World
-
അടുക്കള ബജറ്റ് നിയന്ത്രിക്കാനും ചൈനതന്നെ ശരണം! കിഴിവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്കുള്ള സോയ ഓയില്‍ ഇറക്കുമതി കുതിച്ചുയര്‍ന്നു; മൂന്നു മാസത്തിനിടെ എത്തിയത് 1.50 ലക്ഷം മെട്രിക് ടണ്‍; അര്‍ജന്റീനയെയും ബ്രസീലിനെയും വെട്ടി
മുംബൈ: വന്‍ വിലക്കിഴിവു പ്രഖ്യാപിച്ചതിനു പിന്നാലെ ചൈനയില്‍നിന്നുള്ള സോയ ഓയില്‍ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ 1.50 മെട്രിക് ടണ്‍ സോയ എണ്ണ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്‌തെന്നാണു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍നിന്നായിരുന്നു ഇതുവരെ ഇറക്കുമതിയെങ്കില്‍ ഇക്കുറി അവരെ ഒഴിവാക്കിയത് ചൈനീസ് ക്രഷറുകളില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തത്. നിലവില്‍ ലോകത്തിലേറ്റവും കൂടുതല്‍ സോയബീന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. ഇറക്കുമതി കുത്തനെ ഉയര്‍ന്നതോടെ അവിടെ സോയ എണ്ണയ്ക്കു വിലയിടിഞ്ഞു. ഇറക്കുമതി പട്ടികയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ക്രഷറുകളെയും ബാധിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യയിലേക്ക് റെക്കോഡ് ഇറക്കുമതി നടത്തിയത്. ഇതു വീണ്ടും ചൈനീസ് സോയബീന്‍ വിപണിയെ ഉഷാറാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് വില്‍പനക്കാര്‍ ടണ്ണിനു 15 മുതല്‍ 20 ഡോളര്‍വരെ വിലക്കിഴിവാണു പ്രഖ്യാപിച്ചത്. ഈ അവസരം മുതലെടുത്താണ് ഇന്ത്യന്‍ വ്യാപാരികള്‍ വന്‍തോതില്‍ ഇറക്കുമതി നടത്തിയത്. ‘ചൈനയിലെ സോയാബീന്‍ ക്രഷറുകള്‍ ആവശ്യത്തിലധികം എണ്ണയുത്പാദനത്തില്‍ വലഞ്ഞപ്പോഴാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്. ഉടനടി അവര്‍ ഇന്ത്യയില്‍…
Read More » -
907 കിലോ ഭാരം; ഒരു കിലോമീറ്റര്‍ ചുട്ടെരിക്കും ‘ഗസാപ്’; പാറ തുളയ്ക്കും ‘ഹയാലത്ത്’; ഉഗ്ര ബോംബുകള്‍ പുറത്തെടുത്ത് തുര്‍ക്കി; കോണ്‍ക്രീറ്റും സ്റ്റീലും തുളച്ചു കയറി 90 മീറ്റര്‍ അടയിലെത്തും
ഇസ്താംബൂള്‍: അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്ങേയറ്റം വിനാശകാരിയായ ബോംബുകള്‍ വികസിപ്പിച്ചെടുത്ത് തുര്‍ക്കി. 17–ാം രാജ്യാന്തര ഡിഫന്‍സ് ഇന്‍ഡസ്ട്രി ഫെയറിലാണ് ഗസാപ്, ഹയാലത്ത് എന്നീ ബോംബുകള്‍ തുര്‍ക്കി പ്രദര്‍ശിപ്പിച്ചത്. അതീവ കൃത്യതയോടെ ചിന്നിച്ചിതറി സ്ഫോടനങ്ങള്‍ നടത്താന്‍ പാകത്തിലാണ് ഗസാപ് നിര്‍മിച്ചിരിക്കുന്നത്.ഹയാലത്താവട്ടെ കോണ്‍ക്രീറ്റും സ്റ്റീലുമെല്ലാം തുളച്ച് കയറി നാശം വിതയ്ക്കാന്‍ കഴിയുന്നതുമാണ്. രണ്ട് ബോംബുകളുടെയും പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായും സര്‍ട്ടിഫിക്കേഷന്‍ പ്രോസസ് കഴിഞ്ഞതായും റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഡയറക്ടര്‍ നിലൂഫര്‍ ഖുസ്ലു സ്ഥിരീകരിച്ചതായി തുര്‍ക്കി ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. MK-84 എയര്‍ക്രാഫ്റ്റ് ബോംബ് വിഭാഗത്തിലാണ് 2000 പൗണ്ട് (907.1847 കിലോ) കിലോ) ഭാരമുള്ള ഗസാപ് വരുന്നത്. പരമ്പരാഗത ബോംബുകളില്‍ നിന്ന് വ്യത്യസ്തമായി പൊട്ടിത്തെറിക്കുന്നതോടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലേക്ക് ചിതറിത്തെറിച്ച് നാശം വിതയ്ക്കാന്‍ ഗസാപിന് ശേഷിയുണ്ട്. MK സീരിസിലെ മറ്റേത് ബോംബിനെക്കാളും മൂന്നിരട്ടി നാശമാകും ഗസാപ് വിതയ്ക്കുക. മാത്രവുമല്ല പൊട്ടിത്തെറിയുടെ ആഘാതം വര്‍ധിപ്പിക്കുന്നതിനായി ഘടനയിലും ഫില്ലറിലും മാറ്റം വരുത്തിയിട്ടുണ്ട്. തുര്‍ക്കിയുടെ F-16, F-4 യുദ്ധവിമാനങ്ങളില്‍…
