NEWSWorld

ന​ഗ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് റ​ഷ്യ​ൻ സൈ​ന്യം,കീ​വ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി യുക്രൈൻ

യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ഏ​ഴ്‌ ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ന​ഗ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് റ​ഷ്യ​ൻ സൈ​ന്യം. ഇ​സ്‌​യു​മി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ റ​ഷ്യ​ൻ സൈ​ന്യം ദാ​ക്ഷി​ണ്യ​മി​ല്ലാ​തെ ആ​ക്ര​മ​ണം ന​ട​ത്തി. മൂ​ന്ന് സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് യു​ക്രെ​യ്ൻ അ​റി​യി​ച്ചു. ത​ല​സ്ഥാ​ന​മാ​യ കീ​വി​ലും കാ​ർ​ക്കീ​വി​ലും റ​ഷ്യ ആ​ക്ര​മ​ണം നടത്തി.

റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കീ​വ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ൽ യു​ക്രെ​യ്ൻ, വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കീ​വി​ലെ തു​ട​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ബ​ങ്ക​റു​ക​ളി​ലേ​ക്ക് പോ​കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. കീ​വി​ലെ ത​ന്ത്ര​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം.

യു​ക്രെ​യ്നി​ലെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​തു​വ​രെ 752 സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നാ​ണ് യു​എ​ൻ മ​നു​ഷ്യാ​കാ​ശ വി​ഭാ​ഗം അ​റി​യി​ക്കു​ന്ന​ത്. യു​ദ്ധ​ത്തി​ൽ ഇ​തു​വ​രെ 9,000 റ​ഷ്യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് യു​ക്രൈ​ൻ പ്ര​സി​ഡ​ന്റ് അ​റി​യി​ച്ചു.

 

Back to top button
error: