Breaking NewsLead NewsWorld

പലസ്തീന്‍ ആക്ടിവിസ്റ്റ് ഔദ ഹദാലീന്‍ ഇസ്രയേലുകാരന്റെ വെടിയേറ്റു മരിച്ചു; ഓസ്‌കര്‍ നേടിയ ഡോക്യുമെന്ററിയുടെ സഹനിര്‍മാതാവ്

ജറുസലം: പ്രമുഖ പലസ്തീന്‍ ആക്ടിവിസ്റ്റും ഓസ്‌കര്‍ പുരസ്‌കാരം നേടിയ ‘നോ അതര്‍ ലാന്‍ഡ്’ ഡോക്യുമെന്ററിയുടെ സഹനിര്‍മാതാവുമായ ഔദ ഹദാലീന്‍ വെടിയേറ്റുമരിച്ചു. അധിനിവേശ വെസ്റ്റ്ബാങ്കിലെ ഉമ്മുല്‍ ഖൈര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച ഒട്ടേറെപ്പേര്‍ നോക്കിനില്‍ക്കേയാണ് ഇസ്രയേല്‍ കുടിയേറ്റക്കാരന്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിന്റെ വീഡിയോയും പുറത്തുവന്നു.

സംഭവത്തെത്തുടര്‍ന്ന് ഇസ്രയേലികളെ ആക്രമിച്ചെന്നാരോപിച്ചു 4 പാലസ്തീന്‍കാരെയും 2 വിദേശ ടൂറിസ്റ്റുകളെയും അറസ്റ്റ് ചെയ്ത ഇസ്രയേല്‍ സൈന്യം, കല്ലേറിനെത്തുടര്‍ന്നാണ് വെടിവയ്പുണ്ടായതെന്നും അവകാശപ്പെട്ടു. വീഡിയോയില്‍ തോക്കുമായി ഭീഷണിയുയര്‍ത്തുന്ന ഇസ്രയേലുകാരന്‍ പലസ്തീന്‍കാരുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതു കാണാം. തുടര്‍ന്ന് ആള്‍ക്കൂട്ടത്തിനുനേരെ വെടിവയ്ക്കുകയായിരുന്നു.

Signature-ad

ദൂരെ മാറിനിന്ന ഔദയ്ക്കു വെടിയേറ്റെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെസ്റ്റ്ബാങ്കിലെ പലസ്തീന്‍ഗ്രാമങ്ങളിലെ ഇസ്രയേല്‍ കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ ചിത്രീകരിച്ച നോ അതര്‍ ലാന്‍ഡിന് 2024ല്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കറാണു ലഭിച്ചത്.

Back to top button
error: