NEWSWorld

ആക്രമണം ഒരാഴ്ച പിന്നിടുമ്പോള്‍ യുക്രൈന്‍ – റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്

യുക്രൈനില്‍ റഷ്യന്‍ സൈനിക ആക്രമണം ഒരാഴ്ച പിന്നിടുമ്പോള്‍ യുക്രൈന്‍ – റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്. പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച. തിങ്കളാഴ്ച നടന്ന ആദ്യ റൗണ്ട് ചര്‍ച്ചകളില്‍ പങ്കെടുത്ത അതേ പ്രതിനിധികള്‍ ഉള്‍പ്പെടുന്നവരായിരിക്കും ഇന്നത്തെ ചര്‍ച്ചയിലും പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.

നേരത്തെ നടന്ന ആദ്യഘട്ട ചര്‍ച്ച അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നെങ്കിലും തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു. രണ്ടാം ഘട്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തലും ചര്‍ച്ചയാവുമെന്ന് റഷ്യ അറിയിച്ച സാഹചര്യത്തില്‍ യുദ്ധത്തിന് അവസാനം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.

 

Back to top button
error: