World
-
പ്രതീക്ഷയില്‍നിന്ന് പടുകുഴിയിലേക്ക്; ബംഗ്ലാദേശില്‍ ഷേഖ് ഹസീന യുഗം അവസാനിച്ചിട്ട് ഒരുവര്‍ഷം; ബാക്കിയാകുന്നത് ബലാത്സംഗവും ആള്‍ക്കൂട്ട ആക്രമണങ്ങളും ന്യൂനപക്ഷ പീഡനങ്ങളും കൊടികുത്തി വാഴുന്ന തെരുവുകള്‍; അധികാരത്തിന്റെ മത്തില്‍ നിയമവാഴ്ച മറന്ന ഡോ. യൂനിസ് ഖാന്‍; ജനാധിപത്യം ഇനിയുമകലെ
ധാക്ക: ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂപടത്തെയാകെ അടിമുടി അട്ടിമറിച്ച വിദ്യാര്‍ഥി കലാപത്തിന് ജൂലൈയില്‍ ഒരു വര്‍ഷം പിന്നിട്ടു. ബംഗ്ലാദേശിനെ അതിന്റെ ഗര്‍ഭത്തില്‍തന്നെ പിടിച്ചുലച്ച കലാപത്തിലൂടെ, 15 വര്‍ഷം നീണ്ട ഷേഖ് ഹസീനയുടെ ഭരണം അവസാനിച്ചു. ചിലര്‍ക്കിത് ഒരു രാഷ്ട്രീയ മാറ്റം മാത്രമായിരുന്നു. മറ്റു ചിലര്‍ക്ക് പ്രതീക്ഷാ നിര്‍ഭരമായ ജനാധിപത്യത്തിലേക്കുള്ള ‘രണ്ടാം സ്വാതന്ത്ര്യ’ സമരവും. നോബേല്‍ ജേതാവും എഴുത്തുകാരനുമൊക്കെയായ ഡോ. മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ 2024 ഓഗസ്റ്റ് എട്ടിന് അധികാരമേറ്റു. നിയമവാഴ്ച പുനസ്ഥാപിക്കുക, രാജ്യത്തിന്റെ ഭരണസംവിധാനത്തെയാകെ നവീകരിക്കുക, ബംഗ്ലാദേശിനെ സ്വതന്ത്രവും നീതിയുക്തവുമായ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലേക്കു നയിക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങള്‍ അദ്ദേഹത്തിനു കല്‍പിച്ചുകൊടുത്തു. ഷേഖ് ഹസീനയുടെ ഏകാധിപത്യ ഭരണത്തില്‍നിന്നും ശുദ്ധവായു ശ്വസിക്കാന്‍ കഴിയുന്ന രാജ്യമാക്കി മാറ്റാനുള്ള മാതൃകാ സംവിധാനമായി യൂനിസ് ഖാന്‍ ഭരണകൂടത്തെ ജനം കണ്ടു. പക്ഷേ, പ്രതീക്ഷകളെല്ലാം മധുവിധു കാലത്തുതന്നെ അസ്തമിച്ചു. ഭരണസ്ഥിരത അരക്കിട്ടുറപ്പിക്കുന്നതിനു പകരം അത്യഗാധമായ രാഷ്ട്രീയ കുഴമറിച്ചിലുകളിലേക്കും ജനങ്ങളുടെ അവിശ്വാസത്തിലേക്കും ഭരണപരമായ കുത്തഴിച്ചിലുകളിലേക്കുമാണു ആ രാജ്യം ചെന്നു…
Read More » -
‘ഒരു മാസം ഒരു സമാധാനക്കരാര്‍’: സമാധാന നൊബേല്‍ ട്രംപിന് കൊടുക്കണം-ശുപാര്‍ശ ചെയ്ത് കംബോഡിയയും; അര്‍ഹനെന്ന് വൈറ്റ് ഹൗസും
ബാങ്കോക്ക്: സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് ശുപാര്‍ശ ചെയ്യുമെന്ന് വ്യക്തമാക്കി കംബോഡിയ. തായ്ലന്‍ഡുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപ് നേരിട്ട് നടത്തിയ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ ചെയ്യുന്നതെന്ന് കംബോഡിയന്‍ ഉപപ്രധാനമന്ത്രി സണ്‍ ചന്തോല്‍ പറഞ്ഞു. അതിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത് അടക്കം ലോകമെമ്പാടും ഒട്ടേറെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാന നൊബേല്‍ സമ്മാനം നല്‍കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലെവിറ്റും വ്യക്തമാക്കി. അധികാരമേറ്റ ശേഷം കഴിഞ്ഞ 6 മാസത്തിനിടെ, ഒരു മാസം ഒരു സമാധാനക്കരാര്‍ എന്ന നിലയിലാണ് ട്രംപിന്റെ മധ്യസ്ഥത ഫലം കണ്ടതെന്നും തായ്ലന്‍ഡ്- കംബോഡിയ, ഇറാന്‍-ഇസ്രയേല്‍, റുവാണ്ട-കോംഗോ, ഈജിപ്ത്-എത്യോപ്യ തുടങ്ങിയ സംഘര്‍ഷങ്ങള്‍ ട്രംപ് ഇടപെട്ട് അവസാനിപ്പിച്ചെന്നും കാരലിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. യു.എസ് മധ്യസ്ഥത വഹിച്ച ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിച്ചതെന്ന് മെയ് 10 ന് സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് ആദ്യം അവകാശപ്പെട്ടത്. മൂന്നാംകക്ഷിയുടെ ഇടപെടല്‍ ഇന്ത്യ നിഷേധിച്ചെങ്കിലും യുഎസ് പ്രസിഡന്റ് ഇക്കാര്യം…
Read More » -
ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ: ഉത്തരവില്‍ ഒപ്പുവച്ച് ഡൊണാള്‍ഡ് ട്രംപ്; ട്രംപുമായി ചര്‍ച്ച തുടരാന്‍ ഇന്ത്യ; 68 രാജ്യങ്ങളെ ഇത് ബാധിക്കും
വാഷിംഗ്ടണ്‍: ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഓഗസ്റ്റ് 7 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. 10 സതമാനം മുതല്‍ 41 ശതമാനം വരെ അധിക തീരുവ ചുമത്താനാണ് നീക്കം. യൂറോപ്യന്‍ യൂണിയന്‍ അടക്കം 68 രാജ്യങ്ങളെ ഇത് ബാധിക്കും. ഏറ്റവും ഉയര്‍ന്ന തീരുവ സിറിയയ്ക്കാണ് ചുമത്തിയിരിക്കുന്നത് 41 ശതമാനം. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവയും അതിനുമേല്‍ പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം തീരുവ ചുമത്താനുള്ള തീരുമാനത്തിനെതിരെ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. വ്യാപാര ചര്‍ച്ചകളില്‍ അന്തിമധാരണയാകാത്ത സാഹചര്യത്തില്‍ ഇന്ത്യയ്ക്കെതിരെ അധികതീരുവ ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസ് വിലക്ക് ലംഘിച്ചു റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. കാര്യങ്ങള്‍ ശരിയായ ദിശയിലല്ല പോകുന്നതെന്നും അതിനാലാണ് നടപടിയെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ-യുഎസ് ചര്‍ച്ച അഞ്ച് വട്ടം കഴിഞ്ഞിരുന്നു. അടുത്ത ചര്‍ച്ച ഓഗസ്റ്റ് മധ്യത്തില്‍ നടത്താനും…
Read More » -
ഗാസയില്‍ ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ഇസ്രയേല്‍ വെടിവെപ്പ്; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് സഹായത്തിനായി കാത്തുനിന്ന 91 പേര്‍
ഗാസാസിറ്റി: ഗാസയിലെ ഭക്ഷണവിതരണകേന്ദ്രങ്ങളില്‍ 24 മണിക്കൂറിനിടെയുണ്ടായ ഇസ്രയേല്‍ വെടിവെപ്പിലും ആക്രമണങ്ങളിലും 91 പേര്‍ കൊല്ലപ്പെട്ടു. 600-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗാസയിലെ സികിം അതിര്‍ത്തിയില്‍ സഹായട്രക്കിനരികിലേക്കോടിയവര്‍ക്കുനേരേയുണ്ടായ ആക്രമണത്തിലാണ് 54 പേര്‍ മരിച്ചത്. പട്ടിണിയാലും പോഷകാഹാരക്കുറവിനാലും മുനമ്പില്‍ 154 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അതില്‍ 89 പേര്‍ കുട്ടികളാണ്. 22 മാസമായിത്തുടരുന്ന യുദ്ധത്തില്‍ ആകെ മരണം 60,000 കടന്നു. അതിനിടെ, വെടിനിര്‍ത്തല്‍ ആവശ്യം ശക്തമാകുന്ന സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് ടെല്‍ അവീവിലെത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.
Read More » -
കീവില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം: കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു, 155 പേര്‍ക്ക് പരിക്ക്, റഷ്യ വര്‍ഷിച്ചത് 309 ഡ്രോണുകളും 8 ക്രൂയിസ് മിസൈലുകളും
കീവ്: ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ 6 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. 16 കുട്ടികളടക്കം 155 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ശ്രമം നടക്കുകയാണ്. നഗരത്തില്‍ 27 ഇടങ്ങളിലായി നടന്ന ആക്രമണത്തില്‍ പാര്‍പ്പിട സമുച്ചയങ്ങളും സ്‌കൂളുകളും ആശുപത്രികളും തകര്‍ന്നു. റഷ്യ 309 ഡ്രോണുകളും 8 ക്രൂയിസ് മിസൈലുകളും തൊടുത്തുവിട്ടതായി ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ഓഗസ്റ്റ് എട്ടിനകം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ വ്ളാഡിമിര്‍ പുടിന്‍ തയാറായില്ലെങ്കില്‍ മോസ്‌കോ കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ഇതിനിടെ ഉക്രെയ്നിലെ അഴിമതി വിരുദ്ധ ഏജന്‍സികളുടെ സ്വതന്ത്രാധികാരം വെട്ടിച്ചുരുക്കാനുള്ള പ്രസിഡന്റ് വ്ളോഡിമിര്‍ സെലെന്‍സ്‌കിയുടെ ശ്രമത്തിനെതിരെയുള്ള ജനകീയ പ്രതിഷേധം ഫലം കണ്ടു. ഏജന്‍സികളുടെ സ്വാതന്ത്ര്യം പുനസ്ഥാപിച്ചുകൊണ്ടുള്ള പുതിയ ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുകയും ചെയ്തു.
Read More » -
ഗാനമേളയ്ക്കിടെ കാണികള്‍ കയറിപ്പിടിച്ചു; വസ്ത്രമഴിച്ച് പ്രതിഷേധിച്ച് ഗായിക റെബേക്ക ബേബി; ‘ലൈംഗികാവയവങ്ങളായി മാത്രം സ്ത്രീ ശരീങ്ങളെ കാണരുത്, ആ ധാരണ തീരുംവരെ ഞാനിങ്ങനെ തുടരും’
സംഗീതനിശ കാണാനെത്തിയവര്‍ ലൈംഗികാതിക്രമം നടത്തിയതിനെ തുടര്‍ന്ന് തിരികെ വേദിയിലെത്തി ടോപ്ലെസ് ആയി പരിപാടി പൂര്‍ത്തിയാക്കി ഗായിക. ഫ്രഞ്ച് പോപ് ബാന്‍ഡായ ലുലു വാന്‍ ട്രാപിലെ പ്രമുഖ ഗായികയായ റെബേക്ക ബേബിയാണ് വേറിട്ട പ്രതിഷേധം നടത്തിയത്. ലൈവ് സംഗീതനിശയ്ക്കിടെ ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങിയതായിരുന്നു റെബേക്ക. ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങിയതും ഒരു കൂട്ടം പുരുഷന്‍മാര്‍ റെബേക്കയുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിച്ചു. പെട്ടെന്ന് നടുങ്ങിപ്പോയെങ്കിലും തിരികെ വേദിയിലെത്തിയ റെബേക്ക തന്‍റെ മേല്‍വസ്ത്രങ്ങള്‍ പൂര്‍ണമായും ഊരിയെറിഞ്ഞു. പരിപാടി പൂര്‍ത്തിയാക്കുകയും ചെയ്തു. ‘സമ്മതം, സ്വയംനിയന്ത്രണം, പൊതുവിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ എന്നിവ ചര്‍ച്ചയാക്കുന്നതിനാണ്’ താന്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചതെന്ന് അവര്‍ പിന്നീട് വെളിപ്പെടുത്തി. ശനിയാഴ്ചയായിരുന്നു സംഭവം. ആളുകള്‍ കയറിപ്പിടിച്ചതിന് പിന്നാലെ തിരികെ വേദിയിലെത്തിയ റെബേക്ക തനിക്ക് നേരെ ഉണ്ടായ അതിക്രമത്തെ കുറിച്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരോട് തുറന്ന് പറഞ്ഞു. ‘ഒന്നുകില്‍ ഈ പരിപാടി ഇവിടെ അവസാനിപ്പിക്കാം. എല്ലാവര്‍ക്കും, പ്രത്യേകിച്ചും എനിക്ക് അത് നഷ്ടമാണ്. അതുകൊണ്ട് ഞാന്‍ തുടരാന്‍ തീരുമാനിക്കുകയാണ്. കാര്യങ്ങള്‍ സാധാരണനിലയിലേക്ക് പോകുന്നത് വരെ ഞാന്‍…
Read More » -
ഒരു കുട്ടിക്ക് 43,000 രൂപ വീതം സബ്സിഡി! ഉയരാതെ ജനനനിരക്ക്; പുതിയ ചുവടുവെപ്പുമായി ചൈന; ഇന്ത്യയ്ക്കുമുണ്ട് പഠിക്കാനേറെ
ജനനനിരക്ക് കൂട്ടാന്‍ പുതിയ ചുവടുവെപ്പുമായി ചൈന. രാജ്യവ്യാപകമായി വാര്‍ഷിക ശിശുപരിപാലന സബ്സിഡി ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 3,600 യുവാന്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപ ) വീതം ചൈനീസ് സര്‍ക്കാര്‍ പ്രതിവര്‍ഷം സബ്സിഡി നല്‍കുമെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. ജനനനിരക്ക് വര്‍ദ്ധിപ്പിക്കാനും വാര്‍ദ്ധക്യ ജനസംഖ്യാ പ്രതിസന്ധി കുറയ്ക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം. 2025 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ജനനനിരക്ക് പ്രോത്സാഹിപ്പിക്കാനായി ചൈന ഇതുവരെ നടപ്പാക്കിയിട്ടുള്ളതില്‍ ഏറ്റവും സമഗ്രമായ പദ്ധതി കൂടിയാണിത്. എന്നാല്‍ ആഴത്തില്‍ വേരൂന്നിയ ജനസംഖ്യാ പ്രവണതകളെ മറികടക്കാന്‍ ഈ തുക മതിയാകുമോ…? രാജ്യത്തെ മൊത്തം രണ്ട് കോടി കുടുംബങ്ങള്‍ക്ക് സബ്സിഡിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ചൈനീസ് നഗരങ്ങളായ ഹോഹോട്ട്, ഷെന്‍യാങ് എന്നിവ സ്വന്തം നിലയ്ക്ക് കുട്ടികള്‍ക്കുള്ള…
Read More » -
പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും: പ്രഖ്യാപനം സെപ്റ്റംബറില്‍ ചേരുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍; നിലപാട് അറിയിച്ച് കാനഡ
ഒട്ടോവ: പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് കാനഡ. സെപ്റ്റംബറില്‍ ചേരുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തും. എന്നാല്‍ ഹമാസിന്റെ പിന്തുണയില്ലാതെ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന പാലസ്തീനിയന്‍ അതോറിറ്റി തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിച്ചായിരിക്കും തുടര്‍നടപടികളെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. ഇതോടെ പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ജി 7 രാജ്യമായി കാനഡ മാറും. നേരത്തെ ഫ്രാന്‍സും പിന്നാലെ ബ്രിട്ടണും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. ഗാസയില്‍ സ്ഥിതിഗതികള്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് മാര്‍ക്ക് കാര്‍ണി പറഞ്ഞു. അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന ഈ മാനുഷിക ദുരന്തം തടയുന്നതില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അക്രമത്തിന് പകരം സമാധാനം തിരഞ്ഞെടുക്കുന്നവര്‍ക്കൊപ്പം നില്‍ക്കണമെന്നും കാര്‍ണി വ്യക്തമാക്കി. ഗാസയിലെ പട്ടിണി അടിയന്തരമായി പരിഹരിക്കണമെന്നും സാധാരണക്കാര്‍ ഇങ്ങനെ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കിയിരുന്നു.
Read More » -
പലസ്തീന്‍ ആക്ടിവിസ്റ്റ് ഔദ ഹദാലീന്‍ ഇസ്രയേലുകാരന്റെ വെടിയേറ്റു മരിച്ചു; ഓസ്‌കര്‍ നേടിയ ഡോക്യുമെന്ററിയുടെ സഹനിര്‍മാതാവ്
ജറുസലം: പ്രമുഖ പലസ്തീന്‍ ആക്ടിവിസ്റ്റും ഓസ്‌കര്‍ പുരസ്‌കാരം നേടിയ ‘നോ അതര്‍ ലാന്‍ഡ്’ ഡോക്യുമെന്ററിയുടെ സഹനിര്‍മാതാവുമായ ഔദ ഹദാലീന്‍ വെടിയേറ്റുമരിച്ചു. അധിനിവേശ വെസ്റ്റ്ബാങ്കിലെ ഉമ്മുല്‍ ഖൈര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച ഒട്ടേറെപ്പേര്‍ നോക്കിനില്‍ക്കേയാണ് ഇസ്രയേല്‍ കുടിയേറ്റക്കാരന്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിന്റെ വീഡിയോയും പുറത്തുവന്നു. സംഭവത്തെത്തുടര്‍ന്ന് ഇസ്രയേലികളെ ആക്രമിച്ചെന്നാരോപിച്ചു 4 പാലസ്തീന്‍കാരെയും 2 വിദേശ ടൂറിസ്റ്റുകളെയും അറസ്റ്റ് ചെയ്ത ഇസ്രയേല്‍ സൈന്യം, കല്ലേറിനെത്തുടര്‍ന്നാണ് വെടിവയ്പുണ്ടായതെന്നും അവകാശപ്പെട്ടു. വീഡിയോയില്‍ തോക്കുമായി ഭീഷണിയുയര്‍ത്തുന്ന ഇസ്രയേലുകാരന്‍ പലസ്തീന്‍കാരുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതു കാണാം. തുടര്‍ന്ന് ആള്‍ക്കൂട്ടത്തിനുനേരെ വെടിവയ്ക്കുകയായിരുന്നു. ദൂരെ മാറിനിന്ന ഔദയ്ക്കു വെടിയേറ്റെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെസ്റ്റ്ബാങ്കിലെ പലസ്തീന്‍ഗ്രാമങ്ങളിലെ ഇസ്രയേല്‍ കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ ചിത്രീകരിച്ച നോ അതര്‍ ലാന്‍ഡിന് 2024ല്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കറാണു ലഭിച്ചത്.
Read More » -
പാകിസ്താന് വന്‍ തിരിച്ചടി; ടിആര്‍എഫിന് പഹല്‍ഗാം ആക്രമണവുമായി ബന്ധമെന്ന് ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ റിപ്പോര്‍ട്ട്; എതിര്‍ക്കാതെ ചൈന; ലഷ്‌കറെ തോയ്ബയുടെ പിന്തുണയില്ലാതെ ആക്രമണം നടക്കില്ല; തരൂരിന്റെ നീക്കങ്ങള്‍ വിജയം കണ്ടോ?
ന്യൂഡല്‍ഹി: പാകിസ്താന്റെയും ലഷ്‌കറെ തോയ്ബയുടെയും അവകാശവാദങ്ങള്‍ തള്ളി പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം ദി ടെററിസ്റ്റ് ഫ്രണ്ടിനെന്ന് വ്യക്തമാക്കി ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍. അമേരിക്ക നേരത്തേ ടിആര്‍എഫിനെ തീവ്രവാദികളായി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഐക്യരാഷ്ട്ര സഭയുടെ രേഖകളില്‍ ഇടംപിടിച്ചിരുന്നില്ല. ഇപ്പോള്‍ ആദ്യമായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായും കണക്കാക്കുന്നു. ഏപ്രില്‍ 22നു പഹല്‍ഗാം ആക്രമണമുണ്ടായതിനു മൂന്നു ദിവസത്തിനുശേഷം യുഎന്‍ പ്രസ്താവന പുറത്തിറക്കിയെങ്കിലും അതില്‍ ടിആര്‍എഫുമായി ബന്ധമുള്ള വാചകങ്ങള്‍ ഉപ്പെടുന്നതു തടഞ്ഞിരുന്നു. പാകിസ്താന്‍ സ്ഥിരം അംഗമല്ലെങ്കില്‍ പോലും പ്രസ്താവനയില്‍നിന്ന് ടിആര്‍എഫിനെ ബന്ധിപ്പിക്കുന്ന വാചകങ്ങള്‍ നീക്കുമെന്നു പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദറും വ്യക്തമാക്കിയിരുന്നു. അല്‍-ക്വയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ് എന്നിവയ്ക്കുള്ള ഉപരോധങ്ങള്‍ക്കായുളള അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇവരുമായി ടിആര്‍എഫിനെയും സുരഷാ കൗണ്‍സിലിന്റെ മോണിട്ടറിംഗ് ടീം ബന്ധിപ്പിച്ചിട്ടുള്ളത്. ഇവര്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്‍കുന്നു. ‘ഏപ്രില്‍ 22ന് അഞ്ചു തീവ്രവാദികള്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തുകയും 26…
Read More »