Newsthen Special

  • ഓപ്പറേഷന്‍ സിന്ദൂര്‍ നൂറു ശതമാനം ലക്ഷ്യം നേടി; പാകിസ്താന്‍ പുറത്തുവിട്ടത് വ്യാജ വിവരങ്ങള്‍; റഷ്യന്‍ പ്രതിരോധ ഏജന്‍സിയുടെ റിപ്പോര്‍ട്ട്; ‘അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ ഏറ്റുപിടിച്ചു; 1971ലെ യുദ്ധത്തിനു ശേഷം പാകിസ്താനുണ്ടായ വന്‍ തിരിച്ചടി; ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ സൈനിക ശേഷി വര്‍ധിപ്പിച്ചു’

    കീവ്: ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നു പാകിസ്താന്റെ നേതൃത്വത്തില്‍ പ്രരിപ്പിച്ച വ്യാജ വിവരങ്ങളുടെ ഉള്ളുകള്ളികള്‍ പുറത്തെത്തിച്ച് റഷ്യന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. പ്രമുഖ ആഗോള പ്രതിരോധ ഇന്‍സ്റ്റിറ്റ്യൂട്ടായ റായല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ആര്‍എസ്‌യുഐ) റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ നിയന്ത്രിത നടപടികള്‍ നൂറു ശതമാനം ലക്ഷ്യം കണ്ടെന്നു വ്യക്തമാക്കുന്നു. പാക് അധിനിവേശ കശ്മീരിലെ (pok) അതിര്‍ത്തിക്കപ്പുറത്തുള്ള ഒമ്പത് തീവ്രവാദ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ കൃത്യമായ ആക്രമണം ആരംഭിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം, അന്താരാഷ്ട്ര മാധ്യമങ്ങള്‍ പാകിസ്ഥാന്റെ സ്ഥിരീകരിക്കാത്ത അവകാശവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. മെയ് 7 ന് ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണത്തിനിടെ, മൂന്ന് ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ചൈനീസ് ജെ-10 വിമാനങ്ങള്‍ ഉപയോഗിച്ച് വെടിവച്ചതായി പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. സൈനിക നടപടികളില്‍ ഇത്തവം ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുന്നത് യുദ്ധക്കളത്തില്‍ വിജയം നേടുന്നതുപോലെ നിര്‍ണായകമാണെന്നും ഇന്ത്യ ഇക്കാര്യത്തില്‍ കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാതിരുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍…

    Read More »
  • ആയിരം മുറിപ്പെടുത്തലിലൂടെ അമരീന്ദര്‍ സിംഗിനെ പുറത്താക്കിയതുപോലെ ശശി തരൂരിനും പുറത്തേക്കു വഴിവെട്ടുമോ കോണ്‍ഗ്രസ്? വേണുഗോപാല്‍- ജയറാം രമേശ് സഖ്യത്തിന്റെ നീക്കത്തില്‍ സംശയവുമായി ദേശീയ മാധ്യമങ്ങള്‍; കോണ്‍ഗ്രസിനു തരൂരിനെ നഷ്ടമായാല്‍ പിന്നെയെന്ത്?

    ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതുപോലെ ശശി തരൂരിനെയും അപാനിച്ചു പുറത്താക്കാനുള്ള നീക്കങ്ങളാണു കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന സൂചനകളുമായി ദേശീയ മാധ്യമങ്ങള്‍. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം സര്‍വകക്ഷി സംഘത്തെ തെരഞ്ഞെടുത്തപ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടക്കം ഒഴിവാക്കി ശശി തരൂരിനെയും മനീഷ് തിവാരിയെയും സല്‍മാന്‍ ഖുര്‍ഷിദിനെയും അമര്‍ സിംഗിനെയും തെരഞ്ഞെടുത്തതിനു പിന്നാലെയാണ് കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ മറപൊളിച്ചത്. വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനെന്ന നിലയിലും ഐക്യരാഷ്ട്രസഭയില്‍ ഏകദേശം മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിലും, തരൂര്‍ അമേരിക്കയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പ്രതിനിധി സംഘത്തെ നയിക്കാന്‍ യോഗ്യനാണെന്നതില്‍ തര്‍ക്കമില്ല. ‘പതിനൊന്നു വര്‍ഷത്തിനിടെ കോടിക്കണക്കിന് നികുതിദായകരുടെ പണം ചെലവഴിച്ച് 72 രാജ്യങ്ങള്‍, 129 സന്ദര്‍ശനങ്ങള്‍, സന്ദര്‍ശിച്ചിട്ടും ആകെ ഫലം പൂജ്യമാണെന്നും ഒരു രാജ്യവും ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ചില്ലെന്നും’ കോണ്‍ഗ്രസിന്റെ കര്‍ണാടക വിഭാഗം എക്‌സില്‍ പോസ്റ്റിട്ടത്തിനു പിന്നാലൊണ് തരൂരിന്റെ നിയമനവും വിവാദമായത്. സര്‍ക്കാരിനെയും സൈനിക നീക്കത്തെയും കോണ്‍ഗ്രസ് ആഭ്യന്തര രാഷ്ട്രീയത്തില്‍…

    Read More »
  • വിമര്‍ശകരെ ചരിത്രം ഓര്‍മിപ്പിച്ച് ശശി തരൂര്‍; ഭീകരത ഒറ്റക്കെട്ടായ പ്രതികരണം ആവശ്യമായ ‘ബാധ’; ‘നരസിംഹറാവു പ്രതിനിധിയാക്കിയത് വാജ്‌പേയിയെ; കാര്‍ഗിലില്‍ സോണിയയുടെ നിലപാട് മറക്കരുത്; ദേശീയ സുരക്ഷ രാഷ്ട്രീയത്തിന്റെ പേരില്‍ തട്ടിക്കളിക്കരുത്; നേതാക്കള്‍ കറുത്തവരും വെളുത്തവരുമായി’

    ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള യുദ്ധത്തിനു പിന്നാലെ ഇന്ത്യയുടെ നയതന്ത്ര സംഘത്തെ നയിക്കാനുള്ള നിര്‍ണായക ചുമതല ലഭിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. ദ ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തിലാണ് താന്‍ എന്തുകൊണ്ടാണ് ഇത്തരമൊരു ദൗത്യം ഏറ്റെടുത്തതെന്നും അതിന്റെ ചരിത്രപരമായ പ്രധാന്യവും ഓര്‍മിപ്പിക്കുന്നത്. ഹൈക്കമാന്‍ഡ് നല്‍കിയ പട്ടിക വെട്ടിയശേഷം തിരുവനന്തപുരം എംപിയായ ശശി തരൂരിനെ നയതന്ത്ര സംഘത്തെ നയിക്കാന്‍ ചുമതലപ്പെടുത്തിയ മോദിയുടെ നിലപാട് കോണ്‍ഗ്രസിലുണ്ടാക്കിയ ആശയക്കുഴപ്പം ചില്ലറയല്ല. കേരളത്തില്‍നിന്നുള്ള ഒരു വിഭാഗം കെപിസിസി നേതാക്കള്‍ പിന്തുണയുമായി രംഗത്തുവന്നപ്പോള്‍ ജയ്‌റാം രമേഷ് അടക്കമുള്ള നേതാക്കള്‍ വിമര്‍ശിക്കുകയാണുണ്ടായത്. തരൂര്‍ പാര്‍ട്ടിക്കു പുറത്തേക്കു വഴിവെട്ടുകയാണെന്നും വിദേശകാര്യ നയതന്ത്ര പദവിയാണു ലക്ഷ്യമെന്നുവരെ അദ്ദേഹം തുറന്നടിച്ചു. എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണെന്നും കോണ്‍ഗ്രസിനോ ബിജെപിക്കോ വ്യത്യസ്തമായ വിദേശ നയമില്ലെന്നും ഇന്ത്യയുടെ വിദേശനയം മാത്രമാണുള്ളതെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഇന്ത്യ ദുഃഖിക്കുകയും ഭീകരതയ്ക്കെതിരായ നിലപാടുകള്‍ ശക്തമാക്കുകയും ചെയ്യുമ്പോള്‍…

    Read More »
  • ‘ഓപ്പറേഷന്‍ ബിന്‍ ലാദന്‍’ അമേരിക്ക പാകിസ്താനെ അറിയിക്കാതിരുന്നത് എന്തുകൊണ്ട്? പാക് അതിര്‍ത്തി കടക്കുന്നതില്‍ ബാരക് ഒബാമയുടെ വാര്‍ കാബിനറ്റില്‍ നടന്നത് രൂക്ഷമായ വാഗ്വാദം; ഹിലരി ക്ലിന്റണ്‍ അനുകൂലിച്ചു, ജോ ബൈഡന്‍ എതിര്‍ത്തു; അബോട്ടാബാദിലെ അണിയറക്കഥകള്‍ വെളിപ്പെടുത്തി ഡോക്കുമെന്ററി

    ന്യൂഡല്‍ഹി: പാകിസ്താന്‍ കേന്ദ്രമാക്കിയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ പഹല്‍ഗാം ആക്രമണത്തോടെ വീണ്ടും മുഖ്യധാരയിലേക്കു വന്നതിനു പിന്നാലെ അബോട്ടാബാദില്‍ ഒസാമ ബിന്‍ലാദനെ പിടികൂടിയ അമേരിക്കന്‍ സൈനിക നീക്കത്തെ ആസ്പദമാക്കിയ നെറ്റ്ഫ്‌ളിക്‌സ് സീരീസും ചര്‍ച്ചയിലേക്ക്. 9/11 ആക്രമണങ്ങള്‍ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ ഭീകരനെ യുഎസ് സര്‍ക്കാര്‍ എങ്ങനെ പിടികൂടിയെന്ന് വിവരിക്കുകയാണ് ‘അമേരിക്കന്‍ മാന്‍ഹണ്ട്: ഒസാമ ബിന്‍ ലാദന്‍’ എന്ന ഡോക്കുമെന്ററി പരമ്പര. 2001-ലെ ആക്രമണത്തിനും 2011-ല്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് സേനയുടെ കൈകളാല്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനും ഇടയിലുള്ള ദശാബ്ദത്തെ മൂന്ന് ഭാഗങ്ങളുള്ള പരമ്പര ഉള്‍ക്കൊള്ളുന്നു. ഇതില്‍ സിഐഎ ഉദ്യോഗസ്ഥരും യുഎസ് പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും ബരാക് ഒബാമയുടെയും ഭരണകൂടങ്ങളിലെ പ്രധാന വ്യക്തികളും രംഗത്തു വരുന്നുണ്ട്. 2011 മെയ് രണ്ടിനു രാത്രി ബിന്‍ ലാദന്റെ വസതിയില്‍ റെയ്ഡ് നടത്താനുള്ള തീരുമാനത്തെക്കുറിച്ച് പാകിസ്താന്‍ സര്‍ക്കാരിനെ അറിയിക്കാതിരിക്കാന്‍ ഒബാമ തീരുമാനിച്ചതിന്റെ കാരണവും ഡോക്കുമെന്ററി ചുരുക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഠ ബിന്‍ ലാദന്‍ വേട്ട അബോട്ടാബാദില്‍ സെപ്റ്റംബര്‍ 11ന് ഇരട്ട…

    Read More »
  • വിദേശത്തേക്കു പോകാനിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത; വിസ റദ്ദാക്കലിനും ജോലി നഷ്ടപ്പെടലിനും ഇന്‍ഷുറന്‍സ് കവറേജ്; പഠനം പാതിവഴിയിലാക്കി മടങ്ങേണ്ടിവന്നാലും പേടിക്കേണ്ട; പുതിയ പദ്ധതികളുമായി കമ്പനികള്‍

    ന്യൂഡല്‍ഹി: വിദേശ പഠനത്തിനു പ്രതീക്ഷയോടെ വിമാനം കയറുന്നവര്‍ക്കു മുന്നില്‍ നിരവധി കടമ്പകളാണു കാത്തിരിക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം ഉയര്‍ന്നതോടെ വിദേശ യൂണിവേഴ്‌സിറ്റികളും സര്‍ക്കാരും കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിസ റദ്ദാക്കല്‍ മുതല്‍ പഠനശേഷം ജോലി ഉറപ്പില്ലാത്തതും ചില്ലറയല്ല ബുദ്ധിമുട്ടിക്കുന്നത്. ഈയൊരു പ്രശ്നത്തിന് പ്രതിവിധിയായി പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍. വീസ റദ്ദാക്കലും ജോലി നഷ്ടവും ഉള്‍പ്പെടെയുള്ള തിരിച്ചടികള്‍ കവര്‍ ചെയ്യുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തു നിന്ന് വിദേശത്തേക്കുള്ള ഒഴുക്ക് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്. യു.കെ, കാനഡ, ഓസ്ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളിലേക്ക് വലിയ തോതില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോകുന്നുണ്ട്. കുടിയേറ്റം വര്‍ധിച്ചതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത കോളജുകളില്‍ പഠനത്തിനായി ചേര്‍ന്ന പലര്‍ക്കും തിരിച്ചു പോകേണ്ട സ്ഥിതിവിശേഷവും സംജാതമാകുന്നുണ്ട്. വിദേശത്തേക്ക് പഠനത്തിന് പോകുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പ്ലാനുകള്‍. പഠനം പാതിവഴിയിലാക്കി തിരികെ മടങ്ങേണ്ടി വന്നാലോ…

    Read More »
  • ട്രംപിന്റെ മൃദു പാകിസ്താന്‍ നിലപാടും ജെന്‍ട്രി തോമസ് ബീച്ചിന്റെ നിക്ഷേപങ്ങളും തമ്മിലെന്ത്? യുഎസ് പ്രസിഡന്റിന്റെ സഹപാഠി; ഇ-മെയില്‍ വിവാദത്തില്‍ അടക്കം പങ്കാളി: പാകിസ്താനിലും ബംഗ്ലാദേശിലും തുര്‍ക്കിയിലും ബില്യണ്‍ ഡോളര്‍ നിക്ഷേപം; ഇന്ത്യക്കു ചുറ്റും ത്രികോണ കൂട്ടായ്മ; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ശതകോടീശ്വരനും ചര്‍ച്ചയില്‍

    ന്യൂഡല്‍ഹി: തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പഹല്‍ഗാം ആക്രമണത്തിനുശേഷമുള്ള നിലപാടുകള്‍ ഏവരെയും അമ്പരപ്പിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനുശേഷവും പാകിസ്താനെക്കുറിച്ച് അമ്പരപ്പിക്കുന്ന തരത്തില്‍ നിഷ്പക്ഷമായ പരാമര്‍ശങ്ങളാണു ട്രംപ് നടത്തിയത്. ട്രംപിന്റെ മൗനത്തിനൊപ്പം മറ്റൊരു പേരുകൂടി ഉയര്‍ന്നുവന്നു- ജെന്‍ട്രി തോമസ് ബീച്ച്. ആരാണു ജെന്‍ട്രി? എന്തുകൊണ്ടാണു ലോകത്തിന്റെ മുന്നിലേക്ക് ഈ പേര് പെട്ടെന്ന് ഉയര്‍ന്നുവന്നത്? ടെക്സസ് ആസ്ഥാനമായുള്ള ഒരു നിക്ഷേപകനും ഡൊണാള്‍ഡ് ട്രംപിന്റെ ദീര്‍ഘകാല സുഹൃത്തും എന്നതിനപ്പുറം ആരാണ് ഇയാള്‍? 1990 കളില്‍ ഇരുവരും വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ പഠിച്ചു. എന്നാല്‍, പാകിസ്താന്‍, ബംഗ്ലാദേശ്, തുര്‍ക്കി എന്നിവ ഉള്‍പ്പെടുന്ന പ്രധാന നിക്ഷേപ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ബീച്ച് പെട്ടെന്ന് മാറിയെന്ന് ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നു. ട്രംപ് അധികാരമേറ്റ് പത്തു ദിവസത്തിന് ശേഷം ജനുവരി 30ന് ബീച്ച് ‘ട്രംപിന്റെ ആള്‍’ എന്ന് അവകാശപ്പെട്ട് ഇസ്ലാമാബാദിലെത്തിയിരുന്നു. വൈറ്റ് ബ്രിഡ്ജ് ഗ്ലോബല്‍ എന്ന കമ്പനിയുടെ കീഴില്‍ നിക്ഷേപകരുടെ ഒരു സംഘത്തോടൊപ്പമായിരുന്നു…

    Read More »
  • പാകിസ്താനു കുടിവെള്ളം മുട്ടിക്കാനുള്ള പദ്ധതികള്‍ അണിയറയില്‍; കനാല്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് വെള്ളം വഴിതിരിച്ചുവിടും; പോഷക നദികളില്‍ അഞ്ച് ജലവൈദ്യുത പദ്ധതികള്‍; 90 ശതമാനം വെള്ളവും ഊറ്റിയെടുക്കും; ഉദ്യോഗസ്ഥര്‍ക്ക് മോദി നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി/ഇസ്ലാമാബാദ്: പഹല്‍ഗാം തീവ്രവാദി ആക്രമണത്തിനു പിന്നാലെ പാകിസ്താനു വെള്ളം നല്‍കുന്നതു പരിമിതപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികളുമായി രംഗത്ത്. പാകിസ്താനിലെ കൃഷിയിടങ്ങളെ പോഷിപ്പിക്കുന്ന ജലത്തിന്റെ അളവു കുറയ്ക്കാനും ഇന്ത്യയിലേക്കുതന്നെ വഴിതിരിച്ചു വിടാനുമുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് ഇന്ത്യയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ട്. ഇതിനായി പ്രധാനപ്പെട്ട പദ്ധതികള്‍ നടപ്പാക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണത്തില്‍ 26 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് 1960ലെ സിന്ധുനദീജല ഉടമ്പടിയില്‍നിന്ന് കേന്ദ്രം പിന്‍മാറിയത്. ഇതിനു പിന്നാലെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. യുദ്ധത്തിനു പിന്നാലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും വെള്ളം നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല. സിന്ധു നദിയിലെ മൂന്നു ജലാശയങ്ങളായ ചെനാബ്, ഝലം സിന്ധു നദികളിലെ പദ്ധതികളുടെ നിര്‍വഹണം, ആസൂത്രണം എന്നിവ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടെന്നു ആറ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. പ്രധാനമായും പാകിസ്താന്റെ ഉപയോഗത്തിനുള്ള സിന്ധു നദിയിലെ മൂന്ന് ജലാശയങ്ങളായ ചെനാബിലെ രണ്‍ബീര്‍ കനാലിന്റെ നീളം 120 കിലോമീറ്ററായി ഇരട്ടിയാക്കുന്നതാണ്…

    Read More »
  • തുര്‍ക്കി ബന്ധം: സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യക്കെതിരേ സെലെബി ഏവിയേഷന്‍സ് കോടതിയില്‍; കമ്പനിയുടെ ഓഹരി വിപണിയിലും വന്‍ തകര്‍ച്ച; ഒറ്റ ദിവസംകൊണ്ട് 200 ദശലക്ഷം ഡോളറിന്റെ ഇടിവ്; ജീവനക്കാരെ പിരിച്ചുവിടുന്നെന്നും റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യയിലെ വിമാനത്താവള ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് നല്‍കുന്ന തുര്‍ക്കി ആസ്ഥാനമായുള്ള സെലെബി നിയമ നടപടിക്ക്. തെറ്റായ ആരോപണം ഉന്നയിച്ചാണു സുരക്ഷാ അനുമതി റദ്ദാക്കിയതെന്നു ചൂണ്ടിക്കാട്ടിയാണു ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി നല്‍കിയതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ പാകിസ്ഥാനോടുള്ള തുര്‍ക്കിയുടെ നിലപാടിനു പിന്നാലെ ഇന്ത്യയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണു ‘ദേശീയ സുരക്ഷയുടെ താല്‍പ്പര്യം’ കണക്കിലെടുത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച സെലെബിയുടെ സുരക്ഷാ അനുമതി റദ്ദാക്കിയത്. തീരുമാനം റദ്ദാക്കണമെന്നും 3791 പേരുടെ തൊഴിലിനെയും നിക്ഷേപകരുടെ വിശ്വാസത്തെയും ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു സെലെബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യ പരാതി നല്‍കിയത്. കമ്പനിക്കു മുന്നറിയിപ്പു നല്‍കാതെയാണു നടപടിയെന്നും ഇവര്‍ വാദിക്കുന്നു. ‘ഒരു സ്ഥാപനം ദേശീയ സുരക്ഷയ്ക്ക് എങ്ങനെ ഭീഷണിയാണെന്നു വിശദീകരിക്കാതെയാണു ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടിയുള്ള നടപടിയെന്നും ഇതു നിയമപരമായി നിലനില്‍ക്കില്ലെന്നു’മാണു കമ്പനിയുടെ നിലപാട്. ‘ദേശീയ സുരക്ഷയെക്കുറിച്ചുള്ള അവ്യക്തവും പൊതുവായതുമായ പരാമര്‍ശം ഒഴികെ, പ്രത്യേകമോ സാരവത്തായതോആയ ഏതെങ്കിലും കാരണം വെളിപ്പെടുത്തുന്നതില്‍…

    Read More »
  • ‘ഭീകരതയ്‌ക്കെതിരായ അമേരിക്കയുടെ ആഗോള യുദ്ധം’ ഇന്ത്യക്കാര്‍ കൊല്ലപ്പെടുമ്പോള്‍ ബാധമാകാത്തത് എന്തുകൊണ്ട്? അഫ്ഗാനിസ്ഥാന്‍, ഇറാഖ് യുദ്ധങ്ങളില്‍ യുഎസിന് ലോകത്തിന്റെ ഏകപക്ഷീയ പിന്തുണ; 4000 പേരെ പാകിസ്താനിലും കൊന്നു; ഇന്ത്യ ചിതറിത്തെറിക്കുമ്പോള്‍ ചര്‍ച്ച മാത്രം; ഇരട്ടത്താപ്പിന്റെ ചരിത്രം ഇങ്ങനെ

    ന്യൂഡല്‍ഹി: 2001 സെപ്റ്റംബര്‍ 11ന്, ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണത്തില്‍ ഏകദേശം 3,000 അമേരിക്കക്കാര്‍ കൊല്ലപ്പെടുന്നത് ലോകം ഭീതിയോടെയാണ് കണ്ടത്. അമേരിക്കയില്‍ നിന്നുള്ള പ്രതികരണവും ഉടനടിയുണ്ടായി. 26 ദിവസത്തിനുള്ളില്‍ അല്‍-ഖ്വയ്ദയ്ക്ക് അഭയം നല്‍കിയിരുന്ന താലിബാന്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ അവര്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തി. ഭീകരതയ്‌ക്കെതിരായ ആഗോള യുദ്ധമെന്ന പേരില്‍ അമേരിക്കയുടെ നടപടികള്‍ കൊണ്ടാടി. രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന യുദ്ധത്തില്‍ അമേരിക്കയ്ക്കു ചെലവ് രണ്ടു ട്രില്യണ്‍ ഡോളറില്‍ അധികം. ആഗോളതലത്തില്‍ അപഹരിച്ചത് എട്ടുലക്ഷത്തിലധികം ജീവനുകള്‍. 47,000 അഫ്ഗാന്‍ സിവിലിയന്‍മാരും ഏഴായിരത്തിലധികം അമേരിക്കന്‍ സര്‍വീസ് അംഗങ്ങളും ഉള്‍പ്പെടുന്നു. എന്നിട്ടും ന്യായീകരണം ലളിതമായിരുന്നു- തീവ്രവാദം എവിടെയുണ്ടോ അവിടെ ഇല്ലാതാക്കണം. എന്നാല്‍, തീവ്രവാദ ഗ്രൂപ്പുകളുടെ സുരക്ഷിത താവളമായി അമേരിക്കതന്നെ പ്രഖ്യാപിച്ചിട്ടുള്ള പാകിസ്താന്‍ ആസ്ഥാനമായ സംഘങ്ങളാല്‍ ഇന്ത്യ ആക്രമിക്കപ്പെടുമ്പോള്‍ ലോകം പെട്ടെന്നു സ്വരം മാറ്റും. 9/11 ന് ശേഷമുള്ള യുഎസ് നടപടികളെ നയിച്ച ധാര്‍മ്മികതയും സംയമനവും ചര്‍ച്ചകളും ആഹ്വാനങ്ങളും സ്വരം മാറ്റുന്നു. ഇന്ത്യക്കാര്‍ മരിക്കുമ്പോള്‍ അത് ഭീകരതയ്‌ക്കെതിരായ…

    Read More »
  • ഡമ്മി വിമാനങ്ങള്‍, ഡ്രോണുകള്‍: പാക് റഡാറുകളെ കബളിപ്പിച്ച ഇന്ത്യന്‍ തന്ത്രം; റഫാലിനും സ്‌കാള്‍പ് മിസൈലുകള്‍ക്കും പിന്നാലെ ഇന്ത്യയുടെ ബ്രഹ്‌മാസ്ത്രം; 12 വ്യോമ താവളങ്ങളില്‍ പതിനൊന്നിലും വന്‍ നാശമുണ്ടാക്കിയത് 15 ബ്രഹ്‌മോസ് മിസൈലുകള്‍

    ന്യൂഡല്‍ഹി: രണ്ട് ആണവ ശക്തികള്‍ക്കിടയിലെ ആകാശപ്പോര് പാശ്ചാത്യ ലോകത്തെ സംബന്ധിച്ചിടത്തോളം സൂഷ്മ നിരീക്ഷണത്തിനു വിധേയമായിരുന്നു. ഇന്ത്യയും പാകിസ്താനും ഉപയോഗിക്കുന്ന ആയുധങ്ങള്‍ പാശ്ചാത്യ ലോകത്തിന്റെ പരമ്പരാഗത എതിരാളികള്‍ നിര്‍മിച്ചവയായിരുന്നു എന്നതാണ് അതിന്റെ കാരണം. ഇന്ത്യ റഷ്യയുടെയും ഫ്രാന്‍സിന്റെയും പോര്‍വിമാനങ്ങളും വ്യോമ പ്രതിരോധങ്ങള്‍ ഉപയോഗിച്ചപ്പോള്‍ പാകിസ്താന്‍ ചൈനയുടെയും തുര്‍ക്കിയുടെയും ഉപകരണങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു. പഹല്‍ഗാം ആക്രമണത്തിനു പ്രതികാരമെന്ന നിലയില്‍ ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിച്ചു. മേയ് ഏഴിന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ പല കാര്യങ്ങകൊണ്ട് യുദ്ധ വിദഗ്ധരെ അമ്പരപ്പിച്ചു. മുരിദക്, ബഹവല്‍പൂര്‍ എന്നിവിടങ്ങളില്‍ മാരക പ്രഹരമേല്‍പ്പിച്ചു. നൂറു കണക്കിനു ഭീകരരെയും ആക്രമിച്ചു. മറുപടിയെന്നോണം ഇന്ത്യന്‍ ജനതയ്ക്കും സൈനിക താവളങ്ങള്‍ക്കും നേരെ ഡ്രോണുകളുടെയും മിസൈലുകളുടെയും ഒരുകൂട്ടം ആക്രമണം തിരിച്ചുമുണ്ടായി. ഇവയെല്ലാം ഇന്ത്യ തന്ത്രപരമായി താഴെവീഴ്ത്തി. പാകിസ്താന്റെ എല്ലാ ശ്രമങ്ങളെയും ഇന്ത്യയുടെ വ്യോമ പ്രതിരോധ മാര്‍ഗം പരാജയപ്പെടുത്തി. ഇന്ത്യയുടെ പ്രത്യാക്രമണത്തെ രണ്ട് ആണവ എതിരാളികള്‍ക്കിടയിലെ ഏറ്റവും തന്ത്രപരവും ധീരവുമായ നടപടിയെന്നാണു പാശ്ചാത്യ വിദഗ്ധര്‍ വിശേഷിപ്പിച്ചത്.…

    Read More »
Back to top button
error: