World
-
‘വിദ്വേഷത്തേക്കാള്‍ ശക്തമാണ് സ്‌നേഹം’ ; അമ്മയെ മോചിപ്പിക്കാന്‍ ഹൂതി ഭരണകൂടത്തോട് കൈകൂപ്പി പറഞ്ഞ് 13 കാരി മകള്‍ ; വധശിക്ഷ ഒഴിവായതില്‍ നന്ദി പറഞ്ഞ് നിമിഷപ്രിയയുടെ ഭര്‍ത്താവ്
സന: ഇന്ത്യന്‍ നഴ്സ് നിമിഷ പ്രിയയെ മോചിപ്പിക്കാന്‍ വലിയ രീതിയില്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ അമ്മയെ മോചിപ്പിക്കാന്‍ യെമനിലെ ഹൂതി ഭരണകൂടത്തോടുള്ള യാചനയുമായി മകള്‍ മിഷേലും. തന്റെ മാതാവിനെ മോചിപ്പിക്കാന്‍ മിഷേല്‍ വീഡിയോ അഭ്യര്‍ത്ഥനയിലൂടെ ഹൂതി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. നിലവില്‍ യെമനിലാണ് 13 കാരിയായ മിഷേല്‍. ഇന്ത്യന്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റ് കെഎ പോളിനൊപ്പമാണ് മിഷേലും അഭ്യര്‍ത്ഥിക്കുന്നത്. ”ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, അമ്മേ…” വീഡിയോയില്‍ മിഷേല്‍ പറഞ്ഞു. വീഡിയോ പിടിഐ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഭാര്യയുടെ വധശിക്ഷ തല്‍ക്കാലം ഒഴിവാക്കിയതില്‍ നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് വീഡിയോയില്‍ ഹൂതി ഭരണകൂടത്തിന് നന്ദിയും പറഞ്ഞു. ”വിദ്വേഷത്തേക്കാള്‍ ശക്തമാണ് സ്‌നേഹം.’ തലസ്ഥാനമായ സന ഉള്‍പ്പെടെ യെമന്റെ പ്രധാന ഭാഗങ്ങള്‍ ഭരിക്കുന്ന സംഘത്തിന്റെ തലവന്‍ അബ്ദുള്‍-മാലിക് അല്‍-ഹൂത്തിയെ ക്ഷണിച്ചുകൊണ്ട് പോള്‍ പറഞ്ഞു. കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ തന്റെ ബിസിനസ് പങ്കാളിയായിരുന്ന യെമന്‍കാരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് യെമനിലെ സന സെന്‍ട്രല്‍ ജയിലിലാണ്. 2017 ജൂലൈയില്‍ നടന്ന സംഭവത്തില്‍ നിമിഷപ്രിയയ്ക്ക്…
Read More » -
പട്ടിണി അതിരൂക്ഷം: ഗാസയിലെ സൈനിക നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രയേല്‍; ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:30 മുതല്‍ രാത്രി 10:30 വരെ സൈനിക നടപടികള്‍ നിര്‍ത്തിവെയ്ക്കും
ടെല്‍ അവീവ്: ഗാസയിലെ ജനവാസമുള്ള മൂന്ന് പ്രദേശങ്ങളിലെ സൈനിക നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രയേല്‍. ദിവസവും 10 മണിക്കൂര്‍ പോരാട്ടം നിര്‍ത്തിവെക്കുമെന്നും ദുരിതത്തിലായ പാലസ്തീനികള്‍ക്ക് സഹായം എത്തിക്കുന്നതിനായി സുരക്ഷിത പാതകള്‍ തുറക്കുമെന്നും ഇസ്രയേല്‍ അറിയിച്ചു. മേഖലയിലെ വര്‍ധിച്ചുവരുന്ന പട്ടിണി പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് സൈന്യം വ്യക്തമാക്കി. ജനവാസം കൂടിയ മേഖലകളായ ഗാസ സിറ്റി, ദെയ്ര് അല്‍-ബല, മുവാസി എന്നീ മൂന്ന് പ്രദേശങ്ങളിലായിരിക്കും ഇളവ് അനുവദിക്കുക. ജൂലൈ 27 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ദിവസവും പ്രാദേശിക സമയം രാവിലെ 10 മുതല്‍ രാത്രി എട്ട് വരെ (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:30 മുതല്‍ രാത്രി 10:30 വരെ) സൈനിക നടപടികള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഇസ്രയേല്‍ സൈന്യം നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ ഈ പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഗാസയിലുടനീളമുള്ള ആളുകള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാന്‍ ഏജന്‍സികളെ സഹായിക്കുന്നതിന്…
Read More » -
ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തി: ലക്ഷക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ നാടുകടത്തി ഇറാന്റെ കടുത്ത നടപടി
ടെഹ്റാന്‍: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ സഹായം നല്‍കിയെന്ന് ആരോപിച്ച് ലക്ഷക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ നാടുകടത്തി ഇറാന്റെ പ്രതികാര നടപടി. ജൂണ്‍ ഒന്ന് മുതല്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെന്നും ഇതില്‍ കുറഞ്ഞത് 627,000 പേര്‍ നിര്‍ബന്ധിതമായി നാടുകടത്തപ്പെട്ടവരാണെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ചാരവൃത്തി ആരോപിച്ച് നിരവധി അഫ്ഗാനികളെ അറസ്റ്റ് ചെയ്തതായും അവരുടെ പക്കല്‍ നിന്ന് ബോംബ്, ഡ്രോണ്‍ എന്നിവ നിര്‍മിക്കാനുള്ള മാന്വലുകള്‍ കണ്ടെടുത്തതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണില്‍ 12 ദിവസം നീണ്ട ബോംബാക്രമണത്തിനിടെ ചില കുടിയേറ്റക്കാര്‍ ഇസ്രയേലിനെ സഹായിച്ചതായി സ്റ്റേറ്റ് ടെലിവിഷന്‍ ആരോപിച്ചിരുന്നു. ചാരവൃത്തി ആരോപിച്ച് അറസ്റ്റ് നടന്നതായി ഇറാന്റെ അര്‍ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തസ്നിം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആരോപണങ്ങളെക്കുറിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. നാടുകടത്തല്‍ മാനുഷിക സംഘടനകളില്‍ വ്യാപകമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ദാരിദ്ര്യം, ഉപരോധങ്ങള്‍, പതിറ്റാണ്ടുകളുടെ യുദ്ധം എന്നിവയാല്‍ ഇതിനകം വലയുന്ന അഫ്ഗാന്‍ ജനതയുടെ ജീവിതത്തെ ഇത്…
Read More » -
ഇന്ത്യന്‍ ഐടി ഭീമന്‍ ടിസിഎസ് 2% ജീവനക്കാരെ കുറയ്ക്കുന്നു: 12,000 പേരെ ബാധിക്കും; പുറത്താക്കപ്പെടുന്നവരില്‍ അധികവും മിഡില്‍, സീനിയര്‍ തലങ്ങളിലുള്ളവര്‍
ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് ശതമാനം ജീവനക്കാരെ കുറയ്ക്കാനൊരുങ്ങി ഇന്ത്യന്‍ ഐടി ഭീമനായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). സിഇഒ കെ കൃതിവാസന്‍ മണികണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിഡില്‍, സീനിയര്‍ തലങ്ങളിലുള്ള ഏകദേശം 12,000 ത്തിലധികം ജീവനക്കാരെ നീക്കം ബാധിക്കും. സാങ്കേതിക വിദ്യയിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ ഐടി കമ്പനിയെ കൂടുതല്‍ ചടുലമാക്കുന്നതിനും ഭാവിക്കുവേണ്ടി സജ്ജമാക്കാനുമാണ് നീക്കം. 2026 സാമ്പത്തിക വര്‍ഷത്തില്‍ (2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെ) ലോകമെമ്പാടുമുള്ള ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കും. പ്രവര്‍ത്തന രീതികള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ഭാവിക്കായി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ടിസിഎസ് സിഇഒ കെ. കൃതിവാസന്‍ മണികണ്‍ട്രോളിനോട് പറഞ്ഞു. നിര്‍മിതബുദ്ധി (എഐ) പോലുള്ള പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും പ്രവര്‍ത്തന രീതികളിലെ മാറ്റങ്ങളെക്കുറിച്ചും തങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്‍തോതില്‍ എഐ വിന്യസിക്കുകയാണെന്നും ഭാവിയെക്കുറിച്ച് വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പുനര്‍നിയമനം ഫലപ്രദമല്ലാത്ത ചില തസ്തികകള്‍ കണ്ടെത്തിയിട്ടുണ്ട്. നീക്കം ആഗോള തലത്തിലുള്ള ജീവനക്കാരില്‍ ഏകദേശം 2 ശതമാനം പേരെ…
Read More » -
യുഎസില്‍ കത്തിയാക്രമണം; 11 പേര്‍ക്ക് കുത്തേറ്റു, ആറ് പേരുടെ നില ഗുരുതരം, ഒരാള്‍ കസ്റ്റഡിയില്‍
വാഷിങ്ടണ്‍: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും കത്തിയാക്രമണം. വടക്കന്‍ മിഷിഗണ്‍ മേഖലയിലുണ്ടായ ആ0ക്രമണത്തില്‍ 11 പേര്‍ക്ക് കുത്തേറ്റു. ആറുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഗ്രാന്‍ഡ് ട്രാവേഴ്സ് കൗണ്ടി ഷെരീഫ് മൈക്കല്‍ ഷിയ അറിയിച്ചു. അക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ മിഷിഗണ്‍ മേഖലയിലെ ട്രാവേഴ്സ് സിറ്റിയിലെ വാള്‍മാര്‍ട്ടില്‍ ശനിയാഴ്ച വൈകുന്നേരം 4.45 ഓടെയാണ് ആക്രമണമുണ്ടായത്. വടക്കന്‍ മിഷിഗണിലെ മേഖലയിലെ ആശുപത്രിയില്‍ 11 പേര്‍ ചികിത്സയിലാണെന്ന് മുന്‍സണ്‍ ഹെല്‍ത്ത്‌കെയര്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. എല്ലാവര്‍ക്കും കുത്തേറ്റതായും ആറ് പേര്‍ ഗുരുതരാവസ്ഥയിലാണെന്നും വക്താവ് മേഗന്‍ ബ്രൗണ്‍ പറഞ്ഞു. ആറ് പുരുഷന്മാരുക്കും അഞ്ച് സ്ത്രീകള്‍ക്കുമാണ് കുത്തേറ്റതെന്ന് ഡെയ്മി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്തതായി മിഷിഗണ്‍ സ്റ്റേറ്റ് പോലീസ് അറിയിച്ചു. പ്രതി മിഷിഗണ്‍ നിവാസിയാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറായിട്ടില്ല.…
Read More » -
ടിആര്‍എഫ് ഭീകര സംഘടന: യു.എസ് പ്രഖ്യാപനത്തില്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല; അമേരിക്കയില്‍ എത്തിയപ്പോള്‍ മലക്കംമറിഞ്ഞ് പാക് ഉപ പ്രധാനമന്ത്രി
വാഷിങ്ടണ്‍: ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ടി (ടിആര്‍എഫ്) നെ ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയില്‍ മലക്കംമറിഞ്ഞ് പാകിസ്ഥാന്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാര്‍. കഴിഞ്ഞയാഴ്ച അമേരിക്കന്‍ നടപടിയെ എതിര്‍ത്ത മന്ത്രി യു.എസ് സന്ദര്‍ശനത്തിനിടെയാണ് നിലപാടില്‍ മലക്കം മറിഞ്ഞത്. വാഷിങ്ടണില്‍ നടന്ന ചടങ്ങില്‍ ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസ് നടപടിയെ മന്ത്രി പിന്തുണയ്ക്കുകയും ചെയ്തു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകരസംഘടനയാണ് ടിആര്‍എഫ്. ലഷ്‌കറെ ത്വൊയ്ബയുമായി ബന്ധമുള്ള ടിആര്‍എഫിനെ ഒരാഴ്ച മുന്‍പാണ് വിദേശ തീവ്രവാദ സംഘടനയായി യുഎസ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ടിആര്‍എഫിനെ പിന്തുണച്ച് പാക് ഉപപ്രധാനമന്ത്രി രംഗത്തെത്തിയത്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് ടിആര്‍എഫ് അല്ലെന്നായിരുന്നു പാക് ഉപ പ്രധാനമന്ത്രിയുടെ ന്യായീകരണം. ”ടിആര്‍എഫിനെ ഭീകരസംഘടനായി പ്രഖ്യാപിച്ചത് യുഎസിന്റെ പരമാധികാരപരമായ തീരുമാനമാണ്. ഞങ്ങള്‍ക്ക് അതില്‍ ഒരു പ്രശ്നവുമില്ല. അവരുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു”,- മുഹമ്മദ് ഇഷാഖ് ദാര്‍ വാഷിങ്ടണില്‍ പറഞ്ഞു. അതേസമയം ടിആര്‍എഫിനെ ലഷ്‌കറെ തൊയിബയുമായി…
Read More » -
മരുന്നില്ലാത്ത ഫ്രോണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ: സംസാര ശേഷിയും ചലന ശേഷിയും നഷ്ടപ്പെട്ടു; ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസിന്റെ ആരോഗ്യം ക്ഷയിക്കുന്നവെന്ന് റിപ്പോര്‍ട്ട്
ഇതിഹാസ ഹോളിവുഡ് താരം ബ്രൂസ് വില്ലിസിന്റെ ആരോഗ്യനില വഷളാവുന്നതായി റിപ്പോര്‍ട്ട്. പെരുമാറ്റം, ഭാഷ, വ്യക്തിത്വം എന്നിവയെ ബാധിക്കുന്ന, ഫ്രോണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ എന്ന രോഗമാണ് അദ്ദേഹത്തിന് പിടിപെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡൈ ഹാര്‍ഡ്, പള്‍പ്പ് ഫിക്ഷന്‍, ദി സിക്സ്ത് സെന്‍സ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനാണ് ഈ അമേരിക്കന്‍ നടന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണ് ഇദ്ദേഹം. 70 വയസുകാരനായ ബ്രൂസിന് ഇപ്പോള്‍ സംസാര ശേഷി ഏതാണ്ട് പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും ശരീരം അനക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നുമാണ് പുറത്തുവന്നരുന്ന റിപ്പോര്‍ട്ട്. താരത്തിന്റെ ഭാര്യ എമ്മ ഹെമിംഗ്, മുന്‍ഭാര്യ ഡെമി മൂര്‍, അവരുടെ മക്കള്‍ എന്നിവരുള്‍പ്പെടെയുള്ള കുടുംബം അദ്ദേഹത്തെ പരിചരിക്കാനും അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും ഒന്നിച്ചുനില്‍ക്കുകയാണ്. ബ്രൂസ് വില്ലിസിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളും ഈ രോഗനിര്‍ണയം കുടുംബത്തിലുണ്ടാക്കിയ വൈകാരികമായ ആഘാതത്തെക്കുറിച്ചും അവര്‍ നിരന്തരം പങ്കുവെക്കുന്നുണ്ട്. ഡിമെന്‍ഷ്യയുടെ അത്ര സാധാരണമല്ലാത്ത ഒരു രൂപമാണ് ഇത്. ചെറുപ്പക്കാരെയാണ് ഇത്…
Read More » -
ആള്‍ദൈവം ചന്ദ്രസ്വാമിയും ആയുധ വ്യാപാരി അദ്‌നാന്‍ ഖഗോഷിയും ഏറ്റവും അടുത്ത മിത്രങ്ങള്‍; നടത്തിയത് നൂറിലേറെ വിദേശ യാത്രകള്‍; വ്യാജ എംബസി നടത്തിയ ‘ഹിസ് എക്‌സലന്‍സി ഗ്രാന്‍ഡ് ഡച്ചി ഓഫ് വെസ്റ്റാര്‍ട്ടിക്ക എച്ച്.വി. ജെയ്ന്‍’ ചില്ലറക്കാരനല്ല; ആയുധ കച്ചവടം മുതല്‍ മാര്‍ബിള്‍ ഖനികള്‍വരെ നീളുന്ന ബിസിനസ് ശൃംഖല
ന്യൂഡല്‍ഹി: യുപിയില്‍ ‘വെസ്റ്റ് ആര്‍ക്ടിക്ക’ എന്ന ഇല്ലാത്ത രാജ്യത്തിന്റെ എംബസി പ്രവര്‍ത്തിപ്പിച്ച് ജോലി തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ ഗാസിയബാദ് സ്വദേശി ഹര്‍ഷവര്‍ധന്‍ ജെയിന്‍ (47) ആയുധ കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമാണെന്ന് പോലീസ്. ഗാസിയാബാദിലെ സ്വകാര്യ കോളജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം (ബിബിഎ) നേടിയ ഇയാള്‍ ലണ്ടനില്‍ നിന്ന് എംബിഎയും നേടി. സബോര്‍ഗ, പൗള്‍വിയ, ലോഡോണിയ തുടങ്ങിയ നിലവിലില്ലാത്ത രാജ്യങ്ങളുടെ അംബാസിഡറെന്ന പേരിലും തട്ടിപ്പ് നടത്തി. പിതാവ് ജെ.ഡി. ജെയിന്‍ വ്യവസായിയാണ്. കുടുംബത്തിന് രാജസ്ഥാനില്‍ ജെ.ഡി. മാര്‍ബിള്‍സ് എന്ന പേരില്‍ മാര്‍ബിള്‍ ഖനികളുണ്ട്. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ചന്ദ്രസ്വാമി, അദ്‌നാന്‍ ഖഷോഗി എന്നിവരുമായി അടുത്ത ബന്ധമാണ്. ചന്ദ്രസ്വാമി വഴി സൗദി ആയുധ വ്യാപാരിയായ അദ്നാന്‍ ഖഷോഗിയെയും ഇന്ത്യയില്‍ ജനിച്ച തുര്‍ക്കി പൗരനായ അഹ്സാന്‍ അലി സയ്യിദിനെയും പരിചയപ്പെട്ട് അനധികൃത ആയുധവ്യാപാര ശൃംഖലയുടെ ഭാഗമായി. യുകെയില്‍ ഒരു ഡസനിലധികം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സ്ഥാപിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പുകള്‍ക്കും നിയമവിരുദ്ധമായ ആയുധ ഇടപാടുകള്‍ക്കുമായി അത്തരം കമ്പനികള്‍…
Read More » -
‘മുന്‍ഗണന അമേരിക്കക്കാര്‍ക്ക്’; ഇന്ത്യക്കാരെയൊന്നും ഇനി ജോലിയ്ക്ക് എടുക്കേണ്ടെന്ന് ടെക്ക് കമ്പനികളോട് ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യക്കാരെ നിയമിക്കുന്നത് നിര്‍ത്തണമെന്ന് ടെക് കമ്പനികളോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുന്നതിനും ഇന്ത്യക്കാരായ ടെക് വിദഗ്ധര്‍ക്ക് ജോലി നല്‍കുന്നതിനും പകരം ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള വന്‍കിട ടെക് കമ്പനികളോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച വാഷിംഗ്ടണില്‍ നടന്ന എഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. സ്വന്തം രാജ്യത്തുള്ളവരെ പരിഗണിക്കുന്നതിന് പകരം ലോകത്തുള്ള ആര്‍ക്ക് വേണമെങ്കിലും ജോലി നല്‍കാമെന്ന ടെക് കമ്പനികളുടെ നിലപാടിനേയും ട്രംപ് വിമര്‍ശിച്ചു. ഈ സമീപനം പല അമേരിക്ക്ക്കാരേയും അവഗണിക്കപ്പെട്ടവരാക്കിയെന്നും ഇനി അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്ക നല്‍കുന്ന ചില സ്വാതന്ത്ര്യങ്ങള്‍ ഉപയോഗിച്ച് അവര്‍ ലാഭം നേടുകയും എന്നാല്‍ രാജ്യത്തിന് പുറത്ത് വന്‍തോതില്‍ നിക്ഷേപം നടത്തുകയാണെന്നും അദേഹം വിമര്‍ശിച്ചു.
Read More » -
പാലസ്തീന്‍ അനുകൂല നിലപാട്: ഫ്രാന്‍സിനെതിരേ മുഖംകറുപ്പിച്ച് യുഎസും ഇസ്രായേലും; മാക്രോണിന് കൈയ്യടിച്ച് സ്പെയ്നും സൗദിയും
പാരീസ്: പലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചതിനോട് മുഖംതിരിച്ച് യുഎസും ഇസ്രായേലും. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയില്‍ പാലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന പ്രഖ്യാപനം നടത്തുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. ഗാസയില്‍ 20 ലക്ഷത്തിലധികം ആളുകള്‍ അനുഭവിക്കുന്ന ഗുരുതരമായ മാനുഷിക പ്രതിസന്ധിക്ക് യാതൊരു അയവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഫ്രാന്‍സിന്റെ നിര്‍ണായക പ്രഖ്യാപനം ഉണ്ടായത്. ഗാസയില്‍ മാനുഷിക സഹായം എത്തുന്നത് ഉള്‍പ്പെടെ വിലക്കിയ ഇസ്രായേലിന്റെ നടപടിയില്‍ രാജ്യാന്തര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമാധാന പ്രേമികള്‍ ഫ്രാന്‍സിന്റെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. അതേസമയം ഫ്രാന്‍സിന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി അമേരിക്കയും ഇസ്രായേലും രംഗത്തെത്തി. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടന്ന ഹമാസിന്റെ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് മുഖത്തേറ്റ അടിയാണ് ഫ്രാന്‍സിന്റെ പ്രഖ്യാപനം എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിമര്‍ശിച്ചു. ഹമാസിന്റെ പ്രചാരണത്തിന് മാത്രം ഉപകരിക്കുന്ന വീണ്ടുവിചാരമില്ലാത്ത തീരുമാനമാണ് ഫ്രാന്‍സിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.…
Read More »