍…

    Read More »
  • സംഗീത നാടക അക്കാദമിയില്‍ പ്രഫഷണല്‍ നാടകമത്സരത്തിന് 26ന് തുടക്കം; കോഴിക്കോട് രംഗഭാഷയുടെ മിഠായി തെരുവ് ആദ്യ നാടകം; 30വരെ എല്ലാ ദിവസവും രണ്ടു നാടകങ്ങള്‍; പ്രവേശനം സൗജന്യം

    തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയില്‍ മെയ് 26 മുതല്‍ 30 വരെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം നടക്കും. രൂപത്തിലും ഭാവത്തിലും നവീനത ഉള്‍ക്കൊള്ളുന്ന,കലാമൂല്യത്തിന് മുന്‍ഗണന നല്‍കിയ നാടകങ്ങളാണ് പ്രൊഫഷണല്‍ നാടകമത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.എല്ലാദിവസവും രാവിലെ10.30 നും വൈകീട്ട് ആറിനുമായി കെ.ടി.മുഹമ്മദ് തിയേറ്ററില്‍ നാടകങ്ങള്‍ അരങ്ങേറും. ഇന്ന് (മെയ് 26 ) രാവിലെ 9.30 ന് നാടകമത്സരം പ്രശസ്ത സിനിമാസംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്യും .ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിക്കും.അക്കാദമി നിര്‍വ്വാഹക സമിതി അംഗം സഹീര്‍ അലി സംസാരിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി.കെ.അനില്‍കുമാര്‍ നന്ദിയും പറയും.ആദ്യദിനമായ ഇന്ന് രാവിലെ 10.30 ന് കോഴിക്കോട് രംഗഭാഷയുടെ മിഠായിതെരുവ്, വൈകുന്നേരം ആറിന് കൊച്ചിന്‍ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീര്‍ത്തനം എന്നീ നാടകങ്ങള്‍ അരങ്ങേറും. നാടകമത്സരത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ് . ഇന്ന് രാവിലെ 9.30 ന് മുമ്പായി പ്രേക്ഷകര്‍ നാടകമത്സരം കാണുന്നതിന് കെ.ടി.മുഹമ്മദ് തിയേറ്ററില്‍ എത്തിച്ചേരണമെന്ന് അക്കാദമി സെക്രട്ടറി…

    Read More »
  • ടീമിലുണ്ടെങ്കിലും ഇവരെല്ലാം പുറത്തിരിക്കും! ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ ശിഷ്യനും ‘വാട്ടര്‍ ബോയ്’; കുല്‍ദീപിനും വാഷിംഗ്ടണ്‍ സുന്ദറിനും റോളില്ല; അവസാന ഇലവനില്‍ ആരൊക്കെ?

    ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ നായകനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തതിനു പിന്നാലെ ടീമിലുള്ള ആരൊക്കെ അവസാന ഇലവനില്‍ കളിക്കുമെന്ന ചര്‍ച്ചയും ഉയരുന്നു. 18 അംഗ സ്‌ക്വാഡിനെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. തകര്‍പ്പന്‍ ഫോമിലുള്ള യുവതാരം സായ് സുദര്‍ശന്‍ ആദ്യമായി ടെസ്റ്റ് ടീമിലെത്തിയപ്പോള്‍ നീണ്ട ഇടവേളയ്ക്കു ശേഷം മറുനാടന്‍ മലയാളി താരം കരുണ്‍ നായരും തിരിച്ചുവിളിക്കപ്പെട്ടു. എന്നാല്‍, ഇതില്‍ ചിലര്‍ക്കു പരമ്പരയിലെ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. ഗ്രൗണ്ടില്‍ വെള്ളം കൊടുക്കുന്ന ‘വാട്ടര്‍ ബോയ്‌സ്’ ആയി മാറാനാണ് ഏറെയും സാധ്യത. ആരെല്ലാം പുറത്തിരിക്കും? ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഒന്നില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാനിടയില്ലാത്തവര്‍ ആറു പേരാണ്. ഓപ്പണിങ് ബാറ്ററായ അഭിമന്യു ഈശ്വരന്‍, ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍, പേസര്‍മാരായ ആകാശ്ദീപ്, അര്‍ഷ്ദീപ് സിങ്, ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് എന്നിവരാണിത്. കെഎല്‍ രാഹുലും യശസ്വി ജയ്സ്വാളും ചേര്‍ന്നായിരിക്കും ഇന്ത്യക്കു…

    Read More »
  • ചാരന്‍മാരെ ഐഎസ്‌ഐ ഉപയോഗിച്ചത് എന്തിന്? പാക് എംബസി കേന്ദ്രമാക്കി വിസയ്ക്കു പകരം സംഘടിപ്പിച്ചത് ആയിരക്കണക്കിന് സിംകാര്‍ഡുകള്‍; വാട്‌സ് ആപ്പും ടെലിഗ്രാമും ഉപയോഗിച്ചു സൈനികരുടെ ഫോണുകള്‍ ചോര്‍ത്തി; ഝലം ജില്ലയില്‍ പ്രത്യേകം കോള്‍ സെന്റര്‍; ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍

    ന്യൂഡല്‍ഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന്റെ പേരില്‍ ഇന്ത്യയില്‍ അറസ്റ്റിലായവര്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്കുവേണ്ടി വ്യാപകമായി ഇന്ത്യന്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയെന്ന് കണ്ടെത്തല്‍. പാകിസ്താനില്‍ ബന്ധുക്കളുള്ള ഹരിയാനയടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുള്ള ഗ്രാമീണരുടെ സിംകാര്‍ഡുകളാണ് വിസ നല്‍കുന്നതിനു പകരമായി ആവശ്യപ്പെട്ടിരുന്നതെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഹരിയാന, പഞ്ചാബ്, യുപി എന്നിവിടങ്ങളില്‍നിന്ന് നിരവധി പേരെയാണ് ഇന്ത്യ ചാരവൃത്തിയുമായി ബന്ധപ്പെട്ട് പിടികൂടിയത്. ഇതില്‍ ജ്യോതി മല്‍ഹോത്രയെന്ന വനിതയും ഉള്‍പ്പെടുന്നു. ഇവര്‍ നിരവധി തവണ പാകിസ്താനില്‍ പോയിട്ടുണ്ട്. ഇവിടേക്കുള്ള വിസയ്ക്കു പകരം ഇന്ത്യക്കാരുടെ പേരിലുള്ള സിംകാര്‍ഡുകളാണ് പാക് എംബിസിയെക്കൊണ്ട് ഐഎസ്‌ഐ സംഘടിപ്പിച്ചത്. സിംകാര്‍ഡുകള്‍ നല്‍കുന്നവര്‍ക്കു പാരിതോഷികമായി 5000 രൂപവരെയും നല്‍കും. ഈ വ്യക്തികള്‍ പാകി ഹൈക്കമ്മീഷനില്‍ നിയമിച്ച ഐഎസ്‌ഐ ബന്ധമുള്ള ഉദ്യോഗസ്ഥരായ ഡാനിഷ് എന്ന എഹ്സാന്‍ ഉര്‍ റഹീം, സാം ഹാഷ്മി എന്ന മുസമ്മില്‍ ഹുസൈന്‍ എന്നിവരുമായി ബന്ധപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറുന്നു. ഇവരെ പിന്നീട് ഇന്ത്യ പുറത്താക്കിയിരുന്നു. 2018 നും 2024 നും ഇടയില്‍ പാക്…

    Read More »
  • ഖാര്‍ഗെയും രാഹുലും സ്ഥാനം മാറണമെന്നു പറഞ്ഞില്ല; കേരളത്തിലെ നേതാക്കള്‍ സൂചന പോലും നല്‍കിയില്ല; പിണറായിക്കെതിരായ അന്തിമ പോരാട്ടം നയിക്കണമെന്ന് ആഗ്രഹിച്ചു; മാറേണ്ടി വരുമെന്ന് ഒരിക്കും കരുതിയില്ല; ഒഴിവായത് കണ്ണൂരിനിന്ന് മന്ത്രിയാക്കാമെന്ന ഉറപ്പില്‍: ഒരുമുഴം മുമ്പേ എറിഞ്ഞ് സുധാകരന്‍

    കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രയാക്കുമെന്ന ഉറപ്പിലെന്നു കെ. സുധാകരന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കും. അധ്യക്ഷ പദവിയില്‍നിന്നു മാറണമെന്നു നിര്‍ദേശിച്ചതു കെ.സി. വേണുഗോപാലാണെന്നും സുധാകരന്‍ വെളിപ്പെടുത്തി. ബെല്‍ഗാവി സമ്മേളനത്തിനു ശേഷം ആറു പിസിസി അധ്യക്ഷന്മാര്‍ രാജ്യത്തു മാറി. അതിന്റെ ഭാഗമായി നേതൃത്വം കേരളത്തിലും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. എനിക്ക് മറ്റു പല സ്ഥാനങ്ങളും നല്‍കാമെന്നും പ്രത്യേക ഇളവ് നല്‍കി നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കുമെന്നും സര്‍ക്കാരിന്റെ ഭാഗമാക്കാമെന്നും വേണുഗോപാല്‍ ഉറപ്പു നല്‍കിയെന്നു സുധാകരന്‍ പറഞ്ഞു. നിങ്ങളെ ഒഴിവാക്കുന്നതല്ല, പാര്‍ട്ടിയില്‍തന്നെ ഉണ്ടാകുമെന്നു വേണുഗോപാല്‍ പറഞ്ഞു. ഉചിതമായ ആദരം നല്‍കുമെന്നും താന്‍ നിര്‍ദേശിക്കുന്നയാളെ കെപിസിസി പ്രസിഡന്റ് ആക്കുമെന്നും പറഞ്ഞു. പ്രവര്‍ത്തകസമിതി അംഗത്വം നല്‍കുമെന്ന ഉറപ്പു പാലിച്ചു. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ മാറ്റരുതെന്നായിരുന്നു രാഹുലിനോടും ഖാര്‍ഗെയോടും ആവശ്യപ്പെട്ടത്. ഇരുവരും മാറണമെന്ന് ആവശ്യപ്പെട്ടില്ല. കേരളത്തിലെ നേതാക്കളോട് ആരോഗ്യ നിലയെപ്പറ്റി സംസാരിക്കാമെന്ന് ഇരുവരും പറഞ്ഞു. എന്നാല്‍, കേരളത്തിലെ നേതാക്കള്‍ എനിക്ക് ഒരു…

    Read More »
  • സിന്ദൂരം മായിച്ചതിന് മറുപടി നല്‍കിയതും വനിതകള്‍; റഫാല്‍ പറത്തി ഓപ്പറേഷന്‍ സിന്ദൂറില്‍ തിരിച്ചടി നല്‍കിയത് വനിതാ പൈലറ്റുമാര്‍; സൈന്യത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യം; പത്താന്‍കോട്ടിലും രാജസ്ഥാനിലും വ്യോമ പ്രതിരോധം തീര്‍ത്തതും രണ്ട് വനിത കമാന്‍ഡിംഗ് ഓഫീസര്‍മാര്‍

    ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തവരിലേറെയും വ്യോമസേനയിലെ വനിത പൈലറ്റുമാരായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സൈന്യത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു ഓപേറഷനെന്നും ഉന്നത സൈനിക വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പത്താന്‍കോട്ടിലും രാജസ്ഥാനിലും പാകിസ്താന്റെ വ്യോമാക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ എയര്‍ഡിഫന്‍സ് യൂണിറ്റുകള്‍ക്കു നേതൃത്വം നല്‍കിയതും രണ്ടു വനിതാ കേണല്‍മാരാണ്. ഒരോ കേണല്‍മാരും 800 സൈനികര്‍ക്കാണു നേതൃത്വം നല്‍കുന്നത്. 2023ല്‍ പ്രത്യേക തെരഞ്ഞെടുപ്പിലൂടെയാണു 108 വനിതകളെ സിഒമാരായി ഉയര്‍ത്തിയത്. നിലവില്‍ 120 പേര്‍ കമാന്‍ഡിംഗ് ഓഫീസര്‍മാരായുണ്ട്. ഇവരില്‍ അറുപതു ശതമാനവും ഓപ്പറേഷണല്‍ മേഖലകളില്‍തന്നെയാണ്. നോര്‍ത്തേണ്‍, ഈസ്‌റ്റേണ്‍ കമാന്‍ഡുകളിലാണ് ഇവരുടെ പ്രവര്‍ത്തനവും. പഹല്‍ഗാമില്‍ ഭീകരര്‍ മായിച്ച സിന്ദൂരങ്ങള്‍ക്ക് പകരം ചോദിക്കാന്‍ നാരീശക്തിയെ തന്നെ രാജ്യം നിയോഗിച്ചതായി പ്രധാനമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ തിരിച്ചടി മാധ്യമങ്ങളോട് വിശദീകരിക്കാന്‍ എത്തിയതും സേനയിലെ വനിതാ ഓഫിസര്‍മാരായ കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമായിരുന്നു. ബ്രഹ്മോസടക്കം പാക്കിസ്ഥാനെതിരെ പ്രയോഗിച്ച…

    Read More »
  • ‘ഭരണഘടനാ വിരുദ്ധമായ നിയമം പാസാക്കുമ്പോള്‍ കണ്ണടയ്ക്കാന്‍ കഴിയില്ല, നീതി ലഭിക്കാന്‍ അവധി തടസമാകരുത്’; ചാന്‍സലര്‍ വിഷയത്തില്‍ തമിഴ്‌നാടിനെ നിര്‍ത്തിപ്പൊരിച്ച് മദ്രാസ് ഹൈക്കോടതി; സ്റ്റാലിന് തിരിച്ചടിയായത് എന്ത്? നിയമത്തില്‍ ഗുരുതര വീഴ്ച; യൂണിവേഴ്‌സിറ്റി വിസി നിമയനത്തില്‍ പ്രതിസന്ധി

    ചെന്നൈ: സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിവാദങ്ങള്‍ക്കു വഴി വച്ചിരുന്നു. കേരളത്തില്‍ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ എടുത്തുമാറ്റുന്ന നിയമ നിര്‍മാണം നിയമസഭ പാസാക്കിയിരുന്നു. കഴിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബില്ല് പിടിച്ചുവച്ച നടപടി വലിയ വിവാദമായിരുന്നു. എന്നാല്‍, കഴിഞ്ഞ സുപ്രീം കോടതി വിധിയോടെ, ഈ കേസ് പിന്‍വലിക്കുകയും എല്ലാവര്‍ക്കും വിധി ബാധകമാണെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍, തമഴ്‌നാട്ടില്‍ പാസാക്കിയ നിയമം കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇടക്കാല വിധിയാണു പുറപ്പെടുവിച്ചതെങ്കിലും ഇതു സംബന്ധിച്ച ഗൗരവമേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്തു. പ്രത്യേകിച്ച് ഇത്തരം വിഷയങ്ങളില്‍ അടുത്തിടെ കേരള ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍. തമിഴ്‌നാട്ടില്‍ ചാന്‍സലര്‍ പദവി എടുക്കു കളയുന്നതിനു പകരം വൈസ് ചാന്‍സലര്‍മാര്‍രെ നിയമിക്കാനുള്ള അവധികാരം എടുത്തുകളയുകയാണു ചെയ്തത്. ഗവര്‍ണര്‍ ബില്ലുകള്‍ ദീര്‍ഘകാലം പിടിച്ചുവച്ചു. 2025 ഏപ്രില്‍ 8 ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച് ഭരണഘടനാപരമായ ഉത്തരവ് നേടി.…

    Read More »
  • വേറെ നടിമാരൊന്നും ഇല്ലേ? മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ വിവാദം; കര്‍ണാടകയ്ക്ക് പുറത്ത് സോപ്പ് എത്തിക്കാന്‍ തമന്ന വേണമെന്ന് മന്ത്രി; വില്‍പന 5000 കോടിയാക്കും

    മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. കന്നട നടിമാരുള്ളപ്പോള്‍ പുറത്ത് നിന്നൊരാള്‍ എന്തിന് എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. സാൻഡൽവുഡിൽ പ്രതിഭകൾക്ക് ക്ഷാമമുണ്ടോ? എന്നാണ് ഒരു ഉപയോക്താവ് സോഷ്യല്‍മീഡിയയില്‍ ചോദിച്ചത്. പ്രാദേശിക കലാകാരന്മാരെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കാത്തതിനും സർക്കാരിനെ വിമർശിച്ച് ആളുകള്‍ രംഗത്തെത്തുന്നുണ്ട്. അതേസമയം, സമൂഹമാധ്യമങ്ങളിലെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വാണിജ്യ, വ്യവസായ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി എം.ബി. പാട്ടീലും രംഗത്തെത്തി. കർണാടകയ്ക്ക് പുറത്തേക്കുള്ള വിപണികളിൽ എത്തിച്ചേരാനുള്ള ഒരു മാർഗമായിട്ടാണ് തങ്ങളുടെ തീരുമാനമെന്നാണ് അദ്ദേഹം നടപടിയെ കുറിച്ച് പറഞ്ഞത്. ബ്രാൻഡ് അംബാസഡറെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. ബ്രാൻഡിനെ എല്ലാ വിഭാഗങ്ങളിലും എത്തിക്കേണ്ടതുണ്ടെന്നും 2028 ആകുമ്പോഴേക്കും വാര്‍ഷിക വുമാനം 5000 കോടിയായി ഉയര്‍ത്തണമെന്നും മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ 28.2 ദശലക്ഷം ഫോളോവേഴ്‌സും എക്‌സിൽ 5.8 ദശലക്ഷം ഫോളോവേഴ്‌സും തമന്ന ഭാട്ടിയയ്ക്കുണ്ട്. ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറെന്ന നിലയില്‍ തമന്ന നിരവധി ഉല്‍പ്പന്നങ്ങളുടെ ബ്രാൻഡ്…

    Read More »
Back to top button
error: