World
-
പാക്കിസ്ഥാനിൽ ഊര്‍ജ പ്രതിസന്ധി രൂക്ഷം; പാക്കിസ്ഥാൻ ഇരുട്ടിലേക്ക്
ഇസ്‍ലാമാബാദ്: വിലക്കയറ്റവും പണപ്പെരുപ്പവും മൂലം പ്രയാസപ്പെടുന്ന പാക്കിസ്ഥാനിൽ ഊര്‍ജ പ്രതിസന്ധി രൂക്ഷമാകുന്നു. വിദേശനാണ്യ കരുതൽ ശേഖരം കമ്മിയായതോടെ, കൽക്കരിയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യാൻ ശേഷിയില്ലാതായി, വ്യവസായ ശാലകൾക്കും വീടുകൾക്കുമുള്ള വൈദ്യുതിവിഹിതം വെട്ടിക്കുറയ്ക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ആവശ്യത്തിന് കൽക്കരി സ്റ്റോക്കില്ലാത്തതിനാൽ ഗുരുതര പ്രതിസന്ധിയിലേക്കാണ് രാജ്യം കൂപ്പുകുത്തുന്നതെന്നാണു റിപ്പോർട്ട്. യുക്രെയ്‌ൻ യുദ്ധവും, പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയതോടെ ക്രൂഡ് ഓയിലിനു വില കൂടിയതും തിരിച്ചടിയായി. 9 മാസത്തിനിടെ പാക്കിസ്ഥാന്റെ ഊർജ ചെലവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. കഴിഞ്ഞ വർഷം കോവിഡ് മൂലം വഷളായ ആഗോള സാമ്പത്തിക മാന്ദ്യമാണു പാക്കിസ്ഥാനെയും പ്രതിസന്ധിയിലാക്കിയത്. 80 ശതമാനം പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാൻ. മണ്ണെണ്ണയുടെ 35 ശതമാനവും ഇറക്കുമതിയാണ്. ഡീസല്‍ നിലയങ്ങളില്‍ നിന്നാണ് വൈദ്യുതിയുടെ നല്ല പങ്കും വരുന്നത്. ആകെ 7,140 മെഗാവാട്ട് ശേഷി വരുന്ന 18 പവർ പ്ലാന്റുകളാണ് അടുത്തിടെ പാക്കിസ്ഥാനിൽ അടച്ചുപൂട്ടിയത്. ഊർജോൽപാദന കേന്ദ്രങ്ങൾ…
Read More » -
ദുബായിൽ ഫാൻസി നമ്പറിന് 72.7 കോടി, ലോകത്തിലെ മൂന്നാമത്തെ വലിയ ലേലത്തുക
ദുബായ്: ഞെട്ടരുത്… ദുബായിൽ ഒരു വാഹനത്തിൻ്റെ ഫാൻസി നമ്പർ ലേലത്തിൽ പോയത് 72.7 കോടി രൂപയ്ക്ക്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ ലേലത്തുകയാണ് ഇത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് എമിറേറ്റ്‌സ് ലേലവുമായി സഹകരിച്ച്, പ്രത്യേക വാഹന പ്ലേറ്റ് നമ്പറുകൾക്കും മൊബൈൽ നമ്പറുകൾക്കുമുള്ള ചാരിറ്റി ലേലത്തിലാണ് AA 8 എന്ന നമ്പർ പ്ലേറ്റ് ഇത്രയും വലിയ തുകയ്ക്ക് ലേലത്തിന് പോയത്. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ), എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (ഡ്യൂ), എമിറേറ്റ്‌സ് ടെലികമ്മ്യൂണിക്കേഷൻ ഗ്രൂപ്പ് കമ്പനി പിജെഎസ്‌സി (എത്തിസലാത്ത്) എന്നിവയുമായി ചേർന്നാണ് ലേലം നടന്നത്. നാല് വാഹന പ്ലേറ്റ് നമ്പറുകളും 10 പ്രത്യേക മൊബൈൽ നമ്പറുകളും ചാരിറ്റി ലേലത്തിൽ വെച്ചപ്പോൾ രണ്ട് മണിക്കൂറിനുള്ളിൽ ആകെ AED 53 ദശലക്ഷം ദിർഹം (110 കോടി ഇന്ത്യൻ രൂപ) സമാഹരിച്ചു, ഇതോടെ റമദാൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന സംരംഭത്തിലേക്ക് ശേഖരിച്ച മൊത്തം…
Read More » -
നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്ക്
കാഠ്മണ്ഡു: ശ്രീലങ്കയ്ക്കും പാകിസ്താനും പിന്നാലെ ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. പ്രതിസന്ധി നേരിടുന്നതിന്‍റെ ഭാഗമായി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി നല്‍കുന്നതും ഇറക്കുമതി നിയന്ത്രിക്കുന്നതും അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് സർക്കാർ. രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം ഏഴുമാസംകൊണ്ട് 16 ശതമാനം കുറഞ്ഞു. ഇപ്പോഴുള്ളത് 1.17 ലക്ഷം കോടി നേപ്പാള്‍ രൂപ മാത്രം. ഇന്ധനമുള്‍പ്പെടെ ഏതാണ്ടെല്ലാ അവശ്യവസ്തുക്കളും ഇന്ത്യയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന നേപ്പാളിന് ഏഴുമാസത്തെ ചെലവിനുള്ള തുക മാത്രമാണിത്. രാജ്യത്തിന്റെ കടമാകട്ടെ മൊത്തവരുമാനത്തിന്റെ 43 ശതമാനത്തിലേറെയായി. അവശ്യവസ്തുക്കളുടെ വില കുതിച്ചുകയറുകയാണ്. ഭക്ഷ്യവസ്തുക്കള്‍ക്ക് 20 ശതമാനത്തിലേറെ വില കൂടി. സര്‍ക്കാര്‍ ഇന്ധനവില നാലിരട്ടിയാക്കി. ഒരു ലിറ്റര്‍ പെട്രോളിന് 150 നേപ്പാള്‍ രൂപയും ഡീസലിനും മണ്ണെണ്ണയ്ക്കും 133 രൂപയുമാണ് വില. സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ നേപ്പാള്‍ രാഷ്ട്രബാങ്കിന്റെ ഗവര്‍ണര്‍ മഹാപ്രസാദ് അധികാരിയെ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പുറത്താക്കിയിരുന്നു. ഇതിനിടെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പൊതുമേഖലാ ഓഫീസുകള്‍ക്ക്…
Read More » -
രാജ്യത്തെ വിട്ടുനൽകാൻ തയാറല്ല: സെലൻസ്കി
രാജ്യത്തെ വിട്ടുനൽകാൻ തയാറല്ലെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ കിഴക്കൻ പ്രദേശങ്ങൾ വിട്ടുകൊടുക്കില്ല. ഒരിഞ്ച് പിന്നോട്ടില്ലെന്നും ഡോൺബാസ് മേഖലയിൽ മോസ്കോ സൈന്യത്തിനെതിരെ പോരാടാൻ തയാറാണെന്നും സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സെലെൻസ്കി വ്യക്തമാക്കി. ഡോൺബാസ് മേഖല നൽകിയാൽ കീവ് പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കില്ലെന്നതിന് യാതൊരു ഉറപ്പുമില്ല. റഷ്യൻ നേതൃത്വത്തെയും സൈന്യത്തെയും താൻ വിശ്വസിക്കുന്നില്ല. നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് രാജ്യം. ചെറുത്തുനിൽപ്പ് തുടരുമെന്നും കീവിൽ നിന്നും റഷ്യൻ സൈന്യത്തെ തുരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിജയം തങ്ങൾക്കൊപ്പമായിരിക്കും എന്നും സെലെൻസ്കി കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ആണവായുധങ്ങൾ പ്രയോഗിച്ചേക്കാമെന്ന് സെലെൻസ്കി ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യുക്രെയ്നിലെ ജന ജീവനെ പുടിൻ ബഹുമാനിക്കുന്നില്ല. അതിനാൽ ആണവായുധങ്ങളോ രാസായുധങ്ങളോ പ്രയോഗിച്ചേക്കും. പേടിയില്ല മറിച്ച് തയാറെടുപ്പുകളാണ് വേണ്ടതെന്നും സെലെൻസ്കി വ്യക്തമാക്കി.
Read More » -
അമേരിക്കയിൽ വീണ്ടും ആൾക്കൂട്ടത്തിന് നേരെ വെടിവെപ്പ്; 13 പേർക്ക് പരിക്കേറ്റു, 3 പേർ പിടിയിൽ
വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു വെടിവെപ്പ്. 12 പേർക്ക് പരിക്കേറ്റു. ഇവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. പരിക്കേറ്റവരിൽ 15 മുതൽ 73 വയസ് വരെ പ്രായമുള്ളവരുണ്ട്. Update: We have confirmed that people have been injured during the incident — they are receiving medical attention. The extent of injuries unknown at this time. #ColumbiaPDSC officers have been evacuating the mall and getting people to safety. — Columbia Police Dept (@ColumbiaPDSC) April 16, 2022
Read More » -
കോണ്‍ഗ്രസിന് നിര്‍ദ്ദേശങ്ങളുമായി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍; ”രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടരുത്”
ഡല്‍ഹി: പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃത്വത്തിന് മുന്‍പില്‍ പ്രശാന്ത് കിഷോര്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. പഴയ പ്രതാപമില്ലാത്ത കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുമായി നല്ല ബന്ധം ഉണ്ടാക്കണമെന്ന നിര്‍ദ്ദേശമാണ് പ്രശാന്ത് കിഷോര്‍ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടുന്നത് ഒഴിവാക്കണമെന്നും പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. എന്നാലിക്കാര്യത്തില്‍ പാര്‍ട്ടിക്കുളളില്‍ നിന്നും പച്ചക്കൊടി ലഭിക്കുമോയെന്നതില്‍ വ്യക്തതയായിട്ടില്ല. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രശാന്ത് കിഷോര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസില്‍ ചേരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസും പ്രശാന്ത് കിഷോറും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും കടുത്ത ഭിന്നതയിലാണ് അത് അവസാനിച്ചത്. മേഘാലയില്‍ പ്രശാന്ത് കിഷോറിന്റെ ചരടുവലിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം തൃണമൂല്‍ കോണ്‍ഗ്രസില്‍ പോയതോടെ അകല്‍ച്ച പൂര്‍ണമായി. എന്നാല്‍ ഗുജറാത്തില്‍ നരേഷ് പട്ടേലിനെ പാര്‍ട്ടിയില്‍ എത്തിക്കുന്നത് സംബന്ധിച്ച…
Read More » -
കീവിൽ റഷ്യൻ സേനയുടെ വീണ്ടും വ്യാപകമായ വ്യോമാക്രമണം
യുക്രെയ്നിന്റെ പടിഞ്ഞാറൻ മേഖലയിൽ തലസ്ഥാനമായ കീവ് അടക്കം നഗരങ്ങളിൽ റഷ്യൻ സേന വീണ്ടും വ്യാപകമായ വ്യോമാക്രമണം നടത്തി. പടിഞ്ഞാറൻ നഗരമായ ലീവിലും തെക്കൻ മേഖലയിലെ ഒഡേസയിലും റഷ്യൻ മിസൈലുകൾ വീഴ്ത്തിയെന്ന് യുക്രെയ്‌ൻ അവകാശപ്പെട്ടു. കരിങ്കടൽ തീരത്തു റഷ്യൻ യുദ്ധക്കപ്പൽ തീപിടിച്ചു മുങ്ങിയതിനു പിന്നാലെയാണു യുക്രെയ്നിലാകെ മിസൈലാക്രമണം ശക്തമാക്കിയത്. വ്യാഴാഴ്ച യുക്രെയ്‌ൻ സേനയുടെ ആക്രമണത്തിൽ തകർന്നുവെന്നു പറയുന്ന യുദ്ധക്കപ്പലായ മോസ്ക്വ തീപിടിച്ചു മുങ്ങിയെന്നു റഷ്യ സ്ഥിരീകരിച്ചിരുന്നു. കപ്പലിലെ വെടിക്കോപ്പുകൾക്കു തീപിടിച്ചാണു മുങ്ങിയതെന്നാണു റഷ്യയുടെ വിശദീകരണം. യുക്രെയ്‌ൻ സേനയുടെ ആക്രമണത്തിലാണു കപ്പൽ മുങ്ങിയതെന്ന വാർത്ത റഷ്യയോ പാശ്ചാത്യശക്തികളോ സ്ഥിരീകരിച്ചിട്ടില്ല. 40 വർഷത്തിനിടെ യുദ്ധത്തിൽ തകർന്നു മുങ്ങുന്ന ഏറ്റവും വലിയ കപ്പലാണു മോസ്ക്വ.
Read More » -
തൊഴിലുടമയുടെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചാലും വിദേശിയുടെ ഇഖാമ പുതുക്കാം
റിയാദ്: തൊഴിലുടമയുടെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചാലും വിദേശിയുടെ ഇഖാമ പുതുക്കാമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. ഇത് സംബന്ധമായ ചോദ്യത്തിനുള്ള മറുപടിയിലാണ് ജവാസാത്തിന്റെ വിശദീകരണം. തൊഴിലുടമയുടെ കമ്പ്യൂട്ടര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചാലും അവരുടെ കീഴിലുള്ള വിദേശതൊഴിലാളിയുടെ ഇഖാമ പുതുക്കാന്‍ കഴിയുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് എന്ന ജവാസാത്ത് വ്യക്തമാക്കി. കംപ്യൂട്ടര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച സൗദിപൗരന്‍, തന്റെ സ്വകാര്യ ഡ്രൈവറുടെ ഇഖാമ പുതുക്കാന്‍ കഴിയുമോ എന്നറിയാന്‍ ശ്രമിച്ചതിന് മറുപടിയായാണ് ജവാസാത്തിന്റെ വിശദീകരണം. തൊഴിലുടമയുടെ കമ്പ്യൂട്ടര്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത് അബ്ഷര്‍ പ്‌ളാറ്റ്‌ഫോം വഴിയുള്ള തന്റെ ജീവനക്കാര്‍ക്കുള്ള സേവനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് തടസ്സമാകില്ലെന്ന് ജവാസാത്ത് സ്ഥിരീകരിച്ചു.
Read More » -
സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കയിൽ റേഷൻ സംവിധാനത്തിലൂടെ ഇന്ധന വിതരണം
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ റേഷൻ സംവിധാനത്തിലൂടെ ഇന്ധന വിതരണം ആരംഭിച്ചു. ശ്രീലങ്കയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ സിലോൺ പെട്രോളിയം കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇരുചക്ര വാഹനങ്ങൾക്ക് ഒരു തവണ പമ്പിലെത്തുമ്പോൾ 1000 രൂപയുടെ ഇന്ധനം നിറയ്ക്കാനാണ് അനുമതി. മുച്ചക്ര വാഹനങ്ങൾക്ക് 1500 രൂപയ്ക്കും കാർ, ജീപ്പ്, വാൻ തുടങ്ങിയവയ്ക്ക് 5000 രൂപയ്ക്കുള്ള ഇന്ധനം വീതവും നിറയ്ക്കാം. ലോറി, ബസുകൾ തുടങ്ങിയ വാഹനങ്ങൾക്ക് റേഷൻ ഇല്ല. അതേസമയം, ഇന്ധന റേഷൻ നടപ്പാക്കിയതോടെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് രാജ്യത്ത് കാണുന്നത്. ഇത് ആളുകൾ തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നുണ്ട്. ശ്രീലങ്കൻ രൂപയുടെ മൂല്യം അനുദിനം ഇടിയുന്നതിനാൽ പ്രതിദിനം 12 മണിക്കൂറാണ് ശ്രീലങ്കയിലെ പവർ കട്ട്.
Read More » -
അല്‍ അഖ്‌സ പള്ളി പരിസരത്ത് ഇസ്രയേല്‍ പൊലീസിന്റെ റെയ്ഡ്, സംഘര്‍ഷം; 152 പലസ്തീന്‍കാര്‍ക്ക് പരുക്ക്
ജറുസലം: കിഴക്കന്‍ ജറുസലമിലെ അല്‍ അഖ്‌സ പള്ളി പരിസരത്ത് ഇസ്രയേല്‍ പൊലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് സംഘര്‍ഷം. 152 പലസ്തീന്‍കാര്‍ക്ക് പരുക്കേറ്റു. അടുത്തിടെയായി ഉണ്ടാകുന്ന ചെറിയ സംഘര്‍ഷങ്ങള്‍ മേഖലയില്‍ വലിയ സംഘര്‍ഷത്തിനു വഴിതുറക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. റബര്‍ ബുള്ളറ്റുകളും സ്റ്റണ്‍ ഗ്രനേഡുകളും ഉപയോഗിച്ചതും പൊലീസ് ബാറ്റണുകള്‍ കൊണ്ടുള്ള മര്‍ദ്ദനവുമാണ് പരുക്കുകള്‍ക്കു കാരണമെന്ന് പലസ്തീന്‍ റെഡ് ക്രെസന്റ് അറിയിച്ചു. നൂറുകണക്കിനു പലസ്തീന്‍കാര്‍ പടക്കങ്ങളും കല്ലുകളും മറ്റും ഇസ്രയേല്‍ സേനയ്ക്കുനേരെയും സമീപത്തുള്ള ജൂത പ്രാര്‍ഥനാ മേഖലയിലേക്കും എറിഞ്ഞതായി ഇസ്രയേല്‍ പൊലീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സ്ഥിതി ശാന്തമാക്കാനാണ് പൊലീസ് പള്ളിയുടെ പരിസരത്തു പ്രവേശിച്ചതെന്നും സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റതായും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റിന്റെ വക്താവ് അറിയിച്ചു. അതേസമയം, അക്രമത്തില്‍ ഇസ്രയേലിനാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് പലസ്തീന്‍ വിദേശകാര്യമന്ത്രാലയം നിലപാടെടുത്തു. അല്‍ അഖ്‌സ പള്ളിക്കുനേരെയുള്ള ഇസ്രയേലിന്റെ അതിക്രമം തടയാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂഹ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റുദെയ്‌നെ പറഞ്ഞു.…
Read More »