Breaking NewsIndiaLead NewsNEWSWorld

ആള്‍ദൈവം ചന്ദ്രസ്വാമിയും ആയുധ വ്യാപാരി അദ്‌നാന്‍ ഖഗോഷിയും ഏറ്റവും അടുത്ത മിത്രങ്ങള്‍; നടത്തിയത് നൂറിലേറെ വിദേശ യാത്രകള്‍; വ്യാജ എംബസി നടത്തിയ ‘ഹിസ് എക്‌സലന്‍സി ഗ്രാന്‍ഡ് ഡച്ചി ഓഫ് വെസ്റ്റാര്‍ട്ടിക്ക എച്ച്.വി. ജെയ്ന്‍’ ചില്ലറക്കാരനല്ല; ആയുധ കച്ചവടം മുതല്‍ മാര്‍ബിള്‍ ഖനികള്‍വരെ നീളുന്ന ബിസിനസ് ശൃംഖല

ന്യൂഡല്‍ഹി: യുപിയില്‍ ‘വെസ്റ്റ് ആര്‍ക്ടിക്ക’ എന്ന ഇല്ലാത്ത രാജ്യത്തിന്റെ എംബസി പ്രവര്‍ത്തിപ്പിച്ച് ജോലി തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ ഗാസിയബാദ് സ്വദേശി ഹര്‍ഷവര്‍ധന്‍ ജെയിന്‍ (47) ആയുധ കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമാണെന്ന് പോലീസ്. ഗാസിയാബാദിലെ സ്വകാര്യ കോളജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം (ബിബിഎ) നേടിയ ഇയാള്‍ ലണ്ടനില്‍ നിന്ന് എംബിഎയും നേടി. സബോര്‍ഗ, പൗള്‍വിയ, ലോഡോണിയ തുടങ്ങിയ നിലവിലില്ലാത്ത രാജ്യങ്ങളുടെ അംബാസിഡറെന്ന പേരിലും തട്ടിപ്പ് നടത്തി.

പിതാവ് ജെ.ഡി. ജെയിന്‍ വ്യവസായിയാണ്. കുടുംബത്തിന് രാജസ്ഥാനില്‍ ജെ.ഡി. മാര്‍ബിള്‍സ് എന്ന പേരില്‍ മാര്‍ബിള്‍ ഖനികളുണ്ട്. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ചന്ദ്രസ്വാമി, അദ്‌നാന്‍ ഖഷോഗി എന്നിവരുമായി അടുത്ത ബന്ധമാണ്. ചന്ദ്രസ്വാമി വഴി സൗദി ആയുധ വ്യാപാരിയായ അദ്നാന്‍ ഖഷോഗിയെയും ഇന്ത്യയില്‍ ജനിച്ച തുര്‍ക്കി പൗരനായ അഹ്സാന്‍ അലി സയ്യിദിനെയും പരിചയപ്പെട്ട് അനധികൃത ആയുധവ്യാപാര ശൃംഖലയുടെ ഭാഗമായി. യുകെയില്‍ ഒരു ഡസനിലധികം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സ്ഥാപിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പുകള്‍ക്കും നിയമവിരുദ്ധമായ ആയുധ ഇടപാടുകള്‍ക്കുമായി അത്തരം കമ്പനികള്‍ രൂപീകരിച്ചിരുന്നതായും അന്വേഷക സംഘം പറഞ്ഞു.

Signature-ad

യുപിയില്‍ വാടകയ്ക്ക് എടുത്ത വീട്ടിലാണ് ഇയാള്‍ എംബസി നടത്തിയത്. വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍ പതിച്ച നാല് കാറുകള്‍, 12 വ്യാജ നയതന്ത്ര പാസ്പോര്‍ട്ടുകള്‍, വിദേശ കറന്‍സി, ഒന്നിലധികം കമ്പനികളുമായി ബന്ധപ്പെട്ട രേഖകള്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ സീല്‍ പതിച്ച വ്യാജ രേഖകള്‍, രണ്ട് വ്യാജ പാന്‍ കാര്‍ഡുകള്‍, വിവിധ രാജ്യങ്ങളുടെയും കമ്പനികളുടെയും 34 റബര്‍ സ്റ്റാമ്പുകള്‍, 18 വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍, 44.7 ലക്ഷം രൂപ എന്നിവ പ്രതിയില്‍നിന്ന് കണ്ടെടുത്തു.

കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടെ ഇയാള്‍ നയതന്ത്ര പ്രതിനിധിയെന്ന നിലയില്‍ നൂറിലേറെ വിദേശ യാത്രകള്‍ നടത്തി. ഇതിലേറെയും 2007നും 2009നും ഇടയിലാണെന്നും കണ്ടെത്തി. 47 തവണ യുഎഇയിലേക്കും 21 തവണ യുകെയിലേക്കും പോയി. സെബോര്‍ഗയിലേക്ക് ആറു തവണയും ഇറ്റലിയിലെ സ്വയം പ്രഖ്യാപിത മേഖലയായ ലിഗ്വിറിയ പ്രവിശ്യയിലേക്കും അംബാസഡറായി എത്തി.

മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവുമായി അടുപ്പമുണ്ടായിരുന്ന ആള്‍ദൈവം ചന്ദ്രസ്വാമിയാണ് ഇയാളുടെ ഏറ്റവും വലിയ അടുപ്പക്കാരന്‍. അദ്നാന്‍ ഖഷോഗി ആയുധ വ്യാപാരിയാണ്. സ്‌റ്റേറ്റ് ട്രേഡിംഗ് കോര്‍പറേഷന്‍, ഈസ്റ്റ് ഇന്ത്യ കമ്പനി യുകെ, യുഎഇ ഐലന്‍ഡ് ജനറല്‍ ട്രേഡിംഗ് കമ്പനി എല്‍എല്‍സി (യുകെ), ഇന്ദിര ഓവര്‍സീസ് ലിമിറ്റഡ് (മൗറീഷ്യസ്), കാമറോണ്‍ ഇസ്പാറ്റ് എസ്എആര്‍എല്‍ (കാമറൂണ്‍) എന്നീ ഷെല്‍ കമ്പനികളും അവയ്ക്ക് അക്കൗണ്ടുകളുമുണ്ടായിരുന്നു. 2007ല്‍ 19, 2008ല്‍ 20, 2009ല്‍ 17 എന്നിങ്ങനെയാണ് വിദേശ യാത്രകളുടെ എണ്ണം.

ഇയാളുടെ ആഡംബര വസതിക്കു മുന്നില്‍ കണ്ടെത്തിയ വിലകൂടിയ കാറുകള്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍നിന്നു വാങ്ങിയതാണ്. ഇവയ്‌ക്കൊന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല. പ്രധാനപ്പെട്ട ആളുകളെയെല്ലാം വിളിച്ചുവരുത്തി തന്റെ ‘രാജ്യ’വുമായി ചര്‍ച്ചകള്‍ ഇവിടെവച്ചു നടത്തിയിട്ടു.

This week, UP STF raided Harsh Vardhan Jain’s rented bungalow in Ghaziabad, which he’d been successfully passing off as embassy of ‘Seborgia, Poulbia, Lodonia and Westarctica’ for 8 yrs. Embassy of Westarctica: The unreal life of a fake diplomat & his grand illusion in Ghaziabad

Back to top button
error: