World

    • അമേരിക്ക മിലിട്ടറി ഇന്റലിജന്‍സ് അടക്കം ഇറാനു കൈമാറി! ഗള്‍ഫിലെ ഇറാന്റെ ആക്രമണത്തിന് സഹായം റഷ്യ; അമേരിക്കന്‍ സൈനിക നീക്കത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും അപ്പപ്പോള്‍ നല്‍കി

      ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൃത്യതയോടെ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക ആസ്തികള്‍ ആക്രമിക്കാന്‍ ഇറാന് സാധിച്ചതിന് പിന്നില്‍ റഷ്യന്‍ സഹായം. യു.എസുമായി ബന്ധപ്പെട്ട മിലിട്ടറി ഇന്റലിജന്‍സ് വിവരങ്ങള്‍ റഷ്യ ഇറാന് കൈമാറുന്നതായി വിവരം. മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് സൈനികര്‍, നാവിക കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇറാന് ലഭിച്ചത്. റഷ്യയുടെ സൈനിക സാറ്റ്‌ലൈറ്റ് ശ്രംഖലയില്‍ നിന്നുള്ള വിവരങ്ങളാണ് ഇറാന് ലഭിക്കുന്നത്. സൈനിക വിന്യാസം, നാവിക നീക്കങ്ങള്‍, വ്യോമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് ആക്രമണങ്ങളില്‍ ഇറാന്റെ കരുത്ത്. എന്നാല്‍ ഇറാന്‍ നടത്തിയ ഏതെങ്കിലും പ്രത്യേക ആക്രമണത്തെ റഷ്യന്‍ ഇന്റലിജന്‍സുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ഇറാന്‍ നടത്തിയ നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ യു.എസ് സൈനിക കേന്ദ്രങ്ങളില്‍ പതിച്ചിട്ടുണ്ട്. കുവൈത്തിലെ യു.എസ് സൈനിക കേന്ദ്രത്തില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറു യുഎസ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ചൈനീസ് സഹായം ഇറാന് ലഭിക്കുന്നുണ്ടോ എന്നതിലും യു.എസ്…

      Read More »
    • ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ; ‘ഇതുവരെ ചെയ്തതിനെല്ലാം മാപ്പ്; പക്ഷേ, ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ തല കുനിക്കില്ല ‘

      ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ. ഇറാന്റെ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളോട് മാപ്പുചോദിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രഖ്യാപനം. എന്നാൽ ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കിൽ ഈ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ പ്രഖ്യാപിച്ചത്. ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ ഇറാൻ കീഴടങ്ങില്ലെന്നും പെസഷ്കിയാൻ പറഞ്ഞു. യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളെ ഇറാൻ ലക്ഷ്യംവെച്ചത്. ഇത് മേഖലയിൽ കടുത്ത സംഘർഷാവസ്ഥയും അനിശ്ചിതത്വവും പടരാൻ ഇടയാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് അടക്കമുള്ള രാജ്യങ്ങളെയാണ് ഇറാൻ ആക്രമിച്ചത്. ഹോർമൂസ് കടലിടുക്ക് അടക്കുകയും ചെയ്തിരുന്നു. ഒമാൻ തുറമുഖങ്ങൾക്കും ഇന്ധന ടാങ്കറുകൾക്കും നേരെയും ഇറാൻ ആക്രമണം അഴിച്ചുവിട്ടിരുന്നു.

      Read More »
    • ‘ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഉദ്ദേശ്യമില്ല; കപ്പലുകൾക്ക് സ്വന്തം റിസ്കിൽ അതുവഴി പോകാം; ഇസ്രയേൽ, യുഎസ് കപ്പലുകളെ അല്ലാതെ മറ്റൊരു കപ്പലുകളെയും ഇറാൻ ആക്രമില്ല‘ – ഐആർജിസി

      ടെഹ്റാൻ: പ്രധാന കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഉദ്ദേശ്യമില്ലെന്ന് ഇറാൻ സൈന്യം. എന്നാൽ നിലവിലെ യുദ്ധസാഹചര്യത്തിൽ പാത ഉപയോഗിക്കുന്ന കപ്പലുകളുടെ സുരക്ഷാ ഉത്തരവാദിത്വം അതാത് കപ്പലുകൾക്ക് തന്നെയായിരിക്കുമെന്നും ഐആർജിസി വക്താവ് പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ഇസ്രയേൽ, യുഎസ് കപ്പലുകളെ അല്ലാതെ മറ്റൊരു കപ്പലുകളെയും ഇറാൻ ആക്രമില്ലെന്നും സൈന്യം വ്യക്തമാക്കി. അമേരിക്കയെ വിശ്വാസമില്ലെന്ന് ഇറാൻ ഉപ വിദേശകാര്യ മന്ത്രി മജീദ് തഖ്ത് റവാഞ്ചി ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎസ് ഇറാനെ മാത്രമല്ല രാജ്യാന്തര നയതന്ത്രത്തെയും വഞ്ചിച്ചുവെന്നും റവാഞ്ചി ആരോപിച്ചു. അതേസമയം, ഇറാനെ നയിക്കാൻ യോഗ്യനായ നേതാവിനെ യുഎസ് തേടുകയാണെന്ന് വൈറ്റ്ഹൗസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ യുഎസ് ഇടപെടുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലെവിറ്റിന്റെ പരാമർശം. യുഎസ് ഇന്റലിജൻസ് ഏജൻസികളും സർക്കാരും ചിലരെ നിർദേശിച്ചിട്ടുണ്ടെങ്കിലും അതേക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും ലെവിറ്റ് പറഞ്ഞു. ഇറാന്റെ വ്യോമമേഖല പിടിച്ചെടുക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നും ലെവിറ്റ് കൂട്ടിച്ചേർത്തു. നാലു…

      Read More »
    • ‘ഇന്ത്യ നല്ല ആക്ടേർസ്, പറഞ്ഞത് അതുപോലെ അനുസരിക്കുന്നുണ്ട്!! റഷ്യൻ എണ്ണ വാങ്ങരുത് എന്ന് ഞങ്ങൾ പറഞ്ഞു, ഇന്ത്യ നിർത്തി, പകരം യുഎസിൽ നിന്ന് എണ്ണ വാങ്ങാമെന്ന് പറഞ്ഞു, നിലവിൽ ലോകമാകെ എണ്ണ വിതരണത്തിൽ ഒരു ചെറിയ വിടവുണ്ട്, അത് പരിഹരിക്കാൻ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് അനുമതി നൽകി”- യുഎസ് ട്രഷറി സെക്രട്ടറി

      വാഷിംഗ്‌ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിൽ യുഎസ് ഇന്ത്യയ്ക്ക് ഇളവ് നൽകിയതിന് പിന്നാലെ ഇന്ത്യയെ പരിഹസിച്ചുള്ള പരാമർശവുമായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇന്ത്യ നല്ല ആക്ടേർസ് ആണെന്നും തങ്ങൾ പറഞ്ഞതെല്ലാം അനുസരിക്കുന്നുണ്ടെന്നും സ്കോട്ട് ബെസെൻറ് പറഞ്ഞു. ഫോക്സ് ബിസിനസിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യു എസ് ട്രഷറി സെക്രട്ടറി. ‘ഇന്ത്യ നല്ല ആക്ടേർസ് ആണ്. റഷ്യൻ എണ്ണ വാങ്ങരുത് എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ഇന്ത്യ അത് നിർത്തി. പകരം യുഎസിൽ നിന്ന് എണ്ണ വാങ്ങാമെന്നാണ് അവർ പറഞ്ഞത്. എന്നാൽ യുദ്ധം തുടങ്ങിയതോടെ നിലവിൽ ലോകമാകെ എണ്ണ വിതരണത്തിൽ ഒരു ചെറിയ വിടവുണ്ട്. അത് പരിഹരിക്കാനാണ് നമ്മൾ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് അനുമതി നൽകിയത്’ എന്നാണ് സ്കോട്ട് ബെസെന്റ് പറഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസമാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്ക ഇന്ത്യക്ക് അനുമതി നൽകിയത്. പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാനാണ് അമേരിക്കയുടെ ലക്ഷ്യമെന്നായിരുന്നു വൈറ്റ്ഹൗസ് അറിയിച്ചത്.…

      Read More »
    • ‘ഇന്ത്യ എന്തു ചെയ്യണമെന്ന് ഉത്തരവ് ഇറക്കുന്നത് അമേരിക്ക, പണിക്കര്‍ജി ഇക്കാര്യം പറയില്ല’; പരമാധികാരത്തെ ചോദ്യം ചെയ്താലും മോദിജി മിണ്ടില്ല! അമേരിക്കന്‍ ഉത്തരവ് പങ്കുവച്ച് കുറിപ്പ്; ‘റഷ്യന്‍ എണ്ണയ്ക്ക് ട്രംപ് ഇളവ് നല്‍കിയത് സ്വന്തം നാട്ടിലെ എണ്ണവില കൂടാതിരിക്കാന്‍’

      കൊച്ചി: റഷ്യയില്‍നിന്ന് ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യാന്‍ ട്രംപ് നല്‍കിയ ഇളവിനെക്കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പുറത്തിറക്കിയ ശ്രീജിത്ത് പണിക്കര്‍ക്കു മറുപടിയുമായി ഡിജിറ്റല്‍ ക്രിയേറ്റര്‍ സജി മാര്‍ക്കോസ്. ഇതു സംബന്ധിച്ചു ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രഷറി, വാഷിംഗ്ടണ്‍ ഡിസി’ പുറത്തിറക്കിയ ഉത്തരവിന്റെ തലക്കെട്ടു ശ്രീജിത്ത് മനപ്പൂര്‍വം മറച്ചുവയ്ക്കുകയായിരുന്നെന്നും ‘അമേരിക്ക അനുമതി നല്‍കിയിരിക്കുന്നു’ എന്നുതന്നെയാണ് ഉത്തരവില്‍ പറയുന്നതെന്നും ഇതിന്റെ കോപ്പിയടക്കം പങ്കുവച്ചാണ് സജി മാര്‍ക്കോസ് വിശദമാക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം   ശ്രീജിത്ത് പണിക്കര്‍ വീണ്ടും നുണ പറയുന്നു അല്ലെങ്കില്‍ Department of the Treasury Washington D.C.ഇറക്കിയ ലൈസന്‍സ്-133 വായിച്ചിട്ട് മനസിലായില്ല. ഇന്നലത്തെ പത്രങ്ങളില്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് മുപ്പത് ദിവസത്തേയ്ക്ക് അമേരിക്ക അനുമതി നല്‍കി എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു, വാര്‍ത്ത സത്യവുമായിരുന്നു. പക്ഷെ പത്രങ്ങള്‍ നുണക്കഥ പറയുന്നു എന്ന തലക്കെട്ടില്‍ സംഘപരിവാര്‍ മാനിപ്പുലേറ്റര്‍ ശ്രീ പണിക്കര്‍ ഇന്നലെ ഒരു വീഡിയോ ചെയ്തിരുന്നു. വീഡിയോയില്‍ പറഞ്ഞിരിക്കുന്ന DEPARTMENT OF THE TREASURY…

      Read More »
    • ഇറാന് റഷ്യൻ പിന്തുണ; യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉന്നംവച്ചുള്ള ആക്രമണത്തിന് സഹായകമായി റഷ്യ ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നുവെന്ന് റിപ്പോർട്ട്

      മോസ്കോ: യുദ്ധമുഖത്ത് യുഎസ്- ഇസ്രയേൽ സഖ്യത്തെ നേരിടാൻ ഇറാന്ത സഹായവുമായി റഷ്യ രം​ഗത്തുണ്ടെന്ന് യുഎസ് മാധ്യമ റിപ്പോർട്ട്. ഇറാന് പരോക്ഷമായ പിന്തുണ റഷ്യ നൽകുന്നുവെന്നാണ റിപ്പോർട്ടിലുള്ളത്. ശത്രു യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും നേരെ ആക്രമണം നടത്താൻ തങ്ങളുടെ തന്ത്രപരമായ പങ്കാളിയായ ഇറാനെ സഹായിക്കുന്നതിനായി റഷ്യ ഇന്റലിജൻസ് വിവരങ്ങൾ നൽകുന്നുണ്ടെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. റഷ്യയുടെ ഇറാനോടുള്ള പിന്തുണയുടെ വ്യാപ്തി പക്ഷെ ഇതുവരെ പൂർണമായി വ്യക്തമായിരുന്നില്ല. കഴിഞ്ഞയാഴ്ച യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഇറാനിയൻ സൈന്യത്തിന് യുഎസ് സേനയെ കണ്ടെത്താൻ സാധ്യമാകുന്നില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഞായറാഴ്ച കുവൈത്തിൽ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് പോർട്ട് ഷുവൈബയിലെ കമാൻഡ് സെന്ററിലാണ് ഡ്രോൺ പതിച്ചത്. ഇറാന് സ്വന്തമായി ഉപഗ്രഹശേഖരം ഇല്ലെന്നും അതേസമയം റഷ്യയുടെ നൂതനമായ ബഹിരാകാശകഴിവുകൾ ഉപയോഗപ്പെടുത്തുകയാണെന്ന് കാർനെഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ റഷ്യൻ…

      Read More »
    • 24 മണിക്കൂറില്‍ തകര്‍ത്തത് ഇറാനിലെ 1000 കേന്ദ്രങ്ങള്‍; വെനസ്വേലയ്ക്കു പിന്നാലെ ഇറാനിലും അമേരിക്ക എഐ ഉപയോഗിച്ചത് ഇങ്ങനെ; ഉപഗ്രഹങ്ങള്‍ മുതല്‍ ട്രാഫിക് ക്യാമറകള്‍ വരെ ഏകോപിപ്പിച്ചു; അതും മനുഷ്യന്‍ ചിന്തിക്കുന്നതിന്റെ നൂറുകണക്കിന് ഇരട്ടി വേഗത്തില്‍!

      ഇറാനിലെ 1000 കേന്ദ്രങ്ങളില്‍ 24 മണിക്കൂറില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ പട്ടാളം എഐ സഹായം തേടിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യതയോടെ ബോംബാക്രമണം നടത്താന്‍ ആന്ത്രോപികിന്റെ എഐ മോഡലായ ക്ലൗഡാണ് ഉപയോഗിച്ചതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുന്‍പ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ പിടികൂടാനും ഇതേ എഐ സഹായം യുഎസ് തേടിയിരുന്നു. അന്ന് കടുത്ത എതിര്‍പ്പാണ് ആന്ത്രോപിക് ഉയര്‍ത്തിയത്. വിനാശകരമായ കാര്യങ്ങള്‍ക്കും ആയുധമുണ്ടാക്കാനും ചാരവൃത്തിക്കായും ക്ലൗഡ് ഉപയോഗിക്കുന്നത് ശരിയല്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. ഇതോടെ കമ്പനിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ച ഡോണള്‍ഡ് ട്രംപ് ആന്ത്രോപിക് ഒരു റാഡിക്കല്‍ ലെഫ്റ്റ് എഐ കമ്പനിയാണെന്നും ആരോപിച്ചു.   ട്രംപിനോട് യോജിച്ചുവെങ്കിലും പെട്ടെന്ന് തന്നെ മറ്റൊരു എഐ മോഡലിലേക്ക് മാറുക എളുപ്പമല്ലെന്നും പ്രശ്‌നം പരിഹരിക്കാമെന്നും പെന്റഗണ്‍ തലവനും യുഎസ് സെക്രട്ടറി ഓഫ് വാറുമായ പീറ്റ് ഹെഗ്‌സേത് വിശദീകരിച്ചു.’ വാര്‍ ഡിപാര്‍ട്ട്‌മെന്റില്‍ ആന്ത്രോപികിന്റെ സേവനങ്ങള്‍ ആറുമാസത്തേക്ക് കൂടി തുടരുമെന്നും ശേഷം മറ്റൊരു സര്‍വീസിലേക്ക് മാറാ’മെന്നുമായിരുന്നു ഹെഗ്‌സേത്ത് പ്രസ്താവനയിലൂടെ…

      Read More »
    • ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണ നീക്കം തകര്‍ത്ത് ബഹ്‌റൈനും ഖത്തറും; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപ്

      പശ്ചിമേഷ്യയില്‍ യുദ്ധം എട്ടാം ദിവസത്തിലേക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ പകല്‍ ആക്രമണം ശമിച്ചെങ്കിലും രാത്രിയില്‍ ഇറാന്‍ വിവിധയിടങ്ങളില്‍ ആക്രമണം നടത്തി. ബഹ്‌റൈനിലും ഖത്തറിലും ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണ നീക്കങ്ങള്‍ തകര്‍ത്തു. സൗദി റിയാദില്‍ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിനുനേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായി. സൗദിഅബുദാബി അതിര്‍ത്തിക്ക് സമീപം ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടും ആക്രമണമുണ്ടായി ഇറാനില്‍ ഇന്നലെ പകലും രാത്രിയിലുമായി മുന്നൂറിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. 1332പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ വാര്‍ത്താഏജന്‍സ് സ്ഥിരീകരിച്ചു. ആറായിരത്തിലധികംപേര്‍ക്ക് പരുക്കേറ്റു, ഇസ്രയേലിലെ ടെല്‍ അവീവിലും തെക്കന്‍ റാമല്ലയിലും ഇറാന്‍ വ്യോമാക്രമണം നടത്തി. ലബനനില്‍ ഇതുവരെ 217പേര്‍ കൊല്ലപ്പെട്ടെന്നും 798 പേര്‍ക്ക് പരുക്കേറ്റുവെന്നും ലബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇനി ചര്‍ച്ചകള്‍ക്കില്ലെന്നും ട്രംപ്. ഇറാന്റെ കപ്പലുകളെല്ലാം തകര്‍ത്തെന്നും നാവികസേനയും വാര്‍ത്താവിനിമയ സംവിധാനങ്ങളും നേതാക്കളും ഇല്ലാതായെന്നും ട്രംപ് പറഞ്ഞു. അതേസമയം, യുദ്ധം എത്രനാള്‍ നീണ്ടാലും കീഴടങ്ങില്ലെന്നും തിരിച്ചടിക്കുമെന്നും ഇറാന്‍ റെവല്യൂഷണറി…

      Read More »
    • ഇറാന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് കനത്ത ആഘാതമേൽപിച്ച് ഇസ്രയേൽ യുദ്ധവിമാനങ്ങൾ; ടെഹ്‌റാനിലെ ഭൂഗർഭ ബങ്കറുകൾ തകർത്തു

      ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ഭൂഗർഭ ബങ്കറുകൾ തകർത്ത് ഇസ്രയേൽ. വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രയേൽ മിലിട്ടറി ഇന്റലിജൻസും മൊസാദും ചേർന്ന്‌ അമ്പതോളം ജെറ്റുകൾ ഓപ്പറേഷനിൽ പങ്കെടുത്തതായി ഇസ്രായേൽ വ്യോമസേന അറിയിച്ചു. ആക്രമണത്തിലൂടെ ഇറാൻ ഭരണകൂടത്തിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് കനത്ത ആഘാതമേൽപിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ സുരക്ഷയ്ക്കായി കോമ്പൗണ്ടിന് താഴെ നിർമിച്ച ഭൂഗർഭ ബങ്കറാണ് ഇസ്രയേൽ വ്യോമസേന വെള്ളിയാഴ്ച ആക്രമിച്ചത്. ബങ്കറുകൾ തകർത്തതോടെ ഇറാൻ ഭരണകൂടത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളെ പൂർണമായും ഇല്ലാതാക്കിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. അക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ടെഹ്‌റാനിലും കെർമൻഷായ്ക്ക് സമീപമുള്ള മിസൈൽ താവളങ്ങൾക്ക് ചുറ്റും തീവ്രസ്‌ഫോടനങ്ങൾ ഉണ്ടായതായി ദൃക്‌സാക്ഷികൾ വാർത്താ ഏജൻസികളോട് പറഞ്ഞു. നിലവിലെ കണക്കുകൾ പ്രകാരം സംഘർഷങ്ങളിൽ ഇറാനിൽ 1230-ഓളം പേരും ലെബനനിൽ 120-ലധികം പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിൽ പന്ത്രണ്ടോളം പേർക്കും ആറ് അമേരിക്കൻ സൈനികർക്കും ജീവൻ…

      Read More »
    • ലോകമെമ്പാടുമുള്ള നിർമാണ മേഖല പ്രതിസന്ധിയിലേക്ക്? ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റായ റാസ് ലഫാന്റെ പ്രവർത്തനം നിർത്തിവച്ചു, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കും, എണ്ണവില ബാരലിന് 150 ഡോളർ ആയേക്കാം, വരും ദിവസങ്ങളിൽ എൽഎൻജി യൂണിറ്റിന് 40 ഡോളറിലേക്കും കുതിക്കാൻ സാധ്യത

      ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ. ഖത്തർ ഊർജ മന്ത്രിയും എനർജി ചീഫ് എക്സിക്യൂട്ടീവുമായ സാദ് അൽ കഅബിയാണ് വെള്ളിയാഴ്ച ഊർജ പ്രതിസന്ധി സംബന്ധിച്ച് മുന്നറിയിപ്പ് ലോക രാജ്യങ്ങൾക്കു മുന്നറിയിപ്പ് നൽകിയത്. വരും ആഴ്ചകളിൽ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാമെന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ ഇറാന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റായ റാസ് ലഫാന്റെ പ്രവർത്തനം തടസപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് ഗൾഫ്‌ രാജ്യങ്ങളും സമാനമായ പ്രഖ്യാപനം നടത്താൻ നിർബന്ധിതരാകുമെന്നും കഅബി കൂട്ടിച്ചേർത്തു. നിലവിൽ റാസ് ലഫാൻ പ്ലാന്റിലെ നാശനഷ്ടങ്ങൾ ഇപ്പോൾ വിലയിരുത്തി വരികയാണ്. അറ്റകുറ്റപ്പണികൾക്കായി എത്ര സമയം വേണ്ടിവരുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. യുദ്ധം അവസാനിച്ചാലും തകരാറിലായ ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനും കയറ്റുമതി സാധാരണ നിലയിലാക്കാനും സമയമെടുക്കും. നിലവിൽ ഖത്തറിന്റെ പക്കലുള്ള 128…

      Read More »
    Back to top button
    error: