Newsthen Special

  • അഴിമതിക്കെതിരേ പോരാടാന്‍ ഉണ്ടാക്കിയ ഭരണഘടനാ സ്ഥാപനം ; പക്ഷേ കാറുകള്‍ക്ക് നല്‍കിയ ഓര്‍ഡര്‍ കേട്ടാല്‍ കണ്ണുതള്ളും ; ലോക്പാല്‍ നിര്‍ദേശിച്ചത് അഞ്ചുകോടി രൂപയുടെ ഏഴ് ബിഎംഡബ്‌ള്യൂ

    ന്യൂഡല്‍ഹി: അഴിമതിക്കെതിരേ പോരാടാന്‍ വലിയ പ്രതിഷേധത്തിനൊടുവില്‍ ഉണ്ടാക്കിയ ലോക്പാല്‍ വന്‍ വിവാദം സൃഷ്ടിക്കുന്നു. മൊത്തം 5 കോടി വിലമതിക്കുന്ന ഏഴ് ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള ലോക്പാലിന്റെ നീക്കം വന്‍ പ്രതിഷേധത്തിന് തിരികൊളു ത്തി. ലോ ക്പാല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ്, ബിഎംഡബ്ല്യു 330 ലി ലോംഗ്-വീല്‍ബേസ് കാറുകള്‍ വാങ്ങു ന്നതിനായി ഒരു പൊതു ടെന്‍ഡര്‍ പുറത്തിറക്കിയതോടെയാണ് വിവരം പുറത്തുവന്നത്. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയെ പോലുള്ളവ ഉള്ളപ്പോഴാണ് അഴിമതി വിരുദ്ധ നിരീക്ഷണ സ്ഥാപനത്തിന്റെ ധൂര്‍ത്ത്. ലോക്പാല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ്, ഉയര്‍ന്ന നിലവാരമുള്ള ബിഎംഡബ്ല്യു 330 ലി (ലോംഗ് വീല്‍ ബേസ്) ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയും അതിനായി ഒരു പൊതു ടെന്‍ഡര്‍ പുറത്തുവിടുകയും ചെയ്തിരിക്കുന്നു. ഒക്ടോബര്‍ 16-ന് ആരംഭിച്ച ഈ നീക്കം അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്റെ സുപ്രധാനമായ ഒരു സംഭരണ നടപടിയാണ്. ടെന്‍ഡര്‍ നടപടി പൊതു ലേലത്തിനായി തുറന്നിരിക്കുന്നു. ലോക്പാല്‍ അതിന്റെ ഭരണപരവും ലോജിസ്റ്റിക്‌സായുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമാക്കിക്കൊണ്ടിരിക്കുന്ന സമയത്താണ്…

    Read More »
  • വിഖ്യാതമായ പൂനെയിലെ കോട്ടയില്‍ മുസ്‌ളീം വനിതകളുടെ കൂട്ട പ്രാര്‍ത്ഥന ; പോലീസില്‍ പരാതി നല്‍കി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ; ബിജെപി എംപിയും ഹിന്ദുസംഘടനകളും ഗോമൂത്രം കൊണ്ട് സ്ഥലം കഴുകി

    പൂനെ: ഇസ്‌ളാമത വിശ്വാസികളായ സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തിയ സ്ഥലം ഗോമൂത്രം കൊണ്ടുകഴുകി ബിജെപി എംപിയും ഹിന്ദുസംഘടനകളും. വിഖ്യാതമായ പൂനെ ഫോര്‍ട്ടില്‍ ശനിയാഴ്ച നടന്ന സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ ബിജെപി എംപി മേധാ കുല്‍ക്കര്‍ണിയും ഹിന്ദു സംഘടനയിലെ നേതാക്കളും എത്തി ഗോമൂത്രം ഒഴിച്ച് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തളിച്ചു. സംഭവത്തില്‍ പ്രാര്‍ത്ഥന നടത്തിയ സ്ത്രീകള്‍ക്കെതിരേ പൂനെ സിറ്റി പോലീസില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ തിരിച്ചറിയാത്ത മുസ്‌ളീം സ്ത്രീകളെ പ്രതികളാക്കി കേസും എടുത്തിട്ടുണ്ട്. വന്‍ രാഷ്ട്രീയ വിവാദം സംഭവം ഉയര്‍ത്തിവിട്ടിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ കൂടി പുറത്തുവന്ന സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. പൂനെയിലെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായ ശനിയാവര്‍ വാഡ കോട്ടയ്ക്കുളളില്‍ ഒരുകൂട്ടം മുസ്‌ളീം സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തുന്നതും പിന്നീട് ബിജെപി നേതാക്കളെത്തി ഗോമൂത്രം ഒഴിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. സംഭവത്തില്‍ പുരാവസ്തു ഗവേഷണ ഓഫീസര്‍ പൂനെ സിറ്റിപോലീസിന് സമര്‍പ്പിച്ച പരാതിയില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരുകൂട്ടം സ്ത്രീകള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. തുടര്‍ന്നായിരുന്നു ബിജെപി…

    Read More »
  • ‘ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തൊപ്പിയിടും’ ഇപി ജയരാജന്റെ പ്രസ്താവന കോൺ​ഗ്രസിന്റെ തോൽവി കാണാനോ, അതോ ബിജെപിയുടെ വിജയം ആഘോഷിക്കാനോ?

    ചെങ്കൊടി ഏന്തുന്ന സംഘപരിവാർ മനസുള്ളവരാണോ കേരളത്തിലെ സി.പി.എം നേതാക്കൾക്ക് എന്ന് തോന്നിപ്പിക്കുന്നതാണ് ഇ. പി ജയരാജന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ഇന്ത്യ മുന്നണിയ്ക്ക് വളരെ നിർണായകമായ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തൊപ്പിയിടും എന്നായിരുന്നു ഇ. പി ജയരാജൻ പറഞ്ഞത്. എന്താണ് ഈ പ്രസ്താവനയിലൂടെ ജയരാജൻ പറയുവാൻ താൽപ്പര്യപ്പെടുന്നത്? മരുമകളുടെ കണ്ണീർ കാണാൻ മകൻ മരിച്ചാലും പ്രശ്നമില്ല എന്ന് ചിന്തിക്കുന്നത് പോലെ, കോൺഗ്രസ് തോറ്റു കാണാൻ ബിജെപി ജയിക്കട്ടെ എന്നാണോ അതോ ബിജെപിയുടെ വളർച്ച ആഗ്രഹിക്കുന്ന സി.പി.എം നേതാക്കളെ പ്രതിനിധീകരിക്കുന്ന നേതാവാണോ ഇ. പി ജയരാജൻ! ബിഹാർ തിരഞ്ഞെടുപ്പ് കേവലം ഒരു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനപ്പുറം പ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിട്ടാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ദേശീയ രാഷ്ട്രീയത്തിലെ അധികാര സമവാക്യങ്ങളെ ബീഹാർ തിരഞ്ഞെടുപ്പ് ഫലം തിരുത്തിയെഴുതും എന്ന നിലയിലാണ് ബിഹാർ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്. ഇന്ത്യ മുന്നണിക്ക് അത്രത്തോളം രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് കോൺഗ്രസ് പരാജയപ്പെടും എന്ന് ഇപി ജയരാജൻ…

    Read More »
  • ഫൈനലില്‍ അര്‍ജന്റീനയെ രണ്ടുഗോളിന് വീഴ്ത്തി ; മൊറോക്കോ അണ്ടര്‍ 20 ലോകകപ്പ് ജേതാക്കളായി

    അര്‍ജന്റീനയെ തോല്‍പ്പിച്ചു ആഫ്രിക്കന്‍ ടീമായ മൊറോക്കോ ആദ്യമായി അണ്ടര്‍-20 ലോകകപ്പ് കിരീടം നേടി. 2009-ല്‍ ഘാനയ്ക്ക് ശേഷം ഫിഫ അണ്ടര്‍20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മൊറോക്കോ മാറി. ഞായറാഴ്ച അര്‍ജന്റീനയെ 2-0ന് പരാജയപ്പെടുത്തി മൊറോക്കോ ആദ്യത്തെ അണ്ടര്‍-20 ലോകകപ്പ് കിരീടം ചൂടിയത്. സാബിരിയുടെ ഇരട്ടഗോളുകളായിരുന്നു ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഫൈനലിന്റെ 12-ാം മിനിറ്റിലും 29-ാം മിനിറ്റിലും സാബിരി ഗോള്‍ നേടി. ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ അര്‍ജന്റീനയുടെ ടൂര്‍ണമെന്റിലെ ആദ്യ തോല്‍വിയായിരുന്നു അത്. ടൂര്‍ണമെന്റില്‍ ഉടനീളം അപരാജിതരായി മുന്നേറിയ അര്‍ജന്റീനയ്ക്ക് നിര്‍ണ്ണായക മത്സരത്തില്‍ കാലിടറി. ഞായറാഴ്ചത്തെ മത്സരത്തിന് മുമ്പുള്ള ആറ് മത്സരങ്ങളിലും വിജയിച്ച് 15 ഗോളുകളാണ് അടിച്ചു കൂട്ടിയത്. ആറ് തവണ ചാമ്പ്യന്മാരായ അര്‍ജന്റീനയായിരുന്നു ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം. ഈ പ്രായപരിധിയിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരായ ബയേര്‍ ലെവര്‍കുസന്റെ ക്ലോഡിയോ എച്ചെവേരിയെയും റയല്‍ മാഡ്രിഡിന്റെ ഫ്രാങ്കോ മസ്താന്റുവോണോയെയും കൂടാെതയാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. സ്പെയിന്‍, ബ്രസീല്‍,…

    Read More »
  • വെറും നാലു മിനിറ്റില്‍ താഴെമാത്രം നീണ്ടുനിന്ന കവര്‍ച്ച, ആകെ തകര്‍ത്തത് ഒരു ജനാല മാത്രം ; പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ നടന്ന മോഷണം ചരിത്രത്തിലെ ഏറ്റവും വേഗമേറിയത്്

    പാരീസിലെ വിഖ്യാതമായ ലൂവ്രെ മ്യൂസിയത്തില്‍ നടന്ന മോഷണം ഒരുപക്ഷേ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തുന്ന ഏറ്റവും വേഗതയേറിയ കവര്‍ച്ച. വെറും നാലു മിനിറ്റ് മാത്രം ചെലവഴിച്ച് ഒരു ജനാല തകര്‍ത്തായിരുന്നു മോഷണം. ഒരു സിനിമയിലെ കഥപോലെ മുന്‍കൂട്ടി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കവര്‍ച്ചയില്‍, ഞായറാഴ്ച രാവിലെ പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ അതിക്രമിച്ചു കയറിയ കള്ളന്മാര്‍, ഫ്രാന്‍സിലെ രാജകീയ കിരീടാഭരണ ശേഖരത്തില്‍ നിന്ന് നിരവധി കഷണങ്ങള്‍ മോഷ്ടിക്കുകയും മോട്ടോര്‍ ബൈക്കുകളില്‍ രക്ഷപ്പെടുകയും ചെയ്തു. നാല് മിനിറ്റില്‍ താഴെ മാത്രം നീണ്ടുനിന്ന ഈ കവര്‍ച്ച ഫ്രാന്‍സിലെ മ്യൂസിയം സുരക്ഷയെ വീണ്ടും നിഴലില്‍ നിര്‍ത്തി. മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തതിന് തൊട്ടുപിന്നാലെ രാവിലെ 9.30 ഓടെ മോഷണം നടന്നു. ഫ്രാന്‍സിന്റെ ആഭ്യന്തര മന്ത്രി ലോറന്റ് നുനെസിന്റെ അഭിപ്രായത്തില്‍, ”മൂന്നോ നാലോ കള്ളന്മാര്‍ ഒരു ട്രക്കില്‍ ഘടിപ്പിച്ച ക്രെയിന്‍ ഉപയോഗിച്ച് ലൂവ്രെയില്‍ പ്രവേശിച്ചു. ”അവര്‍ ഒരു ജനല്‍ തകര്‍ത്തു, നേരെ ഗാലറി ഡി അപ്പോളണിലേക്ക് പോയി, ഗ്ലാസ് കേസുകള്‍…

    Read More »
  • ട്രംപിന്റെ കരാര്‍ ഇഴയുന്നു; കൊല്ലപ്പെട്ട ബന്ദികളുടെ കൈമാറ്റം വൈകിപ്പിച്ച് ഹമാസ്; രോഗികളെ ഒഴിപ്പിച്ച് ജോര്‍ദാനിയന്‍ ആശുപത്രി പിടിച്ചെടുത്തു സൈനിക താവളമാക്കി; സഹായം നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്നു മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍; ഗാസ വീണ്ടും സംഘര്‍ഷത്തിലേക്ക്?

    ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട ബന്ദികള്‍ എവിടെയെന്ന് കണ്ടെത്താന്‍ കഴിയാതെ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പാളുന്നു. ട്രംപിന്റെ കരാര്‍ അനുസരിച്ച് ഇസ്രയേല്‍- ഹമാസ് ധാരണ നിലവില്‍ വന്നാല്‍ 48 മണിക്കൂറിനുള്ളില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ബന്ദികളെ കൈമാറണം. എന്നാല്‍, 20 പേരെ കൈമാറിയത് ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ എവിടെയെന്നതു വ്യക്തമല്ല. ബന്ദികളെ കൈമാറാതെ ഹമാസ് അടിസ്ഥാനമുറപ്പിക്കാനും ജനങ്ങള്‍ക്കുമേല്‍ അധികാരം സ്ഥാപിക്കാനുമാണു ശ്രമിക്കുന്നതെന്ന് ഇസ്രയേല്‍ ആരോപിക്കുന്നെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 10 മൃതശരീരങ്ങളാണു ഹമാസ് കൈമാറിയിട്ടുള്ളത്. ബാക്കിയുള്ളവരെ നല്‍കുന്നതു വൈകുന്നതിന് അനുസരിച്ച് കരാറിന്റെ നിലനില്‍പും പ്രതിസന്ധിയിലാകും. ഹമാസിനു വളരെയെളുപ്പത്തില്‍ മരിച്ച ബന്ദികളെ കണ്ടെത്താനും തിരിച്ചു നല്‍കാനും കഴിയും. ഇപ്പോള്‍ അവര്‍ ചെയ്യുന്നത് കരാറിലെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗീഡിയോണ്‍ സാര്‍ പറഞ്ഞു. ശരീരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കുറച്ചു സമയം എടുക്കുമെന്നുമാണ് നിലവില്‍ ഹമാസിന്റെ നിലപാട്. ബന്ദി കൈമാറ്റം വൈകിയാല്‍ ഗാസയിലേക്കുള്ള സഹായ വിതരണവും നിര്‍ത്തി വയ്‌ക്കേണ്ടിവരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടയ്ക്ക് ഒരു ശരീരം…

    Read More »
  • രോ-കോ വീണ്ടും കളത്തില്‍; ആത്മവിശ്വാസത്തില്‍ ശുഭ്മാന്‍ ഗില്‍; ആരാകും ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാര്‍; രോഹിത്തും കോലിയും അല്ലെന്ന് വിലയിരുത്തല്‍

    പെര്‍ത്ത്: ആറു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യ വീണ്ടും ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ആരു തിളങ്ങുമെന്ന വിലയിരുത്തലുകളും സജീവം. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ഞായറാഴ്ച പെര്‍ത്തില്‍ ആദ്യ മത്സരത്തിന് ഇന്ത്യയിറങ്ങുക. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ സാന്നിധ്യം പരമ്പരയില്‍ ഗില്ലിനു മുതല്‍ക്കൂട്ടാകും. ഫിറ്റ്‌നെസിന്റെ പഴിയെല്ലാം പരിഹരിച്ചാണു രോഹിത്ത് ഇറങ്ങുന്നത്. 38-ാം വയസില്‍ 20 കിലോ തൂക്കം കുറച്ചു. രോഹിത്തിന്റെ നെറ്റ് സെഷനുകളും വന്‍ ചര്‍ച്ചയായിട്ടുണ്ട്. ഡ്രൈവുകളും പുള്‍ഷോട്ടുകളുമെല്ലാം മനോഹരമായി ചിത്രീകരിച്ച വീഡിയോകളും പുറത്തിറങ്ങി. അച്ചടക്കത്തിനു പേരുകേട്ടയാളാണു വിരാട് കോലി. ടി20യില്‍നിന്നു വിരമിച്ചശേഷം കോലി ഏകദിനത്തിലാണു കേന്ദ്രീകരിച്ചത്. ഈ വര്‍ഷംതന്നെ അദ്ദേഹം ഒന്നിലേറെ സെഞ്ചുറി നേടി. ബാറ്റിംഗ് ആവറേജ് 57ല്‍ എത്തിച്ചു. ട്രെയിനിംഗ് സമയത്തും കോലി കൂടുതല്‍ ജാഗ്രത പാലിച്ചു. 273 ഏകദിനത്തില്‍നിന്ന് 11,168 റണ്‍സ് രോഹിത് നേടി. 49 ആണ് ആവറേജ്. 32 സെഞ്ചുറികളും 58 അര്‍ധസെഞ്ചുറികളും നേടി. വലിയ കളികള്‍ക്ക്…

    Read More »
  • ഗുരുതര സാമ്പത്തിക തട്ടിപ്പ്; കുറ്റകൃത്യങ്ങള്‍; ഒമ്പത് സൈനിക ജനറല്‍മാരെ പുറത്താക്കി ചൈന; ചരിത്രത്തിലെ അസാധാരണ നടപടി; പുറത്താക്കിയവരില്‍ ഭൂരിഭാഗവും സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍

    ബീജിംഗ്: ഗുരുതരമായ സാമ്പത്തിക തട്ടിപ്പും കുറ്റകൃത്യങ്ങളും കണ്ടെത്തിയതോടെ ഒമ്പത് ഉന്നത ജനറല്‍മാരെ പുറത്താക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. ചൈനീസ് സൈന്യത്തില്‍ നടത്തുന്ന ഏറ്റവും വലിയ നടപടികളിലൊന്നാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ചരിത്രത്തിലാദ്യമാണ് ഇത്രയും വലിയൊരു നടപടി ചൈനീസ് സൈന്യത്തിനു നേരെയുണ്ടാവുന്നത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒമ്പത് പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ചൈനയുടെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മൂന്നാംതവണയും ജനറല്‍മാരായവരും പാർട്ടിയുടെ നയരൂപീകരണ സമിതിയായ സെൻട്രൽ കമ്മിറ്റി അംഗങ്ങളുമാണ് പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. അഴിമതി വിരുദ്ധ നടപടിയെന്ന് പാര്‍ട്ടി വിശദീകരിക്കുമ്പോള്‍ ഇതൊരു രാഷ്ട്രീയ ശുദ്ധീകരണമായിക്കൂടി കാണാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പാര്‍ട്ടി പ്ലീനം നടക്കാനിരിക്കേയാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. പ്ലീനത്തില്‍ പാര്‍ട്ടി ദേശീയ കമ്മിറ്റി രാജ്യത്തിന്റെ സാമ്പത്തിക വികസന പദ്ധതി ചർച്ച ചെയ്യുന്നതോടൊപ്പം  പുതിയ അംഗങ്ങളേയും തിരഞ്ഞെടുക്കും. സെൻട്രൽ മിലിട്ടറി കമ്മീഷൻ (സി.എം.സി) വൈസ് ചെയർമാൻ ഹെ വെയ്‌ഡോങ്, പൊളിറ്റിക്കൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മിയാവോ ഹുവാ, പൊളിറ്റിക്കൽ വർക്ക് ഡിപ്പാർട്ട്‌മെന്റ്…

    Read More »
  • ശബരിമലയിലെ സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍നിന്ന് സ്വര്‍ണം പിടിച്ചെടുത്തു; തട്ടിയെടുത്തത് ഉരുക്കിയോ എന്നു പരിശോധിക്കും; സാമ്പത്തിക ഇടപാടു രേഖകളും കസ്റ്റഡിയില്‍

    കൊച്ചി: സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്ത് അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയിലാണ് നിർണായക നടപടി. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ ആഭരണങ്ങളും നാണയങ്ങളുമാണ് പിടിച്ചെടുത്തത്. വെഞ്ഞാറമൂട് പുളിമാത്തിലെ തറവാട് വീട്ടിൽ പരിശോധന നടക്കുമ്പോള്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഭാര്യയും അമ്മയും വീട്ടിലുണ്ടായിരുന്നത്. ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം ഉരുക്കി ഉണ്ടാക്കിയ ആഭരണങ്ങളാണോയെന്ന് പരിശോധിക്കാനാണ് എസ്ഐടി നീക്കം. ഇത് കൂടാതെ സാമ്പത്തിക ഇടപാട് രേഖകളും പിടിച്ചെടുത്തു. ഉച്ചക്ക് മൂന്നിന് തുടങ്ങിയ പരിശോധന  ഒമ്പത് മണിക്കൂർ നീണ്ട ശേഷം രാത്രി 11.30നാണ് അവസാനിച്ചത്. അതിനിടെ മോഷ്ടിച്ച സ്വര്‍ണം ഉള്‍പ്പടെയുള്ള എല്ലാകാര്യങ്ങളും കല്‍പേഷിന് അറിയാമെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. തനിക്ക് സാമ്പത്തിക നേട്ടമില്ലെന്ന് ആവര്‍ത്തിച്ചതോടെ പോറ്റിയുടെ പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ എസ്.ഐ.ടി തീരുമാനിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2025ലെ ദ്വാരപാലക ശില്‍പ്പപാളികളുടെ സ്വര്‍ണം പൂശലും അന്വേഷിക്കും. 2019 മുതല്‍ 2025 വരെയുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകള്‍ സംശയാസ്പദമെന്ന് പ്രത്യേകസംഘം…

    Read More »
  • പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കാരും; കടുത്ത ഭാഷയില്‍ അപലപിച്ച് ഐസിസി; പാകിസ്താനുമായുള്ള ടി20 മത്സരത്തില്‍നിന്ന് പിന്‍മാറി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്

    ന്യൂഡല്‍ഹി: പാകിസ്താന്‍ ആക്രമണത്തില്‍ മൂന്ന അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കാര്‍ കൊല്ലപ്പെട്ടതില്‍ കടുത്ത നിലപാടുമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. താലിബാനുമായുള്ള സംഘര്‍ഷത്തില്‍ വ്യോമാക്രമണത്തിനിടെയാണ് മൂന്നു വളര്‍ന്നുവരുന്ന താരങ്ങള്‍ കൊല്ലപ്പെട്ടതെന്നും ആക്രമണങ്ങള്‍ കായിക മേഖലയ്ക്കുണ്ടാക്കുന്ന നഷ്ടം വലുതാണെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കബീര്‍ ആഘ, സിബ്ഗാതുല്ലാജ്, ഹാറൂണ്‍ എന്നിവരാണു കൊല്ലപ്പെട്ടത്. പാക്തിക പ്രവിശ്യയിലുണ്ടായ ആക്രമണത്തിലാണ് ഇവരുടെ ദാരുണാന്ത്യം. ഇക്കാര്യത്തില്‍ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പാകിസ്താനെതിരേ രൂക്ഷമായ ഭാഷയില്‍ ഐസിസി വിമര്‍ശനം പുറത്തുവന്നത്. മൂന്നുപേരും സൗഹൃദ ക്രിക്കറ്റ് മത്സരം കഴിഞ്ഞു വീട്ടിലേക്ക് എത്തിയതിനു പിന്നാലെയാണ് മൂന്നു ചെറുപ്പക്കാരും കൊല്ലപ്പെട്ടതെന്നും നിരവധി സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടമായെന്നും പ്രസ്താവനയില്‍ പറയുന്നു. ‘ഐസിസി ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇഷ്ടപ്പെട്ട കായിക വിനോദം മാത്രം ആഗ്രഹിച്ചിരുന്ന മൂന്നു മിടുക്കരായ പ്രതിഭകളുടെ കുടുംബങ്ങളെയും സമൂഹത്തെയും ക്രിക്കറ്റ് ലോകത്തെയും കവര്‍ന്നെടുത്ത ഈ അക്രമത്തെ ഐസിസി ശക്തമായി അപലപിക്കുന്നു. ഐസിസി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവരുടെ ദുഖത്തില്‍ പങ്കുചേരുന്നു’ പാകിസ്താനില്‍ അടുത്ത…

    Read More »
Back to top button
error: