Newsthen Special
-
ഇന്ത്യ മുന്നണി ബിഹാർ ജയിച്ചാൽ കേന്ദ്രത്തിൽ ഭരണം മാറുമോ? രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് ഈ ഇലക്ഷനു മുൻപ് പൊട്ടുമോ?
ബിഹാർ വിധിയെഴുതാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. സീറ്റ് വിഭജന ചർച്ചകളും, സീറ്റ് ലഭിക്കാത്തതിനുള്ള പ്രതിഷേധങ്ങളുമൊക്കെയായി ഇരു മുന്നണികളും ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലാണ്. കോൺഗ്രസിനേയും ഇന്ത്യ മുന്നണിയേയും സംബന്ധിച്ചിടത്തോളം ബിഹാർ തിരഞ്ഞെടുപ്പ് വളരെ നിർണായകമായ രാഷ്ട്രീയ പരീക്ഷണമാണ്. ബിഹാറിൽ ജയിച്ചാൽ അത് വഴി ദേശീയ രാഷ്ട്രീയത്തിൽ ഒരു മാജിക് സൃഷ്ടിക്കാൻ ആകുമെന്ന് പ്രതിപക്ഷം ആത്മാർത്ഥമായി തന്നെ കരുതുന്നുണ്ട്. എന്തുകൊണ്ടാണ് ബിഹാർ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് വളരെ പ്രധാനപ്പെട്ടതാകുന്നത്? ബിഹാറിൽ ഇന്ത്യ മുന്നണിയുടെ ഒരു സർക്കാർ രൂപീകരിക്കപ്പെട്ടാൽ രാജ്യത്ത് വലിയ അത്ഭുതങ്ങൾ ഉണ്ടാകുമെന്ന് പ്രതിപക്ഷം കരുതുന്നത് എന്തുകൊണ്ടാണ് ? ബിഹാറിൽ പ്രതിപക്ഷം കാണുന്ന പ്രതീക്ഷ എന്താണ്. പരിശോധിക്കാം: ബിഹാർ ജയിക്കാനായാൽ അത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവ് ആകാൻ ഇടയുണ്ടെന്ന് ഒട്ടനവധി രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നുണ്ട്. കന്യാകുമാരിൽ നിന്നും കശ്മീരിലേക്ക് കാൽനടയായി യാത്ര ചെയ്ത ഭാരത് ജോഡോയും, ലോക്സഭാ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനവും രാഹുൽ ഗാന്ധിയെ ഇരുത്തം വന്ന രാഷ്ട്രീയക്കാരൻ…
Read More » -
ട്രംപിന്റെ വിരട്ടലിനിടയിലും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാതെ ഇന്ത്യ; വാങ്ങിക്കൂട്ടിയത് 25,597 കോടിയുടെ എണ്ണ; ചൈനയ്ക്കു പിന്നില്‍ രണ്ടാമത്; പ്രതിദിനം 18 ലക്ഷം ബാരല്‍; ഇന്ത്യക്കു കൂടുതല്‍ ഇളവ്
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കാര്യമായ കുറവ് വരുത്താതെ ഇന്ത്യ. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനിടെയാണ് സെപ്റ്റംബറിലെയും ഈ മാസം 15 വരെയുമുള്ള കണക്കുകള്‍ പുറത്തുവന്നത്. കഴിഞ്ഞ മാസം 25,597 കോടി രൂപയുടെ റഷ്യന്‍ എണ്ണയാണ് ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിക്കൂട്ടിയത്. ഇക്കാര്യത്തില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ക്രൂഡ്ഓയിലിനു പുറമേ കല്‍ക്കരിയും റിഫൈന്‍ഡ് എണ്ണയും കഴിഞ്ഞ മാസം ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തു. ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നില്‍ റഷ്യന്‍ എണ്ണ വാങ്ങലില്‍ മൂന്നാംസ്ഥാനത്ത് തുര്‍ക്കിയാണ്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് തുര്‍ക്കിയുടെ എണ്ണ വാങ്ങലില്‍ 27 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളെ അപേക്ഷിച്ച് ഈ മാസം റഷ്യന്‍ എണ്ണയുടെ വരവ് കൂടിയിട്ടുണ്ട്. ഈ മാസം 15 വരെ പ്രതിദിനം 18 ലക്ഷം ബാരലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജൂണില്‍ ഇത് പ്രതിദിനം 20 ലക്ഷം ലിറ്ററായിരുന്നു. ജൂലൈ-സെപ്റ്റംബര്‍ സമയത്ത്…
Read More » -
വെടിനിര്‍ത്തല്‍ ലംഘനത്തിനു പിന്നാലെ ദോഹയില്‍ വീണ്ടും പാക്- താലിബാന്‍ സമാധാന ചര്‍ച്ച; പാകിസ്താന്‍ ഐഎസ് ഭീകരര്‍ക്ക് താവളമൊരുക്കുന്നു എന്നു താലിബാന്‍; അതിര്‍ത്തി കടന്ന തീവ്രവാദം അവസാനിപ്പിക്കണമെന്ന പാകിസ്താന്‍; ഇന്ത്യയെയും അനാവശ്യമായി പഴിച്ച് പാക് ആഭ്യന്തര മന്ത്രി
ഇസ്ലാമാബാദ്: വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു പാകിസ്താന്‍ ആക്രമണം നടത്തിയതിനു പിന്നാലെ വീണ്ടും ദോഹയില്‍ സമാധാന ചര്‍ച്ച. ഒരാഴ്ചയോളം നീണ്ട അതിര്‍ത്തി സംഘര്‍ഷത്തിനു പിന്നാലെയാണു വീണ്ടും സമാധാന ചര്‍ച്ചകളെന്ന് ഇരു ഭാഗത്തുനിന്നുമുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവരെയുള്ള ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് ആളുകളാണു കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ക്കു പരിക്കേറ്റു. 2021ല്‍ താലിബാന്‍ അധികാരം പിടിച്ചതിനു പിന്നാലെ നടക്കുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് നടന്നത്. നേരത്തേ നടത്തിയ ചര്‍ച്ചകള്‍ അനുസരിച്ചു ദോഹയില്‍ ചര്‍ച്ച നടക്കുമെന്നും അഫ്ഗാനിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പങ്കെടുക്കുമെന്നു സര്‍ക്കാര്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പങ്കെടുക്കും. പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചയാകും നടക്കുകയെന്നും പാക് വൃത്തങ്ങള്‍ പറഞ്ഞു. എത്രസമയം ചര്‍ച്ച നടക്കുമെന്നും ശനിയാഴ്ചത്തെ ചര്‍ച്ച മാറ്റുമോയെന്ന് വ്യക്തമല്ലെന്നും പാക് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. നേരത്തേ, 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ പാകിസ്താനും അഫ്ഗാനിസ്താനും പരസ്പരം സമ്മതിച്ച്…
Read More » -
ബാറ്ററി പൊട്ടിത്തെറിച്ചു തീ; വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്
ബീജിംഗ്: ഹാന്‍ഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററി ക്യാബിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് എയര്‍ ചൈന വിമാനം ഷാങ്ഹായില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. 155 യാത്രക്കാരുമായി കഴിഞ്ഞ ശനിയാഴ്ച ഹാങ്ഷൗവില്‍ നിന്ന് സിയോളിലേക്ക് പറന്ന എയര്‍ ചൈന വിമാനത്തിലാണ് സംഭവം. ഹാങ്ഷൗവില്‍ നിന്ന് സിയോളിലേക്ക് പറന്ന എയര്‍ ചൈന വിമാനത്തില്‍ യാത്രക്കാരന്റെ ഹാന്‍ഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററിക്കാണ് തീപിടിച്ചത്. തുടര്‍ന്ന് വിമാനം ഷാങ്ഹായില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം അപകടം ഒഴിവായി. യാത്രക്കാരന്റെ കൈയില്‍ കരുതിയിരുന്ന ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററിയാണ് തീ പിടിച്ചത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ടുമെന്റില്‍ യാത്രക്കാരന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന ബാറ്ററിക്ക് തീപിടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Read More » -
ലാപ്പിന്റെയും മൊബൈലിന്റെയും ആ നീല വെളിച്ചം ഹോര്‍മോണുകളെയും ഉറക്കത്തെയും ബാധിക്കുന്നത് ഇങ്ങിനെയാണ്
ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്, സ്‌ക്രീനുകള്‍ എല്ലായിടത്തും ഉണ്ട്, സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ ലാപ്‌ടോപ്പുകള്‍, എല്‍ഇഡി ലൈറ്റുകള്‍ വരെ. ഈ ഉപകരണങ്ങള്‍ നമ്മെ ബന്ധിപ്പിക്കുകയും വിനോദിപ്പിക്കുകയും ചെയ്യുമ്പോള്‍, അവ നീല വെളിച്ചവും പുറപ്പെടുവിക്കുന്നു, ഇത് നമ്മുടെ ഹോര്‍മോണുകളെയും ഉറക്ക രീതികളെയും സൂക്ഷ്മമായി തടസ്സപ്പെടുത്തുന്നുണ്ടെന്ന് അറിയാമോ? നീല വെളിച്ചം എന്താണ്? സൂര്യപ്രകാശത്തില്‍ മാത്രമല്ല, ഡിജിറ്റല്‍ സ്‌ക്രീനുകളിലും കൃത്രിമ വെളിച്ചത്തിലും കാണപ്പെടുന്ന ഉയര്‍ന്ന ഊര്‍ജ്ജമുള്ള, ഹ്രസ്വ-തരംഗദൈര്‍ഘ്യമുള്ള പ്രകാശമാണ് നീല വെളിച്ചം. പകല്‍ സമയത്ത്, ഇത് ജാഗ്രതയും മാനസികാവസ്ഥയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. എന്നിരുന്നാലും, രാത്രിയില്‍ അമിതമായി എക്സ്പോഷര്‍ ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക താളങ്ങളെ ആശയക്കുഴപ്പത്തിലാക്കും. മെലറ്റോണിനിലെ പ്രഭാവം ഉറക്കത്തെ സൂചിപ്പിക്കുന്നതിന് ഉത്തരവാദിയായ ഹോര്‍മോണാണ് മെലറ്റോണിന്‍. നീല വെളിച്ച എക്സ്പോഷര്‍, പ്രത്യേകിച്ച് വൈകുന്നേരം, മെലറ്റോണിന്‍ ഉല്‍പാദനത്തെ അടിച്ചമര്‍ത്തുന്നു. മെലറ്റോണിന്‍ കുറയുമ്പോള്‍, ഉറങ്ങുന്നത് കൂടുതല്‍ ബുദ്ധിമുട്ടായിത്തീരുന്നു, ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു, ശരീരം ആഴത്തിലുള്ള പുനഃസ്ഥാപന ഉറക്ക ചക്രങ്ങളിലേക്ക് പ്രവേശിക്കാന്‍ പാടുപെടുന്നു. കോര്‍ട്ടിസോളിലും സമ്മര്‍ദ്ദത്തിലും ഉണ്ടാകുന്ന ഫലങ്ങള്‍ നീല വെളിച്ചം മെലറ്റോണിനെ മാത്രമല്ല,…
Read More » -
ഗാസ കരാറില്‍ പ്രതിസന്ധി; ആയുധം താഴെ വയ്ക്കില്ലെന്ന് ഹമാസ്; ഗാസയുടെ നിയന്ത്രണം തുടരും; നിരായുധീകരണത്തിന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് മുഹമ്മദ് നാസല്‍; ഹമാസ് കൂട്ടക്കൊലകള്‍ തുടര്‍ന്നാല്‍ തീര്‍ത്തു കളയുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
ദോഹ: ഡോണള്‍ഡ് ട്രംപ് മുന്നോട്ടു കൊണ്ടുവന്ന കരാറിന്റെ ഭാഗമായി ഹമാസ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചെങ്കിലും ഗാസയില്‍നിന്ന് ആയുധം വച്ചൊഴിയില്ലെന്നു വ്യക്തമാക്കി മുതിര്‍ന്ന നേതാവ്. ഗാസയിലെ സുരക്ഷ ഹമാസ് തന്നെ നോക്കുമെന്നാണ് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് നാസല്‍ റോയിട്ടേഴ്‌സിനോടു പ്രതികരിച്ചത്. ഹമാസിന്റെ നിരായുധീകരണത്തിന് ഉറപ്പു നല്‍കിയിട്ടില്ലെന്നും കരാര്‍ നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടേറിയ ഭാഗം ഇതാണെന്നും നാസല്‍ പറഞ്ഞു. ഗാസയിലെ പുനര്‍ നിര്‍മാണത്തിനായി അഞ്ചുവര്‍ഷം വെടിനിര്‍ത്തലിനു തയാറാണ്. പലസ്തീന്‍ ദേശത്തിനുള്ള എല്ലാ ഉറപ്പുകളും ലഭിക്കണം. പ്രതീക്ഷയുടെ ചക്രവാളമാണ് പലസ്തീന്‍ എന്നും നാസല്‍ പറയുന്നു. ഖത്തറിലെ ദോഹയിലാണ് വര്‍ഷങ്ങളായി ഹമാസ് നേതാക്കള്‍ ആഡംബര ജീവിതം നയിക്കുന്നത്. ഗാസയില്‍ നടക്കുന്ന പരസ്യമായ കൊലപാതകങ്ങളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു നാസല്‍. യുദ്ധ സമയത്ത് അങ്ങേയറ്റത്തെ നടപടികള്‍ എടുക്കേണ്ടിവരുമെന്നും ക്രിനിമലുകള്‍ക്കെതിരേ നടപടി തുടരുമെന്നുമാണ് നാസലിന്റെ വാദം. നാസലിന്റെ വാദം ഹമാസ് നേരത്തേതന്നെ ഉന്നയിച്ചിട്ടുള്ളതാണ്. ഗാസയിലെ യുദ്ധം പൂര്‍ണമായി നിര്‍ത്തുന്നതിന്റെ ഭാഗമായുള്ള കരാറില്‍ ഹമാസിന്റെ നിരായുധീകരണവും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കു സ്വതന്ത്രമായി ജീവിക്കാനോ മറ്റു രാജ്യങ്ങളിലേക്കു…
Read More » -
പീഡനമേറ്റെന്ന കുറിപ്പെഴുതി അനന്തു അജിയുടെ ആത്മഹത്യ; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രതി; 15 പേജില്‍ ആരോപണങ്ങള്‍; ഇന്‍സ്റ്റഗ്രാം വീഡിയോയിലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; ദുരനുഭവം കൂടുതല്‍ ആര്‍എസ്എസ് ക്യാമ്പില്‍നിന്ന്
കോട്ടയം: കോട്ടയത്ത് പീഡനത്തിനിരയായി അനന്തു അജി എന്ന യുവാവ് ജീവനൊടുക്കിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിതീഷ് മുരളീധരന്‍ പ്രതി. അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം വിഡിയോ മരണമൊഴിയായി രേഖപ്പെടുത്തിയാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. കേസ് പൊന്‍കുന്നം പൊലീസിന് കൈമാറും. നിതീഷ് മുരളീധരന്‍ വാര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പുറത്തുവന്ന വിഡിയോയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ ഐപിസി 377 പ്രകാരമാണ് കേസെടുത്തത്. ബുധനാഴ്ചയാണ് തമ്പാനൂരിലെ ഹോട്ടലില്‍ അനന്തുവിന്റെ മൃതദേഹം കണ്ടത്. അനന്തുവിന്റെ ആരോപണം ഗുരുതരമാണെന്നും സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടിരുന്നു. ശാഖയില്‍ നടന്ന അതിക്രമങ്ങള്‍ തനിക്കെതിരെ മാത്രമല്ല എന്ന അനന്തുവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും ആര്‍എസ്എസ് നേതൃത്വം സംഭവത്തില്‍ ഉത്തരം പറയണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ച ശേഷമായിരുന്നു അനന്തു ജീവനൊടുക്കിയത്. മരണശേഷം പുറത്തു വരുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്താണ് അനന്തു പോസ്റ്റിട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കുമെതിരെയാണ് 15 പേജുകളിലായി അനന്തുവിന്റെ ആരോപണങ്ങള്‍. പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ അനന്തു ഷെഡ്യൂള്‍…
Read More » -
സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം: മാനേജ്‌മെന്റിന് കോടതിയില്‍ തിരിച്ചടി; ഡിഡിഇയുടെ ഉത്തരവിന് സ്‌റ്റേ ഇല്ല; ഇനി സ്‌കൂളിലേക്ക് അയയ്ക്കില്ലെന്നു രക്ഷിതാവ്
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഹിജാബ് ധരിച്ച് കുട്ടിയെ ക്ലാസിലിരിക്കാന്‍ അനുവദിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല. കുട്ടിയെ ടിസി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് മാറ്റാനാണ് രക്ഷിതാവിന്റെ തീരുമാനം. ഹിജാബ് ധരിച്ച് കുട്ടിയെ ക്ലാസിലിരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹിജാബ് വിഷയം അന്വേഷിച്ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ്. ഇതിനെതിരെ സ്‌കൂള്‍ ഹര്‍ജി നല്‍കിയെങ്കിലും ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. കൂടാതെ, ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, കുട്ടിയെ ഇനി സെന്റ് റീത്താസ് സ്‌കൂളിലേക്ക് അയക്കില്ലെന്ന തീരുമാനത്തിലാണ് രക്ഷിതാവ്. സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിച്ച് കുട്ടി വന്നാല്‍ തുടര്‍ന്ന് പഠിക്കാമെന്ന നിലപാട് സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ അധികൃതര്‍ ആവര്‍ത്തിച്ചു. കുട്ടിയുടെ മാനസിക വിഷമത്തിന് ഉത്തരവാദി സ്‌കൂള്‍ മാനേജ്‌മെന്റ് ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കുറ്റപ്പെടുത്തി. എന്നാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഹിജാബ് വിവാദം എന്നായിരുന്നു ബിജെപിയുടെ…
Read More »

