Breaking NewsLead NewsWorld

കീവില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം: കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു, 155 പേര്‍ക്ക് പരിക്ക്, റഷ്യ വര്‍ഷിച്ചത് 309 ഡ്രോണുകളും 8 ക്രൂയിസ് മിസൈലുകളും

കീവ്: ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ 6 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. 16 കുട്ടികളടക്കം 155 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ശ്രമം നടക്കുകയാണ്.

നഗരത്തില്‍ 27 ഇടങ്ങളിലായി നടന്ന ആക്രമണത്തില്‍ പാര്‍പ്പിട സമുച്ചയങ്ങളും സ്‌കൂളുകളും ആശുപത്രികളും തകര്‍ന്നു. റഷ്യ 309 ഡ്രോണുകളും 8 ക്രൂയിസ് മിസൈലുകളും തൊടുത്തുവിട്ടതായി ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ഓഗസ്റ്റ് എട്ടിനകം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ വ്ളാഡിമിര്‍ പുടിന്‍ തയാറായില്ലെങ്കില്‍ മോസ്‌കോ കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

Signature-ad

ഇതിനിടെ ഉക്രെയ്നിലെ അഴിമതി വിരുദ്ധ ഏജന്‍സികളുടെ സ്വതന്ത്രാധികാരം വെട്ടിച്ചുരുക്കാനുള്ള പ്രസിഡന്റ് വ്ളോഡിമിര്‍ സെലെന്‍സ്‌കിയുടെ ശ്രമത്തിനെതിരെയുള്ള ജനകീയ പ്രതിഷേധം ഫലം കണ്ടു. ഏജന്‍സികളുടെ സ്വാതന്ത്ര്യം പുനസ്ഥാപിച്ചുകൊണ്ടുള്ള പുതിയ ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുകയും ചെയ്തു.

Back to top button
error: