NEWSWorld

റ​ഷ്യ​ക്കെ​തി​രെ പോ​രാ​ടാ​ൻ യു​ക്രെ​യ്ന് സൈ​നി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക

റ​ഷ്യ​ക്കെ​തി​രെ പോ​രാ​ടാ​ൻ യു​ക്രെ​യ്ന് 800 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ അ​ധി​ക സൈ​നി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക. കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തു​ന്ന യു​ദ്ധ​ത്തെ ചെ​റു​ക്കാ​ൻ ശേ​ഷി​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​ൾ​പെ​ടു​ന്ന​താ​ണ് യു​എ​സി​ന്‍റെ ആ​യു​ധ സ​ഹാ​യം. ഹെ​ലി​കോ​പ്റ്റ​റു​ക​ൾ, പീ​ര​ങ്കി സം​വി​ധാ​ന​ങ്ങ​ൾ, കൂ​ടു​ത​ൽ ശേ​ഷി​യു​ള്ള ക​വ​ചി​ത പേ​ഴ്‌​സ​ണ​ൽ കാ​രി​യ​റു​ക​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു.

യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്‌​കി​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ത​മ്മി​ലു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ്ര​ഖ്യാ​പ​നം. യു​ക്രെ​യ്ന് യു​എ​സ് ന​ൽ​കു​ന്ന മൊ​ത്തം സൈ​നി​ക സ​ഹാ​യം ഇ​പ്പോ​ൾ മൂ​ന്നു ബ്രി​ല്യ​ൺ ഡോ​ള​റി​ൽ അ​ധി​ക​മാ​യെ​ന്ന് മു​തി​ർ​ന്ന യു​എ​സ് പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. റ​ഷ്യ​യു​ടെ പ്രാ​രം​ഭ യു​ദ്ധ​ല​ക്ഷ്യ​ങ്ങ​ളു​ടെ പ​രാ​ജ​യം ഉ​റ​പ്പാ​ക്കാ​ൻ ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്ത ആ​യു​ധ​ങ്ങ​ൾ സ​ഹാ​യി​ച്ച​താ​യി ബൈ​ഡ​ൻ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ ജ​ന​ത ധീ​ര​രാ​യ യു​ക്രെ​നി​യ​ൻ ജ​ന​ത​യ്‌​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്‌​കി​ക്ക് ബൈ​ഡ​ൻ ഉ​റ​പ്പു​ന​ൽ​കി. ഇ​ത് വി​ശ്ര​മി​ക്കാ​നു​ള്ള സ​മ​യ​മ​ല്ലെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Back to top button
error: