IndiaNEWSWorld

ഇനി യുദ്ധ ഭൂമിയിൽ അവരെ തനിച്ചാക്കേണ്ട, മടക്ക യാത്രയിൽ കൂടെ കൂട്ടാം

 

കഴിഞ്ഞ ദിവസം യുദ്ധ ഭൂമിയില്‍ നിന്നും തന്റെ നയക്കുട്ടിയെ കൂട്ടി വന്ന ആര്യ എന്ന ഇടുക്കികാരി വലിയ ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ വളർത്തു മൃഗങ്ങളെ ഉപേക്ഷിച്ച് വരിക എന്നത് ഹൃദയഭേദകമാണ്. അതിനെക്കുറിച്ച് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് സർക്കാർ.

Signature-ad

 

യു​ക്രെ​യ്നി​ൽ നി​ന്നു മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​നി ത​ട​സ​മി​ല്ലാ​തെ ത​ങ്ങ​ളു​ടെ ഓ​മ​ന വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും ഒ​പ്പം കൂ​ട്ടാം. ഇ​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ള​വു വ​രു​ത്തി.

 

നാ​യ​യും പൂ​ച്ച​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ ക​ഴി​ഞ്ഞ ഒ​രു മാ​സ​മെ​ങ്കി​ലും ഉ​ട​മ​യ്ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നി​രി​ക്ക​ണം. പെ​റ്റ് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ഒ​പ്പം ക​രു​ത​ണം.

 

ഹം​ഗ​റി, പോ​ള​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു മൃ​ഗ​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​ർ ആ ​രാ​ജ്യ​ത്തെ പെ​റ്റ് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒ​പ്പം ക​രു​തി​യി​രി​ക്ക​ണം

Back to top button
error: