World
-
നഗരങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ സൈന്യം,കീവ് ഉൾപ്പെടെ നിരവധി നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകി യുക്രൈൻ
യുക്രെയ്ൻ അധിനിവേശം ഏഴ് ദിവസം പിന്നിടുമ്പോൾ നഗരങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ സൈന്യം. ഇസ്യുമിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ സൈന്യം ദാക്ഷിണ്യമില്ലാതെ ആക്രമണം നടത്തി. മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ അറിയിച്ചു. തലസ്ഥാനമായ കീവിലും കാർക്കീവിലും റഷ്യ ആക്രമണം നടത്തി. റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കീവ് ഉൾപ്പെടെ നിരവധി നഗരങ്ങളിൽ യുക്രെയ്ൻ, വ്യോമാക്രമണ മുന്നറിയിപ്പ് നൽകി. കീവിലെ തുടർ ആക്രമണങ്ങളുടെ സാഹചര്യത്തിൽ പ്രദേശവാസികൾ ബങ്കറുകളിലേക്ക് പോകാൻ അധികൃതർ നിർദേശം നൽകി. കീവിലെ തന്ത്രപ്രധാന സ്ഥാപനങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണം. യുക്രെയ്‌നിലെ ആക്രമണങ്ങളിൽ ഇതുവരെ 752 സാധാരണക്കാർക്ക് പരിക്കേറ്റെന്നാണ് യുഎൻ മനുഷ്യാകാശ വിഭാഗം അറിയിക്കുന്നത്. യുദ്ധത്തിൽ ഇതുവരെ 9,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രസിഡന്റ് അറിയിച്ചു.
Read More » -
ആക്രമണം ഒരാഴ്ച പിന്നിടുമ്പോള്‍ യുക്രൈന്‍ – റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്
യുക്രൈനില്‍ റഷ്യന്‍ സൈനിക ആക്രമണം ഒരാഴ്ച പിന്നിടുമ്പോള്‍ യുക്രൈന്‍ – റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്. പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച. തിങ്കളാഴ്ച നടന്ന ആദ്യ റൗണ്ട് ചര്‍ച്ചകളില്‍ പങ്കെടുത്ത അതേ പ്രതിനിധികള്‍ ഉള്‍പ്പെടുന്നവരായിരിക്കും ഇന്നത്തെ ചര്‍ച്ചയിലും പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. നേരത്തെ നടന്ന ആദ്യഘട്ട ചര്‍ച്ച അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നെങ്കിലും തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു. രണ്ടാം ഘട്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തലും ചര്‍ച്ചയാവുമെന്ന് റഷ്യ അറിയിച്ച സാഹചര്യത്തില്‍ യുദ്ധത്തിന് അവസാനം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.
Read More » -
ഇനി യുദ്ധ ഭൂമിയിൽ അവരെ തനിച്ചാക്കേണ്ട, മടക്ക യാത്രയിൽ കൂടെ കൂട്ടാം
കഴിഞ്ഞ ദിവസം യുദ്ധ ഭൂമിയില്‍ നിന്നും തന്റെ നയക്കുട്ടിയെ കൂട്ടി വന്ന ആര്യ എന്ന ഇടുക്കികാരി വലിയ ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ വളർത്തു മൃഗങ്ങളെ ഉപേക്ഷിച്ച് വരിക എന്നത് ഹൃദയഭേദകമാണ്. അതിനെക്കുറിച്ച് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് സർക്കാർ. യുക്രെയ്നിൽ നിന്നു മടങ്ങുന്ന ഇന്ത്യക്കാർക്ക് ഇനി തടസമില്ലാതെ തങ്ങളുടെ ഓമന വളർത്തു മൃഗങ്ങളെയും ഒപ്പം കൂട്ടാം. ഇതിനുള്ള നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവു വരുത്തി. നായയും പൂച്ചയും ഉൾപ്പടെയുള്ളവ കഴിഞ്ഞ ഒരു മാസമെങ്കിലും ഉടമയ്ക്ക് ഒപ്പം ഉണ്ടായിരുന്നിരിക്കണം. പെറ്റ് വാക്സിനേഷൻ സർട്ടിഫിക്കറ്റും ഒപ്പം കരുതണം. ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നു മൃഗങ്ങളുമായി വരുന്നവർ ആ രാജ്യത്തെ പെറ്റ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഒപ്പം കരുതിയിരിക്കണം
Read More » -
ശമ്പളം വൈകിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരേ കടുത്ത നടപടി; വൈകിയാല്‍ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനാ സംഘം നേരിട്ടെത്തും… തൊഴിലാളികള്‍ക്ക് ആശ്വാസവാര്‍ത്ത….
അബുദാബി: യുഎഇയില്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാനൊരുങ്ങി മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം. അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ശമ്പളം നല്‍കേണ്ട തീയ്യതി കഴിഞ്ഞ് 17 ദിവസം വൈകിയാല്‍ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനാ സംഘം നേരിട്ടെത്തുമെന്നും ചെറിയ സ്ഥാപനങ്ങളാണെങ്കില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ഇഷ്യൂ ചെയ്യുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആറ് മാസത്തിലധികം ശമ്പളം വൈകിയാല്‍ പബ്ലിക് പ്രോസിക്യൂഷനില്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കും. പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള മറ്റ് നടപടികളുമുണ്ടാകും. നിശ്ചിത തീയ്യതി കഴിഞ്ഞ് 30 ദിവസത്തിലധികം ശമ്പളം വൈകിയാല്‍ സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് നോട്ടീസ് നല്‍കും. 50 മുതല്‍ 499 ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കെതിരാണ് ഈ നടപടി. 500ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളെ മാനവ വിഭവ ശേഷി സ്വദേശി വത്കരണ മന്ത്രാലയം ‘ഹൈ റിസ്‌ക്’ സ്ഥാപനങ്ങളുടെ പട്ടികയില്‍ പെടുത്തും. ശമ്പളം നല്‍കാത്ത തൊഴിലുടമയുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളുടെയും…
Read More » -
യുക്രെയ്‌നിലേക്ക് ആയുധങ്ങളുടെ ഒഴുക്ക്; റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം മൂന്നാം ലോക മഹായുദ്ധത്തിലേയ്‌ക്കോ ?
ആഗോളതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം മൂന്നാം ലോക മഹായുദ്ധത്തിലേയ്‌ക്കോ എന്ന അശങ്കയാണ് വിവിധ ലോകരാജ്യങ്ങള്‍ പ്രകടിപ്പിക്കുന്നത്. പ്രതീക്ഷിച്ച തരത്തിലുള്ള ഒരു ആക്രമണം റഷ്യ ഇനിയും യുക്രെയ്ന്‍ തലസ്ഥാനം പിടിച്ചെടുക്കാന്‍ നടത്തിയിട്ടില്ലെന്ന് ദി ഡ്രൈവ് റിപ്പോര്‍ട്ടു ചെയ്യുന്നു. കൂടാതെ റഷ്യയുടെ മുന്നേറ്റത്തിന്റെ ആക്കം കുറഞ്ഞിട്ടുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നു. ഇത് തന്ത്രപരമായിരിക്കാം. കൂടുതല്‍ മികച്ച ആക്രമണ രീതി പുറത്തെടുക്കാനായിരിക്കാം ഇതെന്നു വിശ്വസിക്കുന്നവരും ഉണ്ട്. അതേസമയം, തങ്ങള്‍ക്ക് എയര്‍-ടു-എയര്‍ മിസൈലുകള്‍ കിട്ടിയിട്ടുണ്ടെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ടു. അവര്‍ ഉപയോഗിക്കുന്ന ഇത്തരം മിസൈലുകള്‍ ‘റഷ്യന്‍’ വിഭാഗത്തില്‍ പെടുത്താവുന്നവ ആയതിനാല്‍ ഇത് എത്തിച്ചു കൊടുത്തിരിക്കുന്നത് നറ്റോ രാജ്യങ്ങളില്‍ ആരെങ്കിലുമായിരിക്കാമെന്നും കരുതുന്നു. തങ്ങളെ പിന്തുണയ്ക്കുന്ന പടിഞ്ഞാറാന്‍ രാജ്യങ്ങള്‍ നിരവധി എയര്‍-ടു-എയര്‍ മിസൈലുകള്‍ എത്തിച്ചു നല്‍കിയെന്നും അവ ഇപ്പോള്‍ത്തന്നെ പോര്‍വിമാനങ്ങളുടെ ചിറകിനു കീഴില്‍ ലക്ഷ്യം കാത്തിരിക്കുകയാണെന്നും യുക്രെയ്ന്‍ പറയുന്നു. കടന്നുകയറ്റക്കാര്‍ക്കാര്‍ക്കെതിരെ പ്രയോഗിക്കാന്‍ മതിയാവോളം മിസൈലുകലുണ്ടെന്നാണ് പൈലറ്റുമാര്‍ നല്‍കുന്ന ഉറപ്പെന്നും യുക്രെയ്ന്‍ നടത്തിയ ട്വീറ്റില്‍ പറയുന്നു. മൂന്ന് യുക്രെയ്ന്‍ II-76…
Read More » -
സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ റഷ്യന്‍ കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങുന്നത് പുനരാരംഭിച്ച്
മോസ്‌കോ: വിവിധ ഉപരോധങ്ങള്‍ മൂലം പ്രതിസന്ധി നേരിടുന്ന റഷ്യ സാമ്പത്തിക സ്ഥിരത കൈവരിക്കാനായി സ്വര്‍ണം വാങ്ങുന്നത് പുനരാരംഭിക്കുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്വര്‍ണം വാങ്ങുന്നത് പുനരാരംഭിക്കുമെന്ന് റഷ്യന്‍ കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഉക്രൈനില്‍ റഷ്യന്‍ അക്രമണത്തിനെ തുടര്‍ന്ന് അന്താരാഷ്ട്ര സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഫെബ്രുവരി മാസത്തില്‍ ഔണ്‍സിന് 120 ഡോളറിലധികം ഉയര്‍ന്നു 1973 ഡോളറില്‍ എത്തി. നിലവില്‍ ഔണ്‍സിന് 1937 ഡോളര്‍ നിലയിലേക്ക് താഴ്‌ന്നെങ്കിലും റഷ്യന്‍ കേന്ദ്ര ബാങ്ക് ആഭ്യന്തര വിപണിയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് വില വര്‍ധനവിന് വഴി ഒരുക്കുമെന്നാണ് കരുതപ്പെടുന്നത്. ജനുവരി അവസാന വാരം റഷ്യക്ക് സ്വര്‍ണ്ണ കരുതല്‍ ശേഖരം 2300 ടണ്ണായിരുന്നു, പരമാധികാര രാഷ്ട്രങ്ങളില്‍ സ്വര്‍ണ ശേഖരത്തില്‍ 5-ാമതാണ് റഷ്യ. സ്വര്‍ണം വാങ്ങുന്നത് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പിന്നീട് വില്‍ക്കാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. ഡോളര്‍ നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അത്തരം ഒരു സാഹചര്യം സ്വര്‍ണവില ഇടിയാന്‍ കാരണമായേക്കാം. ഡോളര്‍ ശക്തിപ്പെട്ട് ഡോളര്‍ സൂചിക 20 മാസത്തെ ഏറ്റവും…
Read More » -
റഷ്യക്ക് ആപ്പിളിൻ്റെ ആപ്പ്; റഷ്യയിലെ ഓണ്‍ലൈന്‍ വില്‍പ്പന ആപ്പിള്‍ നിര്‍ത്തി
മോസ്കോ: റഷ്യയിലെ ഐഫോണുകള്‍, ഐപാഡുകള്‍, മാക്സ്, മറ്റ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന ആപ്പിള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കഴിഞ്ഞ മാസം അവസാനം ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യക്ക് തിരിച്ചടിയാണ് ആപ്പിളിന്റെ ഈ പുതിയ നീക്കം. ആപ്പിള്‍ മുമ്പ് റഷ്യയില്‍ ആപ്പിള്‍ പേ നിയന്ത്രിക്കുകയും റഷ്യയ്ക്ക് പുറത്തുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് സ്പുട്‌നിക്ക്, ആര്‍ടി ന്യൂസ് പോലുള്ള റഷ്യന്‍ ആപ്പുകള്‍ ക്ലോസ് ചെയ്യുകയും ഉക്രെയ്നിന് പിന്തുണ കാണിച്ച് ആപ്പിൾ മാപ്‌സില്‍ ഉക്രെയ്നിലെ ലൈവ് ട്രാഫിക് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. ‘റഷ്യയിലെ എല്ലാ ഉല്‍പ്പന്ന വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തി’ എന്ന് ആപ്പിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആപ്പിളിന്റെ റഷ്യന്‍ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുമെങ്കിലും അതിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ പറയുന്നത് ഈ മേഖല അടച്ചിട്ടിരിക്കുന്നു എന്നാണ്. കഴിഞ്ഞ ആഴ്ച, ആപ്പിള്‍ റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികളും നിര്‍ത്തി, അതേസമയം ചില സോഫ്റ്റ്വെയര്‍ നിയന്ത്രണങ്ങള്‍, ആപ്പിളിന്റെ അഭിപ്രായത്തില്‍, ഉക്രെയ്നെ പിന്തുണയ്ക്കുന്നതിനും ‘അക്രമത്തിന്റെ ഫലമായി കഷ്ടപ്പെടുന്ന എല്ലാ ആളുകള്‍ക്കൊപ്പം…
Read More » -
ഒരൊറ്റ ട്വീറ്റില്‍ ഹീറോയായി ഇലോണ്‍ മസ്‌ക്; വാക്ക് പാലിച്ചതിന് നന്ദി പറഞ്ഞ് യുക്രെയ്ന്‍
കീവ്: ഒരു ട്വീറ്റ് കൊണ്ട് യുക്രെയ്‌നില്‍ ഹീറോയായ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രെയ്‌നിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും തടസ്സപ്പെട്ടപ്പോള്‍ യുക്രെയ്‌നെ ഈ പ്രതിസന്ധിയില്‍ സഹായിക്കാന്‍ ടെസ്ല മേധാവിയും ലോക ധനികനുമായ ഇലോണ്‍ മസ്‌ക് രംഗത്ത് എത്തിയത്. യുക്രെയ്‌നായി തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് ആക്ടിവേറ്റ് ചെയ്തതായി മക്‌സ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇന്റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്ത മസ്‌ക്. ഇപ്പോള്‍ പറഞ്ഞ വാക്കും പാലിച്ചിരിക്കുന്നു. സ്റ്റാര്‍ലിങ്കിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ എത്തുന്നുണ്ടെന്നും മസ്‌ക് അറിയിച്ചത്. ഇപ്പോള്‍ അതും എത്തി. കഴിഞ്ഞ ദിവസമാണ് പടിഞ്ഞാറന്‍ യുക്രൈനില്‍ ഈ സാമഗ്രികള്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉക്രൈയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ മസ്‌ക് അയച്ച സാമഗ്രികളുടെ ചിത്രം ട്വീറ്റ് ചെയ്ത് നന്ദി അറിയിച്ചപ്പോള്‍ അതിനെ മസ്‌ക് അഭിവാദ്യം ചെയ്യുന്നുണ്ട്. നാല് ദിവസം മുന്‍പാണ് യുക്രെയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍…
Read More » -
റഷ്യയെ ഉപരോധിച്ച യൂറോപ്യൻ രാജ്യങ്ങൾ പ്രതിസന്ധിയിൽ; ക്രൂഡ് ഓയിലിനായി കൂടിയാലോചനകൾ
തിരുവനന്തപുരം: യുക്രൈൻ അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യക്ക് മേൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചുവെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മുന്നിലുള്ള വലിയ പ്രതിസന്ധി ഇന്ധനമാണ്. പ്രകൃതി വാതകത്തിനും എണ്ണയ്ക്കും റഷ്യയെയാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. റഷ്യയ്ക്ക് പകരം ആഫ്രിക്കയിൽ നിന്ന് ഇന്ധനമെത്തിക്കാൻ പറ്റുമോയെന്ന സാധ്യത പരിശോധിക്കുകയാണിപ്പോൾ രാജ്യങ്ങൾ. യൂറോപ്യൻ രാജ്യങ്ങൾക്ക് ആവശ്യമായ പ്രകൃതി വാതകത്തിന്‍റെ 40 ശതമാനത്തോളം വരുന്നത് റഷ്യയിൽ നിന്നാണ്. അതിൽ തന്നെ എറ്റവും കൂടുതൽ വാങ്ങുന്നത് ജർമ്മനിയും. റഷ്യയിൽ നിന്ന് ജർമ്മനിയിലേക്ക് പ്രകൃതി വാതകമെത്തിക്കാനുള്ള ബൃഹദ് പദ്ധതിയായിരുന്നു നോർഡ് സ്ട്രീം 2. ബാൽടിക് കടൽ കടന്ന് വരുന്ന 1,222 കിലോമീറ്റർ നീളമുള്ള പൈപ്പ്ലൈൻ, റഷ്യയുടെ ഗ്യാസ്പ്രോമാണ് പദ്ധതിക്ക് പിന്നിലെ പ്രധാനി. പണിയൊക്കെ ഏകദേശം പൂർത്തിയായതായിരുന്നു. എന്നാൽ യുക്രൈനിലേക്ക് റഷ്യൻ പട നീങ്ങിയതിന് പിന്നാലെ പദ്ധതിക്ക് തൽക്കാലം അംഗീകാരം നൽകാനാകില്ലെന്ന് ജർമ്മനി നിലപാടെടുത്തു. ഇപ്പോൾ കോടികൾ മുടക്കിയ പദ്ധതി അനിശ്ചിതത്വത്തിലാണ്. നടത്തിപ്പ് കമ്പനി കടങ്ങൾ തിരിച്ചടക്കാൻ നിർവാഹമില്ലെന്ന് പറഞ്ഞ് ജീവനക്കാരെ മുഴുവൻ…
Read More » -
റഷ്യ – യുക്രൈൻ രണ്ടാംവട്ട സമാധാന ചർച്ച ഇന്ന്; പ്രതീക്ഷയോടെ ലോകരാജ്യങ്ങൾ
കീവ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കും. ചർച്ചയ്ക്കുമുമ്പായി യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി വെടിനിർത്തലിന് ആവശ്യപ്പെട്ടു. ബെലറൂസ്-പോളണ്ട് അതിർത്തിയിൽ വെച്ചാണ് ചർച്ച നടക്കുക. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ചകളിൽ കാര്യമായ ഫലമുണ്ടാകാത്തതിനേ തുടർന്നാണ് രണ്ട് ദിവസത്തിന് ശേഷം ഇന്ന് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചത്. ഇരു രാജ്യങ്ങളുടെ തലവൻമാരും പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. രണ്ടാം ഘട്ട ചർച്ചയെ ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.സൈനിക പിൻമാറ്റമായിരുക്കും യുക്രൈൻ ചർച്ചയിൽ റഷ്യക്ക് മുന്നിൽ വെക്കുന്ന പ്രധാന ആവശ്യം.യുക്രൈനിലൂടെ കിഴക്കൻ യൂറോപ്യൻ മേഖലയിലേക്കുള്ള അമേരിക്കൻ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.ചർച്ചയിലൂടെ ഏതെങ്കിലും തരത്തിൽ യുദ്ധത്തിൽ അയവ് വരുത്താൻ കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. റഷ്യ – യുക്രൈൻ യുദ്ധം അതിരൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ സമാധാന ചർച്ചയിൽ പങ്കെടുത്തത്. ആദ്യ ഘട്ട ചർച്ച അഞ്ച് മണിക്കൂർ നീണ്ടു നിന്നിരുന്നു. റഷ്യ…
Read More »