Newsthen Special
-
‘ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരെ ഈ വിധി’ ; മട്ടന്നൂര്‍ പോളിയില്‍ വിജയം നേടിയതിന് പിന്നാലെ കെ കെ ശൈലജ എംഎല്‍എയ്ക്കെതിരെ എതിരെ കെഎസ്യു ബാനര്‍
കണ്ണൂര്‍: മട്ടന്നൂര്‍ പോളിടെക്നിക് യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കെ കെ ശൈലജ എംഎല്‍എയ്ക്കെതിരെ കെഎസ്യുവിന്റെ ബാനര്‍ രാഷ്ട്രീയവിവാദമാകുന്നു. പിന്നാലെ എസ്എഫ്‌ഐയ്ക്ക് എതിരേ എംഎസ്എഫും രംഗത്ത് വന്നു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎസ്എഫ് വിജയിച്ചതിന് പിന്നാലെയാണ് ബാനര്‍ ഉയര്‍ത്തി കെഎസ്യു പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്. ഇതിന് പിന്നാലെയാണ് ബാനര്‍ ഉയര്‍ത്തി കെഎസ്യു പ്രവര്‍ത്തകര്‍ വന്നത്. ‘ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരെ ഈ വിധി’ എന്നൊയിരുന്നു വാചകം. അതേസമയം ശൈലജക്കെതിരെ ഉയര്‍ന്ന ബാനര്‍ അവരുടെ ജനപ്രീതി കെഎസ് യുവിന് പിടിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്നും അരാഷ്ട്രീയവും അപക്വവുമായ പ്രവര്‍ത്തിയെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. പോളി തെരഞ്ഞെടുപ്പും ശൈലജ ടീച്ചറും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും ശൈലജ ടീച്ചര്‍ക്കെതിരെ നിങ്ങള്‍ നടത്തുന്ന ഈ അക്രമം എത്ര ബാലിശവും, എത്രമാത്രം നിങ്ങളെ അലോസരപ്പെടുത്തുന്നു എന്നതിനും തെളിവാണെന്നും പറഞ്ഞു. എസ്എഫ്ഐ സമാനമായി അധിക്ഷേപ ബാനര്‍ ഇറക്കിയാല്‍ കേരളത്തിലെ യുഡിഎഫ് ജനപ്രതിനിധികള്‍ മതിയാകാതെ വരും. അതുമാത്രമല്ല,…
Read More » -
കൂടുതല്‍ സ്വദേശി വത്കരണം; വിനോദ സഞ്ചാര മേഖലയില്‍ വരുന്നത് വന്‍ തൊഴില്‍ നഷ്ടം; പുതിയ നയങ്ങള്‍ക്ക് അംഗീകാരം നല്‍കി സൗദി
റിയാദ്: സൗദിയിലെ വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുമെന്നു ടൂറിസം മന്ത്രാലയം. ഇതുസംബന്ധിച്ച പുതിയ നയങ്ങള്‍ക്കും ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ് അംഗീകാരം നല്‍കി. ഇതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്. ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കു പ്രകാരം 9.66 ലക്ഷം തൊഴിലാളികളാണ് സൗദി വിനോദ സഞ്ചാര മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 7.24 ലക്ഷം വിദേശികളാണ്. ഹജ്, ഉംറ എന്നിവയ്ക്കു പുറമെ ടൂറിസം മേഖലയില്‍ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. നിലവില്‍ 24.8 ശതമാനമാണ് സ്വദേശികളുടെ സാന്നിധ്യം. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ ടൂറിസം മേഖലയില്‍ 41 ശതമാനം സ്വദേശികളെ നിയമിക്കുകയാണ് ലക്ഷ്യം. പുതിയ നയം അനുസരിച്ച് റിസപ്ഷനിസ്റ്റ് തസ്തികയില്‍ സ്വദേശികളെ നിയമിക്കണം. ജീവനക്കാരുടെ വിവരങ്ങള്‍ മനുഷ്യ വിഭവശേഷി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. താല്‍ക്കാലിക ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് പാര്‍ട്ട്ടൈം ജോലിയ്ക്കു അനുമതി നല്‍കുന്ന ‘അജീര്‍’ പോര്‍ട്ടലില്‍ രജിസ്റ്റര്‍…
Read More » -
ജാതിയുടേയും മതത്തിന്റെയും പേരില്‍ യുവാക്കളെ കൊല്ലുന്നത് അംഗീകരിക്കാനാകില്ല ; ദുരഭിമാന കൊലകള്‍ക്കെതിരേ തമിഴ്‌നാട് നിയമനിര്‍മ്മാണത്തിനൊരുങ്ങുന്നു ; കമ്മീഷനെ നിയമിച്ച് മുഖ്യമന്ത്രി
ചെന്നൈ: തമിഴ്നാട്ടില്‍ ദുരഭിമാനക്കൊലകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ നിയമനിര്‍മാണത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പഠനം നടത്താന്‍ പ്രത്യേക കമ്മീഷനെ നിയമിച്ചു. ഇവര്‍ സംസ്ഥാനത്ത് നടന്ന ദുരഭിമാനക്കൊലകളെക്കുറിച്ച് കമ്മീഷന്‍ പഠിക്കും. ഇരകളുടെ കുടുംബങ്ങളെ കാണുകയും സാമൂഹ്യ പ്രവര്‍ത്തകരുമായും നിയമ വിദഗ്ധരുമായും കൂടിക്കാഴ്ച്ച നടത്തുകയും നിയമനിര്‍മാണത്തിനായുളള ശുപാര്‍ശകള്‍ തയ്യാറാക്കുകയും ചെയ്യുന്നു. ജാതിയുടെയും സമുദായത്തിന്റെയും പേരിലുളള ദുരഭിമാനക്കൊലകള്‍ തടയുന്നതിനായി നിയമം നടപ്പിലാക്കുന്നതിനുളള നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനായി കമ്മീഷന്‍ രൂപീകരിക്കുകയാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജി കെ എം ബാഷയുടെ നേതൃത്വത്തിലാണ് കമ്മീഷന്‍. ഭരണഘടനാപരമായ സമത്വത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും നേരെയുളള ആക്രമണമാണ് ഇത്തരം കൊലപാതകങ്ങളെന്ന് എം കെ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ കൊലപാതകവും ആത്മഹത്യാ പ്രേരണാക്കുറ്റങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ദുരഭിമാനക്കൊലകള്‍ക്ക് പ്രത്യേക നിയമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദുരഭിമാനക്കൊലകള്‍ ഇല്ലാതാക്കുന്നതിനും ജാതി, സമുദായ വ്യത്യാസങ്ങള്‍ക്കപ്പുറം ഭയമില്ലാതെ വിവാഹം കഴിക്കാനുളള വ്യക്തികളുടെ അവകാശം സംരക്ഷിക്കുന്നതിനുമായി സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.…
Read More » -
അഭിനയ ജീവിതത്തിന്റെ അമ്പതു വര്‍ഷങ്ങള്‍; ടി.ജി. രവിക്കായി ആഘോഷമൊരുക്കി ജന്‍മനാട്; ശനിയും ഞായറും ആഘോഷ രാവ്; സിനിമാ താരങ്ങളുടെ വന്‍ നിര പങ്കെടുക്കും
തൃശൂര്‍: അരനൂറ്റാണ്ട് കാലമായി സിനിമയിലും നാടകത്തിലും ജ്വലിച്ച നടന്‍ ടി ജി രവിയുടെ അഭിനയജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ ജന്മനാട് ആഘോഷിക്കുന്നു. ഒല്ലൂര്‍ എംഎല്‍എയും കേരളത്തിന്റെ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രിയുമായ കെ രാജന്‍ ചെയര്‍മാനും നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് കണ്‍വീനറുമായ സംഘാടകസമിതിയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പൂച്ചട്ടി എ.കെ.എം. എച്ച്.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒക്ടോബര്‍ 18, 19 തീയതികളിലായാണ് ആഘോഷ പരിപാടികള്‍. ഒക്ടോബര്‍ 18, ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് മൂര്‍ക്കനിക്കര സെന്ററില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടുകൂടി കലാപരിപാടികള്‍ ആരംഭിക്കുന്നു. ആറ് മണിക്ക് അനുമോദന സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥിയാവും. ചടങ്ങില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ വിജയരാഘവന്‍, ഉര്‍വശി പ്രശസ്ത സിനിമാതാരങ്ങളായ ബിജു…
Read More » -
കെപിസിസി പുനസംഘടനയില്‍ പൊട്ടിത്തെറി; ഉദ്ഘാടന യോഗം ബഹിഷ്‌കരിച്ച് ചാണ്ടി ഉമ്മന്‍; സുധാകരനും മുരളീധരനും അതൃപ്തി; വെയ്റ്റ് ആന്‍ഡ് സീ എന്നു സണ്ണി ജോസഫ്
റാന്നി: കെപിസിസി പുനസംഘടനയില്‍ വന്‍ പൊട്ടിത്തെറി. പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ ശബരിമല വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചു. കെ.സുധാകരനും കെ.മുരളീധരനും അതൃപ്തിയുണ്ടെങ്കിലും പരസ്യവിമര്‍ശനത്തിന് മുതിര്‍ന്നില്ല. എന്നാല്‍ കാര്യമായ പരാതിയില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്‍റെ പ്രതികരണം. അടൂര്‍ പ്രകാശ് നയിക്കുന്ന ജാഥയ്ക്ക് റാന്നിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ചാണ്ടി ഉമ്മനായിരുന്നു. എന്നാല്‍ ചാണ്ടി ഉമ്മന്‍ എത്തിയതേയില്ല. അടുത്തിടെ പാര്‍ട്ടിയിലെത്തിയ സന്ദീപ് വാര്യരെപ്പോലും ജനറല്‍ സെക്രട്ടറിയാക്കിയപ്പോള്‍ തന്നെ തഴഞ്ഞതില്‍ ചാണ്ടിക്ക് കടുത്ത അമര്‍ഷമുണ്ട്. വൈസ് പ്രസിഡന്റാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതായും പറയപ്പെടുന്നു. നേരത്തെ യൂത്ത് കോണ്‍ഗ്രസ് ഒൗട്ട് റീച്ച് സെല്ലിന്റ അധ്യക്ഷസ്ഥാനത്ത് നിന്നും ചാണ്ടിയെ ഒഴിവാക്കിയിരുന്നു. കണ്ണൂരില്‍ നിന്ന് നിര്‍ദേശിച്ച റിജില്‍ മാക്കുറ്റിയെ പരിഗണിക്കാത്തതാണ് കെ.സുധാകരന്റ പരിഭവത്തിന് കാരണം. നിര്‍ദേശിച്ചയാളെ ഭാരവാഹിയാക്കാത്തതില്‍ കെ.മുരളീധരനും കടുത്ത അതൃപ്തിയുണ്ട്. ഇക്കുറി പരസ്യപ്രതികരണത്തിന് മുതിരാതിരുന്ന അദ്ദേഹം പരാതിയുള്ളവര്‍ നേതൃത്വത്തെ നേരിട്ട് അറിയിക്കണമെന്നും ഉപദേശിച്ചു. കഴിവ് ഒരു മാനദണ്ഡമാണോ എന്നായിരുന്നു പട്ടികയില്‍…
Read More » -
‘സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തല്ലല്ലോ ഷമ വക്താവായത്; ഷമ ക്ഷമ കാണിക്കണം; അപഹാസ്യയാകരുത്’: കെപിസിസി ഭാരവാഹി പട്ടികയുടെ പേരില്‍ അതൃപ്തി അറിയിച്ച ഷമ മുഹമ്മദിനെ വിമര്‍ശിച്ച് അനില്‍ ബോസ്; തനിക്കും സ്ഥാനമാനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഒളിയമ്പ്
കെപിസിസി ഭാരവാഹിയായി പരിഗണിക്കാത്തതിലെ അമര്‍ഷം പരസ്യമാക്കിയ ഷമാ മുഹമ്മദിനോട് ക്ഷമകാണിക്കാനുപദേശിച്ച് കെ പിസിസി വക്താവ് അഡ്വ.അനില്‍ ബോസ്. തിരഞ്ഞെടുപ്പില്‍ കഴിവ് മനനദണ്ഡമാണോ എന്നായിരുന്നു ഷമയുടെ ചോദ്യം. പരിഗണിക്കപ്പെടാത്തതിലെ അമര്‍ഷം പരസ്യമാക്കി ഷമ ഫെയ്സ്ബുക്കില്‍ കുറിപ്പുമിട്ടിരുന്നു. ഷമയോട് സ്വയം അപഹാസ്യയാകരുതെന്നു പറഞ്ഞാണ് അനില്‍ബോസിന്‍റെ ഫെയ്സ് ബുക്ക് കുറിപ്പ് ‘ഷമാ കോണ്‍ഗ്രസിന്‍റെ ഇന്ത്യയിലെ മാധ്യമപാനലിലെ അംഗമാണ്. വക്താവാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഒന്നുമല്ലല്ലോ മാധ്യമ പാനലിൽ വന്നതും വക്താവായതും. ഇത് ആഗ്രഹിക്കുന്ന ഒരുപാട് പേർ അവസരം കിട്ടാതെ പുറത്തുണ്ട് എന്ന ഓർമ്മ വേണമന്നും അനില്‍ ബോസ് പറഞ്ഞു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന കാലം മുതൽ നാലു പതിറ്റാണ്ടുകാലത്തെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് താനും. വളരെ പ്രധാനപ്പെട്ട ഒരുപാട് പദവികളും അവസങ്ങളും അര്‍ഹനയിരുന്നിട്ടും തനിക്ക് നഷ്ടമായിട്ടുണ്ട്. ഒരിക്കലും പരാതി പറഞ്ഞിട്ടില്ല, പരാതി പറയുകയുമില്ല. ചെറുതായാലും വലുതായാലും ഉള്ള പദവികളിൽ സംതൃപ്തിയോടുകൂടി പോകാൻ കഴിയുക പ്രധാനമാണ്. ഏൽപ്പിക്കുന്ന ജോലികൾ ചെയ്യുക. നമ്മളേക്കാൾ വലുതാണ് പ്രസ്ഥാനവും പ്രസ്ഥാനത്തിലെ പ്രവർത്തകരും എന്നും…
Read More » -
ഹിന്ദു ജ്യോതിഷി നിര്‍ദ്ദേശിച്ചാണ് തന്റെ മുസ്ലീം നാമം സ്വീകരിച്ചതെന്ന് എ.ആര്‍. റഹ്‌മാന്‍: സഹോദരിയുടെ ജാതകം കാണിക്കാനാണ് അദ്ദേഹത്തിന്റെ അടുത്ത് പോയതെന്ന് വിഖ്യാത സംഗീതജ്ഞന്‍
ന്യൂ ഡല്‍ഹി: പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ എ.ആര്‍. റഹ്‌മാന്‍ ഒരിക്കല്‍ തന്റെ മതപരിവര്‍ത്തന യാത്രയെക്കുറിച്ചും സൂഫി ഇസ്ലാമതം സ്വീകരിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തി. ഹിന്ദു ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് തനിക്ക് ആ പേര് വന്നതെന്ന് അദ്ദേഹം പറഞ്ഞു. 2015-ല്‍ നസീര്‍ മുന്നി കബീറിന്റെ ‘എ.ആര്‍. റഹ്‌മാന്‍: ദി സ്പിരിറ്റ് ഓഫ് മ്യൂസിക്’ എന്ന പുസ്തകത്തിലാണ് റഹ്‌മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ഹിന്ദു ജ്യോതിഷിയാണ് തന്റെ മുസ്ലീം നാമമായ അല്ലാ രാഖാ റഹ്‌മാന്‍ എന്ന് പേര് നിര്‍ദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കുടുംബം ഈ തീരുമാനത്തെ എങ്ങനെ സ്വാധീനിച്ചു എന്നും അദ്ദേഹം പങ്കുവെച്ചു. ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് എ.ആര്‍. റഹ്‌മാന്റെ യഥാര്‍ത്ഥ പേര് എ.എസ്. ദിലീപ് കുമാര്‍ എന്നായിരുന്നു. അച്ഛന്റെ അകാലത്തിലുള്ള മരണം തന്നെ ആത്മീയ പാതയിലേക്ക് നയിച്ചതെങ്ങനെയെന്ന് റഹ്‌മാന്‍ ഓര്‍മ്മിച്ചു. ‘എന്റെ അമ്മ ഹിന്ദു ആചാരങ്ങള്‍ പാലിക്കുന്ന ആളായിരുന്നു. അവര്‍ക്ക് എപ്പോഴും ആത്മീയ ചായ്വ് ഉണ്ടായിരുന്നു. ഞങ്ങള്‍ വളര്‍ന്ന ഹബീബുള്ള റോഡിലെ വീട്ടിലെ ചുമരുകളില്‍…
Read More » -
പോളിഷ് വനിതയെ 15-ാം വയസ്സില്‍ മാതാപിതാക്കളാല്‍ മുറിയില്‍ പൂട്ടിയിട്ടു; കാണാതായയാളെ 27 വര്‍ഷത്തിന് ശേഷം കണ്ടെത്തി ; അയല്‍ക്കാര്‍ വീട്ടില്‍ നിന്നും ശബ്ദം കേട്ട് പോലീസിനെ വിളിച്ചുവരുത്തി
കൗമാരപ്രായത്തില്‍ മാതാപിതാക്കള്‍ പൂട്ടിയിട്ട വനിതയെ 27 വര്‍ഷത്തിന് ശേഷം കണ്ടെത്തി. 1998-ല്‍ 15 വയസ്സുള്ളപ്പോള്‍് പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായ മിറെല്ലയെ 42 വയസ്സുള്ളപ്പോഴാണ് കണ്ടെത്തിയത്. ഇക്കാര്യം അറിഞ്ഞ് അയല്‍ക്കാര്‍, അവര്‍ക്ക് നേരിടേണ്ടി വന്ന വഞ്ചനയിലും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിലും ഞെട്ടിയിരിക്കുകയാണ്. വാര്‍സോയില്‍ നിന്ന് ഏകദേശം 180 മൈല്‍ അകലെയുള്ള സ്വീറ്റോക്ലോവിസ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. മാതാപിതാക്കളുടെ ഫ്‌ലാറ്റില്‍ നിന്ന് അയല്‍ക്കാര്‍ ബഹളം കേട്ട് പോലീസിനെ വിളിച്ചുവരുത്തുകയയായിരുന്നു. മിറെല്ലയെ ജൂലൈയില്‍ രക്ഷപ്പെടുത്തിയിരുന്നുവെങ്കിലും കഥ പൊതുജനശ്രദ്ധയില്‍ വന്നത് ഈ ഒക്ടോബറിലാണ്. 15 വയസ്സുള്ളപ്പോള്‍ മുതല്‍ പൂട്ടിയിട്ട നിലയിലായിരുന്നു, എന്നാല്‍ മകളെ കാണാതായി എന്നാണ് മാതാപിതാക്കള്‍ സമൂഹത്തോട് പറഞ്ഞിരുന്നത്. പോലീസ് അവളെ കണ്ടെത്തുമ്പോള്‍ അതീവ ദുര്‍ബലമായ അവസ്ഥയിലായിരുന്നു. അയല്‍ക്കാരുടെ അഭിപ്രായത്തില്‍ അവളുടെ ശാരീരിക നില ‘ഒരു വൃദ്ധയുടേത് പോലെ’ യായിരുന്നു. പോലീസ് സന്ദര്‍ശന വേളയില്‍ മിറെല്ലയും അവളുടെ അമ്മയും പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും, ഉദ്യോഗസ്ഥര്‍ അവളെ ഒരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിച്ചു. അണുബാധകള്‍, കാലിലെ…
Read More » -
പിണറായി വിജയനായി പുകഴ്ത്തു പാട്ട് എഴുതുന്ന വിദൂഷക കൂട്ടത്തിൽ നിന്ന് മാറി നിൽക്കുന്ന ഒരു നേതാവിന് എന്താണ് സംഭവിക്കുക എന്നതിന്റെ അവസാനത്തെ ഉദാഹരണം- ജി സുധാകരൻ.
ജി സുധാകരനെതിരെ സിപിഎമ്മിൽ സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ജി സുധാകരനെതിരെ സിപിഎം പ്രവർത്തകർ വലിയ സൈബർ ആക്രമം അഴിച്ചുവിടുകയാണ്. ആലപ്പുഴയിൽ വളരെ നികൃഷ്ടവും മ്ലേച്ചവും മാർക്സിസ്റ്റ് വിരുദ്ധവുമായ പൊളിറ്റിക്കൽ ക്രിമിലൻസിന്റെ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് പറയുന്നത് ജി സുധാകരൻ തന്നെയാണ്. ഈ വിധം വേട്ടയാടാൻ എന്താണ് ജി സുധാകരൻ ചെയ്ത തെറ്റ്? സിപിഎമ്മിലെ മാർക്സിസ്റ്റ് വിരുദ്ധ പ്രവർത്തികളെ ചൂണ്ടിക്കാണിക്കുന്നതാണോ യഥാർത്ഥത്തിൽ ജി സുധാകരൻ ചെയ്ത തെറ്റ്? അതോ പിണറായി വിജയനെ സജി ചെറിയാനെയും എ കെ ബാലനേയും പോലെ വാഴ്ത്തി പാടുന്നില്ല എന്നതാണോ? പിണറായി വിജയൻ പാർട്ടിയിൽ പിടിമുറുക്കിയതിൽ പിന്നെ വ്യക്തിയല്ല പാർട്ടിയാണ് വലുത് എന്ന് പ്രസംഗിച്ചു നടന്നിരുന്നവർ പോലും ആ വാചകങ്ങൾ മറന്നു പോയിരിക്കുന്നു. നല്ല കാലം മുഴുവൻ പാർട്ടിക്കുവേണ്ടി ചോരയും നീരും കൊടുത്തു പ്രവർത്തിച്ച നേതാക്കൾക്ക് അവസാനം ഇത്തരത്തിലുള്ള അവഗണനയും പരിഹാസങ്ങളും നേരിടേണ്ടി വരുന്നത് സിപിഎം എന്ന പാർട്ടിയിൽ ഇത് ആദ്യത്തെ സംഭവമല്ല. കേരളത്തിന്റെ മുൻ…
Read More » -
ബിഹാർ തിരഞ്ഞെടുപ്പ് യുദ്ധവും എൻഡിഎയ്ക്കുളിലെ വിശ്വാസക്കുറവും കരുത്താക്കാൻ രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണം
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഴുവൻ ശ്രദ്ധയും വരാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലാണ്. ബിഹാർ പിടിക്കുന്നത് വഴി ഡൽഹിയിലും പിടിമുറുക്കാൻ ആകും എന്ന് ഇന്ത്യ മുന്നണി ഉറച്ചു വിശ്വസിക്കുമ്പോൾ മറുഭാഗത്ത് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്കും ഇതൊരു ‘ഡൂ ഓർ ഡൈ’ തിരഞ്ഞെടുപ്പ് തന്നെയാണ്. ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ കേന്ദ്രസർക്കാറിന് കാലാവധി പൂർത്തിയാക്കാനും, ബിജെപിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണങ്ങളുടെ മുന ഒടിക്കാനും എൻഡിഎ മുന്നണിക്കും ഈ തിരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്. അതിനാൽ തന്നെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള മത്സരം എന്നതുപോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം കൂടിയാണ്. പല വർഷങ്ങളായി ബീഹാറിന്റെ മുഖ്യമന്ത്രിപദം അലങ്കരിക്കുന്ന നിതീഷ് കുമാറിനെ തന്നെ ഉയർത്തിക്കാട്ടിയാണ് എൻഡിഎ മുന്നണി വോട്ടു ചോദിക്കുന്നത്. എൻഡിഎ മുന്നണി പ്രധാനമായും പ്രതീക്ഷ വയ്ക്കുന്നത് വനിത വോട്ടർമാരിലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി…
Read More »