കാനഡയിൽ മാനുകളെ കൊന്നൊടുക്കി സോംബി രോഗം പടരുന്നു. കാനഡയിലെ ആൽബർട്ട, സാസ്കച്വാൻ എന്നീ മേഖലകളിലാണ് സോംബി രോഗം പടർന്ന് പിടിക്കുന്നത്. നിരവധി മാനുകളാണ് ഇതുവരെ രോഗം ബാധിച്ച് ചത്തത്.
‘ക്രോണിക് വേസ്റ്റിംഗ് ഡിസീസ്’ (സിഡിസി) എന്നതാണ് സോംബി രോഗത്തിന്റെ ശാസ്ത്രീയ നാമം. അകാരണമായി ശരീരഭാരം കുറയുന്നതാണ് സോംബി ഡിസീ സിന്റെ ആദ്യ ലക്ഷണം. തല താഴ്ത്തി നടക്കൽ, വിറയൽ, മറ്റ് മൃഗങ്ങളുമായി അടുക്കാതിരിക്കുക, ഉമിനീര് ഒലിക്കുക, അടിക്കടി മൂത്രമൊഴിക്കുക തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും.
മാനുകൾ, മൂസ്, റെയിൻഡീർ, എൽക്, സിക ഡിയർ, എന്നിവയെയാണ് രോഗം ബാധിക്കുന്നത്. 1960 കളിലാണ് അമേരിക്കയിൽ സോംബി രോഗം ആദ്യമായി കണ്ടെത്തുന്നത്. 2005 ൽ ആൽബർട്ടയിലും രോഗം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഈ രോഗത്തിന് മരുന്നോ, പ്രതിരോധ കുത്തിവയ്പ്പോ കണ്ടെത്തിയിട്ടില്ല.