Read More » -
സൗദി അറേബ്യയുടെ എട്ടിന്റെ പണി: അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന ക്രൂഡ് വിലയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; ആഭ്യന്തരമായി വില കൂട്ടേണ്ട സാഹചര്യം വന്നേക്കും
റിയാദ്: സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില വീണ്ടും വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ നല്‍കുന്ന ക്രൂഡ് ഓയിലിന് വില കൂട്ടിയ പിന്നാലെ സെപ്റ്റംബറില്‍ നല്‍കാനിരിക്കുന്ന എണ്ണയ്ക്കും വില കൂട്ടുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ക്രൂഡ് വില എത്തും. ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയുടെ വിലയാണ് കൂട്ടുകയത്രെ. അറബ് ലൈറ്റ് ക്രൂഡ് ബാരലിന് 90 സെന്റിനും 1.05 ഡോളറിനുമിടയില്‍ സൗദി അറേബ്യ വര്‍ധിപ്പിക്കാനാണ് സാധ്യത. ഇതോടെ ബാരല്‍ വില 3.10-3.25 ഡോളറിലെത്തും. ഇത്രയും വില കൂടുന്നതോടെ ഇറക്കുമതി രാജ്യങ്ങള്‍ പ്രയാസം നേരിടും. യൂറോപ്പുമായി അമേരിക്ക വ്യാപാര ചുങ്ക കരാര്‍ ഒപ്പുവച്ച പിന്നാലെയാണ് സൗദി ക്രൂഡ് ഓയില്‍ വില ഉയര്‍ത്തുന്നത്. അറബ് എക്സ്ട്രാ ലൈറ്റ്, അറബ് മീഡിയം, അറബ് ഹെവി ഇനത്തില്‍പ്പെട്ട ക്രൂഡുകളുടെ വില 80-95 സെന്റ് ഉയരുമെന്നാണ് മറ്റൊരു വിവരം. ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഞ്ച് കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ്…
Read More » -
ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്: പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം നാലു പേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് നഗരത്തിലുണ്ടായ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ മാന്‍ഹാട്ടനിലെ പാര്‍ക് അവന്യൂ ബഹുനില കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. അക്രമി സ്വയം വെടിവെച്ച് മരിച്ചു. ലാസ് വെഗാസ് സ്വദേശിയായ 27 കാരന്‍ ഷെയ്ന്‍ ടാമുറയാണ് അക്രമിയെന്ന് ന്യൂയോര്‍ക്ക് പൊലീസ് സ്ഥിരീകരിച്ചു. റൈഫിളുമായി കെട്ടിടത്തില്‍ പ്രവേശിച്ച അക്രമി അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിനെത്തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലിനിടെയാണ് അക്രമിയെ സ്വയം വെടിവെച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍വെസ്റ്റ് കമ്പനിയായ ബ്ലാക് ടോണിന്റെ ആസ്ഥാനമാണ് വെടിവെപ്പുണ്ടായ ബഹുനിലക്കെട്ടിടം. കൂടാതെ നിരവധി കമ്പനികളുടെ ഓഫീസുകളും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു. അക്രമകാരണത്തെപ്പറ്റി അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Read More » -
‘അവിടെ എല്ലാം കുഴപ്പത്തിലാണ്, ടിവി ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആ കുട്ടികള്‍ പട്ടിണിയിലാണെന്ന് തോന്നുന്നു’; യുഎസ് സഹായിക്കും, ഗാസയില്‍ പട്ടിണി ഇല്ലെന്ന നെതന്യാഹുവിന്റെ വാദം തള്ളി ട്രംപ്
വാഷിംഗ്ടണ്‍: ഗാസയില്‍ പട്ടിണിയില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയില്‍ ഒട്ടേറെ പേര്‍ പട്ടിണികിടക്കുന്നുണ്ട്. തങ്ങള്‍ അവരെ സഹായിക്കുന്നു. മറ്റ് രാജ്യങ്ങളും സഹായിക്കുന്നുണ്ട്. അവിടെ പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. സ്‌കോട്ലന്‍ഡിലെ തന്റെ ഗോള്‍ഫ് റിസോര്‍ട്ടില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ട്രംപ്. ഗാസയില്‍ പട്ടിണി ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ടിവി ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആ കുട്ടികള്‍ പട്ടിണിയിലാണെന്ന് തോന്നുന്നു എന്നായിരുന്നു ട്രംപിന്റെ മറുപടി. ഗാസയില്‍ സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ഇസ്രയേല്‍ ആവുന്നതെല്ലാം ചെയ്‌തോ എന്ന ചോദ്യത്തിന് അവിടെ കാര്യമായി ആരും ഒന്നും ചെയ്തിട്ടില്ല, എല്ലാം കുഴപ്പത്തിലാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഹമാസിന്റെ കൈവശമുള്ള ശേഷിക്കുന്ന ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ ട്രംപ്, ഭക്ഷണത്തിനും മറ്റു ആവശ്യങ്ങള്‍ക്കും യുഎസ് ധാരാളം പണം നല്‍കിയിട്ടുണ്ടെന്നും ആ…
Read More » -
അവര്‍ ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുന്നു… ഇത് ഭ്രാന്താണ്.., ‘എന്റെ ആ ഒരൊറ്റ ഭീഷണിയില്‍ ഒഴിവായത് ആറ് യുദ്ധങ്ങള്‍’; ഞാന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുമായിരുന്നു..; ആവകാശവാദം വീണ്ടും ഉന്നയിച്ച് ട്രംപ്
ലണ്ടന്‍: താന്‍ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നുവെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുഴുവന്‍ വ്യാപാര ചര്‍ച്ചകളും നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് താന്‍ യുദ്ധം അവസാനിപ്പിച്ചത്. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സ്‌കോട്ലന്‍ഡില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ആവകാശവാദം വീണ്ടും ഉന്നയിച്ചത്. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ആറ് പ്രധാന യുദ്ധങ്ങള്‍ തടയാന്‍ സാധിച്ചതായും ട്രംപ് പറഞ്ഞു. താന്‍ ഇല്ലായിരുന്നുവെങ്കില്‍, ആറ് വലിയ യുദ്ധങ്ങള്‍ സംഭവിക്കുമായിരുന്നു. ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും നേതാക്കളെ തനിക്കറിയാം. അവര്‍ യുഎസുമായുള്ള വ്യാപാര കരാറിന്റെ പിന്നാലെയാണ്. എന്നിട്ടും അവര്‍ ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഇത് ഭ്രാന്താണ്. ഈ നില തുടര്‍ന്നാല്‍ ഇരുരാജ്യങ്ങളുമായി വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതോടെയാണ് യുദ്ധം ഒഴിവായതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ-പാക്ക് യുദ്ധം ഒഴിവാക്കാന്‍ സാധിച്ചതു പോലെ, വ്യാപാര ചര്‍ച്ചകള്‍ ഉപകരണമായി ഉപയോഗിച്ച് തായ്ലന്‍ഡും…
Read More » -
പാക്കിസ്ഥാനില്‍ ഒരു വര്‍ഷത്തിനിടെ 405 ദുരഭിമാന കൊലപാതകങ്ങള്‍: ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് പാക് മനുഷ്യാവകാശ കമ്മിഷന്‍; കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകള്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ 2024 ല്‍ രാജ്യത്ത് കുറഞ്ഞത് 405 ദുരഭിമാന കൊലപാതകങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ മനുഷ്യാവകാശ കമ്മിഷ (എച്ച്ആര്‍സിപി)നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനായി ബന്ധുക്കളാല്‍ കൊല്ലപ്പെട്ട സ്ത്രീകളാണ് ഇതില്‍ ഭൂരിഭാഗവുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം ബലൂചിസ്ഥാനിലെ പ്രാദേശിക ഗോത്ര കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന് ദമ്പതികളെ വെടിവച്ചു കൊന്നിരുന്നു. മറ്റൊരു സംഭവത്തില്‍, പാക്കിസ്ഥാനിലെ സമൂഹ മാധ്യമങ്ങളില്‍ താരമായിരുന്ന സന യൂസഫിനെ ഇസ്ലാമാബാദിലെ വസതിയില്‍ വച്ച് ബന്ധു വെടിവച്ചു കൊന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും രാജ്യത്തെ നിരന്തരമായ ദുരഭിമാനക്കൊലപാതകങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക് വരികയും ചെയ്തിരുന്നു. ഇതിനിടെ ബലൂച് സമൂഹത്തെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. സമൂഹത്തിലെ ഈ അടിച്ചമര്‍ത്തലിന് ഉത്തരവാദികള്‍ നിങ്ങളുടെ സ്വന്തം സഹോദരന്മാരാണെന്ന് പറഞ്ഞാണ് ആസിഫ് ബലൂചികളെ കുറ്റപ്പെടുത്തിയത്. സഹോദരന്റെ ഇഷ്ടപ്രകാരം അല്ലാതെ നടന്ന വിവാഹത്തിന്റെ…
Read More » -
ഏപ്രിലില്‍ പ്രഖ്യാപിച്ച 10 ശതമാനത്തേക്കാള്‍ വര്‍ധനവ്; യുഎസുമായി വ്യാപാര കരാറുകളില്ലാത്ത രാജ്യങ്ങള്‍ക്ക് 15-20 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്, ചെറിയ രാജ്യങ്ങള്‍ക്ക് 10 ശതമാനം താരിഫ്
വാഷിംഗ്ടന്‍: ട്രംപിന്റെ പ്രത്യേക വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതല്‍ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ലോകത്തിന്, താരിഫ് 15 മുതല്‍ 20 ശതമാനം വരെയാകുമെന്നും ട്രംപ് പറഞ്ഞു. ഈ വര്‍ഷം ഏപ്രിലില്‍ ട്രംപ് പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന താരിഫിനേക്കാള്‍ വര്‍ധനവാണ് ഇപ്പോഴത്തെ കണക്കുകളില്‍ കാണിക്കുന്നത്. താരിഫ് നിരക്ക് 10 ശതമാനമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയ രാജ്യങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാകാനും സാധ്യതയുണ്ട്. ഓഗസ്റ്റ് ഒന്നിലെ താരിഫ് സമയപരിധി അവസാനിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്, നിരവധി രാജ്യങ്ങള്‍ യുഎസുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ ഇപ്പോഴത്തെ പരാമര്‍ശം. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, കരീബിയന്‍ രാജ്യങ്ങള്‍, ആഫ്രിക്കയിലെ ചില രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ചെറിയ രാജ്യങ്ങള്‍ക്ക് 10 ശതമാനം അടിസ്ഥാന താരിഫ് ഉണ്ടായിരിക്കുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് ജൂലൈ ആദ്യം പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച ജപ്പാന് 15 ശതമാനവും…
Read More » -
പുടിന്റെ നിലപാടില്‍ കടുത്ത അതൃപ്തി: 10-12 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കണം; ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് വീണ്ടും ട്രംപിന്റെ അന്ത്യശാസനം
ടേണ്‍ബെറി: ഉക്രെയ്നെതിരെയുള്ള യുദ്ധം 10-12 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് റഷ്യയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. യുദ്ധം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും റഷ്യയ്ക്കെതിരെയും റഷ്യയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ നിലപാടില്‍ കടുത്ത അതൃപ്തിയുണ്ടെന്നും ഇന്നു മുതല്‍ 10-12 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന പുതിയ സമയപരിധി നല്‍കുകയാണെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഉക്രെയ്ന്‍ യുദ്ധം 50 ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത തീരുവകള്‍ ചുമത്തി ശിക്ഷിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് റഷ്യയ്ക്ക് ജൂലൈ 14ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും അധിക തീരുവ നേരിടേണ്ടി വരും. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) സെക്രട്ടറി ജനറല്‍ മാര്‍ക് റട്ടുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഈ സമയപരിധി…
Read More »
