World

    • കീവിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് പരിക്കേറ്റതായി റിപ്പോർട്ട്‌

      കീവിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് പരിക്കേറ്റതായി റിപ്പോർട്ട്‌. മന്ത്രി വി. കെ സിംഗാണ് ട്വീറ്റ് ചെയ്തത്. പരുക്ക് ഗുരുതരമല്ലെന്നും മന്ത്രി ട്വീറ്റ് ചെയ്‌തു. പാതി വഴിയിൽ വച്ച് വിദ്യാർത്ഥിയെ തിരികെ കൊണ്ടുപോയി. വിദ്യാർത്ഥിയെ അതിർത്തിയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ആൾനാശം പരമാവധി കുറച്ചുകൊണ്ടുള്ള ഒഴിപ്പിക്കലാണ് ലക്ഷ്യമെന്നും മന്ത്രി ട്വീറ്റ് ചയ്തു.   അതേസമയം, റഷ്യ യുക്രൈൻ സംഘർഷത്തിൽ രണ്ടാം ഘട്ട സമാധാന ചർച്ച പൂർത്തിയായി. ചർച്ചയിൽ സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാൻ ധാരണയായി. എന്നാൽ ചർച്ചയിൽ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലസ്‌കി അറിയിച്ചു.   പുടിനുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്നും സെലൻസ്കി പറഞ്ഞു. ലക്ഷ്യം നാസികളെയാണെന്നും യുദ്ധം തുടരുമെന്നുമാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ നിലപാട്.

      Read More »
    • ചെ​ർ​ണീ​വി​ൽ റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 33 പേ​ർ കൊ​ല്ല​പ്പെ​ട്ടു

      യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ഒ​മ്പ​താം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കുക​യാ​ണ് റ​ഷ്യ. യു​ക്രെ​യ്നി​ലെ ഒ​ഡെ​സ മേ​ഖ​ല​യി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. ഈ ​മേ​ഖ​ല​യി​ൽ റ​ഷ്യ​ൻ വി​മാ​നം വെ​ടി​വ​ച്ചി​ട്ട​താ​യി യു​ക്രെ​യ്ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചെ​ർ​ണീ​വി​ൽ റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 33 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് സ്കൂ​ളു​ക​ളും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. യു​ക്രെ​യ്ൻ എ​മ​ർ​ജ​ൻ​സി സ​ർ​വീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. കൃ​ത്യ​മാ​യ സ്ഥ​ലം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.

      Read More »
    • പ്രവാസി രക്ഷിതാക്കള്‍ക്ക് ആശ്വാസം; ദുബൈയില്‍ അടുത്ത അധ്യയന വര്‍ഷത്തിലും സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കില്ല

      ദുബൈ: ദുബൈയില്‍ അടുത്ത അധ്യയന വര്‍ഷത്തിലും സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് കൂടില്ലെന്ന് അധികൃതര്‍. 2022-23 അകാഡമിക വര്‍ഷത്തിലും ഫീസ് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. ഈ വര്‍ഷവും സ്‌കൂള്‍ ഫീസ് വര്‍ധിക്കില്ലെന്ന പ്രഖ്യാപനം പ്രവാസി രക്ഷിതാക്കള്‍ക്ക് ആശ്വാസം നല്‍കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സ്‌കൂള്‍ ഫീസില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ 2018-19 അദ്ധ്യയന വര്‍ഷം രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് ദുബൈ ഭരണകൂടം സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് വിലക്കേര്‍പെടുത്തി. തൊട്ടടുത്ത വര്‍ഷം പരമാവധി 4.14 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് ഇതുവരെ ഫീസ് കൂടിയിട്ടില്ല. ശമ്പളവും വാടകയും മറ്റ് ചിലവുകളും ഉള്‍പെടെ സ്‌കൂള്‍ നടത്തിപ്പിനുള്ള ചിലവ് കണക്കാക്കുന്ന എഡ്യൂകേഷന്‍ കോസ്റ്റ് ഇന്‍ഡക്സും ദുബൈ നോളജ് ആന്‍ഡ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോരിറ്റിയുടെ പരിശോധനയും അടിസ്ഥാനപ്പെടുത്തിയാണ് സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കേണ്ടതുണ്ടോ എന്ന് അധികൃതര്‍ തീരുമാനിക്കുന്നത്. ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് ഇതിനായി എഡ്യൂകേഷന്‍ കോസ്റ്റ് ഇന്‍ഡക്സ് തയ്യാറാക്കുന്നത്.…

      Read More »
    • അടിച്ചുമാറ്റുന്ന റഷ്യന്‍ ടാങ്കിന് ആദായനികുതി ഇളവ് !

      കീവ്: റഷ്യന്‍ സൈന്യം ഉപേക്ഷിച്ചുപോയ യുദ്ധ ടാങ്കുകള്‍ അടിച്ചുമാറ്റിയാല്‍ അതിന് ആദായനികുതി ഇളവ് ! റഷ്യന്‍ ടാങ്കുകളും കവചിത വാഹനങ്ങളും പിടിച്ചെടുക്കുന്നവര്‍ക്കു യുക്രെയ്ന്‍ അഴിമതിവിരുദ്ധ ഏജന്‍സി (എന്‍എപിസി) കഴിഞ്ഞ ദിവസം ആദായനികുതി ഇളവു പ്രഖ്യാപിച്ചതോടെയാണ് ഇവ വിറ്റു കാശാക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായത്. ടാങ്കറുകള്‍ തെരുവുകളില്‍ കളിക്കോപ്പുകളായി മാറിയതോടെ അതുകൊണ്ട് വേറിട്ട ഉപയോഗം കണ്ടെത്തുകയാണ് യുക്രെയ്ന്‍കാര്‍. ഇത്തരം ടാങ്കുകള്‍ കര്‍ഷകര്‍ ട്രാക്ടറില്‍ കെട്ടിവലിച്ചുകൊണ്ടുപോകുന്ന കാഴ്ച പതിവായി. ടാങ്കിനുള്ളിലെ കാഴ്ചകളും ഉപയോഗങ്ങളുമൊക്കെ വിവരിച്ച് വിഡിയോകള്‍ ചിത്രീകരിച്ച് ടിക്ടോക്കില്‍ വ്‌ലോഗര്‍മാര്‍ സജീവമായി. അതിനിടെ വഴിയില്‍ നിന്ന് കിട്ടിയ ടി 72 ടാങ്കുകളിലൊന്ന് ആരോ ഓണ്‍ലൈന്‍ വിപണിയായ ഇബേയില്‍ ലേലത്തിനിട്ടു. 50,000 യുഎസ് ഡോളര്‍ വിലയിട്ട് ലേലത്തിനു വച്ച ടാങ്കിന്റെ പരസ്യം മണിക്കൂറുകള്‍ക്കുള്ളില്‍ ഇബേയ് തന്നെ നീക്കി. 10 ലക്ഷം ഡോളര്‍ വിലയുള്ള ടാങ്കാണ് നിസ്സാര വിലയ്ക്ക് ലേലത്തിനു വച്ചത്. എന്നാല്‍ ഈ കാര്യങ്ങളില്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് പല പാശ്ചാത്ത്യ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇബേയ് ലേലത്തിന്…

      Read More »
    • കോംബാറ്റ് ട്രെയ്നിംഗ് പൂര്‍ത്തിയാക്കി; തമിഴ് നടി അമേരിക്കന്‍ സേനയില്‍

      ന്യൂയോര്‍ക്ക്: പ്രശസ്ത തമിഴ് നടി അഖില നാരായണന്‍ അമേരിക്കന്‍ സൈന്യത്തില്‍ അംഗമായി. അമേരിക്കന്‍ ആര്‍മിയിലെ കോംബാറ്റ് ട്രെയ്നിംഗ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ സൈന്യത്തില്‍ അഭിഭാഷകയായാണ് അഖില നിയമനം നേടിയത്. രാജ്യത്തെ സേവിക്കുക എന്നത് തന്റെ കര്‍ത്തവ്യമാണെന്നാണ് നിലവില്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നടിയുടെ പ്രതികരണം. അധ്യാപികയുംകൂടിയായ അഖില അമേരിക്കയില്‍ ‘നൈറ്റിംഗേല്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്ക്’ എന്ന ഓണ്‍ലൈന്‍ സംഗീത ക്ലാസും നടത്തുന്നുണ്ട്. അരുളിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ കാദംബരി എന്ന ചിത്രത്തിലൂടെയാണ് അഖില സിനിമയില്‍ അരങ്ങേറിയത്.

      Read More »
    • പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മറികടക്കാന്‍ റഷ്യയ്ക്ക് സഹായവുമായി ഇന്ത്യ ?

      ന്യൂഡല്‍ഹി: യുക്രെയ്ന്‍ റഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് റഷ്യക്ക് മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ മറകടക്കാന്‍ ഇന്ത്യ സഹായിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പരസ്പരമുള്ള ഇടപാടുകള്‍ക്കായി ഡോളറിന് പകരം ആഭ്യന്തര കറന്‍സികള്‍ ഉപയോഗിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്നാണ് റഷ്യ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരേ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ മറികടക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും. ഇന്ത്യന്‍ രൂപയും റഷ്യന്‍ കറന്‍സി റൂബിളും വ്യാപാരത്തിന് ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര വാണിജ്യ വകുപ്പ് കൈമാറിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്ര ധനകാര്യ മന്ത്രി വ്യക്തമാക്കിയേക്കും. നിലവില്‍ ഇരു കറന്‍സികളും പരസ്പരം എങ്ങനെ പെഗ് ചെയ്യും എന്നതുള്‍പ്പടെ ഉള്ള കാര്യങ്ങള്‍ ധനമന്ത്രാലയവും ആര്‍ബിഐയും പരിശോധിച്ച് വരുകയാണ്. 1991ല്‍ യുഎസ്എസ്ആര്‍ തകരുന്നത് വരെ ഇരു രാജ്യങ്ങളും സ്വന്തം കറന്‍സികളിലാണ് വ്യാപാരം നടത്തിയിരുന്നത്. രൂപ-റൂബ്ള്‍ വ്യാപാരം പുനസ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ 2009ലും റഷ്യ പരിശോധിച്ചിരുന്നു. 2021ല്‍ 6.9 ബില്യണ്‍ ഡോളറിന്റെ…

      Read More »
    • റഷ്യയുടെ സാമ്പത്തിക വിപണിയെ പ്രക്ഷുബ്ധമാക്കി ഉപരോധങ്ങൾ; ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ റഷ്യയുടെ റേറ്റിംഗ് താഴ്ത്തി

      മോസ്കോ: യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയുടെ സാമ്പത്തിക വിപണിയെ പ്രക്ഷുബ്ധമാക്കി. പ്രധാന ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ റഷ്യയുടെ റേറ്റിംഗ് താഴ്ത്തി. എസ് ആന്റ് പി കഴിഞ്ഞയാഴ്ച റഷ്യയുടെ റേറ്റിംഗ് ജങ്ക് പദവിയിലേക്ക് (അപകടകരം എന്ന നില) താഴ്ത്തി. ഈ ആഴ്ച ആദ്യം ഒരു ഉന്നത എംഎസ്സിഐ എക്സിക്യൂട്ടീവ് റഷ്യയുടെ സ്റ്റോക്ക് മാര്‍ക്കറ്റിനെ നിക്ഷേപിക്കാനാകാത്തത് എന്ന് വിളിച്ചതിന് ശേഷം, അവരുടെ എല്ലാ സൂചികകളില്‍ നിന്നും റഷ്യന്‍ ഓഹരികള്‍ നീക്കം ചെയ്യുമെന്ന് ബുധനാഴ്ച സൂചികകളായ എഫ്ടിഎസ്ഇ റസ്സലും എംഎസ്സിഐയും പ്രഖ്യാപിച്ചു. മാര്‍ച്ച് 7 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് എഫ്ടിഎസ്ഇ റസ്സല്‍ പറഞ്ഞു. എംഎസ്സിഐ റഷ്യന്‍ സൂചികകളെ വളര്‍ന്നുവരുന്ന വിപണികളില്‍ നിന്ന് ഒറ്റപ്പെട്ട വിപണികളിലേക്ക് പുനഃക്രമീകരിക്കുകയാണെന്നും അറിയിച്ചു. എംഎസ്സിഐയുടെ വളര്‍ന്നുവരുന്ന മാര്‍ക്കറ്റ് ബെഞ്ച്മാര്‍ക്കില്‍ റഷ്യക്ക് 3.24 ശതമാനം വെയ്റ്റിംഗ് ഉണ്ട്. ഇന്‍ഡെക്‌സ് ദാതാവിന്റെ ആഗോള ബെഞ്ച്മാര്‍ക്കില്‍ ഏകദേശം 30 ബേസിസ് പോയിന്റ് വെയ്റ്റിംഗ് ഉണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഈ…

      Read More »
    • യുക്രൈനെ സഹായിക്കാന്‍ ചെല്‍സി എഫ്‌സിയെ വില്‍ക്കുന്നു….

      കിവ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി എഫ്‌സിയെ വില്‍ക്കുമെന്ന് അറിയിച്ച് റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രോമോവിച്ച്. വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക യുക്രൈനിലെ യുദ്ധത്തിന്റെ ഇരകള്‍ക്കായി നീക്കിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി ഒരു ചാരിറ്റി ഫണ്ടും രൂപീകരിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും ക്ലബ്ബിന്റെയും ആരാധകരുടെയും സ്‌പോണ്‍സര്‍മാരുടെയും താല്‍പ്പര്യവും ഇതുതന്നെ ആകുമെന്നും അബ്രോമോവിച്ച് പറഞ്ഞു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഫെബ്രുവരി അവസാനം തന്നെ അബ്രോമോവിച്ച് ചെല്‍സിയുടെ ഉടമസ്ഥാവകാശം ഒഴിഞ്ഞിരുന്നു. നിലവില്‍ ക്ലബ്ബിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷനാണ് നടത്തിപ്പ് അവകാശം. 2003ല്‍ ആണ് ഏകദേശം 1500 കോടിക്ക് അബ്രോമോവിച്ച് ചെല്‍സിയെ സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ആദ്യ രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഉള്‍പ്പെടെ 19 പ്രധാന ട്രോഫികള്‍ ചെല്‍സി നേടിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് അബുദാബിയില്‍ വെച്ച് ആദ്യമായി ചെല്‍സി ആദ്യ ക്ലബ്ബ് ലോകകപ്പ് നേടിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ അടുത്തയാളാണ് അബ്രമോവിച്ച് എന്നാണ്…

      Read More »
    • വിസ, മാസ്റ്റര്‍ കാര്‍ഡ് റഷ്യയുമായുള്ള ഇടപാടുകളില്‍ നിന്നും പിന്മാറി

      കിവ്: യുക്രൈന്‍ പ്രതിസന്ധി നിലനില്‍ക്കെ റഷ്യയിലെ ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ നിന്നും പിന്മാറി അന്താരാഷ്ട്ര കാര്‍ഡ് കമ്പനികളായ വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്. റഷ്യയ്ക്കു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തത്. അതേസമയം 2 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം യുദ്ധക്കെടുതിയനുഭവിക്കുന്നവര്‍ക്കു വേണ്ടി നല്‍കുമെന്ന് വിസ കാര്‍ഡ്, മാസ്റ്റര്‍ കാര്‍ഡ് കമ്പനികള്‍ അറിയിച്ചു. മാസ്റ്റര്‍ കാര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് 2021 ല്‍ നടത്തിയ ആകെ ഇടപാടുകളില്‍ നിന്നുള്ള വരുമാനത്തിന്റെ 4 ശതമാനം റഷ്യയില്‍ നിന്നാണെങ്കില്‍ യുക്രെയ്‌ന്റെ സംഭാവന 2 ശതമാനമാണ്. ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഉപരോധമനുസരിച്ച് ആ രാജ്യത്തു നിന്നും ലിസ്റ്റുചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ വിസ കാര്‍ഡ് അതിന്റെ നെറ്റ്വര്‍ക്കിലേക്കുള്ള ആക്സസ് താല്‍ക്കാലികമായി നിര്‍ത്തേണ്ടതുണ്ട്. രാജ്യത്തെ സെന്‍ട്രല്‍ ബാങ്കും രണ്ടാമത്തെ വലിയ വായ്പാ സ്ഥാപനവുമായ വിടിബിയും (വിടിബിആര്‍എംഎം) ഉള്‍പ്പെടെ വിവിധ റഷ്യന്‍ ധനകാര്യ സ്ഥാപനങ്ങളെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഈ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ശനിയാഴ്ച യു എസ്, ബ്രിട്ടന്‍, യൂറോപ്പ്,…

      Read More »
    • ഇന്ത്യയ്ക്ക് റഷ്യയുടെ ഉറപ്പ്; ഉപരോധം പ്രതിരോധ ഉപകരണങ്ങളുടെ വിതരണത്തെ ബാധിക്കില്ല

      മോസ്‌കോ: റഷ്യയ്ക്കെതിരേ പ്രഖ്യാപിച്ച പാശ്ചാത്യ ഉപരോധം പ്രതിരോധ വിതരണത്തെ ബാധിക്കില്ലെന്നും എസ്-400 വ്യോമ പ്രതിരോധ സംവിധാനം പോലുള്ള നിര്‍ണായക കരാറുകള്‍ തടസ്സപ്പെടാതിരിക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും റഷ്യ ഇന്ത്യക്ക് ഉറപ്പ് നല്‍കി. MiG സീരീസ് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ വിവിധ റഷ്യന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാമെന്നും എന്നാല്‍ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വ്യക്തമാക്കി. കാര്യങ്ങള്‍ ഇപ്പോഴും ചുരുളഴിയുകയാണ് എന്നാല്‍ ഇത് ഞങ്ങളെ ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ലെന്ന് എയര്‍ സ്റ്റാഫ് വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ സന്ദീപ് സിംഗ് പറഞ്ഞു. ‘ഞങ്ങളുടെ നിലപാട് വളരെ ശക്തമാണ്, ഇരു രാജ്യങ്ങളുമായുള്ള ഞങ്ങളുടെ ബന്ധം വളരെ മികച്ചതാണ്. ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, പക്ഷേ അത് ഞങ്ങളെ അധികം ബാധിക്കരുത്. ഇത് ഞങ്ങളെ കാര്യമായി ബാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമസേനയ്ക്ക് എസ്-400 സിസ്റ്റത്തിന്റെ ആദ്യ ബാച്ച് ഇതിനകം ലഭിച്ചിട്ടുണ്ട്. യുദ്ധവിമാനങ്ങളുടെ സ്പെയറുകള്‍ക്കും ഭാഗങ്ങള്‍ക്കുമായി റഷ്യന്‍ വിതരണക്കാരെയാണ്…

      Read More »
    Back to top button
    error: