World

    • റഷ്യൻ ഉത്പന്നങ്ങൾ വില്പനയിൽ നിന്നും വിലക്കി അമേരിക്കൻ കമ്പനി

        റഷ്യ – യുക്രൈൻ യുദ്ധം ഒരാഴ്ച്ചക്ക് ശേഷവും മുറുകുന്ന സാഹചര്യത്തിൽ റഷ്യൻ നിർമിത വസ്തുക്കളുടെ വില്പന നിർത്തി വെച്ചതായി ആപ്പിൾ കമ്പനി.‘ഞങ്ങൾ റഷ്യയിലെ എല്ലാ ഉൽപ്പന്ന വിൽപ്പനയും താൽക്കാലികമായി നിർത്തി’, എന്നാണ് അമേരിക്കൻ കമ്പനിയായ ആപ്പിൾ അറിയിച്ചത്.   ‘യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ ഞങ്ങൾ വളരെയധികം ഉത്കണ്ഠാകുലരാണ്. അക്രമത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങളോടും ഒപ്പം നിലകൊള്ളുന്നതായും കമ്പനി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.   കഴിഞ്ഞ ആഴ്ച, രാജ്യത്തെ ഞങ്ങളുടെ സെയിൽസ് ചാനലിലേക്കുള്ള എല്ലാ കയറ്റുമതിയും ഞങ്ങൾ നിർത്തി’ യെന്ന് ആപ്പിൾ പ്രസ്താവനയിലൂടെ അറിയിച്ചു. കൂടാതെ റഷ്യയിലെ ആപ്പിൾ പേയും മറ്റ് സേവനങ്ങളും കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നു.       നേരത്തെ, ഗൂഗിളും റഷ്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ആര്‍ടിയെയും മറ്റ് ചാനലുകളേയും പരസ്യ വരുമാനം ലഭിക്കുന്നതില്‍ നിന്ന് ഗൂഗിള്‍ വിലക്കി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളെയും അവരുടെ വെബ്സൈറ്റുകളില്‍ നിന്നും ആപുകളില്‍ നിന്നും…

      Read More »
    • ​ഒടി​ടി പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് റ​ഷ്യ​ൻ ടി​വി ഷോ​ക​ൾ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി നെ​റ്റ്ഫ്ലി​ക്സ്

      യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് റ​ഷ്യ​ൻ ടി​വി ഷോ​ക​ൾ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി നെ​റ്റ്ഫ്ലി​ക്സ്. റ​ഷ്യ​യു​ടെ ഇ​രു​പ​തോ​ളം ടി​വി ഷോ​ക​ളാ​ണ് നെ​റ്റ്ഫ്ലി​ക്സ് ഒ​ഴി​വാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. യു​ക്രൈ​നി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം അ​തി​ശക്തമാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നെ​റ്റ്ഫ്ലി​ക്സി​ന്‍റെ നി​ർ​ണാ​യ​ക തീരു​മാ​നം. നി​ല​വി​ൽ റ​ഷ്യ​യി​ൽ നെ​റ്റ്ഫ്ലി​ക്സി​ന് പ​ത്ത് ല​ക്ഷം വ​രി​ക്കാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. യു​ക്രെ​യ്നി​ൽ അ​ധി​നി​വേ​ശം ന​ട​ത്തു​ന്ന റ​ഷ്യ​യു​ടെ മാ​ധ്യ​മ വി​ഭാ​ഗ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് നെ​റ്റ്ഫ്ലി​ക്സി​ന്‍റെ അ​ഭി​പ്രാ​യം. ക​ഴി​ഞ്ഞ വ​ർ​ഷം മെ​യി​ലാ​ണ് റ​ഷ്യ​യു​ടെ ടി​വി ഷോ ​ആ​ദ്യ​മാ​യി നെ​റ്റ്ഫ്ളി​ക്സി​ലെ​ത്തു​ന്ന​ത്. അ​തി​നാ​ൽ റ​ഷ്യ​യി​ൽ നി​ല​വി​ൽ നെ​റ്റ്ഫ്ലി​ക്സി​ന് ജീ​വ​ന​ക്കാ​രി​ല്ല.

      Read More »
    • ദിവസവും യുദ്ധം ശക്തം, കീവിലെ ടെലിവിഷന്‍ ടവര്‍ റഷ്യ തകര്‍ത്തു

            കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും റഷ്യ ശക്തമാക്കിയതോടെ ഏഴാം ദിവസവും യുദ്ധം ശക്തം. അതിനിടെ കീവിലെ ടെലിവിഷന്‍ ടവര്‍ റഷ്യ തകര്‍ത്തു. ഇതേത്തുടര്‍ന്ന് കീവിലെ ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണവും നിലച്ചു. ഒറ്റക്കാണെങ്കിലും റഷ്യക്കെതിരെ പോരാട്ടം തുടരുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യ ഒരു തീവ്രവാദ രാഷ്ട്രമായി മാറി, അവരോട് ആരും ക്ഷമിക്കില്ലെന്നും ഓരോ യുക്രൈന്‍ പൗരന്മാരും നിലവിലുള്ള പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തിലാണെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.വിവിധ ഇടങ്ങളിലായി ഉണ്ടാകുന്ന സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം യുദ്ധത്തെ അഭിമുഖീകരിക്കുന്ന രാജ്യത്തിന് അടിയന്തര അംഗത്വം നല്‍കാനുള്ള നടപടികളുടെ ഭാഗമായി യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം യുക്രൈനിലുള്ള ഇന്ത്യക്കാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി റഷ്യയിലെ ഇന്ത്യന്‍ എംബസി സംഘം അതിര്‍ത്തിയിലെത്തിയെന്ന് വിദേശകാര്യസെക്രട്ടറി അറിയിച്ചിരുന്നു. ഖാര്‍കീവ്, സുമി മേഖലയില്‍ കുടുങ്ങിയ 4000 പേരെ…

      Read More »
    • വിസ തട്ടിപ്പ്, ചതിയിലൂടെ യു.എ.ഇയിൽ എത്തിച്ച 8 നഴ്സുമാർ 10 ദിവസമായി ദുരിതത്തിൽ

      ഷാർജ: വൻ ശമ്പളം വാഗ്ദാനം ചെയ്ത് യു.എ.ഇയിലേക്ക് കൊണ്ടുവന്ന നഴ്സുമാർ ചതിയിൽ അകപ്പെട്ടു. ജോലി ലഭിക്കാതെ ഷാർജയിലെ കുടുസ്സു മുറിയിൽ ആഹാരത്തിനു പോലും വകയില്ലാതെ ദുരിതത്തിൽ കഴിയുകയാണിവർ. വീസയ്ക്കും യാത്രക്കൂലിക്കും മറ്റുമായി രണ്ടു ലക്ഷത്തോളം രൂപ വാങ്ങിയാണ് നഴ്സുമാരെ കൊണ്ടുവന്നത്. വയനാട്, ഇടുക്കി, എറണാകുളം സ്വദേശികളായ 3 നഴ്സുമാർ ഷാർജയിലും 5 പേർ അബുദാബിയിലും കുടുങ്ങിയിരിക്കുന്നു. കോയമ്പത്തൂരിലെ ധനു ടൂർസ് ആൻഡ് ട്രാവൽസ് പ്രതിനിധി സുരേഷാണ് 1,70,000 രൂപ കൈപ്പറ്റി സന്ദർശക വീസയിൽ തങ്ങളെ കൊണ്ടുവന്നതെന്ന് നഴ്സുമാർ പറയുന്നു. ഇവരെ യുഎഇയിലെത്തിച്ചത് 10 ദിവസം മുൻപാണ്. കേരളത്തിൽ നിന്ന് ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ് പാസ്സായവരാണ് ഇവർ. ദരിദ്ര കുടുംബാംഗങ്ങളായ ഇവർ പണം സംഘടിപ്പിച്ച് നൽകിയത് വളരെ കഷ്ടപ്പെട്ടാണ് പ്രതിമാസം ഒരു ലക്ഷത്തിലേറെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. യു.എ.ഇയിൽ എത്തിയതിന്റെ പിറ്റേന്ന് വ്യാജ ഇന്റർവ്യുവും നടത്തിയെന്ന് നഴ്സുമാർ പറയുന്നു. പിന്നീട് സുരേഷിനെയോ മാറ്റാരെയെങ്കിലുമോ ഫോണിൽ ബന്ധപ്പെടാൻ…

      Read More »
    • ”ഇരുട്ടിന് മേല്‍ വെളിച്ചമായി, മരണത്തിന് മേല്‍ ജീവിതമായി പൊരുതിനില്‍ക്കും, വിജയിക്കും. തോല്‍ക്കുകയില്ല; യുക്രെയ്‌നൊപ്പം നില്‍ക്കൂ. ഞങ്ങള്‍ക്കൊപ്പമാണു നിങ്ങളെന്നു പ്രവര്‍ത്തിച്ചു കാണിക്കൂ!” യൂറോപ്യന്‍ പാര്‍ലമെന്റില്‍ വികാരഭരിതനായി സെലെന്‍സ്‌കി

      കീവ്: യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി വികാരഭരിതനായി യൂറോപ്യന്‍ യൂണിയനോട് പറഞ്ഞതത്രയും ലോകം കേട്ടു, കയ്യടിച്ചു. പ്രസംഗം യുക്രെയ്‌നിയന്‍ ഭാഷയില്‍നിന്നു തത്സമയം ഇംഗ്ലിഷിലാക്കിയ ദ്വിഭാഷിയും വികാരഭരിതനായി. ‘സ്വന്തം കുഞ്ഞുങ്ങള്‍ ജീവനോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്നു ഞാന്‍ ഉള്‍പ്പെടെയുളള യുക്രെയ്ന്‍കാര്‍. യുക്രെയ്‌നൊപ്പം നില്‍ക്കൂ. ഞങ്ങള്‍ക്കൊപ്പമാണു നിങ്ങളെന്നു പ്രവര്‍ത്തിച്ചു കാണിക്കൂ! 27 അംഗ യൂറോപ്യന്‍ യൂണിയനില്‍ യുക്രെയ്‌നെയും ചേര്‍ക്കാനുള്ള അപേക്ഷ നല്‍കിയതിനു പിറ്റേന്നാണ് ഇനിയും അംഗത്വം വൈകിപ്പിക്കരുതെന്നു സെലെന്‍സ്‌കി വിഡിയോ സന്ദേശത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടത്. റഷ്യ നടത്തിയ ക്രൂരതകള്‍ വിവരിക്കുമ്പോള്‍ ഇടയ്ക്ക് പൂര്‍ത്തിയാക്കാനാകാതെ വിതുമ്പിപ്പോയി പരിഭാഷകന്‍. അപ്പോഴും ജനതയുടെ പോരാട്ട വീര്യമുയര്‍ത്തിപ്പിടിച്ച് നായകന്റെ വാക്കുകള്‍. ‘സ്വാതന്ത്ര്യ ചത്വരം വരെ റഷ്യ തകര്‍ത്തു. 16 കുഞ്ഞുങ്ങള്‍ മരിച്ചു. ഇവര്‍ ഏത് സൈനിക യൂണിറ്റില്‍ നിന്നുള്ളവരാണ്.’ സെലന്‍സ്‌കി ചോദിച്ചു. ‘നിങ്ങളില്ലെങ്കില്‍ ഞങ്ങളൊറ്റയ്ക്കാകാന്‍ പോകുന്നു’വെന്ന് പറഞ്ഞാണ് സെലന്‍സ്‌കി പിന്തുണ തേടിയത്. ‘ഇരുട്ടിന് മേല്‍ വെളിച്ചമായി, മരണത്തിന് മേല്‍ ജീവിതമായി പൊരുതി നില്‍ക്കും, വിജയിക്കും. തോല്‍ക്കുകയില്ലെ’ന്നാവര്‍ത്തിച്ചാണ് സെലന്‍സ്‌കി പ്രസംഗമവസാനിപ്പിച്ചത്. ഒന്നടങ്കം എഴുന്നേറ്റു…

      Read More »
    • ഭാര്യ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്തു; വിവാഹമോചനം തേടി യുവാവ്

      റിയാദ്: സൗദി അറേബ്യയില്‍ ഭാര്യ വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് വിവാഹമോചനം തേടി യുവാവ്. സൗദി സ്വദേശിയാണ് വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബന്ധം വേര്‍പെടുത്താനൊരുങ്ങുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. വിവാഹ മോചന കേസ് ഫയല്‍ ചെയ്ത സൗദി യുവാവിന് അനുകൂലമായാണ് ജിദ്ദ സിവില്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഭര്‍ത്താവില്‍ നിന്ന് ലഭിച്ച സ്ത്രീധനവും സ്വര്‍ണവും യുവതി തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി രേഖകള്‍ പ്രകാരം പരാതിക്കാരനായ യുവാവും യുവതിയും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. വിവാഹ സമയത്ത് സൗദി യുവാവ് യുവതിക്ക് 50,000 റിയാല്‍ പണവും കുറച്ച് സ്വര്‍ണവും നല്‍കി. കുറച്ചുനാള്‍ കഴിഞ്ഞ് വിവാഹ പാര്‍ട്ടി നടത്താമെന്ന് ധാരണയുമായി. ഭാര്യ തന്നെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്തെന്നും ഭാര്യയുമായി സംസാരിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. ഭാര്യയുടെ പിതാവിനെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഭാര്യയോട് ഒന്നുകില്‍ തിരികെ വീട്ടില്‍…

      Read More »
    • സൗദിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം ബാങ്ക് വഴിയല്ലെങ്കില്‍ ബിനാമി ഇടപാടിന് ശിക്ഷാനടപടി

      റിയാദ്: സൗദിയില്‍ ജീവനക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ശമ്പളം നല്‍കാത്ത സ്ഥാപനങ്ങളെ ഇനി മുതല്‍ ബിനാമി സ്ഥാപനങ്ങളായി കണക്കാക്കി ശിക്ഷിക്കും. ബാങ്ക് വഴിയല്ലാതെ നേരിട്ട് പണമായി നല്‍കുന്നതാണ് ബിനാമി പ്രവര്‍ത്തനമായി പരിഗണിക്കുന്നത്. വേതന സുരക്ഷാ നിയമ പ്രകാരം രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ബാങ്ക് വഴിയാണ് ശമ്പളം നല്‍കേണ്ടത്. വേതന സുരക്ഷ പദ്ധതി വന്‍ വിജയമാണെന്നും ബഹുഭുരിപക്ഷം തൊഴിലാളികള്‍ക്കും ശമ്പളം കൃത്യമായി ബാങ്ക് വഴി തന്നെ ലഭ്യമാകുന്നുണ്ടെന്നും അധികൃതര്‍ ഏതാനും ദിവസം മുമ്പ് സൂചിപ്പിച്ചിരുന്നു. അതിനായി മാനവ വിഭവ ശേഷി മന്ത്രാലയം പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതേ സമയം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ബിനാമി പരിശോധനകള്‍ ശക്തമായി തുടരുകയാണ്.  

      Read More »
    • ‘പാക്കിസ്ഥാനില്‍നിന്നു ഭര്‍ത്താവ് ജീവനോടെ മടങ്ങില്ല’; ആഷ്ടന്‍ അഗറിനെ വധിക്കുമെന്ന് പങ്കാളിക്ക് ഭീഷണി സന്ദേശം

      മെല്‍ബണ്‍: ഓസീസ് ഓള്‍റൗണ്ടര്‍ ആഷ്ടന്‍ അഗറിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി ജീവിതപങ്കാളിയുടെ സമൂഹിക മാധ്യമ അക്കൗണ്ടിലേക്ക് അജ്ഞാത അക്കൗണ്ടില്‍നിന്നു ഭീഷണി സന്ദേശം. ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ പാക്കിസ്ഥാനിലെ ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് ഭീഷണി. ‘ഇതു നിങ്ങളുടെ ഭര്‍ത്താവിനുള്ള മുന്നറിയിപ്പാണ്. നിങ്ങളുടെ ഭര്‍ത്താവ് പാക്കിസ്ഥാനിലേക്കു വരികയാണെങ്കില്‍ ജീവനോടെ തിരിച്ചുപോകില്ല. നിങ്ങളുടെ കുട്ടികള്‍ക്ക് അച്ഛനെ നഷ്ടമാകും’ താലിബാന്റെ പേരിലുള്ള ഭീഷണി സന്ദേശത്തിലെ വരികള്‍ ഇങ്ങനെയാണ്. ഓസ്‌ട്രേലിയന്‍ ദിനപത്രമായ ‘ദ് സിഡ്‌നി മോണിങ് ഹെറാള്‍ഡി’ലെ റിപ്പോര്‍ട്ട് പ്രകാരം ഓസീസ് ടീം വക്താവ്, അഗറിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കു ഭീഷണി സന്ദേശം എത്തിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, വിശ്വസനീയ വൃത്തത്തില്‍നിന്നല്ല സന്ദേശം എത്തിയതെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായും ടീം വക്താവ് വെളിപ്പെടുത്തി. ആഷ്ടന്‍ അഗറിന്റെ പങ്കാളി മഡെലൈന്റെ അക്കൗണ്ടിലേക്കു സന്ദേശം എത്തിയ കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്രിക്കറ്റ് പാക്കിസ്ഥാന്‍ എന്നിവയെ ധരിപ്പിച്ചിട്ടുണ്ട്. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണു ഭീഷണി സന്ദേശം എന്നാണു വിലയിരുത്തല്‍. 1998നു ശേഷം…

      Read More »
    • റഷ്യക്കുനേരെ അമേരിക്കയും യൂറോപ്യൻ യൂണിയനും പ്രഖ്യാപിച്ച ഉപരോധത്തിനെതിരെ ചൈന

      യുദ്ധം അഞ്ച്‌ ദിവസം പിന്നിടുമ്പോൾ റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റത്തിന്‌ ഗതിവേഗം കുറച്ച്‌ ശക്തമായ പ്രതിരോധം തീർത്ത്‌ ഉക്രയ്‌ൻ. തലസ്ഥാനമായ കീവ്‌ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പോരാട്ടം അയഞ്ഞു. ജനങ്ങൾക്ക്‌ നഗരം വിടണമെങ്കിൽ സുരക്ഷിത പാതയൊരുക്കുമെന്ന്‌ റഷ്യൻ സൈന്യം വ്യക്തമാക്കി. അതിനിടെ, കീവിലെ റേഡിയോ ആക്ടീവ്‌ മാലിന്യങ്ങൾ സംസ്കരിക്കുന്ന ഇടത്തും റോക്കറ്റ്‌ ആക്രമണം ഉണ്ടായി. റഷ്യ ഉടൻ ആക്രമണം നിർത്തി പിന്മാറണമെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു. പോരാട്ട പരിചയമുള്ള കുറ്റവാളികളെ മോചിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. റഷ്യക്കുനേരെ അമേരിക്കയും യൂറോപ്യൻ യൂണിയനും പ്രഖ്യാപിച്ച ഉപരോധത്തെ  ചൈന വിമർശിച്ചു . പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപരോധം ഏര്‍പ്പെടുത്തുന്ന രീതി നന്നല്ല. . ചൈനയും റഷ്യയും വ്യാപാര സഹകരണം തുടരുമെന്നും വിദേശമന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.

      Read More »
    • സാമ്പത്തിക ഉപരോധത്തില്‍ അടിതെറ്റി റഷ്യ; റൂബിളിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു

      മോസ്‌കോ: യുക്രൈനില്‍ അധിനിവേശം നടത്തിയതിന് പിന്നാലെ റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ റൂബിളിന്റെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 26 ശതമാനം ഇടിഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. റൂബിളിന്റെ മൂല്യം 30 ശതമാനവും അതിലേറെയും ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. റൂബിളിന്റെ ഇടിവ് പണപ്പെരുപ്പം കുതിച്ചുയരാന്‍ ഇടയാക്കും. ഇത് എല്ലാ റഷ്യക്കാര്‍ക്കും തലവേദനയുണ്ടാക്കും. കൂടാതെ നേരത്തെയുള്ള ഉപരോധങ്ങളുടെ ലക്ഷ്യം റഷ്യന്‍ ഉന്നതര്‍ മാത്രമല്ല. തത്ഫലമായുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ച കൂടിയാണ്. റഷ്യക്കാര്‍ ബാങ്കുകളില്‍ നടത്തുന്ന ഓട്ടം തീവ്രമാകും. സുരക്ഷിതമായ ആസ്തികള്‍ക്കായി റഷ്യക്കാര്‍ തങ്ങളുടെ ടാര്‍ഗെറ്റഡ് കറന്‍സി വില്‍ക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ സര്‍ക്കാര്‍ കരുതല്‍ ശേഖരം കുറയുമെന്നും വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നു. ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി യുഎസും സഖ്യകക്ഷികളും റഷ്യയിലെ ചില പ്രമുഖ ബാങ്കുകളെ രാജ്യാന്തര സാമ്പത്തിക വിനിമയ സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. റഷ്യയുടെ സെന്‍ട്രല്‍ ബാങ്കിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. യുഎസ് ഉള്‍പ്പെടെ ജി7…

      Read More »
    Back to top button
    error: