ബാറ്ററി പൊട്ടിത്തെറിച്ചു തീ; വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

ബീജിംഗ്: ഹാന്‍ഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററി ക്യാബിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് എയര്‍ ചൈന വിമാനം ഷാങ്ഹായില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. 155 യാത്രക്കാരുമായി കഴിഞ്ഞ ശനിയാഴ്ച ഹാങ്ഷൗവില്‍ നിന്ന് സിയോളിലേക്ക് പറന്ന എയര്‍ ചൈന വിമാനത്തിലാണ് സംഭവം.
ഹാങ്ഷൗവില്‍ നിന്ന് സിയോളിലേക്ക് പറന്ന എയര്‍ ചൈന വിമാനത്തില്‍ യാത്രക്കാരന്റെ ഹാന്‍ഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററിക്കാണ് തീപിടിച്ചത്. തുടര്‍ന്ന് വിമാനം ഷാങ്ഹായില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം അപകടം ഒഴിവായി.
യാത്രക്കാരന്റെ കൈയില്‍ കരുതിയിരുന്ന ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററിയാണ് തീ പിടിച്ചത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ടുമെന്റില്‍ യാത്രക്കാരന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന ബാറ്ററിക്ക് തീപിടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.






